ലോകത്തിലെ ഏറ്റവും വലിയ ബ്രേക്കിംഗ് സിസ്റ്റവുമായി ബെന്റ്ലി കോണ്ടിനെന്റൽ GT സ്പീഡ്

കോണ്ടിനെന്റൽ GT സ്പീഡ് കൂപ്പെയ്ക്കും കൺവെർട്ടിബിളിനും, പുതിയതും നൂതനവുമായ നാല് പുതിയ സാങ്കേതികവിദ്യകൾ സംയോജിപ്പിക്കുന്ന പുത്തൻ ചാസി ബെന്റ്ലി സജ്ജീകരിച്ചിരിക്കുന്നു.

ലോകത്തിലെ ഏറ്റവും വലിയ ബ്രേക്കിംഗ് സിസ്റ്റവുമായി ബെന്റ്ലി കോണ്ടിനെന്റൽ GT സ്പീഡ്

ഇതോടെ, ഗ്രാൻഡ് ടൂററിന്റെ ചടുലത, പെർഫോമെൻസ്, ഡ്രൈവ് നിലവാരം എന്നിവ പുതിയ തലങ്ങളിലേക്ക് വ്യാപിപ്പിച്ചതായി ബെന്റ്ലി പറയുന്നു.

ലോകത്തിലെ ഏറ്റവും വലിയ ബ്രേക്കിംഗ് സിസ്റ്റവുമായി ബെന്റ്ലി കോണ്ടിനെന്റൽ GT സ്പീഡ്

ത്രീ-ചേംബർ ആക്റ്റീവ് എയർ സസ്പെൻഷനോടുകൂടിയ പുതിയ ചാസിയിൽ അഡാപ്റ്റീവ് ഡാമ്പിംഗുണ്ട്, അത് കാറിന്റെ സന്തുലിതാവസ്ഥയിൽ പ്രധാന പങ്ക് വഹിക്കുന്നു, ഇത് ശക്തമായ അടിത്തറ നൽകുന്നു.

ലോകത്തിലെ ഏറ്റവും വലിയ ബ്രേക്കിംഗ് സിസ്റ്റവുമായി ബെന്റ്ലി കോണ്ടിനെന്റൽ GT സ്പീഡ്

ഓപ്ഷണലായി പുതുതായി വികസിപ്പിച്ച കാർബൺ സെറാമിക് ബ്രേക്കുകൾ, വേരിയബിൾ ഇലക്ട്രോണിക് സ്റ്റെബിലിറ്റി കൺട്രോൾ, ഓൾ വീൽ സ്റ്റിയറിംഗ്, ഇലക്ട്രോണിക് ലിമിറ്റഡ് സ്ലിപ്പ് ഡിഫറൻഷ്യൽ എന്നിവയും ഇതിന് ലഭിക്കും.

ലോകത്തിലെ ഏറ്റവും വലിയ ബ്രേക്കിംഗ് സിസ്റ്റവുമായി ബെന്റ്ലി കോണ്ടിനെന്റൽ GT സ്പീഡ്

കോണ്ടിനെന്റൽ GT സ്പീഡിന് സുഖകരവും ചുറുചുറുക്കുള്ളതുമായ ഡ്രൈവിംഗ് അനുഭവം നൽകുന്നതിന്, ബെന്റ്ലി, കംഫർട്ട് മോഡിൽ, മുന്നിലും പിന്നിലുമുള്ള വീലുകൾക്കിടയിൽ മൊത്തത്തിലുള്ള ഗ്രിപ്പ് സമതുലിതമാക്കി. സ്‌പോർട്ട് മോഡിൽ, റിയർ-ബയസ്ഡ് ടോർക്ക്-സ്പ്ലിറ്റ് ഉപയോഗിച്ച് ഗ്രിപ്പ് കാലിബ്രേറ്റ് ചെയ്തിരിക്കുന്നു.

