5 Series -ന്റെ പെർഫോമെൻസ് കാർബൺ എഡിഷൻ ഇന്ത്യയിൽ പുറത്തിറക്കാനൊരുങ്ങി BMW

ബിഎംഡബ്ല്യു ഇന്ത്യയിലേക്ക് പുതിയ 5 സീരീസ് ആഡംബര സെഡാന്റെ സ്പോർട്ടിയർ പതിപ്പ് കൊണ്ടുവരാൻ ഒരുങ്ങുകയാണ്.

5 Series -ന്റെ പെർഫോമെൻസ് കാർബൺ എഡിഷൻ ഇന്ത്യയിൽ പുറത്തിറക്കാനൊരുങ്ങി BMW

രാജ്യത്ത് പുത്തൻ 5 സീരീസ് അവതരിപ്പിച്ച് ഏകദേശം ആറ് മാസങ്ങൾക്ക് ശേഷമാണ് ജർമ്മൻ കാർ നിർമ്മാതാക്കൾ കാറിന്റെ പെർഫോമെൻസ് പതിപ്പ് കൂടി ചേർത്ത് മോഡൽ നിര വിപുലീകരിക്കാൻ തയ്യാറെടുക്കുന്നത്. നാളെ ഇന്ത്യയിൽ അരങ്ങേറ്റം കുറിക്കുന്ന 5 സീരീസ് കാർബൺ എഡിഷനെ ബിഎംഡബ്ല്യു ടീസ് ചെയ്തിരിക്കുകയാണ്.

5 Series -ന്റെ പെർഫോമെൻസ് കാർബൺ എഡിഷൻ ഇന്ത്യയിൽ പുറത്തിറക്കാനൊരുങ്ങി BMW

5 സീരീസ് മോഡലിന്റെ കാർബൺ എഡിഷനിൽ ബിഎംഡബ്ല്യു M പെർഫോമൻസ് അപ്പ്ഗ്രേഡുകളും എൻഹാൻസ്മെന്റുകളും പ്രതീക്ഷിക്കുന്നു. ആഗോള വിപണികളിൽ, ബിഎംഡബ്ല്യു 5 സീരീസ് കാർബൺ എഡിഷൻ 530i, 530i x-ഡ്രൈവ്, 540i, 540i x-ഡ്രൈവ് മോഡലുകളിൽ ലഭ്യമാണ്. എന്നിരുന്നാലും, കാർബൺ എഡിഷൻ പാക്കേജ് ഇന്ത്യയിൽ ഏത് ട്രിമ്മുകൾക്ക് ലഭിക്കുമെന്ന് കാർ നിർമ്മാതാക്കൾ ഇതുവരെ വിശദാംശങ്ങൾ നൽകിയിട്ടില്ല.

5 Series -ന്റെ പെർഫോമെൻസ് കാർബൺ എഡിഷൻ ഇന്ത്യയിൽ പുറത്തിറക്കാനൊരുങ്ങി BMW

5 സീരീസ് കാർബൺ എഡിഷന് അതേ M പെർഫോമൻസ് റോക്കർ പാനൽ ഡെക്കലുകൾ, മാറ്റ് ബ്ലാക്ക് റിയർ ബമ്പർ, കാർബൺ എഡിഷൻ ബാഡ്ജിംഗ്, M-ബ്രാൻഡഡ് ബ്രേക്കുകൾ, 19 ഇഞ്ച് അലോയി വീലുകൾ, ബ്ലാക്ക് നിറത്തിൽ ഡബിൾ-സ്പോക്ക് ഡിസൈൻ, കൂടുതൽ ഡിസൈൻ അപ്ഗ്രേഡുകൾ എന്നിവ ലഭിക്കാൻ സാധ്യതയുണ്ട്.

5 Series -ന്റെ പെർഫോമെൻസ് കാർബൺ എഡിഷൻ ഇന്ത്യയിൽ പുറത്തിറക്കാനൊരുങ്ങി BMW

ഇന്റീരിയറിൽ വലിയ മാറ്റങ്ങളൊന്നും കാണാൻ സാധ്യതയില്ല. ഒരു സാധാരണ 5 സീരീസ് മോഡലിൽ കാണുന്ന മിക്ക സവിശേഷതകളും ഇത് നിലനിർത്താൻ സാധ്യതയുണ്ട്, അതിൽ 12.3 ഇഞ്ച് പൂർണ്ണ ഇൻഫോടെയിൻമെന്റ് സിസ്റ്റവും സമാനമായ വലുപ്പത്തിലുള്ള ഡ്രൈവർ ഡിസ്പ്ലേ, പെർഫൊറേറ്റഡ് സെൻസറ്റെക് അപ്ഹോൾസ്റ്ററി, ബിഎംഡബ്ല്യു ഓപ്പറേറ്റിംഗ് സിസ്റ്റം 7.0 3D നാവിഗേഷൻ എന്നിവയും അതിലേറെയും ഉൾപ്പെടുന്നു.

