ഇന്ധനം പുനരുപയോഗിക്കാവുന്ന പുത്തൻ കോണ്ടിനെന്റൽ GT3 പൈക്ക്സ് പീക്ക് റേസ് കാർ അവതരിപ്പിച്ച് ബെന്റ്ലി

ഈ വർഷം ജൂൺ 27 -ന് നടക്കാനിരിക്കുന്ന പൈക്ക്സ് പീക്ക് ഇന്റർനാഷണൽ ഹിൽ ക്ലൈംബ് ചാമ്പ്യൻഷിപ്പിൽ ടൈം അറ്റാക്ക് 1 റെക്കോർഡിനായി മത്സരിക്കാൻ രൂപകൽപ്പന ചെയ്ത കോണ്ടിനെന്റൽ GT3 പൈക്ക്സ് പീക്ക് റേസ് കാർ ബെന്റ്ലി വെളിപ്പെടുത്തി.

ഇന്ധനം പുനരുപയോഗിക്കാവുന്ന പുത്തൻ കോണ്ടിനെന്റൽ GT3 പൈക്ക്സ് പീക്ക് റേസ് കാർ അവതരിപ്പിച്ച് ബെന്റ്ലി

ലോകമെമ്പാടുമുള്ള ബെന്റ്ലി ഉപഭോക്താക്കൾക്കായി സുസ്ഥിര ഇന്ധനങ്ങളിലേക്ക് മാറാൻ കമ്പനി ലക്ഷ്യമിടുന്നതിനാൽ പുനരുപയോഗിക്കാവുന്ന ഇന്ധനത്തിൽ പ്രവർത്തിക്കുന്ന ആദ്യ മത്സരമാണിത്.

ഇന്ധനം പുനരുപയോഗിക്കാവുന്ന പുത്തൻ കോണ്ടിനെന്റൽ GT3 പൈക്ക്സ് പീക്ക് റേസ് കാർ അവതരിപ്പിച്ച് ബെന്റ്ലി

ബയോഫ്യുവൽ അധിഷ്ഠിത ഗ്യാസോലിൻ ഉപയോഗിച്ച് പ്രവർത്തിക്കുന്ന പരിഷ്കരിച്ച കോണ്ടിനെന്റൽ GT3 12.42 മൈൽ ദൈർഘ്യമുള്ള കോർസിലാണ് മത്സരിക്കുന്നത്.

MOST READ: അവസാനഘട്ട പരീക്ഷണയോട്ടവുമായി പുതുതലമുറ സ്‌കോഡ ഒക്ടാവിയ; കൂടുതല്‍ വിവരങ്ങള്‍ ഇതാ

ഇന്ധനം പുനരുപയോഗിക്കാവുന്ന പുത്തൻ കോണ്ടിനെന്റൽ GT3 പൈക്ക്സ് പീക്ക് റേസ് കാർ അവതരിപ്പിച്ച് ബെന്റ്ലി

സാധാരണ ഫോസിൽ ഫ്യുവലിനേക്കാൾ 85 ശതമാനം വരെ ഗ്രീൻഹൗസ് എമിഷൻ കുറയ്ക്കാൻ കഴിയുന്ന വിവിധ ഇന്ധന മിശ്രിതങ്ങൾ കമ്പനി നിലവിൽ പരിശോധിക്കുകയും വിലയിരുത്തുകയും ചെയ്യുന്നു.

ഇന്ധനം പുനരുപയോഗിക്കാവുന്ന പുത്തൻ കോണ്ടിനെന്റൽ GT3 പൈക്ക്സ് പീക്ക് റേസ് കാർ അവതരിപ്പിച്ച് ബെന്റ്ലി

ലോകത്തെ പ്രമുഖ സുസ്ഥിര ആഢംബര മൊബിലിറ്റി കമ്പനിയായി ബ്രാൻഡ് മാറുന്ന ബെന്റ്ലിയുടെ ബിയോണ്ട് 100 തന്ത്രത്തിലേക്കുള്ള ആദ്യത്തേതും പ്രധാനപ്പെട്ടതുമായ ചുവടുവെപ്പാണ് ഇത് അടയാളപ്പെടുത്തുന്നത്.

MOST READ: ഇലക്ട്രിക് ഇരുചക്ര വാഹനം വാങ്ങാൻ പദ്ധതിയുണ്ടോ? FAME-II സബ്‌സിഡി ലഭിക്കാൻ അർഹതയുണ്ടോ എന്ന് പരിശോധിക്കാം

ഇന്ധനം പുനരുപയോഗിക്കാവുന്ന പുത്തൻ കോണ്ടിനെന്റൽ GT3 പൈക്ക്സ് പീക്ക് റേസ് കാർ അവതരിപ്പിച്ച് ബെന്റ്ലി

ഇതുവരെ നിർമ്മിച്ച 80 ശതമാനത്തിലധികം വാഹനങ്ങൾ ഇപ്പോഴും റോഡിലാണെന്നും ഉപയോക്താക്കൾക്ക് പുനരുൽപ്പാദിപ്പിക്കാവുന്നതും സുസ്ഥിരവുമായ ഇന്ധനത്തിനുള്ള ഓപ്ഷൻ നൽകുന്നത് നിലവിലുള്ള ഉപഭോക്താക്കളെ അവരുടെ നിലവിലെ ബെന്റിലികൾ വരും വർഷങ്ങളിൽ ഉത്തരവാദിത്തത്തോടെ ആസ്വദിക്കാൻ അനുവദിക്കുമെന്നും ബെന്റ്ലി പറയുന്നു.

