ടെസ്‌ലയ്ക്ക് ഒരു മുഴം മുമ്പേ, ആഢംബര ഇലക്‌ട്രിക് നിരയിലേക്ക് ഔഡിയുടെ പുതിയ ഇ-ട്രോൺ ജിടി കൂപ്പെ എത്തുന്നു

ടെസ്‌ല വരുംമുമ്പേ ഇന്ത്യയിലെ ആഢംബര ഇലക്‌ട്രിക് ശ്രേണിയെ കൈയിലെടുക്കാനുള്ള പരിപാടിയാണ് ജർമൻ വാഹന നിർമാതാക്കളായ ഔഡിക്കുള്ളത്. അടുത്തിടെ ഇ-ട്രോൺ ഇവി പുറത്തിറക്കിയ ബ്രാൻഡ് ഒരു പുത്തൻ മോഡലിനെ കൂടി രാജ്യത്ത് അവതരിപ്പിക്കാൻ തയാറെടുക്കുകയാണ്.

ടെസ്‌ലയ്ക്ക് ഒരു മുഴം മുമ്പെ, ആഢംബര ഇലക്‌ട്രിക് നിരയിലേക്ക് ഔഡിയുടെ പുതിയ ഇ-ട്രോൺ ജിടി കൂപ്പെ എത്തുന്നു

ഇ-ട്രോൺ നിരയിൽ ഉൾപ്പെടുന്ന ഇ-ട്രോൺ ജിടി 4-ഡോർ കൂപ്പെയുമായാണ് ഔഡിയുടെ ഇത്തവണത്തെ വരവ്. പുതിയൊരു ടീസർ വീഡിയോയിലൂടെയാണ് കമ്പനി ഇക്കാര്യം സ്ഥിരീകരിച്ചത്. എന്നാൽ വാഹനത്തിന്റെ ഔദ്യോഗിക തീയതി ഇതുവരെ പുറത്തുവിട്ടിട്ടുമില്ല.

ടെസ്‌ലയ്ക്ക് ഒരു മുഴം മുമ്പെ, ആഢംബര ഇലക്‌ട്രിക് നിരയിലേക്ക് ഔഡിയുടെ പുതിയ ഇ-ട്രോൺ ജിടി കൂപ്പെ എത്തുന്നു

എന്നിരുന്നാലും ഔഡി ഇ-ട്രോൺ ജിടി 2021 ഒക്ടോബറോടെ ഇന്ത്യയിൽ വിൽപ്പനയ്‌ക്കെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇനി കാറിനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങളിലേക്ക് കടക്കാം. ഇ-ട്രോൺ ജിടി നാല് ഡോറുകളുള്ള കൂപ്പെയാണ്. മാത്രമല്ല പോർഷ ടെയ്‌കാനുമായാണ് ഈ ആഢംബര ഇവി അതിന്റെ പ്ലാറ്റ്ഫോം പങ്കിടുന്നതും.

ടെസ്‌ലയ്ക്ക് ഒരു മുഴം മുമ്പെ, ആഢംബര ഇലക്‌ട്രിക് നിരയിലേക്ക് ഔഡിയുടെ പുതിയ ഇ-ട്രോൺ ജിടി കൂപ്പെ എത്തുന്നു

ആഗോളതലത്തിൽ രണ്ട് പതിപ്പുകളിലാണ് ഇ-ട്രോൺ ജിടി വിൽപ്പനയ്ക്ക് എത്തുന്നത്. അതിൽ ഒരു സാധാരണ എസ് വേരിയന്റും ഒരു സ്പോർട്ടി ആർഎസ് പെർഫോമൻസ് വേരിയന്റുമാണ് അതിൽ ഉൾപ്പെടുന്നത്. സ്റ്റാൻഡേർഡ് ഇ-ട്രോൺ ജിടി ക്വാട്രോയുടെ മുൻ ആക്സിലിൽ 238 bhp കരുത്ത് ഉത്പാദിപ്പിക്കാൻ ശേഷിയുള്ള മോട്ടോറും പിൻ ആക്‌സിലിൽ 435 bhp പവർ നൽകാൻ കെൽപ്പുള്ള ഇലക്ട്രിക് മോട്ടോറുമാണ് ഇടംപിടിച്ചിരിക്കുന്നത്.

