745Le എക്സ്ഡ്രൈവ് പ്ലഗ്-ഇന്‍ ഹൈബ്രിഡിന്റെ വില്‍പ്പന അവസാനിപ്പിച്ച് ബിഎംഡബ്ല്യു

ബിഎംഡബ്ല്യു ഏറ്റവും പുതിയ 7 സീരീസ് 2019-ല്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. 1.22 കോടി രൂപ പ്രാരംഭ എക്‌സ്‌ഷോറൂം വിലയോടെയാണ് ബിഎംഡബ്ല്യു 7 സീരീസ് വാഗ്ദാനം ചെയ്തത്.

745Le എക്സ്ഡ്രൈവ് പ്ലഗ്-ഇന്‍ ഹൈബ്രിഡിന്റെ വില്‍പ്പന അവസാനിപ്പിച്ച് ബിഎംഡബ്ല്യു

എന്നിരുന്നാലും, ബിഎംഡബ്ല്യു ഇപ്പോള്‍ ഇന്ത്യന്‍ വിപണിയില്‍ നിന്നും 745Le എക്സ്ഡ്രൈവ് പ്ലഗ്-ഇന്‍ ഹൈബ്രിഡ് പതിപ്പിനെ പിന്‍വലിച്ചു. ഇതോടെ കമ്പനിക്ക് ഇപ്പോള്‍ രാജ്യത്ത് ഹൈബ്രിഡ്, ഇലക്ട്രിക് കാറുകള്‍ വില്‍പ്പനയ്ക്കെത്തിയിട്ടില്ല.

745Le എക്സ്ഡ്രൈവ് പ്ലഗ്-ഇന്‍ ഹൈബ്രിഡിന്റെ വില്‍പ്പന അവസാനിപ്പിച്ച് ബിഎംഡബ്ല്യു

ബിഎംഡബ്ല്യു 745Le എക്സ്ഡ്രൈവ് പ്ലഗ്-ഇന്‍ ഹൈബ്രിഡിനെക്കുറിച്ച് കുറിച്ച് പറയുമ്പോള്‍, ഡിസൈനിന്റെ കാര്യത്തില്‍, പുതിയ 7 സീരീസ് ബിഎംഡബ്ല്യുവിന്റെ സിഗ്‌നേച്ചര്‍ കിഡ്‌നി ഗ്രില്ലിനൊപ്പം ഡിസൈന്‍ ചെയ്തിരിക്കുന്നു.

MOST READ: ഓരോ 2 സെക്കന്‍ഡിലും ഒരു ഇലക്ട്രിക് സ്‌കൂട്ടര്‍; ടീസര്‍ വീഡിയോയുമായി ഓല ഇലക്ട്രിക്

745Le എക്സ്ഡ്രൈവ് പ്ലഗ്-ഇന്‍ ഹൈബ്രിഡിന്റെ വില്‍പ്പന അവസാനിപ്പിച്ച് ബിഎംഡബ്ല്യു

7 സീരീസിലെ പുതിയ വലിയ കിഡ്‌നി ഗ്രില്‍ X7 എസ്‌യുവിയില്‍ നിന്ന് കടമെടുത്തു. ഇന്റഗ്രേറ്റഡ് എല്‍ഇഡി ഡിആര്‍എല്ലുകളുള്ള വലിയ ഗ്രില്ലിനൊപ്പം സ്ലിക്ക് മാട്രിക്‌സ് എല്‍ഇഡി ഹെഡ്‌ലാമ്പുകളും സെഡാന്റെ സവിശേഷതകളാണ്.

745Le എക്സ്ഡ്രൈവ് പ്ലഗ്-ഇന്‍ ഹൈബ്രിഡിന്റെ വില്‍പ്പന അവസാനിപ്പിച്ച് ബിഎംഡബ്ല്യു

ഫ്രണ്ട് ബമ്പറും ബിഎംഡബ്ല്യു അപ്ഡേറ്റുചെയ്തു, സെഡാന് പ്രീമിയം ആകര്‍ഷണം നല്‍കുന്നതിനായി ക്രോം ആക്സന്റുകളോടൊപ്പം ഇത് നവീകരിച്ചു. പുതിയ 7 സീരീസിലെ സൈഡ് പ്രൊഫൈല്‍ വൃത്തിയുള്ള രൂപകല്‍പ്പനയില്‍ തുടരുന്നു.

MOST READ: വീണ്ടും ചൈനീസ് കോപ്പിയടി; G-ക്ലാസിന്റെും ബ്രോങ്കോയുടേയും രൂപം പകർത്തി 300 സൈബർടാങ്ക് കൺസെപ്റ്റ്

745Le എക്സ്ഡ്രൈവ് പ്ലഗ്-ഇന്‍ ഹൈബ്രിഡിന്റെ വില്‍പ്പന അവസാനിപ്പിച്ച് ബിഎംഡബ്ല്യു

നേര്‍ത്ത ക്രോം സ്ട്രിപ്പ് ഉപയോഗിച്ച് താഴെ ഭാഗം അലങ്കരിച്ചിരിക്കുന്നു. വിന്‍ഡോകള്‍ക്ക് നേര്‍ത്ത ക്രോം സ്ട്രിപ്പ് സറൗണ്ട് ലഭിക്കും; ഇവയെല്ലാം കാറിന്റെ പ്രീമിയം അപ്പീലിനെ വര്‍ദ്ധിപ്പിക്കുന്നു.

