ഔഡി Q7 ഫെയ്‌സ്‌ലിഫ്റ്റ് എസ്‌യുവിയും ഇന്ത്യയിലേക്ക്, അവതരണം അടുത്ത വർഷം

ഇന്ത്യയിലെ തങ്ങളുടെ മോഡൽ ശ്രേണി വിപുലീകരിച്ച് ആഭ്യന്തര വിപണിയെ കൈയ്യിലെടുക്കാനുള്ള പദ്ധതികൾക്ക് രൂപം കൊടുത്തിരിക്കുകയാണ് ജർമൻ ആഢംബര വാഹന നിർമാതാക്കളായ ഔഡി. 2021-ൽ തന്നെ ഇലക്‌ട്രിക് ഉൾപ്പടെ നിരവധി കാറുകൾ ഇതിനോടകം അവതരിപ്പിച്ച കമ്പനി വരും വർഷവും ഇത് തുടരാനാണ് ഒരുങ്ങുന്നത്.

ഔഡി Q7 ഫെയ്‌സ്‌ലിഫ്റ്റ് എസ്‌യുവിയും ഇന്ത്യയിലേക്ക്, അവതരണം അടുത്ത വർഷം

കൂടുതലും എസ്‌യുവി മോഡലുകളിലേക്ക് ശ്രദ്ധ കൊടുത്തിരിക്കുന്ന ഔഡി പുതിയ Q5 ഫെയ്‌സ്‌ലിഫ്റ്റ് ആഴ്ച്ചകൾക്ക് മുമ്പ് ഇന്ത്യയിൽ വിൽപ്പനയ്‌ക്കെത്തിച്ചു. ഇനി മുഖംമിനുക്കിയ Q7 എസ്‌യുവിയെയും കൂടി കളത്തിലിറക്കാനാണ് ജർമ്മൻ ആഢംബര വാഹന നിർമാതാക്കൾ തയാറെടുക്കുന്നത്.

ഔഡി Q7 ഫെയ്‌സ്‌ലിഫ്റ്റ് എസ്‌യുവിയും ഇന്ത്യയിലേക്ക്, അവതരണം അടുത്ത വർഷം

പുതിയ ഔഡി Q7 ഫെയ്‌സ്‌ലിഫ്റ്റ് ഇന്ത്യൻ വിപണിയിലേക്കുള്ള ഔഡിയുടെ അടുത്ത അവതരണമായിരിക്കും. 2019-ൽ ആഗോള വിപണിയിൽ അരങ്ങേറ്റം കുറിച്ച ഈ ആഢംബര എസ്‌യുവി മൂന്ന് വർഷങ്ങൾക്ക് ശേഷമാണ് ആഭ്യന്തര നിരത്തുകളിലേക്ക് എത്തുന്നത്. കൊവിഡ്-19 മഹാമാരിയുടെ സാഹചര്യവും സെമികണ്ടക്‌ടർ ചിപ്പുകളുടെ ക്ഷാമവും കണക്കിലെടുത്താണ് ഇന്ത്യയിലേക്ക് വരാൻ ഇത്രയും കാലതാമസം എടുത്തിരിക്കുന്നത്.

ഔഡി Q7 ഫെയ്‌സ്‌ലിഫ്റ്റ് എസ്‌യുവിയും ഇന്ത്യയിലേക്ക്, അവതരണം അടുത്ത വർഷം

ഔഡിയുടെ Q ശ്രേണിയിലെ എസ്‌യുവികളിലെ മുൻനിരക്കാരനാണ് Q7. മുൻഗാമികളെ അപേക്ഷിച്ച് ഫെയ്‌സ്‌ലിഫ്റ്റ് ചെയ്ത മോഡൽ വളരെ ആക്രമണാത്മകമായ ശൈലിയാണ് സ്വീകരിച്ചിരിക്കുന്നത്. അതായത് മോഡലിലെ പരിഷ്ക്കാരങ്ങൾ ദൃശ്യപരവും സാങ്കേതികവുമാണെന്ന് സാരം. മുൻവശത്ത് തന്നെയാണ് വലിയ മാറ്റം വരുന്നത്.

ഔഡി Q7 ഫെയ്‌സ്‌ലിഫ്റ്റ് എസ്‌യുവിയും ഇന്ത്യയിലേക്ക്, അവതരണം അടുത്ത വർഷം

അവിടെ Q7 എസ്‌യുവിക്ക് ഇപ്പോൾ ഒരു വലിയ അഷ്ടഭുജാകൃതിയിലുള്ള സിംഗിൾ ഫ്രെയിം ഗ്രില്ലും ഘടന നൽകുന്ന ആറ് കുത്തനെയുള്ള സ്ലേറ്റുകളുമാണ് കമ്പനി നൽകിയിരിക്കുന്നത്. മോഡലിന്റെ രൂപത്തിന് അൽപ്പം ആക്രമണാത്മകത ചേർക്കാൻ ഇത് സഹായിക്കുന്നു. വലിയ എസ്‌യുവിയുടെ ഗ്രൗണ്ട് ക്ലിയറൻസിന് അടിവരയിടുന്ന സിൽ ഏരിയ പോലെ തന്നെ രണ്ട് ഭാഗങ്ങളുള്ള സൈഡ് എയർ ഇൻലെറ്റുകൾക്ക് കൂടുതൽ എക്സ്പ്രസീവ് ലൈനുണ്ട്.