ടെസ്‌ലയ്ക്ക് ഒരു മുഴം മുമ്പെ, ആഢംബര ഇലക്‌ട്രിക് നിരയിലേക്ക് ഔഡിയുടെ പുതിയ ഇ-ട്രോൺ ജിടി കൂപ്പെ എത്തുന്നു

ഇവ രണ്ടും സംയോജിച്ച് 475 bhp കരുത്തിൽ 630 Nm torque വികസിപ്പിക്കാൻ ഇ-ട്രോൺ ജിടിയുടെ സ്റ്റാൻഡേർഡ് മോഡലിന് കഴിയും. ഇതിന്റെ പരമാവധി വേഗത 245 കിലോമീറ്റർ ആണ്. മാത്രമല്ല കാറിന് 0-100 കിലോമീറ്റർ വേഗത വെറും 4.1 സെക്കൻഡിൽ കൈവരിക്കാനാനും സാധിക്കും.

ടെസ്‌ലയ്ക്ക് ഒരു മുഴം മുമ്പെ, ആഢംബര ഇലക്‌ട്രിക് നിരയിലേക്ക് ഔഡിയുടെ പുതിയ ഇ-ട്രോൺ ജിടി കൂപ്പെ എത്തുന്നു

മറുവശത്ത് ഇ-ട്രോൺ ജിടി വേരിയന്റ് പിൻ മോട്ടോറിന് 2-സ്പീഡ് ഗിയർബോക്‌സാണ് ഉപയോഗിക്കുന്നത്. ഷോർട്ട്-റേഷ്യോ ഫസ്റ്റ് ഗിയറും ആക്സിലറേഷനും ദീർഘ-അനുപാതമുള്ള രണ്ടാമത്തെ ഗിയറും കൂടുതൽ കാര്യക്ഷമതയും ഹൈ-സ്പീഡ് പെർഫോമൻസാണ് വാഗ്‌ദാനം ചെയ്യുന്നത്.

ടെസ്‌ലയ്ക്ക് ഒരു മുഴം മുമ്പെ, ആഢംബര ഇലക്‌ട്രിക് നിരയിലേക്ക് ഔഡിയുടെ പുതിയ ഇ-ട്രോൺ ജിടി കൂപ്പെ എത്തുന്നു

RS ഇ-ട്രോൺ ജിടിയെ സംബന്ധിച്ചിടത്തോളം മൊത്തം 598 bhp പവറും 830 Nm torque ഉം സൃഷ്‌ടിക്കാൻ ശേഷിയുള്ളതാണ് ഈ വകഭേദം. കൂടുതൽ ശക്തമായ റിയർ ഇലക്ട്രിക് മോട്ടോറാണ് ഇതിന് ഔഡിയെ സഹായിച്ചിരിക്കുന്നത്. ബൂസ്റ്റ് മോഡിൽ കരുത്ത് 646 bhp വരെ ഉയരും എന്നതും ശ്രദ്ധേയമാണ്.

