പുതിയ ആന്തരിക ജ്വലന എഞ്ചിനുകൾ ഇനിയില്ല, ഇലക്‌ട്രിക്കിലേക്ക് ശ്രദ്ധകേന്ദ്രീകരിച്ച് ഔഡി

പുതിയ ആന്തരിക ജ്വലന എഞ്ചിനുകളുടെ വികസന പ്രവർത്തനങ്ങൾ നിർത്തിയതായി പ്രഖ്യാപിച്ച് ലോകത്തെ ഏറ്റവും വലിയ ആഢംബര വാഹന നിർമാതാക്കളിലൊരാളായ ഔഡി. യൂറോ 7 മലിനീകരണ മാനദണ്ഡങ്ങൾ വരാനിരിക്കുന്ന സാഹചര്യത്തിലാണ് കമ്പനിയുടെ ഈ തീരുമാനം.

പുതിയ ആന്തരിക ജ്വലന എഞ്ചിനുകൾ ഇനിയില്ല, ഇലക്‌ട്രിക്കിലേക്ക് ശ്രദ്ധകേന്ദ്രീകരിച്ച് ഔഡി

ഏതാനും വർഷങ്ങൾക്കുമുമ്പ് ഏറെ വിവാദമായ ഡീസൽഗേറ്റ് തട്ടിപ്പിൽ ഫോക്‌സ്‌വാഗൺ ഗ്രൂപ്പിന്റെ ഭാഗമായ ഔഡി ഏറെ ചീത്തപ്പേര് കേട്ടിരുന്നു. 2015-ൽ വാഹന ലോകത്തെ പിടിച്ചുലച്ച ഡീസല്‍ ഗേറ്റ് അഥവാ പുകമറ വിവാദം പുറത്തുവരുന്നത്.

പുതിയ ആന്തരിക ജ്വലന എഞ്ചിനുകൾ ഇനിയില്ല, ഇലക്‌ട്രിക്കിലേക്ക് ശ്രദ്ധകേന്ദ്രീകരിച്ച് ഔഡി

മലിനീകരണ പരിശോധനയെന്ന കടമ്പ കടക്കാന്‍ ഡീസല്‍ എഞ്ചിനുകളില്‍ കൃത്രിമം കാണിച്ച ഫോക്‌സ്‌വാഗനെ കയ്യോടെ പിടിക്കപ്പെട്ട സംഭവമായിരുന്നു അത്. അതിനുശേഷം പുതിയതും വൃത്തിയുള്ളതുമായ വാഹനങ്ങൾ അവതരിപ്പിക്കാൻ കമ്പനവി ശ്രദ്ധ കേന്ദ്രീകരിച്ചു.

MOST READ: 2021 ഇക്വേറ്റർ എസ്‌യുവിയുടെ പുത്തൻ TVC പങ്കുവെച്ച് ഫോർഡ്

പുതിയ ആന്തരിക ജ്വലന എഞ്ചിനുകൾ ഇനിയില്ല, ഇലക്‌ട്രിക്കിലേക്ക് ശ്രദ്ധകേന്ദ്രീകരിച്ച് ഔഡി

അതിൽ കൂടുതലും ഇലക്ട്രിക് കാറുകളാണ്. എന്നിരുന്നാലും ഭാവിയിൽ പുതിയ പെട്രോൾ അല്ലെങ്കിൽ ഡീസൽ എഞ്ചിനുകൾ വികസിപ്പിക്കില്ലെന്ന് ഫോക്‌സ്‌വാഗണ്‍ പോലും പ്രഖ്യാപിച്ചു. പുതിയ എഞ്ചിനുകൾ വികസിപ്പിക്കുന്നത് വളരെയധികം നിക്ഷേപവും മൂലധനവും വേണ്ടുന്ന ഒന്നാണ്.

