25 പുതിയ മോഡലുകള്‍ അവതരിപ്പിക്കാനൊരുങ്ങി ബിഎംഡബ്ല്യു

25 പുതിയ മോഡലുകള്‍ ഈ വര്‍ഷം ഇന്ത്യയില്‍ കൊണ്ടുവരാന്‍ പദ്ധതിയിട്ട് ജര്‍മ്മന്‍ ആഢംബര വാഹന നിര്‍മ്മാതാക്കളായ ബിഎംഡബ്ല്യു. കഴിഞ്ഞ വര്‍ഷം നഷ്ടപ്പെട്ട വില്‍പ്പന തിരിച്ച് പിടിക്കുകയാണ് കമ്പനിയുടെ ലക്ഷ്യം.

25 പുതിയ മോഡലുകള്‍ അവതരിപ്പിക്കാനൊരുങ്ങി ബിഎംഡബ്ല്യു

51.5 ലക്ഷം മുതല്‍ 53.9 ലക്ഷം രൂപ വരെ എക്‌സ്‌ഷോറൂം വിലയിലാണ് ബിഎംഡബ്ല്യു 3 സീരീസ് ഗ്രാന്‍ ലിമോസിന്‍ ഇന്ന് വിപണിയിലെത്തിച്ചത്. വ്യക്തിഗത മൊബിലിറ്റിക്ക് ആവശ്യകത കൂടിയതോടെ ഈ വര്‍ഷം ഇന്ത്യയിലെ വളര്‍ച്ച ഇരട്ട അക്കത്തില്‍ എത്തുമെന്ന് കമ്പനി പ്രതീക്ഷിക്കുന്നു.

25 പുതിയ മോഡലുകള്‍ അവതരിപ്പിക്കാനൊരുങ്ങി ബിഎംഡബ്ല്യു

ബിസിനസിനെ സംബന്ധിച്ചിടത്തോളം കൊറോണ വൈറസിന്റെ ഏറ്റവും മോശം അവസ്ഥ നമ്മുടെ പിന്നിലുണ്ട്. 2020-ല്‍ ബിസിനസ്സ് അടച്ചുപൂട്ടി. കഴിഞ്ഞ വര്‍ഷം എട്ട് മാസത്തെ അപേക്ഷിച്ച് ഈ മാസം 12 മാസം മുഴുവന്‍ പ്രവര്‍ത്തിക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്ന് ബിഎംഡബ്ല്യു ഗ്രൂപ്പ് ഇന്ത്യ പ്രസിഡന്റ് വിക്രം പവാ പറഞ്ഞു.

MOST READ: ഡ്യുവല്‍ ഇലക്ട്രിക് സ്‌കൂട്ടര്‍ പുറത്തിറക്കി ഒഖിനാവ; വില, ശ്രേണി, സവിശേഷതകള്‍ അറിയാം

25 പുതിയ മോഡലുകള്‍ അവതരിപ്പിക്കാനൊരുങ്ങി ബിഎംഡബ്ല്യു

കഴിഞ്ഞ വര്‍ഷം നവംബര്‍-ഡിസംബര്‍ മാസങ്ങളില്‍ കൊവിഡിന് മുമ്പുള്ള നില കൈവരിക്കാന്‍ കമ്പനിക്ക് കഴിഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു. ഈ വര്‍ഷത്തെ കമ്പനിയുടെ വളര്‍ച്ചാ സാധ്യതകളെക്കുറിച്ച് ചോദിച്ചപ്പോള്‍, പവാ പറഞ്ഞത് ഇങ്ങനെ; ആരോഗ്യവും സുരക്ഷയും കാരണം കൊവിഡിന് ശേഷമുള്ള വ്യക്തിഗത ചലനാത്മകത വര്‍ദ്ധിക്കും.

25 പുതിയ മോഡലുകള്‍ അവതരിപ്പിക്കാനൊരുങ്ങി ബിഎംഡബ്ല്യു

25 പുതിയ ഉത്പ്പന്നങ്ങളില്‍ ഫെയ്‌സ്‌ലിഫ്റ്റുകള്‍, വേരിയന്റുകള്‍ എന്നിവയും ഉള്‍പ്പെടും. ഇന്ത്യയിലെ ബിഎംഡബ്ല്യു മോട്ടോര്‍റാഡ് വഴി ബിഎംഡബ്ല്യു ഗ്രൂപ്പ്, മിനി ബ്രാന്‍ഡുകള്‍ക്ക് കീഴില്‍ ആഢംബര കാറുകളും എസ്‌യുവികളും വില്‍ക്കുന്നു.

