Just In
- 10 hrs ago
ഡെലിവറിക്കായി 25,000-ത്തിലധികം ഇലക്ട്രിക് വാഹനങ്ങള്‍; പ്രഖ്യാപനവുമായി ഫ്ലിപ്കാര്‍ട്ട്
- 11 hrs ago
കൂടുതൽ കരുത്തൻ, 2021 മോഡൽ 1290 സൂപ്പർ അഡ്വഞ്ചർ R അവതരിപ്പിച്ച് കെടിഎം
- 11 hrs ago
അവതരണത്തിന് മുന്നെ ട്രൈഡന്റ് 660 വില വിവരങ്ങള്‍ പുറത്ത്; സ്ഥിരീകരിക്കാതെ ട്രയംഫ്
- 12 hrs ago
അഞ്ച് മാസത്തിനുള്ളില്‍ 10 ലക്ഷം റൈഡുകള്‍ പൂര്‍ത്തിയാക്കി റാപ്പിഡോ ഓട്ടോ
Don't Miss
- Lifestyle
ആത്മീയ താല്പര്യമേറും ഈ രാശിക്കാര്‍ക്ക്; ഇന്നത്തെ രാശിഫലം
- News
തൃപ്പൂണിത്തുറയില്‍ ഇടതും വലതും തുല്യം, ഇത്തവണ കടുപ്പം, മുന്‍തൂക്കം സ്വരാജിന്, മണ്ഡല ചരിത്രം!!
- Finance
2021ല്‍ ഇന്ത്യയിലെ കമ്പനികളില്‍ 7.7 ശതമാനം ശമ്പള വര്‍ധനവ്, ഏതൊക്കെ മേഖലകളെന്ന് അറിയാം
- Movies
സൂര്യ ചേച്ചി എന്ന ഗെയിമര്‍ വീക്ക് ആണ്; ക്യാപ്റ്റന്‍ കിട്ടുന്ന വോയിസ് പിന്നീടും ഉണ്ടാവണം, തുറന്നടിച്ച് അഡോണി
- Sports
IND vs ENG: കരഞ്ഞുകൊണ്ടേയിരിക്കൂ, ഓസ്കര് നിങ്ങള്‍ക്കു തന്നെ- സ്റ്റോക്സിന് ട്രോള്‍
- Travel
ലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയമായി നരേന്ദ്ര മോഡി സ്റ്റേഡിയം
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
ബിഎംഡബ്ല്യു 3 സീരീസ് ഗ്രാന്‍ ലിമോസിന്റെ അവതരണം നാളെ; ആദ്യം ബുക്ക് ചെയ്തവര്‍ക്ക് സമ്മാനങ്ങളും
3 സീരീസ് ഗ്രാന്‍ ലിമോസിനെ നാളെ നാളെ (21-1-2021) വിപണിയില്‍ അവതരിപ്പിക്കാനൊരുങ്ങി ബിഎംഡബ്ല്യു. മോഡലിനായുള്ള ബുക്കിംഗ് ഇതിനോടകം തന്നെ നിര്‍മ്മാതാക്കള്‍ ആരംഭിച്ചു കഴിഞ്ഞു.

50,000 രൂപ നല്കി താല്പര്യമുള്ള ഉപഭോക്തക്കള്‍ക്ക് വാഹനം ബുക്ക് ചെയ്യാൻ സാധിക്കും. അംഗീകൃത ഡീലര്‍ഷിപ്പുകള്‍ വഴിയോ, കമ്പനിയുടെ ഔദ്യോഗിക വെബ്സൈറ്റ് വഴിയോയാണ് ബുക്കിംഗ് പ്രക്രീയകള്‍ നിലവിൽ നടക്കുന്നത്.

ബ്രാൻഡിൽ നിന്നുള്ള 3 സീരീസ് സെഡാന്റെ ലോംഗ്-വീല്‍ബേസ് പതിപ്പാണ് ഗ്രാന്‍ ലിമോസിന്. 3 സീരീസ് ഗ്രാന്‍ ലിമോസിന് സ്റ്റാന്‍ഡേര്‍ഡ് മോഡലിനേക്കാള്‍ 120 mm നീളവും അതിനൊപ്പം തന്നെ അല്‍പ്പം ഉയരവും കൂടുതലാണ് ഈ പതിപ്പിന്.
MOST READ: ആഗോള പ്രീമിയറിന് മുന്നോടിയായി കിഗറിന്റെ പുതിയ ടീസർ പങ്കുവെച്ച് റെനോ

ദൈര്‍ഘ്യമേറിയ വീല്‍ബേസ് ഉള്ളതുകൊണ്ട് തന്നെ പിന്നിലെ യാത്രക്കാര്‍ക്ക് 43 mm അധിക ലെഗ് റൂം വാഹനത്തിൽ ലഭിക്കും. ബുക്കിംഗ് ആരംഭിച്ച ദിനത്തില്‍ ഉപഭോക്താക്കള്‍ക്ക് ചില സമ്മാനങ്ങളും കമ്പനി പ്രഖ്യാപിച്ചിരുന്നു.

