കൂടുതൽ പരിഷ്ക്കാരിയായി 2022 മോഡൽ ബെന്റ്ലി ഫ്ലൈയിംഗ് സ്‌പർ

പരിഷ്ക്കരിച്ച 2022 മോഡൽ ഫ്ലൈയിംഗ് സ്‌പർ ഫോർ ഡോർ സെഡാനെ വിപണിയിൽ അവതരിപ്പിച്ച് ബ്രിട്ടീഷ് ആഢംബര വാഹന നിർമാതാക്കളായ ബെന്റ്ലി മോട്ടോർസ്. 63 കളർ ഓപ്ഷനുകൾ വാഗ്‌ദാനം ചെയ്യുന്ന കാറിലേക്ക് കേംബ്രിയൻ ഗ്രേ എന്നൊരു പുത്തൻ നിറവും കമ്പനി കൂട്ടിച്ചേർത്തിട്ടുണ്ടിപ്പോൾ.

കൂടുതൽ പരിഷ്ക്കരായായി 2022 മോഡൽ ബെന്റ്ലി ഫ്ലൈയിംഗ് സ്‌പർ

അതേസമയം കൂടുതൽ സമകാലീനമായി കാണപ്പെടുന്ന ഇന്റീരിയറിന് പുതിയ വുഡ് വെനീർ ഓപ്ഷനുകളും ബെന്റലി ഒരുക്കിയിട്ടുണ്ട്. അതോടൊപ്പം തന്നെ പുതിയ മോഡൽ ഇയർ പരിഷ്ക്കരണത്തിൽ ഒട്ടേറേ ഡ്രൈവർ സഹായ സാങ്കേതികവിദ്യകളും വാഹനത്തിലേക്ക് എത്തിക്കാൻ ബ്രാൻഡ് ശ്രദ്ധിച്ചിട്ടുണ്ട്.

കൂടുതൽ പരിഷ്ക്കരായായി 2022 മോഡൽ ബെന്റ്ലി ഫ്ലൈയിംഗ് സ്‌പർ

അതിൽ ട്രാഫിക് സിഗ്നൽ തിരിച്ചറിയൽ, ഹാൻഡ്സ് ഫ്രീ ബൂട്ട് ഓപ്പണിംഗ്, എക്സ്റ്റെൻഡഡ് സേഫ്ഗാർഡ് സവിശേഷതകൾ, ടോപ്പ് വ്യൂ ക്യാമറ, വെൽക്കം ലൈറ്റിംഗ്, ഓട്ടോമാറ്റിക് ഡിമ്മിംഗ് മിററുകൾ, എയർ അയോണൈസർ എന്നിവ 2022 ഫ്ലൈയിംഗ് സ്‌പറിലെ പുതിയ സ്റ്റാൻഡേർഡ് സവിശേഷതകളായി ബെന്റിലി വാഗ്‌ദാനം ചെയ്യുന്നു.

MOST READ: ഇന്ത്യൻ ബെൻസ് എന്നറിയപ്പെട്ടിരുന്ന ഇന്നലെകളുടെ സെഡാൻ 'മാരുതി എസ്റ്റീം'

കൂടുതൽ പരിഷ്ക്കരായായി 2022 മോഡൽ ബെന്റ്ലി ഫ്ലൈയിംഗ് സ്‌പർ

മികച്ച ഇൻ-ക്യാബിൻ അനുഭവം നൽകുന്നതിനായി ഫ്ലൈയിംഗ് സ്‌പറിലെ NVH ലെവൽ ഇല്ലാതാക്കാൻ ബെന്റ്ലി നൂതന കമ്പ്യൂട്ടർ-എയ്ഡഡ് സാങ്കേതികവിദ്യ ഉപയോഗിച്ചു. സ്റ്റാൻഡേർഡ് ഇൻ-കാർ സവിശേഷതകളിൽ ഓൺബോർഡ് എയർ അയോണൈസറുകൾ ക്യാബിന്റെ സെൻട്രൽ എയർ കണ്ടീഷനിംഗ് വെന്റുകളിൽ നിന്ന് നെഗറ്റീവ് ചാർജ്ജ് ചെയ്ത കണങ്ങളെ പുറപ്പെടുവിക്കുന്നു.

