'പ്രൈവറ്റ് ജെറ്റ് ഫോർ റോഡ്‌' പുതിയ Grandsphere ഇലക്‌ട്രിക് കൺസെപ്റ്റിനെ അവതരിപ്പിച്ച് Audi

സ്കൈസ്‌ഫിയർ കൺസെപ്റ്റ് കാർ അവതരിപ്പിച്ചതിന് ശേഷം ദേ ഇതാ പുതിയൊരു ലോകത്തിനായുള്ള പുതിയ ഗ്രാൻ‌ഡ്‌സ്‌ഫിയർ കൺസെപ്റ്റ് ഇലക്‌ട്രിക് വാഹനത്തെയും അവതരിപ്പിച്ചിരിക്കുകയാണ് ജർമൻ ആഢംബര വാഹന നിർമാതാക്കളായ ഔഡി.

'പ്രൈവറ്റ് ജെറ്റ് ഫോർ റോഡ്‌' പുതിയ Grandsphere ഇലക്‌ട്രിക് കൺസെപ്റ്റിനെ അവതരിപ്പിച്ച് Audi

ഈ മാസാവസാനം മ്യൂണിക്കിൽ നടക്കുന്ന IAA ഓട്ടോ ഷോയ്ക്ക് ദിവസങ്ങൾക്ക് മുമ്പായാണ് പുതിയ ഗ്രാൻ‌ഡ്‌സ്‌ഫിയർ കൺസെപ്റ്റിനെ കമ്പനി പരിചയപ്പെടുത്തുന്നത്. ഈ 4-ഡോർ ഇലക്‌ട്രിക് വാഹനം തികച്ചും ആധുനിക രൂപകൽപ്പനയും ഫ്യൂച്ചറിസ്റ്റിക് കാബിനും ലെവൽ 4 ഓട്ടോണമസ് സാങ്കേതികവിദ്യയും കോർത്തിണക്കിയാണ് ഇവി നിർമിക്കുക.

'പ്രൈവറ്റ് ജെറ്റ് ഫോർ റോഡ്‌' പുതിയ Grandsphere ഇലക്‌ട്രിക് കൺസെപ്റ്റിനെ അവതരിപ്പിച്ച് Audi

പ്രൈവറ്റ് ജെറ്റ് ഫോർ റോഡ്‌ എന്ന പരസ്യ വാചകവുമായാണ് ഗ്രാൻ‌ഡ്‌സ്‌ഫിയറിനെ ഔഡി വിപണിയിലെത്തിക്കുന്നത്. ഈ അത്യാഢംബര ഇലക്‌ട്രിക് കാർ കൺസെപ്റ്റിന് കമ്പനിയുടെ ലോങ് ഫ്ലോവിങ് ലൈനുകളും എക്സ്റ്റൈൻഡഡ് ടെയിൽ ഭാഗവും സൂയ്‌സയ്‌ഡ് ഡോറുകളും ചേർത്ത് തികച്ചും ഷാർപ്പ് ലുക്കിംഗ് ഡിസൈനാണ് സമ്മാനിച്ചിരിക്കുന്നത്.

'പ്രൈവറ്റ് ജെറ്റ് ഫോർ റോഡ്‌' പുതിയ Grandsphere ഇലക്‌ട്രിക് കൺസെപ്റ്റിനെ അവതരിപ്പിച്ച് Audi

ഔഡി ഗ്രാൻ‌ഡ്‌സ്‌ഫിയർ കൺസെപ്റ്റിന് 5350 മില്ലീമീറ്റർ നീളവും 2000 മില്ലീമീറ്റർ വീതിയുമാണുള്ളത്. സിഗ്നേച്ചർ സിംഗിൾ ഫ്രെയിം ഗ്രില്ലിനൊപ്പം മെലിഞ്ഞ എൽഇഡി ഹെഡ്‌ലാമ്പുകളും കൂട്ടിച്ചേർത്തിരിക്കുന്നതിനാൽ ആദ്യ കാഴിച്ചയിൽ തന്നെ ഇതൊരു ഔഡി കാറാണെന്ന് മനസിലാക്കാം.