അതായത് ആദ്യം ബുക്ക് ചെയ്യുന്ന 50 ഉപഭോക്താക്കള്‍ക്ക്, ഒരു ലക്ഷം രൂപയോളം വില വരുന്ന റിയര്‍ സീറ്റ് കംഫര്‍ട്ട് പാക്കേജ് ബിഎംഡബ്ല്യു കോംപ്ലിമെന്ററിയായി നല്‍കും.
MOST READ: ജിംനിയുടെ കയറ്റുമതി ആരംഭിച്ച് മാരുതി; ഇന്ത്യന്‍ വിപണി കാത്തിരിക്കണം

ഐപാഡ്, ഐപാഡ് ഹോള്‍ഡര്‍, കോട്ട് ഹാംഗര്‍ എന്നിവയാണ് ഇതിൽ ഉള്‍പ്പെടുന്നത്. ബുക്കിംഗ് ഘട്ടത്തില്‍ തന്നെ ഫിനാന്‍സ് ലഭിക്കുന്നതിനുള്ള സൗകര്യവും ഉപഭോക്താക്കള്‍ക്കായി ബിഎംഡബ്ല്യു ഒരുക്കിയിട്ടുണ്ട്.

എല്‍ഇഡി ഹെഡ്ലാമ്പുകള്‍, എല്‍ഇഡി ടെയില്‍ ലാമ്പുകള്‍, പനോരമിക് സണ്‍റൂഫ്, ഇന്റീരിയര്‍ മൂഡ് ലൈറ്റിംഗ്, മള്‍ട്ടി-സോണ്‍ ക്ലൈമറ്റ് കണ്ട്രോള്, ബിഎംഡബ്ല്യുവിന്റെ ഐഡ്രൈവ് ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റമുള്ള 8.8 ഇഞ്ച് ടച്ച്സ്ക്രീന്‍ എന്നിവ പോലെ സ്റ്റാന്‍ഡേര്‍ഡ് കാറില്‍ വരുന്ന സവിശേഷതകള്‍ ഈ മോഡലിനും കമ്പനി നല്‍കിയേക്കും.
MOST READ: റാപ്പിഡിന്റെ എൻട്രി ലെവൽ വേരിയന്റ് റൈഡർ തിരിച്ചെത്തി; വില 7.79 ലക്ഷം രൂപ

റെഗുലർ പതിപ്പിൽ കണ്ടിരിക്കുന്നതിന് സമാനമായ എഞ്ചിന് തന്നെ ഈ പതിപ്പിലും ഇടംപിടിക്കും. 255 bhp കരുത്തും 400 Nm torque ഉം സൃഷ്ടിക്കുന്ന2.0 ലിറ്റര്‍ ഫോര്‍ സിലിണ്ടര്‍ ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍ എഞ്ചിനാണ് വാഹനത്തിന് കരുത്ത്.

റെഗുലർ പതിപ്പിന് സമാനമായ ഡീസല്‍ എഞ്ചിനും വാഹനത്തിൽ ഇടംപിടിക്കുന്നു. 188 bhp കരുത്തും 400 Nm torque ഉം ആണ് ഈ എഞ്ചിൻ സൃഷ്ടിക്കുന്നത്. എട്ട് സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്സുമായി എഞ്ചിന് ജോടിയാകും.
MOST READ: ഫീച്ചറുകള്‍ ഓരോന്നായി പരിചയപ്പെടാം! ഗ്രാസിയ സ്പോര്‍ട്ടിന്റെ പരസ്യ വീഡിയോയുമായി ഹോണ്ട

സുരക്ഷയ്ക്കായി, ഒന്നിലധികം എയര്‍ബാഗുകള്‍, ഇബിഡിയുള്ള എബിഎസ്, എഞ്ചിന് ഇമോബിലൈസര്‍, ക്രാഷ് സെന്‍സറുകള്‍, റിയര്‍ വ്യൂ ക്യാമറ എന്നിവയും വാഹനത്തില്‍ ഉണ്ടായിരിക്കും. വില പ്രഖ്യാപനം നാളെ മാത്രമാകും ഉണ്ടാകുക. എങ്കിലും 42.30 ലക്ഷം രൂപ മുതല്‍ 49.30 ലക്ഷം രൂപ വരെ എക്സ്ഷോറൂം വില വാഹനത്തില്‍ പ്രതീക്ഷിക്കാം.