പാടത്ത് ഇനി വിയർപ്പൊഴുക്കേണ്ട; ഇന്ത്യൻ വിപണിയിൽ ലഭ്യമായ എസി ക്യബിനുള്ള മികച്ച ട്രാക്ടറുകൾ

ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥയിൽ വ്യാവസായികവൽക്കരണം ഒരു പ്രധാന പങ്ക് വഹിക്കുന്നുണ്ടെങ്കിലും, കാർഷിക മേഖലയാണ് ഇന്നും പ്രധാന സംഭാവന നൽകുന്നത്.

പാടത്ത് ഇനി വിയർപ്പൊഴുക്കേണ്ട; ഇന്ത്യൻ വിപണിയിൽ ലഭ്യമായ എസി ക്യബിനുള്ള മികച്ച ട്രാക്ടറുകൾ

ആധുനിക സാങ്കേതികവിദ്യയാൽ കാർഷിക മേഖലയിൽ ഉപയോഗിക്കുന്ന ഉപകരണങ്ങൾ ട്രാക്ടറുകൾ ഉൾപ്പെടെ ഇപ്പോൾ കൂടുതൽ ശക്തവും കാര്യക്ഷമവുമാണ്. വാസ്തവത്തിൽ, നിലവിൽ ട്രാക്ടറുകൾ ഒരു എസി ക്യാബിൻ ഉൾപ്പെടെ കുറച്ച് സവിഷേശതകളും കംഫർട്ടും വാഗ്ദാനം ചെയ്യുന്നു.

പാടത്ത് ഇനി വിയർപ്പൊഴുക്കേണ്ട; ഇന്ത്യൻ വിപണിയിൽ ലഭ്യമായ എസി ക്യബിനുള്ള മികച്ച ട്രാക്ടറുകൾ

കൃഷി വളരെ കഠിനമായതിനാൽ കൂടുതൽ കൂടുതൽ കർഷകർ തങ്ങളുടെ ജോലികൾ സുഗമമാക്കുന്നതിന് എസി ട്രാക്ടറുകൾ തിരഞ്ഞെടുക്കുന്നു. ഇന്ത്യൻ വിപണിയിൽ ലഭ്യമായ എസി ക്യാബിനുകളുള്ള മികച്ച അഞ്ച് ട്രാക്ടറുകളുടെ വിലകൾക്കൊപ്പം ഞങ്ങൾ ഇവിടെ പട്ടികപ്പെടുത്തിയിട്ടുണ്ട്.

പാടത്ത് ഇനി വിയർപ്പൊഴുക്കേണ്ട; ഇന്ത്യൻ വിപണിയിൽ ലഭ്യമായ എസി ക്യബിനുള്ള മികച്ച ട്രാക്ടറുകൾ

1. മഹീന്ദ്ര അർജുൻ നോവോ 605 DI-i-വിത്ത് എസി ക്യാബിൻ

3.5 ലിറ്റർ, ഇൻലൈൻ -ഫോർ, ടർബോചാർജ്ഡ് ഡീസൽ എഞ്ചിനാണ് മഹീന്ദ്ര അർജുൻ നോവോ 605 DI -യുടെ ഹൃദയം. ഇത് 57 bhp കരുത്ത്, 213 Nm torque ഉം പുറപ്പെടുവിക്കുന്നു. 9.40 ലക്ഷം മുതൽ 9.80 ലക്ഷം രൂപയാണ് ഇതിന്റ എക്സ-ഷോറൂം വില.

പാടത്ത് ഇനി വിയർപ്പൊഴുക്കേണ്ട; ഇന്ത്യൻ വിപണിയിൽ ലഭ്യമായ എസി ക്യബിനുള്ള മികച്ച ട്രാക്ടറുകൾ

മൂന്ന് റിവേർസ് റേഷ്യോകൾക്കൊപ്പം 15 ഫോർവേഡ് അനുപാതങ്ങളും ട്രാൻസ്മിഷനിൽ അടങ്ങിയിരിക്കുന്നു. ഹൈഡ്രോളിക് ലിഫ്റ്റിംഗ് കപ്പാസിറ്റി 2,200 കിലോഗ്രാമും PTO 50.3 bhp -യും റേറ്റുചെയ്യുന്നു.