MOST READ: കിഗറിന്റെ വരവ് ആഘോഷമാക്കാന്‍ റെനോ; വില്‍പ്പന ശ്യംഖല വര്‍ധിപ്പിച്ചു

25 പുതിയ മോഡലുകള്‍ അവതരിപ്പിക്കാനൊരുങ്ങി ബിഎംഡബ്ല്യു

3 സീരീസ് ഗ്രാന്‍ ലിമോസിന്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചാണ് ഈ പദ്ധതിക്ക് കമ്പനി തുടക്കം കുറിച്ചിരിക്കുന്നത്. റെഗുലര്‍ 3 സീരിസിന്റെ ലോംഗ് വീല്‍ പതിപ്പാണ് 3 സീരീസ് ഗ്രാന്‍ ലിമോസിന്‍.

25 പുതിയ മോഡലുകള്‍ അവതരിപ്പിക്കാനൊരുങ്ങി ബിഎംഡബ്ല്യു

51.50 ലക്ഷം രൂപയുടെ പ്രാരംഭ വിലയ്ക്കാണ് മോഡലിനെ വില്‍പ്പനയ്ക്ക് എത്തിച്ചിരിക്കുന്നത്. റെഗുലര്‍ പതിപ്പില്‍ കണ്ടിരിക്കുന്ന 2.0 ലിറ്റര്‍ ട്വിന്‍ പവര്‍ ടര്‍ബോ പെട്രോള്‍ എഞ്ചിനാണ് ഈ മോഡലിനും കരുത്ത് നല്‍കുന്നത്.

MOST READ: മന്ത്രി വാഹനങ്ങളും നിയമപരിധിയിൽ തന്നെ; സൺ ഫിലിമുകളും കർട്ടനുകളും നീക്കം ചെയ്യാൻ നിർദ്ദേശം നൽകി MVD

25 പുതിയ മോഡലുകള്‍ അവതരിപ്പിക്കാനൊരുങ്ങി ബിഎംഡബ്ല്യു

ഈ എഞ്ചിന്‍ 258 bhp കരുത്തും 400 Nm torque ഉം ഉത്പാദിപ്പിക്കും. 2.0 ലിറ്റര്‍ ഡീസല്‍ എഞ്ചിനും വാഹനത്തിന് ലഭിക്കുന്നു.

25 പുതിയ മോഡലുകള്‍ അവതരിപ്പിക്കാനൊരുങ്ങി ബിഎംഡബ്ല്യു

ഈ എഞ്ചിന്‍ 188 bhp കരുത്തും 400 Nm torque ഉം ഉത്പാദിപ്പിക്കും. രണ്ട് എഞ്ചിനുകളും സ്റ്റാന്‍ഡേര്‍ഡായി എട്ട് സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്സുമായാണ് ജോടിയാക്കിയിരിക്കുന്നത്.

MOST READ: 5 ലക്ഷം യൂണിറ്റ് വിൽപ്പന പിന്നിട്ട് ക്രെറ്റ; ആഘോഷം പുതിയ വീഡിയോയിലൂടെ

25 പുതിയ മോഡലുകള്‍ അവതരിപ്പിക്കാനൊരുങ്ങി ബിഎംഡബ്ല്യു

വാഹനത്തിനായുള്ള ബുക്കിംഗ് നേരത്തെ തന്നെ കമ്പനി ആരംഭിച്ചിരുന്നു. ആദ്യം ബുക്ക് ചെയ്ത് 50 പേര്‍ക്ക് കമ്പനി സമ്മാനങ്ങളും വാഗ്ദാനം ചെയ്യുന്നുണ്ട്.

Most Read Articles

Malayalam
കൂടുതല്‍... #ബിഎംഡബ്ല്യു #bmw
English summary
BMW Planning To Introduce 25 New Products In India. Read in Malayalam.
Story first published: Thursday, January 21, 2021, 19:10 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X