വിപണിയില്‍ പുതിയ നാഴികക്കല്ല് പിന്നിട്ട് ബെന്റ്‌ലി

നാളിതുവരെ 2,00,000 കാറുകളുടെ ഉത്പാദനം പിന്നിട്ട് നിര്‍മ്മാതാക്കളായ ബെന്റ്‌ലി. 1919-ലാണ് ആഢംബര നിര്‍മ്മാതാക്കള്‍ വിപണിയിലേക്ക് രംഗപ്രവേശനം ചെയ്യുന്നത്.

വിപണിയില്‍ പുതിയ നാഴികക്കല്ല് പിന്നിട്ട് ബെന്റ്‌ലി

കഴിഞ്ഞ 101 വര്‍ഷങ്ങള്‍ക്കിടയില്‍ ചില ഐക്കണിക് കാറുകളും ബ്രാന്‍ഡ് നിര്‍മ്മിച്ചു. ഇപ്പോള്‍ 2,00,000 കാറുകളുടെ ഉത്പാദനം നാഴികക്കല്ലിലെത്തിയതായി ബ്രാന്‍ഡ് പ്രഖ്യാപിച്ചു. ഇംഗ്ലണ്ട് ആസ്ഥാനമായ ആഡംബര കാര്‍ നിര്‍മാതാക്കളില്‍ ഒരാളാണ് ബെന്റ്‌ലി.

വിപണിയില്‍ പുതിയ നാഴികക്കല്ല് പിന്നിട്ട് ബെന്റ്‌ലി

അതിന്റെ തുടക്കം മുതല്‍, പ്രകടനവുമായി പൊരുത്തപ്പെടുന്ന അള്‍ട്രാ-ആഡംബര കാറുകളുടെ മുഖമുദ്രയായി ഇത് മാറി. 100 വര്‍ഷക്കാലയളവില്‍, ബ്രാന്‍ഡ് ബെന്റ്‌ലി ബ്ലോവര്‍, അര്‍നേജ്, മള്‍സാന്‍, കോണ്ടിനെന്റല്‍ ജിടി മുതലായ നിരവധി മികച്ച കാറുകള്‍ക്ക് ജന്മം നല്‍കി.

MOST READ: ഡ്രാഗൺ സീരീസ് എഞ്ചിൻ തുടരും; പുതിയ ഇക്കോസ്പോർട്ടിന്റെ പണിപ്പുരയിലേക്ക് ഫോർഡ്

വിപണിയില്‍ പുതിയ നാഴികക്കല്ല് പിന്നിട്ട് ബെന്റ്‌ലി

2003-ല്‍ ബെന്റ്‌ലി കോണ്ടിനെന്റല്‍ ജിടി പുറത്തിറക്കി. മോഡല്‍ വിപണിയില്‍ എത്തിയതിനുശേഷം ബ്രാന്‍ഡിന്റെ വില്‍പ്പന കുതിച്ചുയര്‍ന്നു. 2,00,000 കാറുകളില്‍ 1,55,582 എണ്ണം 2003 മുതല്‍ മാത്രമാണ് നിര്‍മ്മിച്ചിരിക്കുന്നത്.

വിപണിയില്‍ പുതിയ നാഴികക്കല്ല് പിന്നിട്ട് ബെന്റ്‌ലി

മികച്ച കാറുകള്‍ നിര്‍മ്മിക്കാനുള്ള ബ്രാന്‍ഡിന്റെ സമര്‍പ്പണത്തിന്റെ തെളിവാണ് ഈ വളര്‍ച്ച. ഇന്ന്, കോണ്ടിനെന്റല്‍, ഫ്‌ലൈയിംഗ് സ്പര്‍, ബെന്റായിഗ എന്നിവ ബെന്റ്‌ലി വില്‍പ്പനയ്ക്ക് എത്തിക്കുന്നു.

MOST READ: അതിവേഗത്തില്‍ കുതിച്ച് ഹോണ്ട ഹൈനസ് CB350; വില്‍പ്പന 13,000 യൂണിറ്റ് പിന്നിട്ടു

വിപണിയില്‍ പുതിയ നാഴികക്കല്ല് പിന്നിട്ട് ബെന്റ്‌ലി

മൂന്ന് മോഡലുകളും അതിന്റെ ഉപ വേരിയന്റുകളും എല്ലാം ഇംഗ്ലണ്ടിലെ ചെഷെയറിലെ ക്രീവിലുള്ള ആസ്ഥാനത്തും നിര്‍മ്മാണ കേന്ദ്രത്തിലും നിര്‍മ്മിച്ചതാണ്. ബ്രാന്‍ഡ് ഇപ്പോള്‍ ഒരു ദിവസം 85 ഓളം കാറുകള്‍ ഉത്പാദിപ്പിക്കുന്നു.