5 Series -ന്റെ പെർഫോമെൻസ് കാർബൺ എഡിഷൻ ഇന്ത്യയിൽ പുറത്തിറക്കാനൊരുങ്ങി BMW

5 സീരീസ് കാർബൺ എഡിഷൻ അതേ 2.0 ലിറ്റർ നാല് സിലിണ്ടർ പെട്രോൾ എഞ്ചിനുമായി വരും എന്നത് പ്രതീക്ഷിക്കുന്നു. ഈ യൂണിറ്റ് 252 bhp കരുത്തും 350 Nm torque ഉം പുറപ്പെടുവിക്കാൻ കഴിവുള്ളതാണ്. ബിഎംഡബ്ല്യുവിന്റെ എട്ട് സ്പീഡ് സ്റ്റെപ്‌ട്രോണിക് സ്‌പോർട്ട് ഓട്ടോമാറ്റിക് ഗിയർബോക്‌സുമായി എൻജിൻ ഘടിപ്പിക്കാൻ സാധ്യതയുണ്ട്.

5 Series -ന്റെ പെർഫോമെൻസ് കാർബൺ എഡിഷൻ ഇന്ത്യയിൽ പുറത്തിറക്കാനൊരുങ്ങി BMW

ഇന്ത്യയിൽ നിലവിൽ ഓഫർ ചെയ്യുന്ന ബിഎംഡബ്ല്യു 5 സീരീസ് സ്റ്റാൻഡേർഡ് മോഡലുകൾക്ക് രണ്ട് ഡീസൽ എഞ്ചിൻ ഓപ്ഷനുകൾ വാഗ്ദാനം ചെയ്യുന്നു. 190 bhp കരുത്തും 400 Nm പരമാവധി torque ഉം ഉൽപ്പാദിപ്പിക്കാൻ കഴിയുന്ന 2.0 ലിറ്റർ നാല് സിലിണ്ടർ യൂണിറ്റ് ആണ്. രണ്ടാമത്തെ യൂണിറ്റ് 3.0 ലിറ്റർ ആറ് സിലിണ്ടർ ഇൻ-ലൈൻ എൻജിനാണ്. ഇത് 265 bhp കരുത്തും 620 Nm പരമാവധി torque ഉം പുറപ്പെടുവിക്കുന്നു.

5 Series -ന്റെ പെർഫോമെൻസ് കാർബൺ എഡിഷൻ ഇന്ത്യയിൽ പുറത്തിറക്കാനൊരുങ്ങി BMW

ഇന്ത്യയിലെ 5 സീരീസ് മോഡലുകൾ 530i M സ്പോർട്ട്, ബിഎംഡബ്ല്യു 530d M സ്പോർട്ട്, ബിഎംഡബ്ല്യു 520d ലക്ഷ്വറി ലൈൻ എന്നിങ്ങനെ മൂന്ന് വേരിയന്റുകളിലാണ് നിർമ്മാതാക്കൾ വാഗ്ദാനം ചെയ്യുന്നത്.

5 Series -ന്റെ പെർഫോമെൻസ് കാർബൺ എഡിഷൻ ഇന്ത്യയിൽ പുറത്തിറക്കാനൊരുങ്ങി BMW

ഈ മൂന്ന് ട്രിമ്മുകളിലേതെങ്കിലും ഒന്നിനൊപ്പം ബിഎംഡബ്ല്യു കാർബൺ എഡിഷൻ പതിപ്പ് ചേർക്കുമെന്ന് പ്രതീക്ഷിക്കുന്നു. കാർബൺ എഡിഷൻ പാക്കേജിനായി പെട്രോൾ മോഡലിനെ അപേക്ഷിച്ച് ബിഎംഡബ്ല്യു ഡീസൽ മോഡലുകൾ തിരഞ്ഞെടുക്കുമോ എന്ന് കണ്ടറിയണം.

Most Read Articles

Malayalam
കൂടുതല്‍... #ബിഎംഡബ്ല്യു #bmw
English summary
Bmw all set to launch new 5 series carbon edition in india
Story first published: Wednesday, October 20, 2021, 18:09 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X