'പ്രൈവറ്റ് ജെറ്റ് ഫോർ റോഡ്‌' പുതിയ Grandsphere ഇലക്‌ട്രിക് കൺസെപ്റ്റിനെ അവതരിപ്പിച്ച് Audi

എന്നാൽ ഈ കൺസെപ്റ്റിൽ വേറിട്ടുനിൽക്കുന്നത് തികച്ചും പുതിരീതിയിൽ ഡിസൈൻ ചെയ്‌തിരിക്കുന്ന പിൻഭാഗമാണെന്ന് പറയാതെ വയ്യ. ഒഴുകുന്ന കൂപ്പെ ശൈലിയുള്ള മേൽക്കൂര ഫാസ്റ്റ്ബാക്ക്-സ്റ്റൈൽ പിൻഭാഗത്ത് പരിധിയില്ലാതെ കൂടിച്ചേരുന്നു. അവിടെ ഒരു വലിയ ഡിഫ്യൂസറും നേർത്ത എൽഇഡി ടെയിൽ ലൈറ്റുകളുമാണ് കമ്പനി സംയോജിപ്പിച്ചിരിക്കുന്നത്.

'പ്രൈവറ്റ് ജെറ്റ് ഫോർ റോഡ്‌' പുതിയ Grandsphere ഇലക്‌ട്രിക് കൺസെപ്റ്റിനെ അവതരിപ്പിച്ച് Audi

പുതിയ ഔഡി ഗ്രാൻ‌ഡ്‌സ്‌ഫിയർ കൺസെപ്ററ് ഒരു സെൽഫ് ഡ്രൈവിംഗ് സ്പോർട്സ് കാർ ആയി രൂപാന്തരപ്പെടുന്ന അതിശയകരമായ ഓട്ടോമാറ്റിക് ഡ്രൈവിംഗ് ജിടിയുടെ ഒരു ദർശനവും നൽകുന്നുണ്ട്. സ്കൈസ്‌ഫിയർ കൺസെപ്റ്റ് പോലെ ലെവൽ 4 ഓട്ടോണമസ് സംവിധാനമാണ് പുതിയ ഔഡി ഗ്രാൻ‌ഡ്‌സ്‌ഫിയറിന്റേയും മറ്റൊരു വലിയ പ്രത്യേകത.

'പ്രൈവറ്റ് ജെറ്റ് ഫോർ റോഡ്‌' പുതിയ Grandsphere ഇലക്‌ട്രിക് കൺസെപ്റ്റിനെ അവതരിപ്പിച്ച് Audi

ഫോക്‌സ്‌വാഗൺ ഗ്രൂപ്പിന്റെ സോഫ്റ്റ്‌വെയർ തിങ്ക് ടാങ്കായ കരിയാഡുമായി ചേർന്ന് ഈ പതിറ്റാണ്ടിന്റെ രണ്ടാം പകുതിയിൽ ഈ സാങ്കേതികവിദ്യ അവതരിപ്പിക്കുന്നതിനായാണ് ഇപ്പോൾ കമ്പനി പ്രവർത്തിക്കുന്നതെന്ന് ഔഡി അവകാശപ്പെടുന്നു. ലെവൽ 4 ഓട്ടോണമസ് ഡ്രൈവിംഗ് ഔഡി ഗ്രാൻഡ്സ്ഫിയറിൽ കൂടുതൽ ക്യാബിൻ സ്പേസ് സ്വതന്ത്രമാക്കും.

