പുതുക്കിയ 6 സീരീസ് ഗ്രാൻ ടൂറിസ്മോ ഇന്ത്യയിൽ പുറത്തിറക്കി ബിഎംഡബ്ല്യു, പ്രാരംഭ വില 67.90 ലക്ഷം രൂപ

പുതുക്കിയ 6 സീരീസ് ഗ്രാൻ ടൂറിസ്മോ ഫെയ്‌സ്‌ലിഫ്റ്റ് ഇന്ത്യയിൽ പുറത്തിറക്കി ബിഎംഡബ്ല്യു. കഴിഞ്ഞ വർഷം ആഗോള വിപണിയിൽ അവതരിപ്പിച്ച മോഡലിനെ അൽപം വൈകിയാണ് ജർമൻ ബ്രാൻഡ് ആഭ്യന്തര തലത്തിൽ എത്തിക്കുന്നത്.

പുതുക്കിയ 6 സീരീസ് ഗ്രാൻ ടൂറിസ്മോ ഇന്ത്യയിൽ പുറത്തിറക്കി ബിഎംഡബ്ല്യു, പ്രാരംഭ വില 67.90 ലക്ഷം രൂപ

പരിഷ്ക്കരിച്ച മോഡലിന് നിരവധി റീ-സ്റ്റൈലിംഗ് ടച്ചുകളും പുതിയ സവിശേഷതകളും ലഭിക്കുന്നുവെന്നതാണ് ഏറെ ശ്രദ്ധേയമാകുന്നത്. M സ്പോർട്ട്, ലക്ഷ്വറി ലൈൻ വേരിയന്റുകളിലായി എത്തുന്ന 6 സീരീസ് ഗ്രാൻ ടൂറിസ്മോ ഫെയ്‌സ്‌ലിഫ്റ്റിന് 67.90 ലക്ഷം മുതൽ 77.90 ലക്ഷം രൂപ വരെയാണ് എക്സ്ഷോറൂം വില.

പുതുക്കിയ 6 സീരീസ് ഗ്രാൻ ടൂറിസ്മോ ഇന്ത്യയിൽ പുറത്തിറക്കി ബിഎംഡബ്ല്യു, പ്രാരംഭ വില 67.90 ലക്ഷം രൂപ

2021 ബിഎംഡബ്ല്യു 6 സീരീസ് ജിടിക്ക് വലിയ വൃക്ക ഗ്രില്ലും സ്ലീക്കർ ലേസർ എൽഇഡി ഹെഡ്‌ലാമ്പുകളും എൽ ആകൃതിയിലുള്ള എൽഇഡി ഡേടൈം റണ്ണിംഗ് ലൈറ്റുകളും പുതുക്കിയ എൽഇഡി ടെയിൽ ലാമ്പുകളുമാണ് ഒരുക്കിയിരിക്കുന്നത്.

MOST READ: മിന്നിത്തിളങ്ങി ടാറ്റ ആൾട്രോസ്, മാർച്ചിലെ വിൽപ്പനയിൽ വൻ വർധനവ്

പുതുക്കിയ 6 സീരീസ് ഗ്രാൻ ടൂറിസ്മോ ഇന്ത്യയിൽ പുറത്തിറക്കി ബിഎംഡബ്ല്യു, പ്രാരംഭ വില 67.90 ലക്ഷം രൂപ

മാത്രമല്ല മുന്നിലും പിന്നിലുമുള്ള ബമ്പറുകളും പുനർരൂപകൽപ്പന ചെയ്‌തിരിക്കുമ്പോൾ സിഗ്നേച്ചർ നോച്ച്ബാക്ക് പിൻഭാഗം പഴയ മോഡലിന് സമാനമായി തുടരുന്നു. 5 സീരീസിന് പകരമുള്ള ഒരു സ്‌പോർട്ടിയർ ബദലായാണ് 6 സീരീസ് ജിടി പതിപ്പിനെ കമ്പനി പരിചയപ്പെടുത്തിയിരിക്കുന്നത്.

പുതുക്കിയ 6 സീരീസ് ഗ്രാൻ ടൂറിസ്മോ ഇന്ത്യയിൽ പുറത്തിറക്കി ബിഎംഡബ്ല്യു, പ്രാരംഭ വില 67.90 ലക്ഷം രൂപ

ശ്രദ്ധേയമായ പരിഷ്ക്കാരങ്ങൾ പുറംമോടിയിൽ ഉൾക്കൊള്ളിച്ചിട്ടും കാറിന്റെ ക്യാബിനകത്ത് വലിയ മാറ്റമൊന്നും വരുത്താൻ ബിഎംഡബ്ല്യു തയാറാകാത്തത് ആശ്ചര്യപ്പെടുത്തിയേക്കാം. നിലവിലെ മോഡലിലുള്ള 10.25 ഇഞ്ച് യൂണിറ്റിന് പകരമായി ഏറ്റവും പുതിയ കണക്റ്റിവിറ്റി സവിശേഷതകളുള്ള 12.3 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം സമ്മാനിച്ചിട്ടുണ്ട് എന്നത് സ്വാഗതാർഹമാണ്.

