e-Tron GT-യുടെ പുതിയ ടീസര്‍ ചിത്രങ്ങളുമായി Audi; അരങ്ങേറ്റം ഉടന്‍

ഇന്ത്യന്‍ വിപണിയില്‍ ഈ ആഴ്ച പുറത്തിറക്കാനിരിക്കുന്ന ഇ-ട്രോണ്‍ GT മോഡലിന്റെ പുതിയ ടീസര്‍ ചിത്രവുമായി ജര്‍മന്‍ ആഢംബര വാഹന നിര്‍മാതാക്കളായ ഔഡി. ഇതിനോടകം തന്നെ വാഹനത്തിനായുള്ള പ്രീ-ബുക്കിംഗ് കമ്പനി ആരംഭിച്ചിരുന്നു.

e-Tron GT-യുടെ പുതിയ ടീസര്‍ ചിത്രങ്ങളുമായി Audi; അരങ്ങേറ്റം ഉടന്‍

പുതിയ ഇലക്ട്രിക് 4-ഡോര്‍ കൂപ്പെ ഈ മാസം അവസാനത്തോടെ ആഭ്യന്തര വിപണിയില്‍ അവതരിപ്പിക്കുമെന്നാണ് സൂചന. ഇ-ട്രോണ്‍, ഇ-ട്രോണ്‍ സ്‌പോര്‍ട്ട്ബാക്ക് എന്നിവയ്ക്ക് ശേഷം ബ്രാന്‍ഡില്‍ നിന്നും രാജ്യത്ത് എത്തുന്ന മോഡലാണിത്. ഔഡി ഇ-ട്രോണ്‍ GT-യ്ക്ക് 1.5 കോടി മുതല്‍ 2 കോടി രൂപ വരെയാണ് എക്‌സ്‌ഷോറൂം വില പ്രതീക്ഷിക്കുന്നത്.

e-Tron GT-യുടെ പുതിയ ടീസര്‍ ചിത്രങ്ങളുമായി Audi; അരങ്ങേറ്റം ഉടന്‍

ഔഡി ഇ-ട്രോണ്‍ GT-യും അതിന്റെ RS പതിപ്പും ഇതിനകം ആഗോള വിപണികളില്‍ അവതരിപ്പിച്ചിട്ടുണ്ട്. ജര്‍മ്മന്‍ കാര്‍ നിര്‍മ്മാതാവ് ഇ-ട്രോണ്‍ GT-യുടെ സ്റ്റാന്‍ഡേര്‍ഡ് പതിപ്പ് ഇവിടെ അവതരിപ്പിക്കും. ഇതിന് പിന്നാലെ ഉടന്‍ തന്നെ RS ട്രിം ഇന്ത്യയില്‍ അവതരിപ്പിക്കാനും സാധ്യതയുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

e-Tron GT-യുടെ പുതിയ ടീസര്‍ ചിത്രങ്ങളുമായി Audi; അരങ്ങേറ്റം ഉടന്‍

ലോഞ്ചിന് 48 മണിക്കൂര്‍ മുമ്പ് പുറത്തിറങ്ങിയ ഏറ്റവും പുതിയ ടീസറില്‍, വരാനിരിക്കുന്ന ഇ-ട്രോണ്‍ GT ഫോര്‍-ഡോര്‍ കൂപ്പെയുടെ ചില ഡിസൈന്‍ ഘടകങ്ങള്‍ ഔഡി വ്യക്തമാക്കുന്നുണ്ട്. ഇലക്ട്രിക് കാറിന്റെ ചരിഞ്ഞ മേല്‍ക്കൂരയും വിശാലമായ ഷോള്‍ഡര്‍ ലൈനും സിഗ്‌നേച്ചര്‍ എല്‍ഇഡി ഹെഡ്‌ലൈറ്റുകളും ടെയില്‍ ലൈറ്റുകളും ഇത് പ്രദര്‍ശിപ്പിക്കുന്നു.

e-Tron GT-യുടെ പുതിയ ടീസര്‍ ചിത്രങ്ങളുമായി Audi; അരങ്ങേറ്റം ഉടന്‍

ഔഡി ഇ-ട്രോണ്‍ GT സ്റ്റാന്‍ഡേര്‍ഡ് മോഡലില്‍ 85 കിലോവാട്ട് ലിഥിയം അയണ്‍ ബാറ്ററി പായ്ക്കാണ് കമ്പനി ഒരുക്കുന്നത്. ഇത് 475 bhp കരുത്തും 630 Nm പരമാവധി ടോര്‍ക്കും ഉത്പാദിപ്പിക്കുന്നു. മണിക്കൂറില്‍ 245 കിലോമീറ്ററാണ് വാഹനത്തിന്റെ പരമാവധി വേഗത. പൂജ്യത്തില്‍ നിന്ന് 100 കിലോമീറ്റര്‍ വേഗതയിലെത്താന്‍ 4 സെക്കന്‍ഡുകള്‍ മതിയെന്നും കമ്പനി അവകാശപ്പെടുന്നു.

