ലോകത്തിലെ ഏറ്റവും വലിയ കാർബൺ വീലുമായി ബെന്റ്ലി; സവിശേഷതകൾ അറിയാം

ലോകത്തിലെ ഏറ്റവും വേഗമേറിയ എസ്‌യുവി എന്നറിയപ്പെടുന്ന ബെന്റേഗയ്ക്കായി പുതിയ കാർബൺ വീൽ പുറത്തിറക്കി ബ്രിട്ടീഷ് ആഢംബര വാഹന നിർമാതാക്കളായ ബെന്റ്ലി. പ്രമുഖ സംയുക്ത വിതരണക്കാരുമായി സഹകരിച്ച് വർഷങ്ങളുടെ പ്രവർത്തനത്തിലൂടെയാണ് ഈ ഭാരം കുറഞ്ഞ വീലുകൾ കമ്പനി അവതരിപ്പിച്ചിരിക്കുന്നത്.

ലോകത്തിലെ ഏറ്റവും വലിയ കാർബൺ വീലുകളുമായി ബെന്റ്ലി; സവിശേഷതകൾ അറിയാം

ലോകത്തിലെ തന്നെ ഏറ്റവും വലിയ കാർബൺ വീലാണ് ഈ 22 ഇഞ്ച് കാർബൺ വീൽ എന്നതും ശ്രദ്ധേയമാണ്. കർശനമായ പരിശോധനയ്ക്ക് വിധേയമാക്കിയതിനു ശേഷമാണ് ഇവയെ ഇപ്പോൾ വിപണയിൽ എത്തിച്ചിരിക്കുന്നത്.

ലോകത്തിലെ ഏറ്റവും വലിയ കാർബൺ വീലുകളുമായി ബെന്റ്ലി; സവിശേഷതകൾ അറിയാം

പുതിയ കാർബൺ വീൽ അസാധാരണമായ കർശനമായ ടെക്നിഷർ ഉബർ‌വാചുങ്‌സ്വെറി-ടെക്നിക്കൽ ഇൻ‌സ്പെക്ഷൻ അസോസിയേഷൻ മാനദണ്ഡങ്ങൾക്ക് (TUV) വിധേയമാക്കി എല്ലാ ടെസ്റ്റുകളിലും വിജയിച്ച ആദ്യത്തെ കാർബൺ വീലാണിത്.

ലോകത്തിലെ ഏറ്റവും വലിയ കാർബൺ വീലുകളുമായി ബെന്റ്ലി; സവിശേഷതകൾ അറിയാം

TUV മാനദണ്ഡങ്ങൾക്കനുസൃതമായി പുതിയ വീൽ ലോഹമല്ലാത്ത ചക്രങ്ങൾക്കായുള്ള ഏറ്റവും കഠിനമായ പരിശോധനയ്ക്ക് വിധേയമായിട്ടുണ്ട്. അതിൽ ബയാക്സിയൽ സ്ട്രെസ് ടെസ്റ്റിംഗ്, ഗർത്തങ്ങളും കോബ്ലെസ്റ്റോണുകളും അനുകരിക്കാനുള്ള റേഡിയൽ, ലാറ്ററൽ ഇംപാക്ട് ടെസ്റ്റിംഗ്, ടയർ ഓവർപ്രഷർ, അനുവദനീയമായ പരിധി കവിയുന്ന അമിതമായ ടോർഖ് ടെസ്റ്റുകൾ എന്നിവ ഉൾപ്പെടുന്നു.

ലോകത്തിലെ ഏറ്റവും വലിയ കാർബൺ വീലുകളുമായി ബെന്റ്ലി; സവിശേഷതകൾ അറിയാം

സ്പെഷ്യലിസ്റ്റുകളായ ബുച്ചി കമ്പോസിറ്റുകളുമായി ചേർന്ന് രൂപകൽപ്പന ചെയ്‌തതാണിത്. വർധിച്ച സുരക്ഷ, സ്റ്റിയറിംഗ് ചാപല്യം, പ്രതികരണശേഷി, മെച്ചപ്പെട്ട ബ്രേക്കിംഗ് സിസ്റ്റം എന്നിവയിൽ നിന്ന് കാർബൺ വീലുകൾ സാങ്കേതിക നേട്ടങ്ങൾ കൈവരിച്ചിട്ടുണ്ടെന്നും ബെന്റ്ലി അവകാശപ്പെടുന്നുണ്ട്.

