സ്ലാട്ടനും പിള്ളേർക്കും ഇനി പുത്തൻ ബി‌എം‌ഡബ്ല്യു കാർ; എസി മിലാനുമായുള്ള പങ്കാളിത്തം പ്രഖ്യാപിച്ച് ജർമൻ ബ്രാൻഡ്

ഒരു കാലത്ത് യൂറോപ്യൻ ഫുട്ബോളിലെ രാജാക്കൻമാരായിരുന്നു എസി മിലാൻ. പഴയ പ്രതാപം ഇല്ലെങ്കിലും ഇക്കുറി ടീമിന്റെ മുഖഛായ തന്നെ ഒന്ന് മാറിയിട്ടുണ്ട്. സ്ലാട്ടന്‍ ഇബ്രാഹിമോവിച്ചിന്റെ മടങ്ങിവരവാണ് ഇറ്റാലിയൻ ടീമിന്റെ രാശിയായി കണക്കാക്കപ്പെടുന്നത്.

സ്ലാട്ടനും പിള്ളേർക്കും ഇനി പുത്തൻ ബി‌എം‌ഡബ്ല്യു കാർ; എസി മിലാനുമായുള്ള പങ്കാളിത്തം പ്രഖ്യാപിച്ച് ജർമൻ ബ്രാൻഡ്

ദേ ഇപ്പോൾ പ്രശസ്ത ഇറ്റാലിയൻ ഫുട്ബോൾ ക്ലബ്ബുമായി ജർമൻ ആഢംബര കാർ നിർമാതാക്കളായ ബി‌എം‌ഡബ്ല്യുവും പങ്കാളിത്തം പ്രഖ്യാപിച്ചിരിക്കുകയാണ്. ഇനി മുതൽ എസി മിലാന്റെ പുതിയ ഓട്ടോമോട്ടീവ് പങ്കാളിയും പ്രീമിയം പങ്കാളിയുമായാണ് ബി‌എം‌ഡബ്ല്യു.

സ്ലാട്ടനും പിള്ളേർക്കും ഇനി പുത്തൻ ബി‌എം‌ഡബ്ല്യു കാർ; എസി മിലാനുമായുള്ള പങ്കാളിത്തം പ്രഖ്യാപിച്ച് ജർമൻ ബ്രാൻഡ്

ഈ കരാറിന്റെ ഭാഗമായി സ്ലാട്ടനും എസി മിലാൻ ടീമിലെ എല്ലാ അംഗങ്ങൾക്കും പുതിയൊരു ബി‌എം‌ഡബ്ല്യു കാർ സമ്മാനമായി ലഭിക്കും. കളിക്കാർക്ക് ഇഷ്ടമുള്ള ബി‌എം‌ഡബ്ല്യു മോഡൽ വിതരണം ചെയ്യുമെന്നാണ് കമ്പനിയുടെ അവകാശവാദം.

MOST READ: സെൽറ്റോസ് ഗ്രാവിറ്റി എഡിഷൻ ഇന്ത്യയിലേക്കും; ശ്രേണി പിടിച്ചടക്കാൻ തുനിഞ്ഞ് കിയ മോട്ടോർസ്

പങ്കാളിത്തം ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും ഏതെങ്കിലും തരത്തിലുള്ള സാമ്പത്തിക വിശദാംശങ്ങൾ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല എന്നത് ശ്രദ്ധേയാണ്. കരാറിന്റെ ദൈർഘ്യവും ബി‌എം‌ഡബ്ല്യു വ്യക്തമാക്കിയിട്ടില്ല.

സ്ലാട്ടനും പിള്ളേർക്കും ഇനി പുത്തൻ ബി‌എം‌ഡബ്ല്യു കാർ; എസി മിലാനുമായുള്ള പങ്കാളിത്തം പ്രഖ്യാപിച്ച് ജർമൻ ബ്രാൻഡ്

എന്നിരുന്നാലും എസി മിലാൻ ഇതിനെ ഒരു മൾട്ടി-പാർട്‌ണർഷിപ്പ് എന്നാണ് വിളിക്കുന്നത്. ആയതിനാൽ ഇതൊരു ദീർഘകാല പങ്കാളിത്തത്തെക്കുറിച്ചുള്ള സൂചനയാണ് നൽകുന്നത്.

