ആഢംബര ഇലക്‌ട്രിക് വാഹന നിരയിലേക്ക് Q4 ഇ-ട്രോൺ മോഡലുകൾ, ടീസർ പങ്കുവെച്ച് ഔഡി

ആഢംബര ഇലക്‌ട്രിക് വാഹന ശ്രേണി കീഴടക്കാൻ പുതിയ മോഡലുകളുമായി എത്തുകയാണ് ജർമൻ പ്രീമിയം കാർ നിർമാതാക്കളായ ഔഡി. അതിന്റെ ഭാഗമായി ഏപ്രിൽ 14-ന് Q4 ഇ-ട്രോൺ, Q4 ഇ-ട്രോൺ സ്‌പോർട്‌ബാക്ക് എന്നിങ്ങനെ രണ്ട് വേരിയന്റുകൾ അരങ്ങേറ്റം കുറിക്കും.

ആഢംബര ഇലക്‌ട്രിക് വാഹന നിരയിലേക്ക് Q4 ഇ-ട്രോൺ മോഡലുകൾ, ടീസർ പങ്കുവെച്ച് ഔഡി

ഇ-ട്രോൺ ഓൾ-ഇലക്ട്രിക് നിര വികസിപ്പിക്കുകയാണ് ഔഡിയുടെ പ്രധാന ലക്ഷ്യം. അരങ്ങേറ്റത്തിന് മുന്നോടിയായി കമ്പനി രണ്ട് മോഡലുകളുടെയും പുതിയ ടീസർ ചിത്രങ്ങൾ പുറത്തുവിട്ടിരിക്കുകയാണ്.

ആഢംബര ഇലക്‌ട്രിക് വാഹന നിരയിലേക്ക് Q4 ഇ-ട്രോൺ മോഡലുകൾ, ടീസർ പങ്കുവെച്ച് ഔഡി

ഡിജിറ്റൽ ഇവന്റിലൂടെയായിരിക്കും എസ്‌യുവികളെ ബ്രാൻഡ് ലോകത്തിന് പരിചയപ്പെടുത്തുക. ഔഡിയുടെ ഇ-ട്രോൺ ശ്രേണിയിലെ നാലാമത്തെ ഉൽ‌പ്പന്നമാണിത്. ഇ-ട്രോൺ, ഇ-ട്രോൺ സ്പോർ‌ട്ട്ബാക്ക്, ഇ-ട്രോൺ ജിടി എന്നിവയാണ് മറ്റ് മോഡലുകൾ.

MOST READ: ഫോർച്യൂണറിന് വെല്ലുവിളി, ആൾട്യൂറാസിന് പകരക്കാരൻ, പുതിയ XUV900 മോഡലും മഹീന്ദ്ര നിരയിൽ ഒരുങ്ങുന്നു

ആഢംബര ഇലക്‌ട്രിക് വാഹന നിരയിലേക്ക് Q4 ഇ-ട്രോൺ മോഡലുകൾ, ടീസർ പങ്കുവെച്ച് ഔഡി

ഓൾ-ഇലക്ട്രിക് Q4 ഇ-ട്രോൺ എസ്‌യുവിയുടെ ഉത്പാദനം കഴിഞ്ഞ മാസം ഫോക്‌സ്‌വാഗന്റെ സ്വിക്കാവോ പ്ലാന്റിൽ ആരംഭിച്ചിരുന്നു. ഫോക്‌സ്‌വാഗൺ ID.4 മോഡലിന്റെ അതേ ഉത്പാദന നിരയിൽ നിന്നാണ് പുതിയ വേരിയന്റുകളും തയാറാക്കുന്നത്.

ആഢംബര ഇലക്‌ട്രിക് വാഹന നിരയിലേക്ക് Q4 ഇ-ട്രോൺ മോഡലുകൾ, ടീസർ പങ്കുവെച്ച് ഔഡി

Q4 ഇ-ട്രോൺ മോഡലുകൾ ഫോക്‌സ്‌വാഗൺ നിർമിത മോഡുലാർ ഇലക്ട്രിക് ഡ്രൈവ് മാട്രിക്സിനെ (MEB) അടിസ്ഥാനമാക്കിയുള്ളതായിരിക്കും. കഴിഞ്ഞ വർഷം പുറത്തിറക്കിയ മെർസിഡീസ് ബെൻസ് EQC, ജാഗ്വർ ഐ-പേസും അരങ്ങുവാഴുന്ന ശ്രേണിയിൽ ഇ-ട്രോണിനും തന്റേതായ സ്ഥാനം കണ്ടെത്താനാകുമെന്നാണ് കമ്പനിയുടെ വിശ്വാസം.