e-Tron GT-യുടെ പുതിയ ടീസര്‍ ചിത്രങ്ങളുമായി Audi; അരങ്ങേറ്റം ഉടന്‍

സമാന വലുപ്പത്തിലുള്ള ബാറ്ററി പാക്കില്‍ നിന്ന് പവര്‍ എടുക്കുന്ന RS ട്രിമിന് 598 bhp പരമാവധി പവറും 830 Nm പരമാവധി ടോര്‍ക്കും ഉത്പാദിപ്പിക്കാന്‍ കഴിയും. ഇത് സ്റ്റാന്‍ഡേര്‍ഡ് മോഡലിന് കുറച്ച് വേഗതയും കൂടുതല്‍ കരുത്തുമാണ് കാണിക്കുന്നത്. പരമാവധി വേഗത 250 കിലോമീറ്ററാണ്. പൂജ്യത്തില്‍ നിന്ന് 100 കിലോമീറ്റര്‍ വേഗത കൈവരിക്കുന്നതിന് 3.3 സെക്കന്‍ഡുകള്‍ മതിയെന്നും കമ്പനി അറിയിച്ചു.

e-Tron GT-യുടെ പുതിയ ടീസര്‍ ചിത്രങ്ങളുമായി Audi; അരങ്ങേറ്റം ഉടന്‍

സ്റ്റാന്‍ഡേര്‍ഡ് ഇ-ട്രോണ്‍ GT മോഡലിന് ഒരൊറ്റ ചാര്‍ജില്‍ 488 കിലോമീറ്റര്‍ വരെ സഞ്ചരിക്കാന്‍ സാധിക്കും. അതേസമയം RS പതിപ്പിന് 472 കിലോമീറ്റര്‍ ശ്രേണിയും കമ്പനി അവകാശപ്പെടുന്നു.

e-Tron GT-യുടെ പുതിയ ടീസര്‍ ചിത്രങ്ങളുമായി Audi; അരങ്ങേറ്റം ഉടന്‍

അകത്തെ ഫീച്ചറുകളില്‍, 10.1 ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, 12.3 ഇഞ്ച് ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, ഷിഫ്റ്റ്-ബൈ-വയര്‍ ഗിയര്‍ സാങ്കേതികവിദ്യ എന്നിവയുമായിട്ടാകും ഔഡി ഇ-ട്രോണ്‍ GT വിപണിയില്‍ എത്തുക.

e-Tron GT-യുടെ പുതിയ ടീസര്‍ ചിത്രങ്ങളുമായി Audi; അരങ്ങേറ്റം ഉടന്‍

സമാരംഭിക്കുമ്പോള്‍, മെര്‍സിഡീസ് EQC, ജാഗ്വര്‍ ഐ-പേസ് തുടങ്ങിയ മറ്റ് ചില ആഡംബര ഇലക്ട്രിക് വാഹനങ്ങള്‍ക്ക് എതിരെയാകും ഇത് മത്സരിക്കുക.

e-Tron GT-യുടെ പുതിയ ടീസര്‍ ചിത്രങ്ങളുമായി Audi; അരങ്ങേറ്റം ഉടന്‍

അതേസമയം ബ്രാൻഡിൽ നിന്നുള്ള മറ്റ് വാർത്തകൾ പരിശോധിക്കുകയാണെങ്കിൽ, ഏതാനും ആഴ്ചകൾക്ക് മുന്നെയാണ് ഔഡി RS5-നെ അവതരിപ്പിക്കുന്നത്. 1.04 കോടി രൂപയ്ക്കാണ് RS5 സ്‌പോർട്ട്ബാക്ക് ഇന്ത്യയിൽ അവതരിപ്പിക്കുന്നത്.

e-Tron GT-യുടെ പുതിയ ടീസര്‍ ചിത്രങ്ങളുമായി Audi; അരങ്ങേറ്റം ഉടന്‍

പെർഫോമൻസ് സലൂൺ ഒരു ഇരട്ട-ടർബോ പെട്രോൾ എഞ്ചിനൊപ്പം പൂർണ്ണമായി ലോഡുചെയ്ത ഒരു വേരിയന്റിൽ മാത്രമാണ് ലഭ്യമാകുന്നത്. വാഹനത്തിന്റെ ഡെലിവറികൾ ഉടൻ ആരംഭിക്കുമെന്നും കമ്പനി അറിയിച്ചിട്ടുണ്ട്.

