Just In
- 11 hrs ago മുങ്ങിത്താഴ്ന്ന ഥാറിനെ രക്ഷപ്പെടുത്തി മറ്റൊരു ഥാർ, ഞെട്ടിക്കുന്ന വൈറൽ വീഡിയോ കണ്ടോ
- 13 hrs ago 7 പേർക്ക് പോകാവുന്ന ഹ്യുണ്ടായിയുടെ ഫാമിലി എസ്യുവിക്ക് 55,000 രൂപ വിലക്കുറവ്, വിട്ടാലോ ഷോറൂമിലേക്ക്
- 13 hrs ago സ്വന്തമായി ബൈക്കില്ലെങ്കിലും ലോകത്തെവിടെയും ബുള്ളറ്റിൽ ചുറ്റിക്കറങ്ങാം; എങ്ങനയെന്ന് എൻഫീൽഡ് പറഞ്ഞു തരും
- 14 hrs ago ചലാൻ കിട്ടിയത് വൈകിയാണെന്ന് കരുതി സമാധാനിക്കാൻ വരട്ടെ, എംവിഡി മാമൻമാർ പറയുന്നത് കേട്ടോ
Don't Miss
- Sports IPL 2024: ഒരോവറില്‍ 5 റണ്‍സ് മാത്രം, എന്നിട്ടും ബൗളര്‍ക്കു പിന്നെ ഓവറില്ല! റുതുരാജ് എന്തൊരു ദുരന്തം?
- News തൃശൂർ പൂരം നിർത്തിവെച്ചു, ചരിത്രത്തില്‍ ആദ്യം: ഒടുവില്‍ വഴങ്ങി, വെടിക്കെട്ട് പകല്‍ വെളിച്ചത്തില്‍
- Movies അമ്മൂമ്മ ഒരുപാട് സ്ട്രഗിൾ ചെയ്തു; അമ്മ ഇന്ന് അതേ ലൈഫ് സ്റ്റെെലിലാണ്; എന്റെ ആവശ്യം വരാറില്ല; സൗഭാഗ്യ
- Lifestyle നിലവിളക്ക് തെളിയിക്കുന്നതിന് മുമ്പായി നിര്‍ബന്ധമായും ചെയ്യേണ്ട കാര്യങ്ങള്‍
- Finance ദിവസവും 233 രൂപ മാറ്റിവയ്ക്കാമോ, 12 ലക്ഷം രൂപ കയ്യിലെത്തും, ഇതാണ് പോസ്റ്റ് ഓഫീസ് പദ്ധതി
- Travel കൊട്ടിയൂർ വൈശാഖോത്സവം 2024: ദർശനം പോലും പുണ്യം! അറിയാം പ്രധാന തിയതികളും വിശേഷ ദിവസങ്ങളും
- Technology വാങ്ങാൻ ഒരു നിമിഷം പോലും പാഴാക്കരുത്, മോട്ടറോളയുടെ ജീനിയസ് സ്മാർട്ട്ഫോണിന് 5000 രൂപ ഡിസ്കൗണ്ട്!
M3,M4 മോഡലുകൾക്ക് പുതിയ M X-ഡ്രൈവ് സംവിധാനമൊരുക്കി ബിഎംഡബ്ല്യു
ബിഎംഡബ്ല്യു M3 സെഡാനും ബിഎംഡബ്ല്യു M4 കൂപ്പെയും വിൽപനയ്‌ക്കെത്തി ഏതാനും മാസങ്ങൾക്ക് ശേഷം, ജർമ്മൻ കാർ നിർമാതാക്കൾ M X-ഡ്രൈവ് ഓൾ വീൽ-ഡ്രൈവ് സിസ്റ്റത്തിനൊപ്പം മോഡൽ ലൈനപ്പിലേക്ക് രണ്ട് പുതിയ വേരിയൻറുകൾ ചേർക്കുന്നു.
ഈ വർഷം ജൂലൈയിൽ ഇവയുടെ ലോഞ്ച് നിർമ്മാതാക്കൾ നിർവ്വഹിക്കും. പുതിയ സംവിധാനം എഞ്ചിന്റെ ശക്തി നാല് വീലുകളിലേക്കും എത്തിക്കുകയും വാഹനത്തിന് കൂടുതൽ കഴിവ് നൽകുകയും വാഹനത്തിന്റെ പെർഫോമെൻസ് മെച്ചപ്പെടുത്തുകയും ചെയ്യും.
ഈ പുതിയ മോഡലുകളിൽ ഘടിപ്പിച്ചിരിക്കുന്ന 375 കിലോവാട്ട് / 510 bhp സ്‌ട്രെയിറ്റ്-സിക്സ് എഞ്ചിനിൽ നിന്നുള്ള പവർ ഡ്രൈവ്‌ലോജിക് ഉപയോഗിച്ച് എട്ട് സ്പീഡ് M സ്റ്റെപ്ട്രോണിക് ട്രാൻസ്മിഷൻ വഴിയാണ് ഡയറക്ട് ചെയ്യുന്നത്.