ഔഡി Q7 ഫെയ്‌സ്‌ലിഫ്റ്റ് എസ്‌യുവിയും ഇന്ത്യയിലേക്ക്, അവതരണം അടുത്ത വർഷം

പുതുവരവിൽ ഔഡി ലേസർ ലൈറ്റിനൊപ്പം എച്ച്‌ഡി മാട്രിക്‌സ് എൽഇഡി സാങ്കേതികവിദ്യയിലേക്ക് പോകാനുള്ള ഓപ്ഷൻ ഉപഭോക്താക്കൾക്ക് ലഭിക്കുമെന്ന കാര്യവും ശ്രദ്ധേയമാണ്. Q7 എസ്‌യുവിയുടെ പിൻഭാഗവും പുനഃക്രമീകരിച്ചിട്ടുണ്ട്. കൂടാതെ ഫ്ലാറ്റ് റിയർ ലൈറ്റുകൾക്കിടയിൽ അവയുടെ രൂപഭാവങ്ങളോടെ ഒരു വിഷ്വൽ കണക്ഷൻ സൃഷ്ടിക്കുന്ന ഒരു ശ്രദ്ധേയമായ ക്രോം സ്ട്രിപ്പും മനോഹരമായി ഇണക്കിയിട്ടുണ്ട്.

ഔഡി Q7 ഫെയ്‌സ്‌ലിഫ്റ്റ് എസ്‌യുവിയും ഇന്ത്യയിലേക്ക്, അവതരണം അടുത്ത വർഷം

മുൻ ബമ്പറിൽ സ്ലീക്ക് ഡിഫ്യൂസർ, പിൻഭാഗത്ത് ചങ്കിയർ അണ്ടർബോഡി സംരക്ഷണം, ഫുൾ പെയിന്റ് ഫിനിഷ്, സ്റ്റാൻഡേർഡ് ആയ 19 ഇഞ്ച് വീലുകൾ എന്നിവയുമായി വരുന്ന ഓപ്ഷണൽ എസ് ലൈൻ എക്സ്റ്റീരിയറിലും Q7 പതിപ്പിന് ലഭ്യമാകും. സാങ്കേതിക പുരോഗതിയിലേക്ക് നീങ്ങുമ്പോൾ Q7-ന് ഒരു ഇലക്‌ട്രോ മെക്കാനിക്കൽ ആക്റ്റീവ് റോൾ സ്റ്റെബിലൈസേഷൻ ലഭിക്കുന്നു.

ഔഡി Q7 ഫെയ്‌സ്‌ലിഫ്റ്റ് എസ്‌യുവിയും ഇന്ത്യയിലേക്ക്, അവതരണം അടുത്ത വർഷം

അത് ഒരു ഓപ്ഷനായാണ് ഒരുക്കിയിരിക്കുന്നത്. ക്രമീകരിക്കാവുന്ന സ്റ്റെബിലൈസറുകൾ നേർരേഖയിൽ വാഹനമോടിക്കുമ്പോൾ അസമമായ റോഡുകളിലെ ശരീര ചലനങ്ങളെ നിയന്ത്രിക്കുകയാണ് ചെയ്യുക. കുറഞ്ഞ വേഗതയിൽ പിൻ വീലുകൾ എതിർ ദിശയിൽ 5 ഡിഗ്രി വരെ തിരിയുമ്പോൾ ഓൾ-വീൽ സ്റ്റിയറിംഗും ഒരു ഓപ്ഷനായി ലഭ്യമാണ്.

ഔഡി Q7 ഫെയ്‌സ്‌ലിഫ്റ്റ് എസ്‌യുവിയും ഇന്ത്യയിലേക്ക്, അവതരണം അടുത്ത വർഷം

അതേസമയം ഉയർന്ന വേഗതയിൽ അവ ഒരേ ദിശയിലേക്ക് ചെറുതായി നീങ്ങുന്നു. തുടർന്ന് ഇത് അഡാപ്റ്റീവ് എയർ സസ്‌പെൻഷൻ സജ്ജീകരണവുമായി തുടരുകയും വേരിയബിൾ ഗ്രൗണ്ട് ക്ലിയറൻസ് നൽകുകയും ചെയ്യുന്നു. വാഹനത്തിന്റെ ക്വാട്രോ ഓൾ-വീൽ ഡ്രൈവ് (AWD) സിസ്റ്റത്തിനൊപ്പം പരുക്കൻ ഭൂപ്രദേശങ്ങളിൽ ഇത് കൂടുതൽ സഹായകരമാവും.

