A6 ഇ-ട്രോണ്‍ കണ്‍സെപ്റ്റ് പതിപ്പിനെ പ്രദര്‍ശിപ്പിച്ച് ഔഡി

കണ്‍സെപ്റ്റ് ഇലക്ട്രിക് കാറായി A6 ഇ-ട്രോണ്‍ പ്രദര്‍ശിപ്പിച്ച് ജര്‍മ്മന്‍ നിര്‍മ്മാതാക്കളായ ഔഡി. ഷാങ്ഹായ് ഓട്ടോ ഷോയിലാണ് A6 ഇ-ട്രോണിന്റെ കണ്‍സെപ്റ്റ് പതിപ്പിനെ കമ്പനി അവതരിപ്പിക്കുന്നത്.

A6 ഇ-ട്രോണ്‍ കണ്‍സെപ്റ്റ് പതിപ്പിനെ പ്രദര്‍ശിപ്പിച്ച് ഔഡി

A6 ഇ-ട്രോണ്‍ ഒരു പൂര്‍ണ്ണ വലുപ്പമുള്ള സ്പോര്‍ട്ബാക്കാണ്, കൂടാതെ പുതിയ പ്രീമിയം പ്ലാറ്റ്‌ഫോം ഇലക്ട്രിക് (PPE) പ്ലാറ്റ്ഫോമില്‍ അധിഷ്ഠിതമായ ആദ്യ മോഡലാണിതെന്നും കമ്പനി അവകാശപ്പെടുന്നു.

A6 ഇ-ട്രോണ്‍ കണ്‍സെപ്റ്റ് പതിപ്പിനെ പ്രദര്‍ശിപ്പിച്ച് ഔഡി

ഇ-ട്രോണ്‍ ജിടി, ടെയ്കാന്‍ എന്നിവയ്ക്കായി ഔഡിയും പോര്‍ഷും ഉപയോഗിക്കുന്ന J1 പ്ലാറ്റ്ഫോമിലെ കൂടുതല്‍ വികസനമാണ് PPE പ്ലാറ്റ്‌ഫോം. PPE പ്ലാറ്റ്‌ഫോം പരന്നതും ഉയരമുള്ളതുമായ (എസ്‌യുവി) ഇലക്ട്രിക് കാറുകള്‍ക്കും അനുയോജ്യമാണെന്ന് കമ്പനി വ്യക്തമാക്കി.

MOST READ: വീണ്ടും ചൈനീസ് കോപ്പിയടി; G-ക്ലാസിന്റെും ബ്രോങ്കോയുടേയും രൂപം പകർത്തി 300 സൈബർടാങ്ക് കൺസെപ്റ്റ്

A6 ഇ-ട്രോണ്‍ കണ്‍സെപ്റ്റ് പതിപ്പിനെ പ്രദര്‍ശിപ്പിച്ച് ഔഡി

കൂടാതെ ഭാവിയിലെ ഇലക്ട്രിക് കാറുകളുടെ അടിത്തറയായിരിക്കാം ഇതെന്നും ഔഡി വ്യക്തമാക്കി. PPE പ്ലാറ്റ്‌ഫോമിന് 800 വോള്‍ട്ട് സിസ്റ്റത്തെ പിന്തുണയ്ക്കാന്‍ കഴിയും. A6 ഇ-ട്രോണിന് 700 കിലോമീറ്ററിലധികം ശ്രേണിയുണ്ടാകുമെന്നും ഔഡി അവകാശപ്പെടുന്നു.

A6 ഇ-ട്രോണ്‍ കണ്‍സെപ്റ്റ് പതിപ്പിനെ പ്രദര്‍ശിപ്പിച്ച് ഔഡി

10 മിനിറ്റിനുള്ളില്‍ 300 കിലോമീറ്റര്‍ ഊര്‍ജ്ജം റീചാര്‍ജ് ചെയ്യാന്‍ ഇതിന് കഴിയും. അളവുകളെ സംബന്ധിച്ചിടത്തോളം ഔഡി A6 ഇ-ട്രോണ്‍ 4.96 മീറ്റര്‍ നീളവും 1.96 മീറ്റര്‍ വീതിയും 1.44 മീറ്റര്‍ ഉയരവുമാണുള്ളത്.

MOST READ: കുതിപ്പ് തുടർന്ന് നിസാൻ മാഗ്നൈറ്റ്, 50,000 കടന്ന് ബുക്കിംഗ്

A6 ഇ-ട്രോണ്‍ കണ്‍സെപ്റ്റ് പതിപ്പിനെ പ്രദര്‍ശിപ്പിച്ച് ഔഡി

പുതിയ A6 ചക്രങ്ങളില്‍ ലൈറ്റ് ഷോ ആയിരിക്കുമെന്ന് വാഗ്ദാനം ചെയ്യുന്നു. മുന്നിലും പിന്നിലും ഇടുങ്ങിയ ലൈറ്റ് യൂണിറ്റുകള്‍ ഡിജിറ്റല്‍ മാട്രിക്‌സ് എല്‍ഇഡി, ഒഎല്‍ഇഡി സാങ്കേതികവിദ്യ ഉപയോഗിക്കുന്നു.