ടെസ്‌ലയ്ക്ക് ഒരു മുഴം മുമ്പെ, ആഢംബര ഇലക്‌ട്രിക് നിരയിലേക്ക് ഔഡിയുടെ പുതിയ ഇ-ട്രോൺ ജിടി കൂപ്പെ എത്തുന്നു

RS ഇ-ട്രോൺ ജിടിക്ക് 3.3 സെക്കൻഡിൽ 0-100 കിലോമീറ്റർ വേഗത കൈവരിക്കാൻ കഴിയും. 250 കിലോമീറ്ററാണ് പരമാവധി വേഗത. ഇ-ട്രോൺ ജിടിയുടെ രണ്ട് പതിപ്പുകൾക്കും 85 കിലോവാട്ട് ബാറ്ററി പാക്കാണ് തുടിപ്പേകുന്നത്. സ്റ്റാൻഡേർഡ് ഇലക്ട്രിക് കൂപ്പെയ്ക്ക് 488 കിലോമീറ്ററും RS വേരിയന്റിന് 472 കിലോമീറ്ററും റേഞ്ചാണ് ഔഡി അവകാശപ്പെടുന്നത്.

ടെസ്‌ലയ്ക്ക് ഒരു മുഴം മുമ്പെ, ആഢംബര ഇലക്‌ട്രിക് നിരയിലേക്ക് ഔഡിയുടെ പുതിയ ഇ-ട്രോൺ ജിടി കൂപ്പെ എത്തുന്നു

രൂപകൽപ്പനയുടെ കാര്യത്തിൽ ഇ-ട്രോൺ ജിടിക്ക് നാല് ഡോറുകളുള്ള കൂപ്പെ നിലപാടാണുള്ളത്. ചരിഞ്ഞ മേൽക്കൂര, വൈഡ് ട്രാക്ക്, ബ്രോഡ് ഷോൾഡർ ലൈൻ, ലോ ബോണറ്റ് എന്നിവയാണ് വാഹനത്തിലെ മറ്റ് പ്രധാന ഡിസൈൻ ഹൈലൈറ്റുകൾ. ഇ-ട്രോൺ ജിടിയിൽ ഔഡിയുടെ സിംഗിൾ ഫ്രെയിം ഗ്രില്ലിന്റെ പുതിയ വ്യാഖ്യാനം ഉണ്ടെന്നതും ശ്രദ്ധേയമാണ്.

ടെസ്‌ലയ്ക്ക് ഒരു മുഴം മുമ്പെ, ആഢംബര ഇലക്‌ട്രിക് നിരയിലേക്ക് ഔഡിയുടെ പുതിയ ഇ-ട്രോൺ ജിടി കൂപ്പെ എത്തുന്നു

കമിംഗ് ആൻഡ് ലീവിംഗ് ഹോം ആനിമേഷനുകളോടെയുള്ള എൽഇഡി ഹെഡ്‌ലൈറ്റുകളും ടെയിൽ ലൈറ്റുകളുമാണ് മറ്റ് പ്രത്യേകതകൾ. ഇനി അകത്തളത്തിലേക്ക് നോക്കിയാലോ ക്ലൈമറ്റ് കൺട്രോളിനുള്ള ഫിസിക്കൽ ബട്ടണുകളോടു കൂടിയ 10.1 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റമാണ് വാഹനത്തിനുള്ളത്.

ടെസ്‌ലയ്ക്ക് ഒരു മുഴം മുമ്പെ, ആഢംബര ഇലക്‌ട്രിക് നിരയിലേക്ക് ഔഡിയുടെ പുതിയ ഇ-ട്രോൺ ജിടി കൂപ്പെ എത്തുന്നു

ഡാഷ്ബോർഡിന്റെ സെൻട്രൽ സ്റ്റാക്ക് ഡ്രൈവറിലേക്ക് ചരിഞ്ഞിരിക്കുന്ന ശൈലിയാണ് സ്വീകരിച്ചിരിക്കുന്നത്. സെൻട്രൽ ടണലിൽ ഒരു ചെറിയ ഷിഫ്റ്റ്-ബൈ-വയർ ഗിയർ സെലക്ടർ സ്വിച്ചും ഔഡി നൽകിയിരിക്കുന്നു. 12.3 ഇഞ്ച് ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, കണക്റ്റഡ് കാർ സാങ്കേതികവിദ്യ, വൈവിധ്യമാർന്ന ഡ്രൈവർ സഹായ സുരക്ഷാ സംവിധാനങ്ങൾ എന്നിവയാണ് ഇലക്‌ട്രിക് കൂപ്പെയിലെ മറ്റ് സവിശേഷതകൾ.