ലോകത്തിലെ ഏറ്റവും വലിയ ബ്രേക്കിംഗ് സിസ്റ്റവുമായി ബെന്റ്ലി കോണ്ടിനെന്റൽ GT സ്പീഡ്

പുതിയ കാർബൺ സെറാമിക് ബ്രേക്കിംഗ് സിസ്റ്റം 440 mm വ്യാസമുള്ള ഫ്രണ്ട് ഡിസ്കുകളും പുതിയ പത്ത് പിസ്റ്റൺ ഫ്രണ്ട് കാലിപ്പറുകളുമായി സംയോജിപ്പിച്ച് ആഗോള തലത്തിലെ കാറിലെ ഏറ്റവും വലിയ ബ്രേക്കിംഗ് സംവിധാനമായി മാറുന്നു. ഇരുമ്പ് ബ്രേക്കിംഗ് സിസ്റ്റവുമായി താരതമ്യപ്പെടുത്തുമ്പോൾ സെറാമിക് ബ്രേക്കുകൾക് ഏകദേശം 33 കിലോഗ്രാം ഭാരം കുറവാണ്.

ലോകത്തിലെ ഏറ്റവും വലിയ ബ്രേക്കിംഗ് സിസ്റ്റവുമായി ബെന്റ്ലി കോണ്ടിനെന്റൽ GT സ്പീഡ്

ഇലക്ട്രോണിക് സ്റ്റെബിലിറ്റി കൺട്രോൾ (ESC) അസമമായ പ്രതലങ്ങളിൽ സ്ഥിരത നൽകിക്കൊണ്ട് ഡ്രൈവിംഗിന് കൂടുതൽ സ്വാതന്ത്ര്യം പ്രാപ്തമാക്കുന്നു. ഡൈനാമിക് മോഡിലായിരിക്കുമ്പോൾ, ഡ്രൈവറുടെ വിവേചനാധികാരം അനുസരിച്ച് കാറിന്റെ കോർണറിംഗ് നിലപാട് മാറ്റാൻ സിസ്റ്റം അനുവദിക്കുന്നു.

ലോകത്തിലെ ഏറ്റവും വലിയ ബ്രേക്കിംഗ് സിസ്റ്റവുമായി ബെന്റ്ലി കോണ്ടിനെന്റൽ GT സ്പീഡ്

പുതിയ ഓൾ-വീൽ സ്റ്റിയറിംഗും ഇലക്‌ട്രോണിക് റിയർ ഡിഫറൻഷ്യലും വാഹനത്തിന്റെ അജിലിറ്റിയും സ്റ്റെബിലിറ്റിയും കൂടുതൽ മെച്ചപ്പെടുത്തുന്നു. കുറഞ്ഞതും ഇടത്തരവുമായ വേഗതയിൽ, GT സ്പീഡിന്റെ പിൻ വീലുകൾ മുൻ വീലുകൾക്ക് വിപരീത ദിശയിൽ സഞ്ചരിച്ച് ദിശ വേഗത്തിൽ മാറ്റാൻ സഹായിക്കുന്നു.

ലോകത്തിലെ ഏറ്റവും വലിയ ബ്രേക്കിംഗ് സിസ്റ്റവുമായി ബെന്റ്ലി കോണ്ടിനെന്റൽ GT സ്പീഡ്

ഉയർന്ന വേഗതയിൽ, സ്ഥിരത മെച്ചപ്പെടുത്തുന്നതിനായി പിൻ വീലുകൾ മുൻവശത്തെ അതേ ദിശയിലേക്ക് തിരിയുന്നു. ബെന്റ്ലി കോണ്ടിനെന്റൽ GT സ്പീഡ് ഗ്രാൻഡ് ടൂററിന് 3.5 സെക്കൻഡിനുള്ളിൽ 100 കിലോമീറ്റർ വേഗത കൈവരിക്കാനാകും, മണിക്കൂറിൽ 335 കിലോമീറ്ററാണ് വാഹനത്തിന്റെ പരമാവധി വേഗത.

Most Read Articles

Malayalam
കൂടുതല്‍... #ബെന്റ്‌ലി #bentley
English summary
Bentley Installs Worlds Largest Brakes In Continental GT Speed. Read in Malayalam.
Story first published: Thursday, May 6, 2021, 18:56 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X