A6 ഇ-ട്രോണ്‍ കണ്‍സെപ്റ്റ് പതിപ്പിനെ പ്രദര്‍ശിപ്പിച്ച് ഔഡി

ബോഡിയുടെ ഇരുവശത്തും മൂന്ന് ഉയര്‍ന്ന റെസല്യൂഷന്‍ എല്‍ഇഡി പ്രൊജക്ടറുകള്‍ സ്ഥാപിച്ചിട്ടുണ്ട്. ഡോറുകള്‍ തുറക്കുമ്പോള്‍ അവ ചലനാത്മക ലൈറ്റിംഗ് ഇഫക്റ്റുകള്‍ സൃഷ്ടിക്കുകയും യാത്രക്കാരെ അവരുടെ സ്വന്തം ഭാഷയില്‍ സ്വാഗതം ചെയ്യുകയും ചെയ്യുന്നു.

MOST READ: സെമികണ്ടക്ടറുകളുടെ ആഗോള ക്ഷാമം; മോഡലുകളുടെ തെരഞ്ഞെടുത്ത വകഭേദങ്ങള്‍ ലഭ്യമല്ലെന്ന് മാരുതി

A6 ഇ-ട്രോണ്‍ കണ്‍സെപ്റ്റ് പതിപ്പിനെ പ്രദര്‍ശിപ്പിച്ച് ഔഡി

ഈ പ്രൊജക്ടറുകളുടെ വിഷ്വല്‍ ഇഫക്റ്റുകള്‍ക്ക് യാത്രക്കാര്‍ക്ക് ഒരു കാറിന്റെ വാതില്‍ തുറക്കുന്നതിനെക്കുറിച്ച് മുന്നറിയിപ്പ് നല്‍കാനും കഴിയും. ഉയര്‍ന്ന മിഴിവുള്ളതിനാല്‍ മാട്രിക്‌സ് എല്‍ഇഡി ഹെഡ്‌ലൈറ്റുകള്‍ക്ക് വീഡിയോ ഗെയിമുകള്‍ ഒരു മതിലിലേക്ക് പ്രൊജക്റ്റ് ചെയ്യാന്‍ കഴിയും.

A6 ഇ-ട്രോണ്‍ കണ്‍സെപ്റ്റ് പതിപ്പിനെ പ്രദര്‍ശിപ്പിച്ച് ഔഡി

കാറിന്റെ പുറകിലുള്ള തുടര്‍ച്ചയായ ലൈറ്റ് സ്ട്രിപ്പിന്റെ OLED സാങ്കേതികവിദ്യയും ഇഷ്ടാനുസൃതമാക്കാവുന്ന 3D ലൈറ്റ് ഇഫക്റ്റുകള്‍ സാധ്യമാക്കുന്നു.

MOST READ: ആകർഷകവും അഗ്രസ്സീവുമായ ഫാസ്റ്റ് & ഫ്യൂരിയസ് 9 കാറുകളെ പരിചയപ്പെടാം

A6 ഇ-ട്രോണ്‍ കണ്‍സെപ്റ്റ് പതിപ്പിനെ പ്രദര്‍ശിപ്പിച്ച് ഔഡി

നിര്‍ഭാഗ്യവശാല്‍, A6 ഇ-ട്രോണിന്റെ ഇന്റീരിയറിന്റെ വിശദാംശങ്ങളോ ചിത്രങ്ങളോ ഔഡി വെളിപ്പെടുത്തിയിട്ടില്ല. എന്നിരുന്നാലും, അടുത്തിടെ പുറത്തിറക്കിയ Q4 ഇ-ട്രോണില്‍ നിന്ന് ഇത് വളരെ വ്യത്യസ്തമായിരിക്കില്ലെന്ന് വിശ്വസിക്കപ്പെടുന്നു.

A6 ഇ-ട്രോണ്‍ കണ്‍സെപ്റ്റ് പതിപ്പിനെ പ്രദര്‍ശിപ്പിച്ച് ഔഡി

ഔഡി A6 ഇ-ട്രോണിന്റെ ഔട്ട്പുട്ട് കണക്കുകള്‍ 475 bhp, 800 Nm torque ഉം ആണ്. പിന്‍ഭാഗത്ത് ഒരു മള്‍ട്ടി-ലിങ്ക് ആക്സിലും മുന്‍വശത്ത് പൂര്‍ണ്ണമായും പുതിയ അഞ്ച്-ലിങ്ക് ആക്സിലുമുണ്ട്.

A6 ഇ-ട്രോണ്‍ കണ്‍സെപ്റ്റ് പതിപ്പിനെ പ്രദര്‍ശിപ്പിച്ച് ഔഡി

ഇലക്ട്രിക് A6-ന്റെ അടിസ്ഥാന പതിപ്പിന് 7 സെക്കന്‍ഡിനുള്ളില്‍ പൂജ്യത്തില്‍ നിന്നും 100 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ കഴിയും, ടോപ്പ്-സ്‌പെക്ക് മോഡലിന് നാല് സെക്കന്‍ഡിനുള്ളില്‍ ഇത് സാധിക്കുമെന്നും കമ്പനി അറിയിച്ചു.

Most Read Articles

Malayalam
കൂടുതല്‍... #ഔഡി #audi
English summary
Audi Revealed A6 E-Tron Concept, Range, Feature, Design Details Here. Read in Malayalam.
Story first published: Monday, April 19, 2021, 13:55 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X