ലോകത്തിലെ ഏറ്റവും വലിയ കാർബൺ വീലുകളുമായി ബെന്റ്ലി; സവിശേഷതകൾ അറിയാം

ഓരോ വീലിനും 6 കിലോ മാസ് വർധിപ്പിക്കുന്നത് ഈ ടയറുകൾക്ക് ഉയർന്ന കാഠിന്യമാണ് നൽകുന്നത്. ഇത് മെച്ചപ്പെട്ട സ്ഥിരതയിലേക്കും സ്ഥിരമായ സ്റ്റിയറിംഗ് പ്ലാറ്റ്‌ഫോമിലേക്കും നയിക്കുന്നുവെന്ന് ആഢംബര വാഹന നിർമാതാക്കൾ അറിയിച്ചിട്ടുമുണ്ട്.

ലോകത്തിലെ ഏറ്റവും വലിയ കാർബൺ വീലുകളുമായി ബെന്റ്ലി; സവിശേഷതകൾ അറിയാം

ഉയർന്ന സമ്മർദ്ദമുള്ള റെസിൻ ട്രാൻസ്ഫർ മോൾഡിംഗ് (RTM) ഉപയോഗിക്കുന്നതാണ് റിം നിർമാണ പ്രക്രിയ. ഉൽ‌പ്പന്നത്തിന്റെ ഗുണനിലവാരത്തെ ബാധിക്കാതെ ആവർത്തനക്ഷമത ഉറപ്പുവരുത്തുന്നതിനായി മെറ്റീരിയലുകളും ഉത്‌പാദന പാരാമീറ്ററുകളും ശ്രദ്ധാപൂർവം പഠിച്ചിട്ടുണ്ടെന്നും ബ്രാൻഡ് പറയുന്നു.

ലോകത്തിലെ ഏറ്റവും വലിയ കാർബൺ വീലുകളുമായി ബെന്റ്ലി; സവിശേഷതകൾ അറിയാം

2021 അവസാനത്തോടെ പുതിയ കാർബൺ വീലുകൾ ലഭ്യമാകുമെന്ന് ബെന്റ്ലി വ്യക്തമാക്കിയിട്ടുണ്ട്. ലോകത്തിലെ ഏറ്റവും വേഗതയേറിയ എസ്‌യുവികളിൽ ഒന്നായി കണക്കാക്കപ്പെടുന്ന ബെന്റേഗയ്ക്ക് 4.0 ലിറ്റർ, ട്വിൻ-ടർബോചാർജ്ഡ് V8 പെട്രോൾ എഞ്ചിനാണ് തുടിപ്പേകുന്നത്.

ലോകത്തിലെ ഏറ്റവും വലിയ കാർബൺ വീലുകളുമായി ബെന്റ്ലി; സവിശേഷതകൾ അറിയാം

എട്ട് സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്‌സുമായി ജോടിയാക്കിയ എഞ്ചിന് 542 bhp കരുത്തിൽ 770 Nm torque ഉത്പാദിപ്പിക്കാൻ പ്രാപ്‌തമാണ്. എസ്‌യുവിയുടെ ഉയർന്ന വേഗത 290 കിലോമീറ്റർ ആണ്. വെറും 4.5 സെക്കൻഡിനുള്ളിൽ പൂജ്യത്തിൽ നിന്ന് 100 കിലോമീറ്റർ വേഗത കൈവരിക്കാനും ബെന്റേഗയ്ക്ക് കഴിയും.

Most Read Articles

Malayalam
കൂടുതല്‍... #ബെന്റ്‌ലി #bentley
English summary
Bentley Announced New Carbon Wheel Especially For The Bentayga SUV. Read in Malayalam
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X