MOST READ: സിഎൻജി കരുത്തിൽ മാരുതി മാത്രമല്ല ബെൻസും അധികം ചെലവില്ലാതെ ഓടിക്കാം

ആഢംബര ഇലക്‌ട്രിക് വാഹന നിരയിലേക്ക് Q4 ഇ-ട്രോൺ മോഡലുകൾ, ടീസർ പങ്കുവെച്ച് ഔഡി

പുതിയ Q4 ഇലക്‌ട്രിക് മോഡലുകൾക്ക് സമാനമായ വലിപ്പമാണുള്ളത്. എസ്‌യുവിക്കും, കൂപ്പെ എസ്‌യുവി സ്‌പോർട്‌ബാക്കിനും 4600 മില്ലീമീറ്റർ നീളവും 1600 മില്ലീമീറ്റർ ഉയരവും 1900 മില്ലീമീറ്റർ വീതിയും വീൽബേസ് സ്റ്റാൻഡും 2770 മില്ലീമീറ്ററുമാണുള്ളത്.

ആഢംബര ഇലക്‌ട്രിക് വാഹന നിരയിലേക്ക് Q4 ഇ-ട്രോൺ മോഡലുകൾ, ടീസർ പങ്കുവെച്ച് ഔഡി

രണ്ട് വേരിയന്റുകളും ഒരേ 82 കിലോവാട്ട് മണിക്കൂർ ബാറ്ററി പായ്ക്കാണ് വാഗ്‌ദാനം ചെയ്യുക. കമ്പനിയുടെ ക്വാട്രോ ഓൾ-വീൽ ഡ്രൈവ് സിസ്റ്റത്തോടൊപ്പം 225 കിലോവാട്ട് (302 bhp) പരമാവധി കരുത്ത് ഉത്പാദിപ്പിക്കുന്ന രണ്ട് ഇലക്ട്രിക് മോട്ടോറുകളുമായി ഔഡി Q4 ഇ-ട്രോൺ മോഡലുകൾ വരും.

MOST READ: വിപണിയിൽ ഇന്നും താരമായി തിളങ്ങി മഹീന്ദ്ര ബൊലേറോ

ആഢംബര ഇലക്‌ട്രിക് വാഹന നിരയിലേക്ക് Q4 ഇ-ട്രോൺ മോഡലുകൾ, ടീസർ പങ്കുവെച്ച് ഔഡി

ബാറ്ററിയിൽ പ്രവർത്തിക്കുന്ന എസ്‌യുവികൾക്ക് കേവലം 6.3 സെക്കൻഡിനുള്ളിൽ പൂജ്യത്തിൽ നിന്ന് 100 കിലോമീറ്റർ വേഗത കൈവരിക്കാൻ കഴിയുമെന്നതാണ് മറ്റൊരു ആകർഷണീയത. അതേസമയം പരമാവധി വേഗത 180 കിലോമീറ്ററാണ്.

ആഢംബര ഇലക്‌ട്രിക് വാഹന നിരയിലേക്ക് Q4 ഇ-ട്രോൺ മോഡലുകൾ, ടീസർ പങ്കുവെച്ച് ഔഡി

ഫോർ റിംഗ്സ് ബ്രാൻഡിൽ നിന്നുള്ള രണ്ട് ഓൾ-ഇലക്ട്രിക് വാഹനങ്ങൾക്ക് 450 കിലോമീറ്റർ ശ്രേണിയാകും ലഭിക്കുക. ഇന്ത്യൻ വിപണിയെ സംബന്ധിച്ചിടത്തോളം ഇ-ട്രോൺ എസ്‌യുവി ഈ വർഷം പകുതിയോടെ വിപണിയിലെത്തുമെന്ന് ഔഡി സ്ഥിരീകരിച്ചിട്ടുണ്ട്.

Most Read Articles

Malayalam
കൂടുതല്‍... #ഔഡി #audi
English summary
Audi Teased Q4 e-Tron Models Ahead Of April 14 Launch. Read in Malayalam
Story first published: Monday, April 12, 2021, 12:49 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X