പുതിയ കോണ്ടിനെന്റൽ ജിടി സ്പീഡിനെ പരിചയപ്പെടുത്തി ബെന്റ്ലി

ആഗോളതലത്തിൽ അരങ്ങേറ്റം കുറിച്ച് പുതിയ ബെന്റ്ലി കോണ്ടിനെന്റൽ ജിടി സ്പീഡ്. ബ്രാൻഡിന്റെ 101 വർഷത്തെ ചരിത്രത്തിലെ ഏറ്റവും ചലനാത്മകമായ റോഡ് കാർ എന്ന വിശേഷണത്തോടെയാണ് സൂപ്പർ സ്പോർട്‌സ് ആഢംബര കാർ വിപണിയിൽ എത്തുന്നത്.

പുതിയ കോണ്ടിനെന്റൽ ജിടി സ്പീഡിനെ പരിചയപ്പെടുത്തി ബെന്റ്ലി

ഭീമാകാരമായ ഇരട്ട-ടർബോചാർജ്ഡ് 6.0 ലിറ്റർ W12 ഉള്ള പുത്തൻ കോണ്ടിനെന്റൽ ജിടി സ്പീഡ് മുൻഗാമിയേക്കാൾ കരുത്തുറ്റതാണ്. സ്റ്റാൻഡേർഡ് മോഡലുമായി താരതമ്യപ്പെടുത്തിയാൽ 650 bhp പവറുമായാണ് 2021 മോഡൽ അണിനിരക്കുന്നത്.

പുതിയ കോണ്ടിനെന്റൽ ജിടി സ്പീഡിനെ പരിചയപ്പെടുത്തി ബെന്റ്ലി

900 Nm ടോർഖിനൊപ്പം ആഢംബര കാർ 100 കിലോമീറ്റർ വേഗത വെറും 3.5 സെക്കൻഡിനുള്ളിൽ കൈവരിക്കാൻ പ്രാപ്‌തമാണ്. കൂടാതെ ഉയർന്ന വേഗത 335 കിലോമീറ്ററായി കമ്പനി പരിമിതപ്പെടുത്തിയിട്ടുമുണ്ട്.

MOST READ: വിലയും കൊറോണയും തിരിച്ചടിച്ചു, ഒക്ടാവിയ RS 245 പെർഫോമൻസ് സെഡാൻ വിറ്റഴിക്കാൻ പാടുപെട്ട് സ്കോഡ

പുതിയ കോണ്ടിനെന്റൽ ജിടി സ്പീഡിനെ പരിചയപ്പെടുത്തി ബെന്റ്ലി

പരിഷ്ക്കരിച്ച എട്ട് സ്പീഡ് ഡ്യുവൽ ക്ലച്ച് ഗിയർബോക്‌സുമായാണ് ബെന്റ്ലി കോണ്ടിനെന്റൽ ജിടി സ്പീഡിന്റെ ഇരട്ട-ടർബോചാർജ്ഡ് 6.0 ലിറ്റർ W12 എഞ്ചിൻ ജോടിയാക്കിയിരിക്കുന്നത്. കോണ്ടിനെന്റൽ ജിടിയിലേതിനേക്കാൾ ഇരട്ടി വേഗത്തിലാണ് ഷിഫ്റ്റുകൾ എന്നും ബ്രിട്ടീഷ് ബ്രാൻഡ് അവകാശപ്പെടുന്നുണ്ട്.

പുതിയ കോണ്ടിനെന്റൽ ജിടി സ്പീഡിനെ പരിചയപ്പെടുത്തി ബെന്റ്ലി

കാറിന്റെ ബോഡി റോൾ കുറയ്ക്കാൻ ശ്രമിക്കുന്ന ബെന്റ്ലി ഡൈനാമിക് റൈഡിന് പുറമെ കോണ്ടിനെന്റൽ ജിടി സ്പീഡിന് റീ-ട്യൂഡ് സസ്പെൻഷനും സ്റ്റിയറിംഗും ലഭിക്കുന്നുവെന്നതും ശ്രദ്ധേയമാണ്.