അജില്റ്റി, ഡയറക്ഷണൽ സ്റ്റെബിലിറ്റി, ട്രാക്ഷൻ, ട്രാക്ക്-ഫോക്കസ്ഡ് ഡൈനാമിക്സ് എന്നിവ വർധിപ്പിക്കുന്നതിന് ആവശ്യമായ സമയത്ത് പുതിയ M X-ഡ്രൈവ് സിസ്റ്റം മുന്നിലും പിന്നിലുമുള്ള വീലുകൾക്കിടയിൽ പവർ വിഭജിക്കുന്നു.
മുന്നിലും പിന്നിലുമുള്ള വീലുകൾക്കിടയിൽ ഡ്രൈവ് torque സുഗമമായി ക്രമീകരിക്കുന്നതിന് പൂർണ്ണമായും വേരിയബിൾ വിതരണത്തിനായി ട്രാൻസ്ഫർ കേസിൽ ഇലക്ട്രോണിക് നിയന്ത്രിത മൾട്ടി-പ്ലേറ്റ് ക്ലച്ച് M X-ഡ്രൈവ് സിസ്റ്റം ഉപയോഗിക്കുന്നു.
ഫ്രണ്ട്, റിയർ ഡിഫറൻഷ്യലുകളിലേക്ക് വൈദ്യുതി കൈമാറുന്നതിനുള്ള ചുമതല കൈകാര്യം ചെയ്യുന്നത് ഡ്രൈവ്ഷാഫ്റ്റുകളാണ്, ബിഎംഡബ്ല്യു M3 കോമ്പറ്റീഷൻ സെഡാൻ, ബിഎംഡബ്ല്യു M4 കോമ്പറ്റീഷൻ കൂപ്പെ എന്നിവയ്ക്കായി പ്രത്യേകം രൂപകൽപ്പന ചെയ്തിട്ടുള്ളതാണ്, M X-ഡ്രൈവ്.
ഓൾ-വീൽ-ഡ്രൈവ് സിസ്റ്റത്തിന്റെ സവിശേഷതകളും പ്രകടനവും ഡ്രൈവിംഗ് സാഹചര്യത്തിനും തങ്ങളുടെ വ്യക്തിഗത മുൻഗണനകൾക്കും അനുസൃതമായി പുതിയ വേരിയന്റുകളുടെ ഡ്രൈവർമാർക്ക് ക്രമീകരിക്കാൻ കഴിയും.
M-നിർദ്ദിഷ്ട ഓപ്പറേറ്റിംഗ് സിസ്റ്റത്തിന്റെ സജ്ജീകരണ മെനുവിൽ നിന്ന് അവർക്ക് നേരിട്ട് ആവശ്യമുള്ള ക്രമീകരണം തെരഞ്ഞെടുക്കാനാകും. ഡിഫോൾട്ട് 4WD, 4WD സ്പോർട്ട് മോഡ്, ഡൈനാമിക് സ്റ്റെബിലിറ്റി കൺട്രോൾ സ്വിച്ച് ഓഫ് ചെയ്തുകൊണ്ട് 2WD മോഡ് എന്നിങ്ങനെ മൂന്ന് വ്യത്യസ്ത പവർ ട്രാൻസ്മിഷൻ മോഡുകൾ തെരഞ്ഞെടുക്കാം.
എഞ്ചിൻ ക്യാരക്ടറിസ്റ്റിക്, ഡാംപ്പർ പ്രതികരണം, സ്റ്റിയറിംഗ് ക്യാരക്ടറിസ്റ്റിക്, ബ്രേക്കിംഗ് സിസ്റ്റം, മറ്റ് പാരാമീറ്ററുകൾ എന്നിവയ്ക്കുള്ള ക്രമീകരണങ്ങൾക്കൊപ്പം രണ്ട് വ്യക്തിഗത M1, M2 കോൺഫിഗറേഷനുകളുടെ ഭാഗമായി ഡ്രൈവർമാർക്ക് അവരുടെ ഇഷ്ടപ്പെട്ട M X-ഡ്രൈവ് മോഡ് സജ്ജീകരിക്കാനും സ്റ്റോർ ചെയ്യാനും കഴിയും.
സ്റ്റിയറിംഗ് വീലിലെ രണ്ട് M ബട്ടണുകളിൽ ഒന്ന് അമർത്തിക്കൊണ്ട് രണ്ട് കോൺഫിഗറേഷനുകളിലൊന്ന് ഏത് സമയത്തും തൽക്ഷണം സജ്ജമാക്കാൻ കഴിയും.