'പ്രൈവറ്റ് ജെറ്റ് ഫോർ റോഡ്‌' പുതിയ Grandsphere ഇലക്‌ട്രിക് കൺസെപ്റ്റിനെ അവതരിപ്പിച്ച് Audi

സ്റ്റിയറിംഗ് വീലും പെഡൽ സ്പെയ്സും കുറയുന്നതിനാൽ മോഡലിന് വിശാലമായ ലോഞ്ച് സ്റ്റൈൽ ക്യാബിനാണ് ലഭിക്കുന്നത്. അതേസമയം യഥാർഥത്തിൽ കാർ ഓടിക്കുന്നതിനു പകരം മറ്റ് ജോലികൾ ചെയ്യാൻ ഡ്രൈവർക്ക് സ്വാതന്ത്ര്യമുണ്ട്. ഭാവിയിൽ ഉടമകൾക്ക് ഉണ്ടാകുന്ന ആശയവിനിമയത്തിനോ വിശ്രമത്തിനോ വേണ്ടി വ്യത്യസ്ത അനുഭവങ്ങൾ നൽകുന്ന ആശയത്തിന് വിശാലമായ ഓപ്ഷനുകൾ ഉണ്ടെന്നും ജർമൻ ബ്രാൻഡ് പറയുന്നു.

'പ്രൈവറ്റ് ജെറ്റ് ഫോർ റോഡ്‌' പുതിയ Grandsphere ഇലക്‌ട്രിക് കൺസെപ്റ്റിനെ അവതരിപ്പിച്ച് Audi

മുമ്പ് ഉപയോഗിച്ച മ്യൂസിക്, വീഡിയോ ദാതാക്കളിൽ നിന്നുള്ള ഓൺബോർഡ് സ്ട്രീമിംഗിന്റെ തടസമില്ലാത്ത സംയോജനം പോലുള്ള ഇഷ്ടാനുസൃത ഇൻഫോടെയ്ൻമെന്റ് ഓപ്ഷനുകൾ പുതിയ ഗ്രാൻ‌ഡ്‌സ്‌ഫിയർ കൺസെപ്റ്റ് വാഗ്ദാനം ചെയ്യും. ഭാവിയിൽ കച്ചേരികൾ, സാംസ്കാരിക പരിപാടികൾ, അല്ലെങ്കിൽ ഉപഭോക്താക്കളെ ക്ഷണിക്കുന്ന കായിക പരിപാടികൾ എന്നിവപോലുള്ള വ്യക്തിഗതവും എക്സ്ക്ലൂസീവ് ഓപ്ഷനുകളും വാഹനത്തിൽ ഔഡി ലഭ്യമാക്കും.

'പ്രൈവറ്റ് ജെറ്റ് ഫോർ റോഡ്‌' പുതിയ Grandsphere ഇലക്‌ട്രിക് കൺസെപ്റ്റിനെ അവതരിപ്പിച്ച് Audi

ഫോക്‌സ്‌വാഗണ്‍ ഗ്രൂപ്പിന്റെ പ്രീമിയം പ്ലാറ്റ്ഫോം ഇലക്ട്രിക് (അല്ലെങ്കിൽ PPE) ആർക്കിടെക്ച്ചറിലാണ് ഔഡി ഗ്രാൻഡ്സ്ഫിയർ ഒരുങ്ങിയിരിക്കുന്നത്. ഇത് ഭാവിയിൽ A6 ഇ-ട്രോൺ, Q6, പോർഷ മക്കാൻ ഇവി എന്നിവയിലേക്കും നയിക്കും. ഈ ആശയത്തിന് 120 kWh ബാറ്ററി മൊഡ്യൂളാണ് നൽകിയിരിക്കുന്നത്.

'പ്രൈവറ്റ് ജെറ്റ് ഫോർ റോഡ്‌' പുതിയ Grandsphere ഇലക്‌ട്രിക് കൺസെപ്റ്റിനെ അവതരിപ്പിച്ച് Audi

ഇത് രണ്ട് ഇലക്ട്രിക് മോട്ടോറുകളുമായി സംയോജിപ്പിച്ച് ഓരോ ആക്‌സിലിലും ഒന്ന് 710 bhp കരുത്തും 960 Nm torque ഉം വാഗ്ദാനം ചെയ്യും. ഈ കൺസെപ്റ്റ് കാറിന് വെറും നാല് സെക്കൻഡിനുള്ളിൽ 0-100 കിലോമീറ്റർ വേഗത കൈവരിക്കാൻ കഴിയുമെന്നും ഔഡി അവകാശപ്പെടുന്നുണ്ട്.

