പുതിയ 2 സീരീസ് ഗ്രാൻ കൂപ്പെ ഷാഡോ എഡിഷനെ വിപണിയിൽ അവതരിപ്പിച്ച് ബിഎംഡബ്ല്യു; വില 43.50 ലക്ഷം രൂപ

പുതിയ 2 സീരീസ് ഗ്രാൻ കൂപ്പെ ഷാഡോ എഡിഷൻ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ച് ബിഎംഡബ്ല്യു ഗ്രൂപ്പ് ഇന്ത്യ. 43.50 ലക്ഷം രൂപയുടെ എക്സ്ഷോറൂം വിലയിലാണ് ആഢംബര വാഹനത്തെ ജർമൻ വാഹന നിർമാതാക്കൾ പരിചയപ്പെടുത്തിയിരിക്കുന്നത്.

പുതിയ 2 സീരീസ് ഗ്രാൻ കൂപ്പെ ഷാഡോ എഡിഷനെ വിപണിയിൽ അവതരിപ്പിച്ച് ബിഎംഡബ്ല്യു; വില 43.50 ലക്ഷം രൂപ

ബ്രാൻഡിന്റെ ചെന്നൈ പ്ലാന്റിൽ പ്രാദേശികമായി അസംബിൾ ചെയ്‌തതും ബ്രാൻഡിന്റെ ഓൺലൈൻ പോർട്ടലിൽ മാത്രം ലഭ്യമാകുന്നതുമായ മോഡലിന് എം സ്‌പോർട്ട് ലൈൻ വേരിയന്റിനേക്കാൾ 1.60 ലക്ഷം രൂപ കൂടുതലാണെന്നതും ശ്രദ്ധേയമാണ്.

പുതിയ 2 സീരീസ് ഗ്രാൻ കൂപ്പെ ഷാഡോ എഡിഷനെ വിപണിയിൽ അവതരിപ്പിച്ച് ബിഎംഡബ്ല്യു; വില 43.50 ലക്ഷം രൂപ

പുതിയ 2 സീരീസ് ഗ്രാൻ കൂപ്പെ ഷാഡോ എഡിഷൻ ആൽപൈൻ വൈറ്റ്, ബ്ലാക്ക് സഫയർ കളർ ഓപ്ഷനിൽ വെറും 24 യൂണിറ്റുകൾ മാത്രമാകും നിരത്തിലെത്തുക. അതായത് ഒരു ലിമിറ്റഡ് എഡിഷൻ മോഡലായിരിക്കും ഇതെന്ന് സാരം.

പുതിയ 2 സീരീസ് ഗ്രാൻ കൂപ്പെ ഷാഡോ എഡിഷനെ വിപണിയിൽ അവതരിപ്പിച്ച് ബിഎംഡബ്ല്യു; വില 43.50 ലക്ഷം രൂപ

സെൻസാടെക് ഓസ്റ്റർ, ബ്ലാക്ക്, സെൻസാടെക് ബ്ലാക്ക് എന്നിവയാണ് അപ്ഹോൾസ്റ്ററി കളർ ഓപ്ഷനുകളും 2 സീരീസ് ഗ്രാൻ കൂപ്പെ ഷാഡോ എഡിഷന് കമ്പനി സമ്മാനിച്ചിട്ടുണ്ട്. കൂപ്പെയുടെ സ്പെഷ്യൽ പതിപ്പിൽ കാറിൽ ബിഎംഡബ്ല്യുവിന്റെ ഹൈ-ഗ്ലോസ് ഷാഡോ ലൈൻ പാക്കേജും M പെർഫോമൻസ് പാർട്‌സുകളും ഉൾപ്പെടുന്നുണ്ട്.

പുതിയ 2 സീരീസ് ഗ്രാൻ കൂപ്പെ ഷാഡോ എഡിഷനെ വിപണിയിൽ അവതരിപ്പിച്ച് ബിഎംഡബ്ല്യു; വില 43.50 ലക്ഷം രൂപ

പുതിയ മെഷ് ഗ്രിൽ, എക്‌സ്‌റ്റീരിയർ മിറർ ക്യാപ്‌സ്, എക്‌സ്‌ഹോസ്റ്റ് ടെയിൽ പൈപ്പുകൾ, 'എം' പെർഫോമൻസ് റിയർ ലിപ് സ്‌പോയിലർ എന്നിങ്ങനെയുള്ള പ്രധാന സ്ഥലങ്ങളിൽ ബ്ലാക്ക് ഇൻസെർട്ടുകൾ ബിഎംഡബ്ല്യു എക്സ്റ്റീരിയറിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. പുതിയ 18 ഇഞ്ച് വൈ-സ്‌പോക്ക് സ്‌റ്റൈൽ M ഫോർജ്ഡ് വീലുകളും ഗ്ലോസ് ബ്ലാക് നിറത്തിൽ പൂർത്തിയാക്കിയതും പുതിയ ആഢംബര കൂപ്പെയുടെ ഭംഗി വർധിപ്പിച്ചിട്ടുണ്ട്.

