കരുത്തിനൊപ്പം കൂടുതൽ സ്പോർട്ടി ലുക്ക്സും; R8 V10 അവതരിപ്പിച്ച് ഔഡി

ഔഡി R8 റിയർ-വീൽ ഡ്രൈവ് സ്പോർട്സ് കാർ പുറത്തിറക്കി, വാഹനത്തിന്റെ ഏറ്റവും സ്പോർട്ടിയർ മോഡലാണിത്, ഒരു V10 എഞ്ചിനിലാണ് ഇപ്പോൾ ഇത് പ്രവർത്തിക്കുന്നത്.

കരുത്തിനൊപ്പം കൂടുതൽ സ്പോർട്ടി ലുക്ക്സും; R8 V10 അവതരിപ്പിച്ച് ഔഡി

കാറിന്റെ പെർഫോമൻസ് പതിപ്പിനെ പുത്തൻ 540 bhp പതിപ്പ് മാറ്റിസ്ഥാപിക്കുന്നു. ഔഡി R8 V10 പെർഫോമൻസ് RWD ഈ മാസം അവസാനം ഔദ്യോഗികമായി വിൽപ്പനയ്‌ക്കെത്തും.

കരുത്തിനൊപ്പം കൂടുതൽ സ്പോർട്ടി ലുക്ക്സും; R8 V10 അവതരിപ്പിച്ച് ഔഡി

R8 V10 പെർഫോമൻസ് RWD -യുടെ എൻജിന് ഇപ്പോൾ 30 bhp അധിക കരുത്തുമായി ആകെ മൊത്തം 570 bhp പുറപ്പെടുവിക്കുന്നു, കൂടാതെ 550 Nm torque ഉം യൂണിറ്റ് വികസിപ്പിക്കുന്നു.

കരുത്തിനൊപ്പം കൂടുതൽ സ്പോർട്ടി ലുക്ക്സും; R8 V10 അവതരിപ്പിച്ച് ഔഡി

ഏഴ് സ്പീഡ് S ട്രോണിക് ട്രാൻസ്മിഷനിൽ കൂടി ഈ പവർ പിൻ വീലുകളിലേക്ക് കൈമാറുന്നു, ഇത് 3.7 സെക്കൻഡിൽ 0-100 കിലോമീറ്റർ വേഗതയിൽ എത്താൻ വാഹനത്തെ സഹായിക്കുന്നു.

കരുത്തിനൊപ്പം കൂടുതൽ സ്പോർട്ടി ലുക്ക്സും; R8 V10 അവതരിപ്പിച്ച് ഔഡി

മണിക്കൂറിൽ 329 കിലോമീറ്ററാണ് കാറിന്റെ പരമാവധി വേഗത. സ്പൈഡർ പതിപ്പിന് സമാനമായ 0-100 കിലോമീറ്റർ വേഗത 3.8 സെക്കൻഡിൽ എത്താൻ സാധിക്കും, അതോടൊപ്പം മണിക്കൂറിൽ 327 കിലോമീറ്റർ പരമാവധി വേഗത കൈവരിക്കാനും കഴിയും.

കരുത്തിനൊപ്പം കൂടുതൽ സ്പോർട്ടി ലുക്ക്സും; R8 V10 അവതരിപ്പിച്ച് ഔഡി

ജർമ്മൻ കാർ നിർമ്മാതാക്കൾ രൂപകൽപ്പനയിൽ ചില മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്, ഇത് കാറിന്റെ യഥാർത്ഥ രൂപത്തിന് വലിയ മാറ്റൺ ഒന്നുമില്ലാതെ നിർമ്മാതാക്കൾ നിലനിർത്തിയിട്ടുണ്ട്. പുതിയ എൻട്രി ലെവൽ ഔഡി R8 -ൽ ഗ്രില്ല്, സ്പ്ലിറ്റർ, റിയർ ഗ്രില്ല്, ഓവൽ ഡ്യുവൽ ടെയിൽപൈപ്പുകൾ എന്നിവയ്ക്കായി ഒരു മാറ്റ് ബ്ലാക്ക് ഫിനിഷ് ലഭിക്കുന്നു.

കരുത്തിനൊപ്പം കൂടുതൽ സ്പോർട്ടി ലുക്ക്സും; R8 V10 അവതരിപ്പിച്ച് ഔഡി

എഡിഷൻ പാക്കേജിൽ 20 ഇഞ്ച് ബ്രോൺസ് വീലുകൾ, റെഡ് ബ്രേക്ക് ക്യാലിപറുകൾ, കാർബൺ ഫൈബർ സൈഡ് പ്ലേറ്റുകൾ, ബ്ലാക്ക് ഫിനിഷ് ബാഡ്ജുകൾ എന്നിവ ഉൾപ്പെടുന്നു. കൂപ്പെ എഡിഷന്റെ ഭാരം 1,590 കിലോഗ്രാം ആണെങ്കിൽ, സ്പൈഡർ വേരിയന്റിന് 1,695 കിലോഗ്രാം ഭാരമുണ്ട്.