കൂടുതൽ പരിഷ്ക്കരായായി 2022 മോഡൽ ബെന്റ്ലി ഫ്ലൈയിംഗ് സ്‌പർ

ഇത് ചുറ്റുപാടുകളിൽ വായു ശുദ്ധത വർധിപ്പിക്കാൻ ഫ്ലൈയിംഗ് സ്‌പറിനെ സഹായിക്കുന്നു. ക്യാബിനായുള്ള പുതിയ വുഡ് വെനീർ ഓപ്ഷനുകളിൽ പരിരക്ഷയ്ക്കായി മാത്രം അൾട്രാ-തിൻ മാറ്റ് ലാക്വർ ഉപയോഗിച്ച് പൂർത്തിയാക്കിയ ഓപ്പൺ-പോർ വെനീർ ഉൾപ്പെടുന്നു.

MOST READ: ന്യൂസിലാന്റ് പൊലീസ് സേനയിൽ ഇടംപിടിച്ച് സ്കോഡ സൂപ്പർബ് കോമ്പിസ്

കൂടുതൽ പരിഷ്ക്കരായായി 2022 മോഡൽ ബെന്റ്ലി ഫ്ലൈയിംഗ് സ്‌പർ

ക്രൗൺ കട്ട് വാൽനട്ട്, ഡാർക്ക് ബർ വാൽനട്ട്, കോവ വെനീറുകൾ എന്നിവ ഉപഭോക്താക്കൾക്ക് തെരഞ്ഞെടുക്കാനായി ഓപ്പൺ-പോർ ഫിനിഷിൽ ലഭ്യമാക്കി. അന്തിമ ഉൽ‌പ്പന്നത്തിനു പുറമെ നിർമാണ പ്രക്രിയയിലും ബെന്റ്ലി കാര്യമായ മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്.

കൂടുതൽ പരിഷ്ക്കരായായി 2022 മോഡൽ ബെന്റ്ലി ഫ്ലൈയിംഗ് സ്‌പർ

കമ്പനിയുടെ സുസ്ഥിര ലക്ഷ്യത്തിന്റെ ഭാഗമായി മൂന്നാം തലമുറ ഫ്ലൈയിംഗ് സ്പറിന്റെ വീലുകളിൽ നൂതന വെർച്വൽ ഡിസൈൻ പ്രക്രിയകളാണ് ബെന്റിലി ഉപയോഗപ്പെടുത്തിയിരിക്കുന്നത്. യാന്ത്രികമായി പുതിയ ബെന്റ്ലി ഫ്ലൈയിംഗ് സ്പർ മുൻഗാമിക്ക് സമാനമായി തുടരുന്നു.

MOST READ: ജിംനി അഞ്ച് ഡോർ പതിപ്പിന്റെ കൂടുതൽ വിശദാംശങ്ങൾ വെളിപ്പെടുത്തി മാരുതി

കൂടുതൽ പരിഷ്ക്കരായായി 2022 മോഡൽ ബെന്റ്ലി ഫ്ലൈയിംഗ് സ്‌പർ

രണ്ട് എഞ്ചിൻ ഓപ്ഷനുകളാണ് ആഢംബര സെഡാനിൽ കമ്പനി വാഗ്ദാനം ചെയ്യുന്നത്. അതിൽ ഡ്യുവൽ ക്ലച്ച് എട്ട് സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്‌സുമായി ജോടിയാക്കിയ 6.0 ലിറ്റർ ട്വിൻ-ടർബോ W12 യൂണിറ്റാണ് മിടുക്കൻ.

കൂടുതൽ പരിഷ്ക്കരായായി 2022 മോഡൽ ബെന്റ്ലി ഫ്ലൈയിംഗ് സ്‌പർ

ഇത് പരമാവധി 617 bhp കരുത്തിൽ 900 Nm torque ഉത്പാദിപ്പിക്കാൻ പ്രാപ്‌തമാണ്. രണ്ടാമത്തെ എഞ്ചിൻ ഓപ്ഷൻ 4.0 ലിറ്റർ V8 യൂണിറ്റാണ്. 535 bhp പവറും 770 Nm torque ഉം വികസിപ്പിക്കാൻ ശേഷിയുള്ള യൂണിറ്റും ഡ്യുവൽ ക്ലച്ച് എട്ട് സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്‌സുമായാണ് ലഭ്യമാവുക.

Most Read Articles

Malayalam
കൂടുതല്‍... #ബെന്റ്‌ലി #bentley
English summary
Bentley Unveiled The All-New 2022 Model Flying Spur Four Door Luxury Sedan. Read in Malayalam
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X