ടെസ്‌ലയ്ക്ക് ഒരു മുഴം മുമ്പെ, ആഢംബര ഇലക്‌ട്രിക് നിരയിലേക്ക് ഔഡിയുടെ പുതിയ ഇ-ട്രോൺ ജിടി കൂപ്പെ എത്തുന്നു

ഇന്ത്യയിലും ഇ-ട്രോൺ ജിടിയെ സ്റ്റാൻഡേർഡ്, RS വേരിയന്റുകളിൽ തന്നെയായിരിക്കും ഔഡി അവതരിപ്പിക്കുക. ആഢംബര ഇലക്ട്രിക് കാറിന് 1.6 കോടി രൂപയോളം എക്സ്ഷോറൂം വില വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതായത് ഇന്ത്യയിലെ ഏറ്റവും വില കൂടിയ ഇലക്ട്രിക് വാഹനമായിരിക്കും ഇതെന്ന് ചുരുക്കം.

ടെസ്‌ലയ്ക്ക് ഒരു മുഴം മുമ്പെ, ആഢംബര ഇലക്‌ട്രിക് നിരയിലേക്ക് ഔഡിയുടെ പുതിയ ഇ-ട്രോൺ ജിടി കൂപ്പെ എത്തുന്നു

അടുത്ത വർഷം ഇന്ത്യയിൽ വിൽപ്പനയ്ക്ക് എത്തുമെന്ന് പ്രതീക്ഷിക്കുന്ന പോർഷ ടെയ്‌കാനുമായാകും ഔഡി ഇ-ടോൺ ജിടി കൂപ്പെ പ്രധാനമായും മത്സരിക്കുക. 2025 ഓടെ ഇന്ത്യയിലെ ഇലക്ട്രിക് വാഹന വിൽപ്പനയിൽ 15 ശതമാനം വിപണി വിഹിതമെങ്കിലും കൈപ്പിടിയിലാക്കാനാണ് ജർമൻ ആഢംബര വാഹന നിർമാതാക്കളായ ഔഡി ലക്ഷ്യമിടുന്നത്.

ടെസ്‌ലയ്ക്ക് ഒരു മുഴം മുമ്പെ, ആഢംബര ഇലക്‌ട്രിക് നിരയിലേക്ക് ഔഡിയുടെ പുതിയ ഇ-ട്രോൺ ജിടി കൂപ്പെ എത്തുന്നു

കൂടാതെ കമ്പനിയുടെ ആഗോള തന്ത്രത്തിന് അനുസൃതമായി വരും വർഷങ്ങളിൽ കൂടുതൽ ഇ-ട്രോൺ മോഡലുകളെയും ഔഡി ഇന്ത്യയിൽ അവതരിപ്പിക്കുമെന്നും സ്ഥിരീകരിച്ചിട്ടുണ്ട്. അതുപോലെ ജർമ്മൻ ബ്രാൻഡ് ഇതിനകം തന്നെ തങ്ങളുടെ ആഗോള ഇലക്ട്രിക് വാഹന നിരയിലേക്ക് Q4 ഇ-ട്രോൺ മോഡലിനെയും പരിചയപ്പെടുത്തിയിരുന്നു. തീർന്നില്ല ഭാവിയിൽ A6, Q6 ഇ-ട്രോൺ വകഭേദങ്ങളിലും കമ്പനി നിലവിൽ പ്രവർത്തിച്ചുവരികയാണ്.

Most Read Articles

Malayalam
കൂടുതല്‍... #ഔഡി #audi
English summary
Audi teased next electric model for india the e tron gt 4 door coupe
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X