പുതിയ ആന്തരിക ജ്വലന എഞ്ചിനുകൾ ഇനിയില്ല, ഇലക്‌ട്രിക്കിലേക്ക് ശ്രദ്ധകേന്ദ്രീകരിച്ച് ഔഡി

ഒപ്പം കർശനമായ മാനദണ്ഡങ്ങൾക്കൊപ്പം ഭാവിയി ഔഡി മുൻകൈ എടുക്കുന്ന പ്രഖ്യാപനമാണിത്. ഒരു പുതിയ ജ്വലന എഞ്ചിൻ വികസിപ്പിക്കുന്നത് നിർത്തലാക്കാനാണ് തങ്ങളുടെ പദ്ധതിയെന്ന് ഔഡി സിഇഒ മർകസ് ഡ്യൂസ്മാനാണ് ഒരു അഭിമുഖത്തിൽ വ്യക്തമാക്കിയത്.

MOST READ: ഹോളി ആഘോഷങ്ങൾക്കിടയിൽ ഒരു സേഫ് റൈഡിനായി വേണ്ടുന്ന ചില കരുതലുകൾ

പുതിയ ആന്തരിക ജ്വലന എഞ്ചിനുകൾ ഇനിയില്ല, ഇലക്‌ട്രിക്കിലേക്ക് ശ്രദ്ധകേന്ദ്രീകരിച്ച് ഔഡി

പക്ഷേ നിലവിലുള്ള ജ്വലന എഞ്ചിനുകൾ പുതിയ എമിഷൻ മാർഗനിർദ്ദേശങ്ങളുമായി പൊരുത്തപ്പെടുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എന്നാൽ യൂറോ 7 മാനദണ്ഡങ്ങൾ പാലിക്കുന്നത് സാങ്കേതികമായി വലിയ വെല്ലുവിളിയാണെന്നും ഔഡി പറയുന്നു. പരിസ്ഥിതിക്ക് ഒരു ഗുണവുമില്ലെന്ന് ഡ്യൂസ്മാൻ അഭിപ്രായപ്പെട്ടു.

പുതിയ ആന്തരിക ജ്വലന എഞ്ചിനുകൾ ഇനിയില്ല, ഇലക്‌ട്രിക്കിലേക്ക് ശ്രദ്ധകേന്ദ്രീകരിച്ച് ഔഡി

ആന്തരിക ജ്വലന എഞ്ചിനിൽ ഇപ്പോൾ കടുത്ത നിയന്ത്രണങ്ങളുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ലോകമെമ്പാടും ഇപ്പോഴും ഇലക്‌ട്രിക് വാഹനങ്ങൾക്കായുള്ള അടിസ്ഥാന സൗകര്യങ്ങൾ ഇല്ലാത്ത രാജ്യങ്ങളുണ്ട്.

MOST READ: ബിഎംഡബ്ല്യു 6 സീരീസ് GT ഫെയ്‌സ്‌ലിഫ്റ്റ് അവതരിപ്പിക്കുന്ന തീയതി വെളിപ്പെടുത്തി; മാറ്റങ്ങള്‍ ഇങ്ങനെ

പുതിയ ആന്തരിക ജ്വലന എഞ്ചിനുകൾ ഇനിയില്ല, ഇലക്‌ട്രിക്കിലേക്ക് ശ്രദ്ധകേന്ദ്രീകരിച്ച് ഔഡി

അതിനാൽ തന്നെ വരും വർഷങ്ങളിൽ ആന്തരിക ജ്വലന എഞ്ചിൻ ഉള്ള വാഹനങ്ങൾ വിൽക്കുന്നത് തുടരുമെന്നും അദ്ദേഹം വ്യക്തമാക്കുന്നുണ്ട്. പുതിയ എഞ്ചിനുകൾ വികസിപ്പിക്കുന്നതിനു പകരം നിലവിലുള്ള ആന്തരിക ജ്വലന എഞ്ചിനുകളിൽ ഔഡി പ്രവർത്തിക്കുന്നത് തുടരും.