കരുത്തിനൊപ്പം കൂടുതൽ സ്പോർട്ടി ലുക്ക്സും; R8 V10 അവതരിപ്പിച്ച് ഔഡി

റേസിംഗ് R8 LMS -ൽ നിന്നും കടംകൊണ്ട് ഡ്രൈവ് ഉപയോഗിച്ച് തടസ്സമില്ലാത്ത ഡൈനാമിക് ഹാൻഡ്‌ലിംഗുമായി R8 V10 RWD തുടക്കത്തിൽ തന്നെ ഉപഭോക്താക്കളിൽ ആഴത്തിലുള്ള സ്വാധീനം ചെലുത്തുന്നു. ഇപ്പോൾ ഇതിന് 30 bhp കൂടുതൽ കരുത്തും 10 Nm കൂടുതൽ ടോർക്കുമുണ്ട്, ഇത് ഡ്രൈവിംഗ് എക്സ്പീരിയൻസ് ഒരു പുതിയ തലത്തിലേക്ക് കൊണ്ടുപോകുന്നു എന്ന് ഔഡി സ്പോർട് GmbH ഡയറക്ടർ സെബാസ്റ്റ്യൻ ഗ്രാംസ് പറഞ്ഞു.

കരുത്തിനൊപ്പം കൂടുതൽ സ്പോർട്ടി ലുക്ക്സും; R8 V10 അവതരിപ്പിച്ച് ഔഡി

പുതിയ ഔഡി R8 V10, കുറഞ്ഞ ഗ്രിപ്പ് സാഹചര്യങ്ങളിൽ പോലും ഗ്രൗണ്ടിലേക്ക് കൂടുതൽ torque വിതരണം ചെയ്യുന്നതിനുള്ള മെക്കാനിക്കൽ ലിമിറ്റഡ് സ്ലിപ്പ് ഡിഫറൻഷ്യൽ ഫീച്ചർ ചെയ്യുന്നു. റിയർ-വീൽ ഡ്രൈവ് സ്പോർട്സ് കാറിന് സ്റ്റെബിലിറ്റി കൺട്രോളിനൊപ്പം സ്പോർട്സ് മോഡും ലഭിക്കുന്നു. ഇത് കൺട്രോൾഡ് സ്കിഡ്ഡിംഗ്, സ്പീഡിനെ ആശ്രയിച്ചുള്ള സ്റ്റിയറിംഗ് റേഷ്യോ അല്ലെങ്കിൽ സ്റ്റിയറിംഗ് ആംഗിൾ എന്നിവ അടിസ്ഥാനമാക്കി പ്രവർത്തിക്കുന്നു.

കരുത്തിനൊപ്പം കൂടുതൽ സ്പോർട്ടി ലുക്ക്സും; R8 V10 അവതരിപ്പിച്ച് ഔഡി

സ്റ്റാൻഡേർഡ് വീലുകൾ മുൻവശത്തും പിൻഭാഗത്തും യഥാക്രമം 19, 20 ഇഞ്ചുകൾ അളക്കുന്നു. സ്റ്റാൻഡേർഡ് ബ്രേക്ക് ഡിസ്കുകൾ സ്റ്റീൽ കൊണ്ടാണ് നിർമ്മിച്ചിരിക്കുന്നത്, എന്നിരുന്നാലും അവ സെറാമിക് ഉപയോഗിച്ച് മാറ്റിസ്ഥാപിക്കാനാകും.

കരുത്തിനൊപ്പം കൂടുതൽ സ്പോർട്ടി ലുക്ക്സും; R8 V10 അവതരിപ്പിച്ച് ഔഡി

12.3 ഇഞ്ച് ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, ലെതർ മൾട്ടിഫംഗ്ഷണൽ സ്റ്റിയറിംഗ് വീൽ, ഓപ്ഷണൽ ബക്കറ്റ് സീറ്റുകൾ അല്ലെങ്കിൽ ലെതർ, അൽകന്റാര എന്നിവയിൽ അപ്ഹോൾസ്റ്റർ ചെയ്ത സ്പോർട്ട് സീറ്റുകൾ എന്നിവ ഔഡി R8 V10- ന്റെ ക്യാബിനിലുണ്ട്. ഓപ്ഷണൽ R8 പെർഫോമൻസ് ഡിസൈൻ പാക്കേജിൽ മെർകാറ്റോ ബ്ലൂ സ്റ്റിച്ചിംഗും കാർബൺ വിശദാംശങ്ങളുമുള്ള ബ്ലാക്ക് അൽകന്റാര ലെതർ ഉൾപ്പെടുന്നു, അതേസമയം ഓപ്ഷണൽ ബാംഗ് & ഒലുഫ്സെൻ സൗണ്ട് സിസ്റ്റവും വാഹനത്തിൽ ഉണ്ട്.

കരുത്തിനൊപ്പം കൂടുതൽ സ്പോർട്ടി ലുക്ക്സും; R8 V10 അവതരിപ്പിച്ച് ഔഡി

ഔഡി R8 V10 പെർഫോമൻസ് RWD, ബാക്കിയുള്ള ശ്രേണി പോലെ, അതിന്റെ ഘടനയുടെ നിർമ്മാണത്തിനായി അലുമിനിയവും ചില ഘടകങ്ങൾ ഉപയോഗിക്കുന്നു.

Most Read Articles

Malayalam
കൂടുതല്‍... #ഔഡി #audi
English summary
Audi revealed more powerful and sporty r8 v10
Story first published: Tuesday, October 12, 2021, 23:52 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X