Just In
- 53 min ago ഈ ബൈക്കിന്റെ കവറിന് വില 16,875 രൂപ, ആക്സസറികളുടെ പൈസയുണ്ടേൽ ഒരു ബുള്ളറ്റ് കൂടി വാങ്ങാം
- 1 hr ago ADAS ദുരുപയോഗം ചെയ്യുന്നവര്‍ ദേ കാണ്... മഹീന്ദ്ര XUV700 യാത്രക്കാരുടെ ജീവന് രക്ഷിച്ച് സേഫ്റ്റി ഫീച്ചര്‍
- 2 hrs ago ചൈനീസ് വാഹനങ്ങൾ അപകടകാരികളെന്ന് അമേരിക്ക, നിരോധനം ഉടനെ കാണുമോ എന്തോ
- 3 hrs ago തള്ളല്ല, എക്സ്റ്ററിന് കിട്ടുന്നത് 33 കി.മീ. മൈലേജ്; തെളിവ് സഹിതം പുറത്തുവിട്ട് ഉടമകൾ
Don't Miss
- Sports T20 World Cup 2024: രാഹുല്‍ ശ്രദ്ധിക്കേണ്ടത് 2 കാര്യം, അതു സംഭവിച്ചാല്‍ ലോകകപ്പ് ടീമില്‍!
- Lifestyle ശ്വാസതടസ്സം, നെഞ്ചില്‍ അസ്വസ്ഥത; ജന്മനാ ഉണ്ടാകുന്ന ഹൃദയ വൈകല്യങ്ങളുടെ 7 ലക്ഷണങ്ങള്‍
- News പൂരം അട്ടിമറിച്ച് ബിജെപിക്ക് വോട്ടുണ്ടാക്കി കൊടുക്കാനുള്ള ശ്രമമെന്ന് മുരളീധരൻ;സുരേഷ് ഗോപിയുടെ പ്രതികരണം ഇങ്ങനെ
- Movies മണിയ്ക്ക് എനിക്ക് വന്ന അതേ രോഗം, സിംപിളായി മാറ്റാമായിരുന്നു, പക്ഷെ...; അവന് പേടിയായിരുന്നു!
- Technology കേറി വാടാ മക്കളെ! എത്തി സാംസങ് ഗാലക്സി F15 5G പുതിയ വേരിയന്റ്
- Travel ബാംഗ്ലൂരിലെ ഐടി ടെക്ക് പാർക്കുകൾ! പോകാന്‍ പറ്റില്ലെങ്കിലും അറിഞ്ഞിരിക്കാം
- Finance സന്തോഷത്തിന്റെ വെള്ളിയാഴ്ച, ഓഹരി വിലയിൽ കുതിപ്പുമായി മോത്തിലാൽ ഓസ്വാൾ, കുതിപ്പിന്റെ കാരണം ഇതാണ്
പൂർണ്ണ ഇലക്ട്രിക് iX മോഡൽ ഈ വർഷം തന്നെ വിപണിയിലെത്തുമെന്ന് ബിഎംഡബ്ല്യു
തങ്ങളുടെ iX ശ്രേണി സീരീസ് ഉൽപാദനത്തിന് തയ്യാറാണെന്നും 2021 നവംബറിൽ ആഗോളതലത്തിൽ വാഹനം നിരത്തുകളിലെത്തുമെന്നും ബിഎംഡബ്ല്യു പ്രഖ്യാപിച്ചു.
പരുക്കൻ എക്സ്റ്റീരിയർ ലുക്ക്സും ആഢംബര ഇന്റീരിയറും നൽകുന്ന സ്‌പോർട്‌സ് ആക്റ്റിവിറ്റി വെഹിക്കിൾ (SAV) ആശയം ബിഎംഡബ്ല്യു iX ഏറ്റെടുക്കുന്നു.
പൂർണ്ണമായും ഇലക്ട്രിക് മൊബിലിറ്റിക്കായി തുടക്കത്തിൽ തന്നെ ആവിഷ്കരിച്ച മോഡലിന് X-ഡ്രൈവ് 50, X-ഡ്രൈവ് 40 എന്നിങ്ങനെ രണ്ട് വേരിയന്റുകളുണ്ടാകും.
ഇതിൽ iX X-ഡ്രൈവ് 50 മോഡലിൽ 385 kW/ 523 bhp കരുത്തും, iX X-ഡ്രൈവ് 40 മോഡലിൽ 240 kW / 326 bhp കരുത്തും പുറപ്പെടുവിക്കുന്ന ഒരു ഇലക്ട്രിക് ഓൾ-വീൽ ഡ്രൈവ് സിസ്റ്റം ഇവയിലുണ്ടാകും.