ഔഡി Q7 ഫെയ്‌സ്‌ലിഫ്റ്റ് എസ്‌യുവിയും ഇന്ത്യയിലേക്ക്, അവതരണം അടുത്ത വർഷം

എല്ലാ ഏഴ് സീറ്റർ Q7 മോഡലുകളിലും എയർ സസ്പെൻഷൻ സ്റ്റാൻഡേർഡായാണ് ഔഡി വാഗ്‌ദാനം ചെയ്യുന്നത്. എസ് ലൈൻ എക്സ്റ്റീരിയറിൽ അൽപ്പം ഉറച്ച അഡാപ്റ്റീവ് എയർ സസ്‌പെൻഷൻ സ്‌പോർട് ഉൾപ്പെടുന്നു. ഇത് സാധാരണ എയർ സസ്‌പെൻഷൻ സിസ്റ്റവുമായി താരതമ്യപ്പെടുത്തുമ്പോൾ റൈഡ് ഉയരം 15 മില്ലീമീറ്റർ കുറയ്ക്കുന്നു.

ഔഡി Q7 ഫെയ്‌സ്‌ലിഫ്റ്റ് എസ്‌യുവിയും ഇന്ത്യയിലേക്ക്, അവതരണം അടുത്ത വർഷം

ഇനി അകത്തളത്തിലേക്ക് നോക്കിയാൽ ടച്ച് കൺട്രോളുകളിൽ ക്ലിക്കുചെയ്യുമ്പോൾ ഹാപ്‌റ്റിക്, അക്കോസ്റ്റിക് ഫീഡ്‌ബാക്ക് നൽകുന്ന രണ്ട് വലിയ ടച്ച്‌സ്‌ക്രീനുകളാണ് ഔഡി Q7 ഫെയ്‌സ്‌ലിഫ്റ്റ് എസ്‌യുവിക്കുള്ളത്. മുകളിലെ ഡിസ്‌പ്ലേ സ്ലോട്ടുകൾ ഏതാണ്ട് അദൃശ്യമായി വലിയ കറുത്ത ആപ്ലിക് പ്രതലത്തിലേക്ക് പ്രവേശിക്കുന്ന രീതിയിലാണ് സജ്ജീകരിച്ചിരിക്കുന്നത്.

ഔഡി Q7 ഫെയ്‌സ്‌ലിഫ്റ്റ് എസ്‌യുവിയും ഇന്ത്യയിലേക്ക്, അവതരണം അടുത്ത വർഷം

പിൻവശത്തെ എയർബാഗുകൾ, ചൂടാക്കിയ ORVM-കൾ, പുതുക്കിയ ടയർ-പ്രഷർ മോണിറ്ററിംഗ് സിസ്റ്റം, അഡാപ്റ്റീവ് ക്രൂയിസ് കൺട്രോൾ എന്നിവയെല്ലാമാണ് എസ്‌യുവിയിൽ സ്റ്റാൻഡേർഡായി ലഭിക്കുന്ന സവിശേഷതകൾ. ഇതിനു പുറമെ ക്യാബിൻ ലൈറ്റിംഗ്, 12-വേ പവർ-അഡ്ജസ്റ്റബിൾ ഫ്രണ്ട് സീറ്റുകൾ, ഓൾ-വെതർ ഫ്ലോർ മാറ്റുകൾ എന്നിവയാണ് എസ്‌യുവിയിലെ മറ്റ് സവിശേഷതകൾ.

ഔഡി Q7 ഫെയ്‌സ്‌ലിഫ്റ്റ് എസ്‌യുവിയും ഇന്ത്യയിലേക്ക്, അവതരണം അടുത്ത വർഷം

ആഗോള വിപണിയിൽ പുതിയ ഔഡി Q7 ആറ് വ്യത്യസ്ത വേരിയന്റുകളിൽ ലഭ്യമാണ്. പെട്രോൾ, ഡീസൽ എഞ്ചിൻ ഓപ്ഷനുകളോടെയാണ് പുതിയ മോഡൽ ഇന്ത്യയിൽ എത്തുന്നത്. എട്ട് സ്പീഡ് ടിപ്‌ട്രോണിക് ഓട്ടോമാറ്റിക് ഗിയർബോക്‌സാണ് ഈ എസ്‌യുവിയിലെ ഗിയർബോക്സ് ഓപ്ഷനുകൾ. കൂടാതെ എസ്‌യുവിക്ക് ക്വാട്രോ ഓൾ-വീൽ ഡ്രൈവ് സാങ്കേതികവിദ്യയും ലഭിക്കുന്നു.

Most Read Articles

Malayalam
കൂടുതല്‍... #ഔഡി #audi
English summary
Audi to launch the q7 facelift luxury suv soon in india
Story first published: Saturday, December 4, 2021, 9:40 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X