ഇന്ത്യയിൽ ചെലവ് ചുരുക്കലിനായി പ്രാദേശിക ഉത്പാദനം വർധിപ്പിക്കാനൊരുങ്ങി ഔഡി

ജർമ്മൻ ആഡംബര കാർ നിർമാതാക്കളായ ഔഡി രാജ്യത്ത് ഉൽപ്പാദനം വർധിപ്പിക്കുന്നതിനെക്കുറിച്ചുള്ള ആലോചനകളിലാണ്. ഇന്ത്യയിൽ വിൽക്കുന്ന കാറുകളുടെ 80-85 ശതമാനം പ്രാദേശിക ഉൽപ്പാദനം വർധിപ്പിക്കാനാണ് കമ്പനി ഉദ്ദേശിക്കുന്നതെന്ന് ഔഡി ഇന്ത്യ മേധാവി ബൽബീർ സിംഗ് ധില്ലൺ അറിയിച്ചു.

ഇന്ത്യയിൽ ചെലവ് ചുരുക്കലിനായി പ്രാദേശിക ഉത്പാദനം വർധിപ്പിക്കാനൊരുങ്ങി ഔഡി

നിലവിൽ രാജ്യത്ത് A4, A6 എന്നീ രണ്ട് സെഡാനുകൾ മാത്രമാണ് കമ്പനി നിർമ്മിക്കുന്നത്. നേരിട്ടുള്ള ഇറക്കുമതിക്കായി ഉയർന്ന തീരുവ നൽകുന്നതിൽ നിന്ന് ഈ തീരുമാനം കമ്പനിയെ രക്ഷിക്കും.

ഇന്ത്യയിൽ ചെലവ് ചുരുക്കലിനായി പ്രാദേശിക ഉത്പാദനം വർധിപ്പിക്കാനൊരുങ്ങി ഔഡി

കർശനമായ ഇറക്കുമതി തീരുവയാണ് വാഹനങ്ങളുടെ ഡിമാൻഡുകൾ കുറയുന്നതിന് പിന്നിൽ ആഡംബര കാർ ബ്രാൻഡുകൾ കുറ്റപ്പെടുത്തുന്നത്. ഒരു ദശാബ്ദത്തോളമായി, ആഢംബര വാഹന മേഖല മൊത്തം വിപണിയുടെ ഒരു ശതമാനത്തിലധികം വരും.

ഇന്ത്യയിൽ ചെലവ് ചുരുക്കലിനായി പ്രാദേശിക ഉത്പാദനം വർധിപ്പിക്കാനൊരുങ്ങി ഔഡി

തങ്ങളുടെ എല്ലാ ഉപഭോക്താക്കളും നല്ല ബന്ധമുള്ളവരാണ്, ലോകമെമ്പാടും വളരെ നന്നായി സഞ്ചരിച്ചവരാണ്, അവർക്ക് ആഡംബരമെന്തെന്ന് അറിയാം, ഇന്ത്യക്ക് പുറത്തുള്ള ഈ കാറുകളുടെ വില അവർക്കറിയാം.

ഇന്ത്യയിൽ ചെലവ് ചുരുക്കലിനായി പ്രാദേശിക ഉത്പാദനം വർധിപ്പിക്കാനൊരുങ്ങി ഔഡി

അതിനാൽ, ഈ ഉപഭോക്താക്കളെ വിദേശത്ത് അവർക്ക് വാഹനങ്ങൾ ലഭിച്ചിരുന്നതിന്റെ ഇരട്ടി വില നൽകുന്നതിനായി ബോധ്യപ്പെടുത്തുന്നത് തങ്ങൾക്ക് വളരെ വെല്ലുവിളിയായി മാറുന്നു എന്ന് ധില്ലൺ മാധ്യമങ്ങളോട് പറഞ്ഞു.

ഇന്ത്യയിൽ ചെലവ് ചുരുക്കലിനായി പ്രാദേശിക ഉത്പാദനം വർധിപ്പിക്കാനൊരുങ്ങി ഔഡി

തങ്ങൾ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയാണിത്. തെക്ക്-കിഴക്കൻ ഏഷ്യ വിപണികളിലേക്ക് നോക്കിയാൽ പോലും, ആഢംബര വിഭാഗം വിപണിയിലെ അഞ്ച്-എട്ട് ശതമാനം കയ്യടക്കുന്നു.

ഇന്ത്യയിൽ ചെലവ് ചുരുക്കലിനായി പ്രാദേശിക ഉത്പാദനം വർധിപ്പിക്കാനൊരുങ്ങി ഔഡി

നിലവിലെ കുറഞ്ഞ വിപണി വിഹിതം രാജ്യത്തെ ശക്തമായ വളർച്ചാ സാധ്യതയുടെ സൂചകമാണെന്ന് ജർമ്മൻ കമ്പനി വിശ്വസിക്കുന്നു. തീരുവ എടുത്തുകളഞ്ഞാൽ, ആഡംബര കാർ വോള്യങ്ങൾ ഗണ്യമായി വളരാൻ സാധ്യതയുണ്ട്.

ഇന്ത്യയിൽ ചെലവ് ചുരുക്കലിനായി പ്രാദേശിക ഉത്പാദനം വർധിപ്പിക്കാനൊരുങ്ങി ഔഡി

ഔഡി ഇന്ത്യയിൽ നിക്ഷേപം തുടരുകയും പ്രാദേശികവൽക്കരണത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയും ചെയ്യും. ഉപഭോക്താക്കളെ വ്യാപൃതരാക്കുന്നതിനായി പുതിയ ഉൽപ്പന്നങ്ങൾ അവതരിപ്പിക്കുന്നത് തുടരാനും ആഢംബര ബ്രാൻഡ് പദ്ധതിയിടുന്നു.

ഇന്ത്യയിൽ ചെലവ് ചുരുക്കലിനായി പ്രാദേശിക ഉത്പാദനം വർധിപ്പിക്കാനൊരുങ്ങി ഔഡി

മറ്റ് അനുബന്ധ വാർത്തകളിൽ ഇന്ത്യൻ വിപണിയിൽ ഔഡി തങ്ങളുടെ ഇ-ട്രോൺ ഇലക്ട്രിക് എസ്‌യുവികൾ ലോഞ്ച് ചെയ്യാനുള്ള ഒരുക്കത്തിലാണ്. രാജ്യത്തെ ആഢംബര ഇവി വിഭാഗത്തിലേക്കുള്ള ബ്രാൻഡിന്റെ ചുവടുവെപ്പാണിത്.

Most Read Articles

Malayalam
കൂടുതല്‍... #ഔഡി #audi
English summary
Audi To Increase Production In India To Become More Affordable. Read in Malayalam.
Story first published: Wednesday, June 16, 2021, 10:31 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X