പുതിയ 2 സീരീസ് ഗ്രാൻ കൂപ്പെ ഷാഡോ എഡിഷനെ വിപണിയിൽ അവതരിപ്പിച്ച് ബിഎംഡബ്ല്യു; വില 43.50 ലക്ഷം രൂപ

ഇലക്‌ട്രിക്കൽ മെമ്മറി ഫംഗ്‌ഷനോടുകൂടിയ പുതുതായി രൂപകൽപ്പന ചെയ്‌ത സ്‌പോർട്‌സ് സീറ്റുകൾ, കാർബൺ മൈക്രോഫിൽട്ടറോടുകൂടിയ ടു-സോൺ ക്ലൈമറ്റ് കൺട്രോൾ, ആറ് മങ്ങിയ ഡിസൈനുകളുള്ള ആംബിയന്റ് ലൈറ്റിംഗ് എന്നിങ്ങനെയുള്ള കൂട്ടിച്ചേർക്കലുകളും പുതിയ 2 സീരീസ് ഗ്രാൻ കൂപ്പെ ഷാഡോ എഡിഷന്റെ അകത്തളത്തെ ശ്രദ്ധേയമായ മാറ്റങ്ങളിൽ ഉൾപ്പെടുന്നു.

പുതിയ 2 സീരീസ് ഗ്രാൻ കൂപ്പെ ഷാഡോ എഡിഷനെ വിപണിയിൽ അവതരിപ്പിച്ച് ബിഎംഡബ്ല്യു; വില 43.50 ലക്ഷം രൂപ

ക്യാബിനിനുള്ളിൽ, ഉയർന്ന നിലവാരമുള്ള മെറ്റീരിയലുകളും വലിയ പനോരമ ഗ്ലാസ് സൺറൂഫും ഉള്ള ഒരു ഡ്രൈവർ-ഫോക്കസ്ഡ് ലേഔട്ട് ലഭിക്കുന്നുണ്ട്. അതോടൊപ്പം 12.3 ഇഞ്ച് ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, ആപ്പിൾ കാർപ്ലേ, വെർച്വൽ അസിസ്റ്റന്റോടുകൂടിയ 10.25 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, 10.25 ഇഞ്ച് ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ഡിസ്‌പ്ലേ, വയർലെസ് ചാർജിംഗ് എന്നിവയും ഇന്റീരിയറിന് ആഢംബരമേകുന്നുണ്ട്.

പുതിയ 2 സീരീസ് ഗ്രാൻ കൂപ്പെ ഷാഡോ എഡിഷനെ വിപണിയിൽ അവതരിപ്പിച്ച് ബിഎംഡബ്ല്യു; വില 43.50 ലക്ഷം രൂപ

റിവേഴ്‌സിംഗ് അസിസ്റ്റുള്ള റിയർ വ്യൂ ക്യാമറ, ഫ്രെയിംലെസ് ഡോറുകൾ എന്നിങ്ങനെയുള്ള ഇന്റീരിയർ ഹൈലൈറ്റുകളും കൂപ്പെയിൽ നിലനിർത്താൻ ജർമൻ ആഢംബര വാഹന നിർമാതാക്കളായ ബിഎംഡബ്ല്യു പ്രത്യേകം ശ്രദ്ധിച്ചിട്ടുണ്ട്. സ്‌പോർട്‌സ് സീറ്റുകളിൽ ഇലക്ട്രിക്കൽ മെമ്മറി ഫംഗ്‌ഷനും വിശാലമായ സ്ഥലവും ഉണ്ട്. സ്പ്ലിറ്റ് റിയർ സീറ്റുകൾ മടക്കി വിപുലീകരിക്കാൻ കഴിയുന്ന 430 ലിറ്റർ ലഗേജ് സ്പേസും വാഹനത്തിന്റെ പ്രത്യേകതയാണ്. ഇതിന്റെ ക്യാബിനിൽ ആറ് മങ്ങിയ ഡിസൈനുകളുള്ള ആംബിയന്റ് ലൈറ്റിംഗും ഉണ്ട്.

പുതിയ 2 സീരീസ് ഗ്രാൻ കൂപ്പെ ഷാഡോ എഡിഷനെ വിപണിയിൽ അവതരിപ്പിച്ച് ബിഎംഡബ്ല്യു; വില 43.50 ലക്ഷം രൂപ

2 സീരീസ് ഗ്രാൻ കൂപ്പെ ബ്ലാക്ക് ഷാഡോ എഡിഷന് പുതിയ പരിഷ്ക്കാരങ്ങളൊന്നും തന്നെ ലഭിക്കുന്നില്ല. 2.0 ലിറ്റർ, ഫോർ സിലിണ്ടർ, ടർബോ പെട്രോൾ എഞ്ചിൻ തന്നെയാണ് ആഢംബര കൂപ്പെ വാഹനത്തിന് തുടിപ്പേകുന്നത്. ഇത് പരമാവധി 189 bhp കരുത്തിൽ 280 Nm torque ഉത്പാദിപ്പിക്കാൻ പ്രാപ്‌തമാണ്. എട്ട് സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്സുമായാണ് എഞ്ചിൻ ജോടിയാക്കിയിരിക്കുന്നത്.