e-Tron GT-യുടെ പുതിയ ടീസര്‍ ചിത്രങ്ങളുമായി Audi; അരങ്ങേറ്റം ഉടന്‍

8 സ്പീഡ് ടിപ്ട്രോണിക് ഗിയർബോക്സുമായി ജോടിയാക്കിയ V6 2.9 ലിറ്റർ TFSI ട്വിൻ-ടർബോ എഞ്ചിനാണ് RS5 സ്പോർട്ട്ബാക്കിന് കരുത്ത് നൽകുന്നത്. സെൽഫ് ലോക്കിംഗ് സെന്റർ ഡിഫറൻഷ്യൽ ഉള്ള ബ്രാൻഡിന്റെ ക്വാട്രോ പെർമനന്റ് ഓൾ-വീൽ ഡ്രൈവ് വഴി നാല് ചക്രങ്ങളിലും പവർ സജ്ജീകരിച്ചിരിക്കുന്നു.

പരമാവധി പവർ: 443bhp @ 6,700rpm

പീക്ക് ടോർക്ക്: 600Nm @ 5,000rpm

ആക്‌സിലറേഷൻ (0 മുതൽ 100kmph): 3.9 സെക്കൻഡ്

ടോപ് സ്പീഡ് (ഇലക്ട്രോണിക് ലിമിറ്റഡ്): 250kmph

e-Tron GT-യുടെ പുതിയ ടീസര്‍ ചിത്രങ്ങളുമായി Audi; അരങ്ങേറ്റം ഉടന്‍

'ഉല്‍പ്പന്ന നിരയുടെ സ്‌പോര്‍ട്ടി കുന്തമുനയായ സ്‌പോര്‍ട്ട്ബാക്ക് ഇന്ത്യയില്‍ അവതരിപ്പിക്കുന്നതില്‍ ഞങ്ങള്‍ സന്തുഷ്ടരാണെന്ന് ഓഡി ഇന്ത്യയുടെ തലവനായ ശ്രീ ബല്‍ബീര്‍ സിംഗ് ദില്ലണ്‍ അവതരണവേളയില്‍ വ്യക്തമാക്കിയിരുന്നു.

e-Tron GT-യുടെ പുതിയ ടീസര്‍ ചിത്രങ്ങളുമായി Audi; അരങ്ങേറ്റം ഉടന്‍

ദൈനംദിന പ്രായോഗികതയ്ക്ക് പുറമേ ഔഡി RS ഡിഎന്‍എ ആഗ്രഹിക്കുന്ന ഉപഭോക്താക്കള്‍ക്ക് സമയവും മികച്ച ചോയ്സായിരിക്കും ഇത്. RS5 സ്പോര്‍ട്ട്ബാക്ക് ഒരു അതിശയകരമായ ഓള്‍റൗണ്ടറാണ്, ഇത് ശരിയായ സ്‌റ്റൈലിംഗും പ്രകടനവും ചേര്‍ന്നതാണെന്നും അദ്ദേഹം അറിയിച്ചു.

e-Tron GT-യുടെ പുതിയ ടീസര്‍ ചിത്രങ്ങളുമായി Audi; അരങ്ങേറ്റം ഉടന്‍

RS 5 സ്‌പോര്‍ട്ട്ബാക്ക് പുറത്തിറക്കി ഔഡി ഇന്ത്യ അതിന്റെ പോര്‍ട്ട്‌ഫോളിയോ വിപുലീകരിച്ചിരിക്കുകയാണ്. പ്രകടനവും പ്രായോഗികതയും ഉള്‍ക്കൊള്ളുന്ന നാല്-ഡോര്‍ സെഡാന്‍ തെരയുന്ന ആളുകള്‍ക്ക് പുതിയ സെഡാന്‍ മികച്ച ഓപ്ഷന്‍ എന്ന് വേണം പറയാന്‍. ദൈനംദിന ഉപയോഗത്തിനും വാരാന്ത്യ ട്രാക്ക് ദിവസങ്ങള്‍ക്കും അല്ലെങ്കില്‍ അഡ്വഞ്ചര്‍ ടൂറിംഗിനും സഹായിക്കുന്ന ഒരു ടണ്‍ സവിശേഷതകളും RS5 സ്‌പോര്‍ട്ട്ബാക്കില്‍ കമ്പനി അവതരിപ്പിക്കുകയും ചെയ്തിട്ടുണ്ട്.

Most Read Articles

Malayalam
കൂടുതല്‍... #ഔഡി #audi
English summary
Audi revealed new teaser images of e tron gt electric vehicle launch soon in india
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X