ഇന്ധനം പുനരുപയോഗിക്കാവുന്ന പുത്തൻ കോണ്ടിനെന്റൽ GT3 പൈക്ക്സ് പീക്ക് റേസ് കാർ അവതരിപ്പിച്ച് ബെന്റ്ലി

പുനരുപയോഗിക്കാവുന്ന ഇന്ധനങ്ങൾക്ക് മോട്ടോർസ്പോർട്ടിനെ ഉത്തരവാദിത്തത്തോടെ തുടരാൻ അനുവദിക്കുമെന്ന് കോണ്ടിനെന്റൽ GT3 പൈക്ക്സ് പീക്ക് കാണിക്കും എന്ന് ബെന്റ്ലിയുടെ ബോർഡ് ഫോർ എഞ്ചിനീയറിംഗ് അംഗം ഡോ. ​​മത്തിയാസ് റാബ് പറയുന്നു.

MOST READ: അരുണാചലിന്റെ റോഡുകൾ ഇളക്കി മറിച്ച് ഹൈനെസ് CB 350; 2021 ഹാണ്ട സൺചേസേർസ് റാലി ആദ്യ ദിന വീഡിയോ

ഇന്ധനം പുനരുപയോഗിക്കാവുന്ന പുത്തൻ കോണ്ടിനെന്റൽ GT3 പൈക്ക്സ് പീക്ക് റേസ് കാർ അവതരിപ്പിച്ച് ബെന്റ്ലി

പൈക്ക്സ് പീക്ക് ചാമ്പ്യൻഷിപ്പിൽ, റെക്കോർഡ് തകർക്കാൻ, ബെന്റ്ലി റേസ് കാറിന് 156 കോണുകൾ ഉൾപ്പെടുന്ന 5,000 അടി കയറ്റം പൂർത്തിയാക്കേണ്ടതുണ്ട്, ഒൻപത് മിനിറ്റ് 36 സെക്കൻഡിനുള്ളിൽ ഫിനിഷ് ലൈൻ കടക്കാൻ ശരാശരി 78 മൈൽ വേഗത ആവശ്യമാണ്.

ഇന്ധനം പുനരുപയോഗിക്കാവുന്ന പുത്തൻ കോണ്ടിനെന്റൽ GT3 പൈക്ക്സ് പീക്ക് റേസ് കാർ അവതരിപ്പിച്ച് ബെന്റ്ലി

ഈ നേട്ടം കൈവരിക്കുന്നതിന്, റേസ് കോർസിലൂടെ റേസ് കാർ ഓടിക്കാൻ ബെന്റ്ലി മൂന്ന് തവണ പൈക്ക്സ് പീക്ക് ചാമ്പ്യനായ റൈസ് മില്ലനുമായി (NZ) കരാർ ഒപ്പുവെച്ചു.

MOST READ: ബ്രിട്ടന്റെ ഫിലിപ്പ് രാജകുമാരന്റെ അന്ത്യയാത്ര അദ്ദേഹത്തിന്റെ വ്യക്തി മുദ്ര പതിഞ്ഞ പ്രത്യേക ലാൻഡ് റോവറിൽ

ഇന്ധനം പുനരുപയോഗിക്കാവുന്ന പുത്തൻ കോണ്ടിനെന്റൽ GT3 പൈക്ക്സ് പീക്ക് റേസ് കാർ അവതരിപ്പിച്ച് ബെന്റ്ലി

2018 -ൽ ബെന്റേഗ W12 ഉപയോഗിച്ച് നേടിയ പ്രൊഡക്ഷൻ എസ്‌യുവി റെക്കോർഡും, 2019 -ൽ ഒരു കോണ്ടിനെന്റൽ GT ഉപയോഗിച്ച് നേടിയ പ്രൊഡക്ഷൻ കാർ റെക്കോർഡുമുൾപ്പടെ ബെന്റ്ലി നിലവിൽ രണ്ട് പൈക്ക്സ് പീക്ക് റെക്കോർഡുകൾ നേടി.

Most Read Articles

Malayalam
കൂടുതല്‍... #ബെന്റ്‌ലി #bentley
English summary
Bentley Unveiled New Pikes Peak Continental GT3 Race Car Which Runs On Renewable Fuel. Read in Malayalam.
Story first published: Wednesday, April 14, 2021, 14:01 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X