745Le എക്സ്ഡ്രൈവ് പ്ലഗ്-ഇന്‍ ഹൈബ്രിഡിന്റെ വില്‍പ്പന അവസാനിപ്പിച്ച് ബിഎംഡബ്ല്യു

നേര്‍ത്ത എല്‍ഇഡി ലൈനും ക്രോം സ്ട്രിപ്പും ഉപയോഗിച്ച് ബന്ധിപ്പിച്ച എല്‍ഇഡി ടെയില്‍ലൈറ്റുകളാണ് പിന്‍വശത്തുള്ളത്. ഇരുവശത്തും എക്സ്ഹോസ്റ്റ് ടിപ്പുകള്‍ക്ക് ചുറ്റുമുള്ള സില്‍വര്‍ ആക്സന്റുകളുമായാണ് പിന്‍ ബമ്പറുകള്‍ വരുന്നത്.

MOST READ: ടാറ്റ കാർ സ്വന്തമാക്കാൻ ഒരുങ്ങുകയാണോ? അറിയാം മോഡലുകളുടെ ബുക്കിംഗ് കാലയളവ്

745Le എക്സ്ഡ്രൈവ് പ്ലഗ്-ഇന്‍ ഹൈബ്രിഡിന്റെ വില്‍പ്പന അവസാനിപ്പിച്ച് ബിഎംഡബ്ല്യു

പുതിയ ബിഎംഡബ്ല്യു 7 സീരീസ് ബ്രാന്‍ഡിന്റെ ഏറ്റവും പുതിയ തലമുറ ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, വോയ്സ് അസിസ്റ്റ്, ഹാന്‍ഡ് ജെസ്റ്റര്‍ നിയന്ത്രണങ്ങള്‍, മറ്റ് നിരവധി സവിശേഷതകള്‍ എന്നിവയുള്ള 7.0 ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം എന്നിവയോയാണ് വിപണിയില്‍ എത്തുന്നത്.

745Le എക്സ്ഡ്രൈവ് പ്ലഗ്-ഇന്‍ ഹൈബ്രിഡിന്റെ വില്‍പ്പന അവസാനിപ്പിച്ച് ബിഎംഡബ്ല്യു

7 സീരീസിലെ സീറ്റുകള്‍ പ്രീമിയം നാപ്പ ലെതറില്‍ ഉള്‍ക്കൊള്ളുന്നു, കൂടാതെ നിരവധി ഓപ്ഷനുകളും ലെതര്‍ നിറങ്ങളുമുണ്ട്. പിന്നിലെ യാത്രക്കാര്‍ക്ക് 10 ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഡിസ്പ്ലേയും ലഭിക്കും, ഇതുവഴി കാറിന്റെ വ്യത്യസ്ത പ്രവര്‍ത്തനങ്ങളെ നിയന്ത്രിക്കാനും കഴിയും.

MOST READ: ആകർഷകവും അഗ്രസ്സീവുമായ ഫാസ്റ്റ് & ഫ്യൂരിയസ് 9 കാറുകളെ പരിചയപ്പെടാം

745Le എക്സ്ഡ്രൈവ് പ്ലഗ്-ഇന്‍ ഹൈബ്രിഡിന്റെ വില്‍പ്പന അവസാനിപ്പിച്ച് ബിഎംഡബ്ല്യു

286 bhp കരുത്തും 450 Nm torque ഉം ഉത്പാദിപ്പിക്കുന്ന ഇന്‍-ലൈന്‍ ആറ് സിലിണ്ടര്‍ പെട്രോള്‍ എഞ്ചിനാണ് വാഹനത്തിന്റെ കരുത്ത്. എഞ്ചിന്‍ ഒരു ഇലക്ട്രിക് മോട്ടോറുമായി ജോടിയാക്കുന്നു. അത് 113 bhp കരുത്തും 265 Nm torque ഉം ഉത്പാദിപ്പിക്കുന്നു.

745Le എക്സ്ഡ്രൈവ് പ്ലഗ്-ഇന്‍ ഹൈബ്രിഡിന്റെ വില്‍പ്പന അവസാനിപ്പിച്ച് ബിഎംഡബ്ല്യു

ഇതോടെ മൊത്തം ഔട്ട്പുട്ട് കണക്കുകള്‍ 394 bhp കരുത്തും 600 Nm torque ഉം സൃഷ്ടിക്കും. ബിഎംഡബ്ല്യുവിന്റെ എക്സ്ഡ്രൈവ് സിസ്റ്റം വഴി നാല് ചക്രങ്ങളിലേക്കും പവര്‍ അയയ്ക്കുന്നു. പ്ലഗ്-ഇന്‍ ഹൈബ്രിഡ് വേരിയന്റ് 5.8 സെക്കന്‍ഡില്‍ പൂജ്യത്തില്‍ നിന്നും 100 കിലോമീറ്റര്‍ വേഗത കൈവരിക്കുന്നു.

Most Read Articles

Malayalam
കൂടുതല്‍... #ബിഎംഡബ്ല്യു #bmw
English summary
BMW Discontinued 745Le xDrive Plug-In Hybrid In India, Find Here All Details. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X