M5 സെഡാനെ ഇന്ത്യൻ വെബ്‌സൈറ്റിൽ നിന്ന് നീക്കം ചെയ്‌ത് ബിഎംഡബ്ല്യു

M5 സെഡാനെ ഇന്ത്യൻ വെബ്‌സൈറ്റിൽ നിന്ന് നീക്കം ചെയ്‌ത് ജർമൻ ആഢംബര വാഹന നിർമാതാക്കളായ ബിഎംഡബ്ല്യു. പുതിയ ഫെയ്‌സ്‌ലിഫ്റ്റ് മോഡലിനെ രാജ്യത്ത് അവതരിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഈ തീരുമാനമെന്നാണ് സൂചന.

M5 സെഡാനെ ഇന്ത്യൻ വെബ്‌സൈറ്റിൽ നിന്ന് നീക്കം ചെയ്‌ത് ബിഎംഡബ്ല്യു

2019 ഒക്ടോബറിൽ ആഗോളതലത്തിൽ പുറത്തിറക്കിയ M5 ഫെയ്‌സ്‌ലിഫ്റ്റ് മോഡലിനെ അടുത്തിടെ ഇന്ത്യയിൽ സിബിയു യൂണിറ്റായി ഇറക്കുമതി ചെയ്‌തതിന്റെ സ്പൈ ചിത്രങ്ങളും ഇന്റർനെറ്റിലൂടെ പ്രചരിച്ചിരുന്നു.

M5 സെഡാനെ ഇന്ത്യൻ വെബ്‌സൈറ്റിൽ നിന്ന് നീക്കം ചെയ്‌ത് ബിഎംഡബ്ല്യു

അഞ്ച് സീറ്റർ സെഡാനായ ബിഎംഡബ്ല്യു M5 സെഡാന് ഇന്ത്യയിൽ 1.55 കോടി രൂപയായിരുന്നു എക്സ്ഷോറൂം വില. ഇത് ഒരു വേരിയൻറ്, ഒരു എഞ്ചിൻ ഓപ്ഷൻ, ഒരു ഓട്ടോമാറ്റിക് ഗിയർബോക്‌സ് ഓപ്ഷൻ എന്നിവയിലാണ് വാഹനം നിരത്തിലെത്തിയിരുന്നത്.

MOST READ: കുഞ്ഞൻ ടാറ്റയ്ക്ക് പ്രിയമേറുന്നു; ജനുവരിയിൽ 60 ശതമാനം വളർച്ചയുമായി ടിയാഗോ ഹാച്ച്ബാക്ക്

M5 സെഡാനെ ഇന്ത്യൻ വെബ്‌സൈറ്റിൽ നിന്ന് നീക്കം ചെയ്‌ത് ബിഎംഡബ്ല്യു

എന്നാൽ പുതിയ ബിഎംഡബ്ല്യു M5 ഫെയ്‌സ്‌ലിഫ്റ്റ് ആഗോള വിപണിയില്‍ സ്റ്റാന്‍ഡേര്‍ഡ്, കോമ്പറ്റീഷന്‍ എന്നിങ്ങനെ രണ്ട് മോഡലുകളിലാണ് വാഗ്‌ദാനം ചെയ്യുന്നത്. ഇന്ത്യയിൽ ഏത് വേരിയന്റ് എത്തുമെന്ന കാര്യം ഇതുവരെ വ്യക്തമല്ല.

M5 സെഡാനെ ഇന്ത്യൻ വെബ്‌സൈറ്റിൽ നിന്ന് നീക്കം ചെയ്‌ത് ബിഎംഡബ്ല്യു

ബിഎംഡബ്ല്യുവിന്റെ 5 സീരീസ് ശ്രേണിയുടെ ആത്യന്തിക പെര്‍ഫോമെന്‍സ് വേരിയന്റിന്റെ ഏറ്റവും പുതിയ ആവര്‍ത്തനമാണ് M5 ആഢംബര സെഡാൻ എന്നതും ശ്രദ്ധേയമാണ്. പരിഷ്‌ക്കരിച്ച രൂപകല്‍പ്പന, മെച്ചപ്പെട്ട പെര്‍ഫോമെന്‍സ്, ആക്‌സിലറേഷന്‍ എന്നിവയെല്ലാമാണ് പുതുമോഡലിന്റെ പ്രധാന ആകർഷണങ്ങൾ.