MOST READ: കൊവിഡ് വാക്‌സിനേഷന്‍ ആശുപത്രികളിലേക്ക് സൗജന്യ സവാരി വാഗ്ദാനം ചെയ്ത് റാപ്പിഡോ

സ്ലാട്ടനും പിള്ളേർക്കും ഇനി പുത്തൻ ബി‌എം‌ഡബ്ല്യു കാർ; എസി മിലാനുമായുള്ള പങ്കാളിത്തം പ്രഖ്യാപിച്ച് ജർമൻ ബ്രാൻഡ്

ലോകമെമ്പാടുമുള്ള സ്പോർട്സ്, മോട്ടോർസ്പോർട്ട് പ്രേമികൾ, നവീകരണം, ഗ്ലാമർ എന്നിവയുമായി ബന്ധിപ്പിക്കാനും ഉത്സാഹിപ്പിക്കാനും ലക്ഷ്യമിട്ട് രണ്ട് ബ്രാൻഡുകളും എക്സ്ക്ലൂസീവ് ഇവന്റുകളും സംരംഭങ്ങളും സൃഷ്ടിക്കുന്നതിന് ഒരുമിച്ച് പ്രവർത്തിക്കുന്ന ഒരു സുപ്രധാന പങ്കാളിത്തമാണിതെന്ന് ബിഎംഡബ്ല്യു ഇറ്റലി അഭിപ്രായപ്പെടുന്നു.

സ്ലാട്ടനും പിള്ളേർക്കും ഇനി പുത്തൻ ബി‌എം‌ഡബ്ല്യു കാർ; എസി മിലാനുമായുള്ള പങ്കാളിത്തം പ്രഖ്യാപിച്ച് ജർമൻ ബ്രാൻഡ്

എസി മിലാനെപ്പോലെ തന്നെ ബി‌എം‌ഡബ്ല്യുവും മികവ്, ശൈലി, പുതുമ എന്നിവയുടെ പര്യായമാണെന്ന് ക്ലബ് പ്രസിഡന്റ് പൗലോ സ്‌കറോണി അഭിപ്രായപ്പെട്ടു. സ്പോർട്സ് ടീമുകളെ സ്പോൺസർ ചെയ്യുന്ന വാഹന നിർമാതാക്കൾ എന്ന കാര്യം തീർച്ചയായും ഒരു പുതിയ കാര്യമല്ല.

MOST READ: പരിഷ്കരണങ്ങളോടെ ടിഗുവാൻ ഫെയ്‌സ്‌ലിഫ്റ്റ് അവതരിപ്പിച്ച് ഫോക്‌സ്‌വാഗൺ

സ്ലാട്ടനും പിള്ളേർക്കും ഇനി പുത്തൻ ബി‌എം‌ഡബ്ല്യു കാർ; എസി മിലാനുമായുള്ള പങ്കാളിത്തം പ്രഖ്യാപിച്ച് ജർമൻ ബ്രാൻഡ്

ക്ലൗഡ് 9 (യുഎസ്), ഫനാറ്റിക് (യുകെ), ഫൺപ്ലസ് ഫീനിക്സ് (ചൈന), G2 എസ്പോർട്സ് (ജർമനി), T1 (ദക്ഷിണ കൊറിയ) എന്നീ അഞ്ച് മുൻനിര സ്പോർട്സ് ടീമുകളുമായി കഴിഞ്ഞ വർഷം ബി‌എം‌ഡബ്ല്യു സ്പോൺസർഷിപ്പ് കരാറുകളിൽ ഒപ്പുവെച്ചിരുന്നു.

സ്ലാട്ടനും പിള്ളേർക്കും ഇനി പുത്തൻ ബി‌എം‌ഡബ്ല്യു കാർ; എസി മിലാനുമായുള്ള പങ്കാളിത്തം പ്രഖ്യാപിച്ച് ജർമൻ ബ്രാൻഡ്

അമേരിക്കയിലെയും ചൈനയിലെയും ഏറ്റവും പ്രശസ്തമായ ഇറ്റാലിയൻ ക്ലബ്ബാണ് മിലാൻ എന്ന് അടുത്തിടെ നടത്തിയ ഒരു പഠനത്തിൽ കണ്ടെത്തിയത് ബി‌എം‌ഡബ്ല്യുവിനെ ഏറെ സഹായിക്കും.

സ്ലാട്ടനും പിള്ളേർക്കും ഇനി പുത്തൻ ബി‌എം‌ഡബ്ല്യു കാർ; എസി മിലാനുമായുള്ള പങ്കാളിത്തം പ്രഖ്യാപിച്ച് ജർമൻ ബ്രാൻഡ്

1901 നും 2011 നും ഇടയിൽ ആകെ 18 കിരീടങ്ങൾ നേടിയ എസി മിലാൻ ലോകത്തിലെ ഏറ്റവും വിജയകരമായ ക്ലബ് ടീമുകളിൽ ഒന്നാണെന്നതിൽ സംശയമൊന്നുമില്ല. യൂറോപ്യൻ കപ്പിലും ചാമ്പ്യൻസ് ലീഗിലും 7 കിരീടങ്ങളും അന്താരാഷ്ട്ര വേദിയിൽ റോസൊനേരിക്ക് ഉണ്ട്.

Most Read Articles

Malayalam
കൂടുതല്‍... #ബിഎംഡബ്ല്യു #bmw
English summary
BMW Become AC Milan's New Automotive Partner And Premium Partner. Read in Malayalam
Story first published: Thursday, April 1, 2021, 13:35 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X