പാടത്ത് ഇനി വിയർപ്പൊഴുക്കേണ്ട; ഇന്ത്യൻ വിപണിയിൽ ലഭ്യമായ എസി ക്യബിനുള്ള മികച്ച ട്രാക്ടറുകൾ

2. സോനാലിക വേൾഡ് ട്രാക്ക് 90 RX 4WD

4.1 ലിറ്റർ, ടർബോചാർജ്ഡ്, ഇൻലൈൻ -ഫോർ ഡീസൽ എഞ്ചിനിൽ നിന്നാണ് സോണാലിക വേൾഡ് ട്രാക്ക് 90 RX പവർ എടുക്കുന്നു, ഇത് 90 bhp പരമാവധി കരുത്ത് ഉത്പാദിപ്പിക്കാൻ പ്രാപ്തമാണ്. ട്രാൻസ്മിഷൻ സിസ്റ്റം 12 ഫോർവേഡ് അനുപാതങ്ങളും 12 റിവേർസ് റേഷ്യോകളും വാഗ്ദാനം ചെയ്യുന്നു.

പാടത്ത് ഇനി വിയർപ്പൊഴുക്കേണ്ട; ഇന്ത്യൻ വിപണിയിൽ ലഭ്യമായ എസി ക്യബിനുള്ള മികച്ച ട്രാക്ടറുകൾ

ട്രാക്ടറിന് 2,500 കിലോഗ്രാം ഹൈഡ്രോളിക് ലിഫ്റ്റിംഗ് ശേഷിയുണ്ട്, കൂടാതെ മൾട്ടി സ്പീഡ് PTO യും (77 bhp റേറ്റുചെയ്തത്) വാഗ്ദാനം ചെയ്യുന്നു. 12.30 ലക്ഷം മുതൽ 12.60 ലക്ഷം രൂപ വരെയാണ് ഇതിന്റെ എക്സ്-ഷോറൂം വില.

പാടത്ത് ഇനി വിയർപ്പൊഴുക്കേണ്ട; ഇന്ത്യൻ വിപണിയിൽ ലഭ്യമായ എസി ക്യബിനുള്ള മികച്ച ട്രാക്ടറുകൾ

3. ജോൺ ഡീർ 5060 E (2WD / 4WD) എസി ക്യാബിൻ

ടർബോചാർജ്ഡ്, ഇൻലൈൻ -ത്രീ എഞ്ചിനാണ് ജോൺ ഡീർ 5060 E -യുടെ ഹൃദയം. ഗിയർബോക്‌സിന് 9 ഫോർവേഡ് റേഷ്യോകളും 3 റിവേർസ് റേഷ്യോകളുമുണ്ട്, കൂടാതെ റിയർ-വീൽ ഡ്രൈവ്, ഫോർ-വീൽ ഡ്രൈവ് ഓപ്ഷനുകൾ എന്നിവയിലും ലഭ്യമാണ്.

പാടത്ത് ഇനി വിയർപ്പൊഴുക്കേണ്ട; ഇന്ത്യൻ വിപണിയിൽ ലഭ്യമായ എസി ക്യബിനുള്ള മികച്ച ട്രാക്ടറുകൾ

ട്രാക്ടർ ഡ്യുവൽ സ്പീഡ് PTO (51 bhp) വാഗ്ദാനം ചെയ്യുന്നു, 5060 E -യുടെ ഹൈഡ്രോളിക് സിസ്റ്റത്തിന് 2,000 കിലോഗ്രാം ലിഫ്റ്റിംഗ് കപ്പാസിറ്റിയുണ്ട്. 13.60 ലക്ഷം മുതൽ 14.20 ലക്ഷം രൂപ വരെയാണ് ട്രാക്ടറിന്റെ എക്സ്-ഷോറൂം വില.