MOST READ: വേഗമാകട്ടെ! മോഡലുകളില്‍ കൈ നിറയെ ഓഫറുമായി റെനോ

പുതുക്കിയ 6 സീരീസ് ഗ്രാൻ ടൂറിസ്മോ ഇന്ത്യയിൽ പുറത്തിറക്കി ബിഎംഡബ്ല്യു, പ്രാരംഭ വില 67.90 ലക്ഷം രൂപ

ഇത് ബിഎംഡബ്ല്യു ലൈവ് കോക്ക്പിറ്റ് പ്ലസ് / പ്രൊഫഷണൽ, ബിഎംഡബ്ല്യു വെർച്വൽ അസിസ്റ്റൻസ്, ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ, ഒടിആർ അപ്‌ഡേറ്റുകൾ എന്നിവ പിന്തുണയ്ക്കും. അതേപോലെ തന്നെ എഞ്ചിൻ ഓപ്ഷനും മുൻഗാമിക്ക് സമാനമാണ്.

പുതുക്കിയ 6 സീരീസ് ഗ്രാൻ ടൂറിസ്മോ ഇന്ത്യയിൽ പുറത്തിറക്കി ബിഎംഡബ്ല്യു, പ്രാരംഭ വില 67.90 ലക്ഷം രൂപ

258 bhp കരുത്ത് വികസിപ്പിക്കുന്ന 2.0 ലിറ്റർ നാല് സിലിണ്ടർ ടർബോചാർജ്ഡ് പെട്രോൾ എഞ്ചിനാണ് 630i എന്ന വേരിയന്റിൽ ലഭ്യമാവുക. 620d പതിപ്പിൽ 2.0 bhp ഉത്പാദിപ്പിക്കുന്ന 2.0 ലിറ്റർ നാല് പോട്ട് ഡീസൽ യൂണിറ്റ് ഉപയോഗിക്കുന്നു. 630d M സ്‌പോർട്ടിന് 3.0 ലിറ്റർ ആറ് സിലിണ്ടർ ഡീസൽ യൂണിറ്റാണ് തുടിപ്പേകുന്നത്.

MOST READ: ഓട്ടോറിക്ഷകളിൽ പാട്ടുപെട്ടികൾ വിലക്കി മധ്യപ്രദേശ് സർക്കാർ

പുതുക്കിയ 6 സീരീസ് ഗ്രാൻ ടൂറിസ്മോ ഇന്ത്യയിൽ പുറത്തിറക്കി ബിഎംഡബ്ല്യു, പ്രാരംഭ വില 67.90 ലക്ഷം രൂപ

ശ്രേണിയിലുടനീളം എട്ട് സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്‌സ് ഓപ്ഷൻ ബിഎംഡബ്ല്യു സ്റ്റാൻഡേർഡായി വാഗ്ദാനം ചെയ്യുന്നു. മെർസിഡീസ് ബെൻസ് E-ക്ലാസ് ലോംഗ് വീൽബേസ് പതിപ്പിനൊപ്പമാണ് വാഹനം ഇന്ത്യയിൽ മാറ്റുരയ്ക്കുന്നത്.

പുതുക്കിയ 6 സീരീസ് ഗ്രാൻ ടൂറിസ്മോ ഇന്ത്യയിൽ പുറത്തിറക്കി ബിഎംഡബ്ല്യു, പ്രാരംഭ വില 67.90 ലക്ഷം രൂപ

നാപ്പ ലെതർ സീറ്റ് അപ്ഹോൾസ്റ്ററി, റിയർ സീറ്റ് എന്റർടെയ്ൻമെന്റ് സ്‌ക്രീനുകൾ, വ്യൂ ക്യാമറ, ഫോർ-സോൺ ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ സിസ്റ്റം, ഇലക്ട്രിക്കലി ഓപ്പറബിൾ റിയർ സീറ്റുകൾ, ആക്റ്റീവ് റിയർ സ്‌പോയിലർ, എയർ സസ്‌പെൻഷൻ എന്നിവയാണ് 2021 ബിഎംഡബ്ല്യു 6 സീരീസ് ജിടിയുടെ പ്രധാന സവിശേഷതകൾ.

പുതുക്കിയ 6 സീരീസ് ഗ്രാൻ ടൂറിസ്മോ ഇന്ത്യയിൽ പുറത്തിറക്കി ബിഎംഡബ്ല്യു, പ്രാരംഭ വില 67.90 ലക്ഷം രൂപ

പനോരമിക് സൺറൂഫ്, എൽഇഡി ഹെഡ്‌ലാമ്പുകൾ, ആംബിയന്റ് ലൈറ്റിംഗ്, 12.3 ഇഞ്ച് വലിയ ഡിജിറ്റൽ ഇൻസ്ട്രുമെന്റ് കൺസോൾ, പവർഡ് സൈഡ് വിൻഡോ ബ്ലൈൻഡുകൾ, ബിഎംഡബ്ല്യു റിവേഴ്‌സിംഗ് അസിസ്റ്റൻസ് തുടങ്ങിയവയും ആഢംബര സെഡാന്റെ പ്രത്യേകതകളാണ്.

Most Read Articles

Malayalam
കൂടുതല്‍... #ബിഎംഡബ്ല്യു #bmw
English summary
BMW Launched The Updated 6 Series GT Facelift In India. Read in Malayalam
Story first published: Thursday, April 8, 2021, 13:14 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X