MOST READ: ഉയർന്ന പ്രൊഡക്ഷൻ ചെലവുകൾ; മോഡൽ നിരയിലുടനീളം വില വർധിപ്പിക്കാനൊരുങ്ങി നിസാൻ

പുതിയ കോണ്ടിനെന്റൽ ജിടി സ്പീഡിനെ പരിചയപ്പെടുത്തി ബെന്റ്ലി

മെച്ചപ്പെട്ട സ്റ്റെബിലിറ്റിക്കായി നാല് വീലുകളും ഉയർന്ന വേഗതയിൽ ഒരേ ദിശയിലേക്ക് തിരിയുന്നുവെന്ന് ഉറപ്പാക്കാനായി ബെന്റിലി ഇലക്ട്രോണിക് ഓൾ-വീൽ സ്റ്റിയറിംഗ് സജ്ജീകരിക്കുന്നു. ഇനി ഡിസൈനിലേക്ക് നോക്കിയാലും തികച്ചും ആധുനികമാണ് 2021 മോഡൽ.

പുതിയ കോണ്ടിനെന്റൽ ജിടി സ്പീഡിനെ പരിചയപ്പെടുത്തി ബെന്റ്ലി

കോണ്ടിനെന്റൽ ജിടി സ്പീഡിൽ ഗ്രിൽ, ഫ്രണ്ട് ബമ്പർ ഇന്റേക്കുകൾ, സൈഡ് സിൽസ് എന്നിവയിൽ ഡാർക്ക് ടിന്റ് ഫിനിഷാണ് കമ്പനി നൽകിയിരിക്കുന്നത്. 22 ഇഞ്ച് വീലുകൾ സ്റ്റാൻഡേർഡാണ്. 'സ്പീഡ്' ബാഡ്ജിംഗും പുറംമോടിയിൽ മനോഹരമായി കൂട്ടിച്ചേർത്തിട്ടുണ്ട്.

MOST READ: ക്രോസ്ഓവറുകൾക്കും എസ്‌യുവികൾക്കുമായി ടാങ്ക് എന്ന പുതു ബ്രാൻഡ് അവതരിപ്പിക്കാനൊരുങ്ങി ഗ്രേറ്റ് വോൾ മോട്ടോർസ്

പുതിയ കോണ്ടിനെന്റൽ ജിടി സ്പീഡിനെ പരിചയപ്പെടുത്തി ബെന്റ്ലി

അകത്തളത്തിൽ കാറിന് ടു-ടോൺ ലെതറും അൽകന്റാര ചികിത്സയും ലഭിക്കുന്നു. വരാനിരിക്കുന്ന ഉപഭോക്താക്കൾക്ക് 15 പ്രാഥമിക നിറങ്ങളിൽ നിന്നും 11 യൂണിക് നിറങ്ങളിൽ നിന്നും കാർ തെരഞ്ഞെടുക്കാം.

പുതിയ കോണ്ടിനെന്റൽ ജിടി സ്പീഡിനെ പരിചയപ്പെടുത്തി ബെന്റ്ലി

കോണ്ടിനെന്റൽ ജിടി സ്പീഡ് ഈ വർഷം അവസാനത്തോടെ ലോകമെമ്പാടുമുള്ള തെരഞ്ഞെടുത്ത വിപണികളിൽ വിൽപ്പനയ്‌ക്കെത്തും. യുഎസ് വിപണിയിൽ 202,500 ഡോളറിൽ ആരംഭിക്കുന്ന സ്റ്റാൻഡേർഡ് കോണ്ടിനെന്റൽ ജിടിയേക്കാൾ കൂടുതൽ വില മുടക്കേണ്ടി വരും പുതിയ വേരിയന്റിന്.

Most Read Articles

Malayalam
കൂടുതല്‍... #ബെന്റ്‌ലി #bentley
English summary
Bentley Revealed The New 2021 Continental GT Speed. Read in Malayalam
Story first published: Wednesday, March 24, 2021, 11:27 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X