MOST READ: മറാസോയ്ക്ക് എഎംടി പതിപ്പൊരുങ്ങുന്നു; അവതരണം ഉടനെന്ന് മഹീന്ദ്ര

M5 സെഡാനെ ഇന്ത്യൻ വെബ്‌സൈറ്റിൽ നിന്ന് നീക്കം ചെയ്‌ത് ബിഎംഡബ്ല്യു

വരാനിരിക്കുന്ന ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പിൽ പുതുക്കിയ എല്‍ഇഡി ഹെഡ്‌ലാമ്പുകള്‍, എൽ-ഡിസൈനിലുള്ള എല്‍ഇഡി ഡേ ടൈം റണ്ണിംഗ് ലാമ്പുകള്‍ എന്നിവയെല്ലാം M5 സെഡാനിൽ ഉൾപ്പെടുത്തും.

M5 സെഡാനെ ഇന്ത്യൻ വെബ്‌സൈറ്റിൽ നിന്ന് നീക്കം ചെയ്‌ത് ബിഎംഡബ്ല്യു

അതോടൊപ്പം ബ്ലാക്ക് ഔട്ട് കിഡ്‌നി ഗ്രില്‍, പുതുക്കിയ ഫ്രണ്ട്, റിയര്‍ ബമ്പറുകള്‍, എല്‍ഇഡി ടെയില്‍ ലൈറ്റുകളിലെ 3D ഘടകങ്ങള്‍, ക്വാഡ് എക്സ്ഹോസ്റ്റ് ടിപ്പുകള്‍, 20 ഇഞ്ച് അലോയ് വീലുകള്‍ എന്നിവയും വാഹനത്തിന് വ്യത്യസ്‌ത രൂപം സമ്മാനിക്കും.

MOST READ: പുതിയ ഡാഷ്ബോര്‍ഡ് ഇന്‍ഫോസിസ്റ്റം; ഡിസയറിനെ നവീകരിച്ച് മാരുതി, വിലയില്‍ മാറ്റമില്ല

M5 സെഡാനെ ഇന്ത്യൻ വെബ്‌സൈറ്റിൽ നിന്ന് നീക്കം ചെയ്‌ത് ബിഎംഡബ്ല്യു

അകത്തളത്ത് സെറ്റപ്പ്, M മോഡ് എന്നീ രണ്ട് പ്രത്യേക ബട്ടണുകള്‍ പുതിയ M5 മോഡലിന്റെ പ്രധാന ഫീച്ചറാണ്. ഡ്രൈവിംഗ് ശൈലിക്ക് അനുസൃതമായി വാഹനത്തിലെ വിവിധ ക്രമീകരണങ്ങള്‍ പ്രവര്‍ത്തിപ്പിക്കാൻ ഇവ ഡ്രൈവറെ അനുവദിക്കും.

M5 സെഡാനെ ഇന്ത്യൻ വെബ്‌സൈറ്റിൽ നിന്ന് നീക്കം ചെയ്‌ത് ബിഎംഡബ്ല്യു

600 bhp കരുത്തും 750 Nm torque ഉം ഉത്പാദിപ്പിക്കാന്‍ ശേഷിയുള്ള 4.4 ലിറ്റര്‍ ട്വിന്‍ ടര്‍ബോചാര്‍ജ്ഡ് V8 എഞ്ചിനാണ് ആഢംബര പെര്‍ഫോമെന്‍സ് കാറിന്റെ ഏറ്റവും വലിയ പ്രത്യേകത.

M5 സെഡാനെ ഇന്ത്യൻ വെബ്‌സൈറ്റിൽ നിന്ന് നീക്കം ചെയ്‌ത് ബിഎംഡബ്ല്യു

എട്ട് സ്പീഡ് M-സ്റ്റെപ്‌ട്രോണിക് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സ് യൂണിറ്റുമായി ജോടിയാക്കിയ എഞ്ചിൻ M xDrive സംവിധാനം വഴി നാല് വീലുകളിലേക്കും പവര്‍ അയയ്ക്കുന്നു.

Most Read Articles

Malayalam
കൂടുതല്‍... #ബിഎംഡബ്ല്യു #bmw
English summary
BMW India Removed The Current M5 From The Website Facelift Launch Soon. Read in Malayalam
Story first published: Friday, February 12, 2021, 14:19 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X