പാടത്ത് ഇനി വിയർപ്പൊഴുക്കേണ്ട; ഇന്ത്യൻ വിപണിയിൽ ലഭ്യമായ എസി ക്യബിനുള്ള മികച്ച ട്രാക്ടറുകൾ

4. ജോൺ ഡീർ 5065 E (4WD) എസി ക്യാബിൻ

പരമാവധി 65 bhp കരുത്ത് പുറപ്പെടുവിക്കുന്ന 5060 E -യേക്കാൾ അല്പം ശക്തമാണ് ജോൺ ഡീർ 5065 E. മൂന്ന് സിലിണ്ടർ, ടർബോചാർജ്ഡ് എഞ്ചിൻ, 9 ഫോർവേഡ് റേഷ്യോകളും 3 റിവേർസ് റേഷ്യോകളുമുള്ള ഗിയർബോക്സുമായി ഇണചേർന്നിരിക്കുന്നു.

ട്രാക്ടർ ഇരട്ട സ്പീഡ് PTO (55.3 bhp) വാഗ്ദാനം ചെയ്യുന്നു, കൂടാതെ ഹൈഡ്രോളിക് ലിഫ്റ്റിംഗ് കപ്പാസിറ്റി 2,000 കിലോയാണ്. 17.0 ലക്ഷം മുതൽ 18.10 ലക്ഷം രൂപയാണ് ഇതിന്റെ വില.

പാടത്ത് ഇനി വിയർപ്പൊഴുക്കേണ്ട; ഇന്ത്യൻ വിപണിയിൽ ലഭ്യമായ എസി ക്യബിനുള്ള മികച്ച ട്രാക്ടറുകൾ

5. പ്രീറ്റ് 9049 എസി - 4WD

കൃഷി, വിതയ്ക്കൽ, വിളവെടുപ്പ് മുതലായവയ്ക്ക് അനുയോജ്യമായ ശക്തമായ ഒരു പൊതു ആവശ്യത്തിനുള്ള ട്രാക്ടറാണ് പ്രീറ്റ് 9049-4WD (എസി ക്യാബിനൊപ്പം). ഇത് 4.1 ലിറ്റർ, ടർബോചാർജ്ഡ്, ഇൻലൈൻ -ഫോർ ഡീസൽ എഞ്ചിനാണ് ഉപയോഗിക്കുന്നത്. എഞ്ചിൻ 90 bhp പരമാവധി കരുത്ത് പുറപ്പെടുവിക്കുന്നു.

പാടത്ത് ഇനി വിയർപ്പൊഴുക്കേണ്ട; ഇന്ത്യൻ വിപണിയിൽ ലഭ്യമായ എസി ക്യബിനുള്ള മികച്ച ട്രാക്ടറുകൾ

12 ഫോർവേഡ്, 12 റിവേർസ് റേഷ്യോകളാണ് ട്രാൻസ്മിഷനിലുള്ളത്, ട്രാക്ടറിന് 2,400 കിലോഗ്രാം ഹൈഡ്രോളിക് ലിഫ്റ്റിംഗ് ശേഷിയുണ്ട്. 76.5 bhp റേറ്റുചെയ്ത ഡ്യുവൽ സ്പീഡ് PTO -യും ഇതിന് ലഭിക്കുന്നു. 20.20 ലക്ഷം മുതൽ 22.10 ലക്ഷം രൂപ വരെയാണ് ട്രാക്ടറിന്റെ വില.

Most Read Articles

Malayalam
English summary
Best Tractors In Indian Market With AC Cabins. Read in Malayalam.
Story first published: Thursday, May 13, 2021, 22:41 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X