'പ്രൈവറ്റ് ജെറ്റ് ഫോർ റോഡ്‌' പുതിയ Grandsphere ഇലക്‌ട്രിക് കൺസെപ്റ്റിനെ അവതരിപ്പിച്ച് Audi

ഗ്രാൻഡ്സ്ഫിയർ കൺസെപ്റ്റിന് ഒറ്റ ചാർജിൽ 750 കിലോമീറ്റർ വരെ റേഞ്ച് നൽകാനാകുമെന്നും 270 കിലോവാട്ട് ഫാസ്റ്റ് ചാർജിംഗ് ശേഷിയുള്ളതിനാൽ വെറും 10 മിനിറ്റിനുള്ളിൽ 300 കിലോമീറ്റർ വരെ റീചാർജ് ചെയ്യാനാകുമെന്നും ഔഡി പറയുന്നു. 5-80 ശതമാനത്തിൽ നിന്ന് ചാർജ് ചെയ്യുന്നതിന് ഏകദേശം 25 മിനിറ്റ് എടുക്കുമെന്നാണ് ബ്രാൻഡ് അവകാശപ്പെടുന്നത്.

'പ്രൈവറ്റ് ജെറ്റ് ഫോർ റോഡ്‌' പുതിയ Grandsphere ഇലക്‌ട്രിക് കൺസെപ്റ്റിനെ അവതരിപ്പിച്ച് Audi

റിയർ-വീൽ സ്റ്റിയറിംഗ്, അഡാപ്റ്റീവ് എയർ സസ്പെൻഷൻ സെറ്റപ്പ് എന്നിവയാണ് ഔഡി ഗ്രാൻഡ്സ്ഫിയർ കൺസെപ്റ്റിലേക്ക് എത്തുന്ന മറ്റ് ശ്രദ്ധേയമായ ഘടകങ്ങൾ. എന്നാൽ പിച്ച്, ബോഡി റോൾ എന്നിവ നിയന്ത്രിക്കാൻ സഹായിക്കുന്നതിന് മില്ലിസെക്കൻഡിനുള്ളിൽ ക്രമീകരിക്കാനുള്ള കഴിവാണ് വേറിട്ടുനിൽക്കുന്നത്.

'പ്രൈവറ്റ് ജെറ്റ് ഫോർ റോഡ്‌' പുതിയ Grandsphere ഇലക്‌ട്രിക് കൺസെപ്റ്റിനെ അവതരിപ്പിച്ച് Audi

അഡാപ്റ്റീവ് സസ്പെൻഷൻ മുൻകാല സാഹചര്യങ്ങളെ ആശ്രയിച്ച് മുൻകൂട്ടി ക്രമീകരിക്കാൻ സഹായിക്കുന്നതിന് കൺസെപ്റ്റിന് മുൻവശത്തെ ക്യാമറയും ലഭിക്കുന്നു. ഔഡി ഗ്രാൻഡ്സ്ഫിയറും സ്കൈസ്ഫിയറിനും ശേഷം സ്ഫിയർ കണസെപ്റ്റ് സീരീസിലെ മൂന്നാമത്തെ മോഡലായി അർബൻസ്ഫിയർ മോഡലും ഈ വർഷം അവസാനത്തോടെ കമ്പനി പരിചയപ്പെടുത്തും.

Most Read Articles

Malayalam
കൂടുതല്‍... #ഔഡി #audi
English summary
Audi unveiled the all new grandsphere electric concept car
Story first published: Friday, September 3, 2021, 18:17 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X