പുതിയ 2 സീരീസ് ഗ്രാൻ കൂപ്പെ ഷാഡോ എഡിഷനെ വിപണിയിൽ അവതരിപ്പിച്ച് ബിഎംഡബ്ല്യു; വില 43.50 ലക്ഷം രൂപ

വെറും 7.1 സെക്കൻഡിൽ 0-100 കിലോമീറ്റർ വേഗത കൈവരിക്കാൻ ഈ കാറിന് കഴിയുമെന്ന് ബിഎംഡബ്ല്യു അവകാശപ്പെടുന്നു. ഒരു ഫ്രണ്ട് വീൽ ഡ്രൈവ് വാഹനമാണ് ഈ പുതിയ മോഡൽ എന്നതും ശ്രദ്ധേയമാണ്. ബിഎംഡബ്ല്യു 2 സീരീസ് ഗ്രാൻ കൂപ്പെയുടെ ലിമിറ്റഡ് എഡിഷൻ ഈ ഉത്സവ സീസണിലെ ആഘോഷങ്ങൾ മുന്നോട്ട് കൊണ്ടുപോകാൻ തങ്ങളെ സഹായിക്കുമെന്ന് ബിഎംഡബ്ല്യു ഗ്രൂപ്പ് ഇന്ത്യ പ്രസിഡന്റ് വിക്രം പവാഹ പറഞ്ഞു.

പുതിയ 2 സീരീസ് ഗ്രാൻ കൂപ്പെ ഷാഡോ എഡിഷനെ വിപണിയിൽ അവതരിപ്പിച്ച് ബിഎംഡബ്ല്യു; വില 43.50 ലക്ഷം രൂപ

വിജയകരമായ 'ബ്ലാക്ക് ഷാഡോ' പതിപ്പ് ഇപ്പോൾ അതിന്റെ പെട്രോൾ അവതാരത്തിൽ കൂടുതൽ അപ്രതിരോധ്യമാണ്. ഡൈനാമിക്‌സിൽ വ്യക്തമായ ശ്രദ്ധ കേന്ദ്രീകരിച്ച് രൂപകൽപ്പന ചെയ്‌തിരിക്കുന്ന 2 സീരീസ് ഗ്രാൻ കൂപ്പെ മോട്ടോർസ്‌പോർട്‌സ് പ്രേമികളുടെ ആവശ്യങ്ങൾക്ക് അനുയോജ്യമായതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പുതിയ 2 സീരീസ് ഗ്രാൻ കൂപ്പെ ഷാഡോ എഡിഷനെ വിപണിയിൽ അവതരിപ്പിച്ച് ബിഎംഡബ്ല്യു; വില 43.50 ലക്ഷം രൂപ

ബിഎംഡബ്ല്യുവിന്റെ ഫോർ-ഡോർ-കൂപ്പെ ലൈനപ്പിലെ ഏറ്റവും ചെറിയ മോഡലാണ് 2 സീരീസ് ഗ്രാൻ കൂപ്പെയുടെ സ്റ്റാൻഡേർഡ് മോഡൽ. ചെറിയ 1 സീരീസ് സെഡാനും 3 സീരീസിനും ഇടയിലാണ് ഇത് സ്ഥാപിച്ചിരിക്കുന്നത്. ഇന്ത്യയിൽ മെർസിഡീസ് ബെൻസ് CLA മോഡലിനെ ലക്ഷ്യം വെച്ചാണ് കമ്പനി വിപണിയിൽ അവതരിപ്പിച്ചിരിക്കുന്നത്.

പുതിയ 2 സീരീസ് ഗ്രാൻ കൂപ്പെ ഷാഡോ എഡിഷനെ വിപണിയിൽ അവതരിപ്പിച്ച് ബിഎംഡബ്ല്യു; വില 43.50 ലക്ഷം രൂപ

രാജ്യത്ത് പെട്രോൾ, ഡീസൽ വേരിയന്റുകളിലെത്തുന്ന 2 സീരീസ് ഗ്രാൻ കൂപ്പെയുടെ സ്റ്റാൻഡേർഡ് പതിപ്പിന് 39.50 ലക്ഷം രൂപ മുതൽ 43.50 ലക്ഷം രൂപ വരെയാണ് എക്സ്ഷോറൂം വില.

Most Read Articles

Malayalam
കൂടുതല്‍... #ബിഎംഡബ്ല്യു #bmw
English summary
Bmw india launched the all new 2 series gran coupe shadow edition
Story first published: Tuesday, November 16, 2021, 15:02 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X