ബിഎംഡബ്ല്യു iX X-ഡ്രൈവ് 40 -ൽ, torque 630 Nm വരെയും ബിഎംഡബ്ല്യു iX X-ഡ്രൈവ് 50 -ക്ക് ഇത് 765 Nm വരേയും സൃഷ്ടിക്കും. X-ഡ്രൈവ് 40 വേരിയന്റ് 6.1 സെക്കൻഡിനുള്ളിൽ 100 കിലോമീറ്റർ വേഗതയിലെത്തുമ്പോൾ, X-ഡ്രൈവ് 50 മോഡൽ ഇതേ വേഗത 4.6 സെക്കൻഡിനുള്ളിൽ കൈവരിക്കും.
ഏറ്റവും പുതിയ ബാറ്ററി സെൽ സാങ്കേതികവിദ്യയുമായി ജോടിയാക്കിയ ഡ്രൈവ് ടെക് iX X-ഡ്രൈവ് 50 വേരിയന്റിൽ 630 കിലോമീറ്ററും iX X-ഡ്രൈവ് 40 -ൽ ഏകദേശം 425 കിലോമീറ്ററും ഡ്രൈവിംഗ് ശ്രേണി നൽകും.
എല്ലാ ഡ്രൈവിംഗ് സാഹചര്യങ്ങളിലും ഇലക്ട്രിക് ഓൾ-വീൽ ഡ്രൈവ് സിസ്റ്റം ഫ്രണ്ട്, റിയർ വീലുകൾക്ക് ശരിയായ torque നൽകുന്നുവെന്ന് ബവേറിയൻ കാർ നിർമ്മാതാക്കൾ അവകാശപ്പെടുന്നു.
ഈ ശ്രേണിയിലെ സ്റ്റാൻഡേർഡ് ചാസിയിൽ ഇരട്ട-വിസ്ബോൺ ഫ്രണ്ട് ആക്‌സിൽ, അഞ്ച്-ലിങ്ക് റിയർ ആക്‌സിൽ, ലിഫ്റ്റ് റിലേറ്റഡ് ഡാംപറുകൾ, സെർവോട്രോണിക് ഫംഗ്ഷനോടുകൂടിയ ഒരു ഇലക്ട്രിക് സ്റ്റിയറിംഗ് സിസ്റ്റം എന്നിവ ഉൾക്കൊള്ളുന്നു.
ഇലക്ട്രിക് കാറിന് സുഖവും സ്പോർട്ടി സ്വഭാവവും നൽകുന്നതിന് ചാസി, ഡിസൈൻ ശൈലി, ബോഡി സ്ട്രക്ചർ എന്നിവ ട്യൂൺ ചെയ്തിട്ടുണ്ടെന്ന് കമ്പനി അവകാശപ്പെടുന്നു.
ഇവിയുടെ എയറോഡൈനാമിക്സ് ഇതിന് കുറഞ്ഞ ഡ്രാഗ് കോഫിഫിഷ്യന്റ് നൽകുന്നു, അത് വാഹനത്തിന്റെ ശ്രേണിയേയും കാര്യക്ഷമതയേയും ഗുണപരമായി സ്വാധീനിക്കാൻ സഹായിക്കുന്നു.
പുതിയ തലമുറ ബിഎംഡബ്ല്യുവിന്റെ i-ഡ്രൈവ് ഡിസ്‌പ്ലേ, ഓപ്പറേറ്റിംഗ് സിസ്റ്റം എന്നിവയും ഈ ശ്രേണിയിൽ അരങ്ങേറ്റം കുറിക്കും. 12.3 ഇഞ്ച് പൂർണ്ണ ഡിജിറ്റൽ ഡിസ്‌പ്ലേയും യാത്രയ്ക്കിടയിൽ ഉപയോക്താവിനെ രസിപ്പിക്കുന്നതിനും വിവരങ്ങൾ അറിയിക്കുന്നതിനും ഒരു കൺട്രോൾ ഡിസ്‌പ്ലേയും വാഹനത്തിലുണ്ടാകും. മാത്രമല്ല, നവീകരിച്ച ബിഎംഡബ്ല്യു ഇന്റലിജന്റ് പേർസണൽ അസിസ്റ്റന്റും ഇതിൽ ഉൾപ്പെടും.