പുതിയ ആന്തരിക ജ്വലന എഞ്ചിനുകൾ ഇനിയില്ല, ഇലക്‌ട്രിക്കിലേക്ക് ശ്രദ്ധകേന്ദ്രീകരിച്ച് ഔഡി

നിലവിലുള്ള എഞ്ചിനുകൾ പുതിയവ വികസിപ്പിക്കുന്നതിനുള്ള ഒരു വേദിയായി നിർത്തി പുതിയതും മികച്ചതുമായ എഞ്ചിനുകൾ വികസിപ്പിക്കാനാണ് ഔഡിയുടെ തീരുമാനമെന്ന് സാരം. അതോടൊപ്പം തന്നെ ഇലക്ട്രിക് വാഹനങ്ങളിലേക്കും ബ്രാൻഡ് ശ്രദ്ധ തിരിക്കുന്നുണ്ട്.

പുതിയ ആന്തരിക ജ്വലന എഞ്ചിനുകൾ ഇനിയില്ല, ഇലക്‌ട്രിക്കിലേക്ക് ശ്രദ്ധകേന്ദ്രീകരിച്ച് ഔഡി

അടുത്ത അഞ്ച് വർഷത്തിനുള്ളിൽ ഇരുപതിലധികം ഇലക്ട്രിക് വാഹനങ്ങൾ ഔഡി വാഗ്ദാനം ചെയ്യും. വലിയ ഇലക്ട്രിക് എസ്‌യുവി ഇ-ട്രോൺ, ടെയ്‌കാൻ ഓഫ്‌ഷൂട്ട് ഇ-ട്രോൺ ജിടി എന്നിവയ്ക്ക് ശേഷം മാതൃ കമ്പനിയായ ഫോക്‌സ്‌വാഗനിൽ നിന്നുള്ള MEB പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കി Q4 ഇ-ട്രോൺ പുറത്തിറക്കാനും ഔഡി പദ്ധതിയിട്ടിട്ടുണ്ട്.

പുതിയ ആന്തരിക ജ്വലന എഞ്ചിനുകൾ ഇനിയില്ല, ഇലക്‌ട്രിക്കിലേക്ക് ശ്രദ്ധകേന്ദ്രീകരിച്ച് ഔഡി

Q4 ഇ-ട്രോൺ നിരവധി ആളുകൾക്ക് താങ്ങാനാവുന്നതും ഔഡിയുടെ ഇ-മൊബിലിറ്റിയിലേക്കുള്ള പ്രവേശനവുമാണെന്ന് ഡ്യൂസ്മാൻ പറഞ്ഞു. ഇത് നന്നായി വിൽക്കുകയും ഗണ്യമായ യൂണിറ്റ് വിൽ‌പന ഉറപ്പാക്കുകയും ചെയ്യുമെന്നും അദ്ദേഹം അഭിപ്രായപ്പെടുന്നുണ്ട്.

പുതിയ ആന്തരിക ജ്വലന എഞ്ചിനുകൾ ഇനിയില്ല, ഇലക്‌ട്രിക്കിലേക്ക് ശ്രദ്ധകേന്ദ്രീകരിച്ച് ഔഡി

ഭാവിയിൽ ആഭ്യന്തര ജ്വലന എഞ്ചിൻ ശ്രേണിയിൽ നിന്ന് പുറത്തുകടക്കുമെന്ന് മെർസിഡീസ് ബെൻസും അറിയിച്ചിട്ടുണ്ട്. കൂടാതെ നിലവിലെ എഞ്ചിൻ ഓപ്ഷനുകൾ പുനർനിർമിക്കുകയും വീണ്ടും എഞ്ചിനീയറിംഗ് ചെയ്യുകയും ചെയ്യുമെന്നാണ് അവരുടെയും വാദം.

Most Read Articles

Malayalam
കൂടുതല്‍... #ഔഡി #audi
English summary
Audi Stopped The Development Of New Internal Combustion Engines. Read in Malayalam
Story first published: Monday, March 29, 2021, 17:33 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X