വിപണിയില്‍ പുതിയ നാഴികക്കല്ല് പിന്നിട്ട് ബെന്റ്‌ലി

ചൈനീസ് വിപണിയിലേക്ക് കയറ്റി അയയ്ക്കാന്‍ ഉദ്ദേശിച്ചിട്ടുള്ള ബെന്റായിഗ ഹൈബ്രിഡാണ് ബെന്റ്‌ലിയുടെ കാര്‍ നിരയിലെ 2,00,000 ഉത്പാദനം പിന്നിടുന്ന വാഹനം. 2,00,000 നാഴികക്കല്ല് ആഘോഷിക്കുന്നതിനായി, ബ്രാന്‍ഡ് അവശേഷിക്കുന്ന ഏറ്റവും പഴയ ബെന്റ്‌ലി ഒരു EXP2- ഫാക്ടറിയിലേക്ക് കൊണ്ടുവന്നു, ഒപ്പം ഏറ്റവും കൂടുതല്‍ കാലം സേവനമനുഷ്ഠിച്ച ബെന്റ്‌ലി ജീവനക്കാരും.

MOST READ: 800 കിലോമീറ്റർ ശ്രേണിയുമായി സൈബർസ്റ്റർ ഇവി ഒരുങ്ങുന്നു; ഔദ്യോഗിക ചിത്രങ്ങൾ പങ്കുവെച്ച് എംജി

വിപണിയില്‍ പുതിയ നാഴികക്കല്ല് പിന്നിട്ട് ബെന്റ്‌ലി

'2,00,000-ാമത്തെ കാറിന്റെ ഈ ഉല്‍പാദനം 1919-ല്‍ സ്ഥാപിതമായതുമുതല്‍ ബെന്റ്‌ലി സഞ്ചരിച്ച അസാധാരണമായ യാത്രയുടെ ഏറ്റവും പുതിയ നാഴികക്കല്ലാണെന്ന് ബെന്റ്‌ലിയുടെ ചെയര്‍മാനും സിഇഒയുമായ അഡ്രിയാന്‍ ഹാള്‍മാര്‍ക്ക് ഇങ്ങനെ പറഞ്ഞു.

വിപണിയില്‍ പുതിയ നാഴികക്കല്ല് പിന്നിട്ട് ബെന്റ്‌ലി

2003 മുതല്‍ പുരോഗതിയുടെ വേഗത ഗണ്യമായി വര്‍ദ്ധിച്ചു സുസ്ഥിര ആഡംബര മൊബിലിറ്റിയുടെ ആഗോള നേതാവായി ബെന്റ്‌ലിയെ സ്ഥാനപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ അടുത്ത പരിവര്‍ത്തന കാലഘട്ടത്തിലേക്ക് പ്രവേശിക്കുകയാണ്.

MOST READ: ഹ്യുണ്ടായി അൽകാസറിന് തുടിപ്പേകാൻ ട്യൂസോണിലെ 2.0 ലിറ്റർ പെട്രോൾ എഞ്ചിൻ

വിപണിയില്‍ പുതിയ നാഴികക്കല്ല് പിന്നിട്ട് ബെന്റ്‌ലി

2030 ഓടെ ഇലക്ട്രിക് വാഹന നിര്‍മ്മാതാക്കളായി മാറുകയാണ് ബെന്റ്‌ലി ലക്ഷ്യമിടുന്നത്, ഇലക്ട്രിക് വാഹനങ്ങള്‍ മാത്രമാണ് അതിന്റെ മുഴുവന്‍ പോര്‍ട്ട്ഫോളിയോയും നിര്‍മ്മിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

Most Read Articles

Malayalam
കൂടുതല്‍... #ബെന്റ്‌ലി #bentley
English summary
Bentley Hits 2,00,000 Cars Milestone, Find Here More Details. Read in Malayalam.
Story first published: Tuesday, March 30, 2021, 10:15 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X