Just In
- 11 hrs ago
അന്താരാഷ്ട്ര ഡ്രൈവിംഗ് പെര്‍മിറ്റുകള്‍ പുതുക്കുന്നതിന് അവസരമൊരുക്കി ഇന്ത്യന്‍ എംബസി; വിശദ വിവരങ്ങള്‍
- 11 hrs ago
മീറ്റിയോര്‍ 350 ആവശ്യക്കാര്‍ ഏറെ; മാര്‍ച്ച് മാസത്തിലും കാത്തിരിപ്പ് ഉയര്‍ന്നു തന്നെ
- 13 hrs ago
പരിഷ്കരിച്ച 2021 കൺട്രിമാൻ ഇന്ത്യയിൽ അവതരിപ്പിച്ച് മിനി; വില 39.5 ലക്ഷം രൂപ
- 13 hrs ago
2021 ഹയാബൂസ ഏപ്രിലിൽ ഇന്ത്യയിലെത്തും; ഔദ്യോഗിക ബുക്കിംഗ് മാർച്ച് അവസാനത്തോടെ ആരംഭിക്കും
Don't Miss
- Lifestyle
ഇന്നത്തെ ദിവസം കഠിനാധ്വാനം ചെയ്യേണ്ട രാശിക്കാര്‍
- News
കോൺഗ്രസിൽ ചേരുന്നതിന് തൊട്ട് മുൻപ് രമേഷ് പിഷാരടി വിളിച്ചു, മുകേഷ് നൽകിയ മറുപടി ഇങ്ങനെ
- Movies
ഭാര്യയോട് പൊട്ടിത്തെറിച്ച് ഫിറോസ്, സജ്നയ്ക്കും ഫിറോസിനും വീട്ടിലേക്ക് പോകാമെന്ന് ബിഗ് ബോസും
- Finance
മാതൃകയായി കേരളം വീണ്ടും, കപ്പല്‍മാര്‍ഗ്ഗം നേന്ത്രപ്പഴം യൂറോപ്പിലേക്ക്, രാജ്യത്ത് തന്നെ ഇതാദ്യം
- Sports
IND vs ENG: സംസാരിക്കുന്നത് എങ്ങനെ ഉടക്കാവും? നിങ്ങള്‍ കാണുന്നതിന്റെ കുഴപ്പമെന്ന് സ്റ്റോക്സ്
- Travel
ഏപ്രില്‍ വരെ ഇനി നോക്കേണ്ട, സഞ്ചാരികള്‍ക്കിടയില്‍ ഹോട്ട് ആയി ഇന്ത്യയിലെ കൂള്‍ സിറ്റി!!
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
25 പുതിയ മോഡലുകള്‍ അവതരിപ്പിക്കാനൊരുങ്ങി ബിഎംഡബ്ല്യു
25 പുതിയ മോഡലുകള്‍ ഈ വര്‍ഷം ഇന്ത്യയില്‍ കൊണ്ടുവരാന്‍ പദ്ധതിയിട്ട് ജര്‍മ്മന്‍ ആഢംബര വാഹന നിര്‍മ്മാതാക്കളായ ബിഎംഡബ്ല്യു. കഴിഞ്ഞ വര്‍ഷം നഷ്ടപ്പെട്ട വില്‍പ്പന തിരിച്ച് പിടിക്കുകയാണ് കമ്പനിയുടെ ലക്ഷ്യം.

51.5 ലക്ഷം മുതല്‍ 53.9 ലക്ഷം രൂപ വരെ എക്സ്ഷോറൂം വിലയിലാണ് ബിഎംഡബ്ല്യു 3 സീരീസ് ഗ്രാന്‍ ലിമോസിന് ഇന്ന് വിപണിയിലെത്തിച്ചത്. വ്യക്തിഗത മൊബിലിറ്റിക്ക് ആവശ്യകത കൂടിയതോടെ ഈ വര്‍ഷം ഇന്ത്യയിലെ വളര്‍ച്ച ഇരട്ട അക്കത്തില്‍ എത്തുമെന്ന് കമ്പനി പ്രതീക്ഷിക്കുന്നു.

ബിസിനസിനെ സംബന്ധിച്ചിടത്തോളം കൊറോണ വൈറസിന്റെ ഏറ്റവും മോശം അവസ്ഥ നമ്മുടെ പിന്നിലുണ്ട്. 2020-ല്‍ ബിസിനസ്സ് അടച്ചുപൂട്ടി. കഴിഞ്ഞ വര്‍ഷം എട്ട് മാസത്തെ അപേക്ഷിച്ച് ഈ മാസം 12 മാസം മുഴുവന്‍ പ്രവര്‍ത്തിക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്ന് ബിഎംഡബ്ല്യു ഗ്രൂപ്പ് ഇന്ത്യ പ്രസിഡന്റ് വിക്രം പവാ പറഞ്ഞു.
MOST READ: ഡ്യുവല്‍ ഇലക്ട്രിക് സ്കൂട്ടര്‍ പുറത്തിറക്കി ഒഖിനാവ; വില, ശ്രേണി, സവിശേഷതകള്‍ അറിയാം

കഴിഞ്ഞ വര്‍ഷം നവംബര്‍-ഡിസംബര്‍ മാസങ്ങളില്‍ കൊവിഡിന് മുമ്പുള്ള നില കൈവരിക്കാന്‍ കമ്പനിക്ക് കഴിഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു. ഈ വര്‍ഷത്തെ കമ്പനിയുടെ വളര്‍ച്ചാ സാധ്യതകളെക്കുറിച്ച് ചോദിച്ചപ്പോള്‍, പവാ പറഞ്ഞത് ഇങ്ങനെ; ആരോഗ്യവും സുരക്ഷയും കാരണം കൊവിഡിന് ശേഷമുള്ള വ്യക്തിഗത ചലനാത്മകത വര്‍ദ്ധിക്കും.

25 പുതിയ ഉത്പ്പന്നങ്ങളില്‍ ഫെയ്സ്ലിഫ്റ്റുകള്‍, വേരിയന്റുകള്‍ എന്നിവയും ഉള്‍പ്പെടും. ഇന്ത്യയിലെ ബിഎംഡബ്ല്യു മോട്ടോര്‍റാഡ് വഴി ബിഎംഡബ്ല്യു ഗ്രൂപ്പ്, മിനി ബ്രാന്‍ഡുകള്‍ക്ക് കീഴില്‍ ആഢംബര കാറുകളും എസ്യുവികളും വില്‍ക്കുന്നു.
MOST READ: കിഗറിന്റെ വരവ് ആഘോഷമാക്കാന്‍ റെനോ; വില്‍പ്പന ശ്യംഖല വര്‍ധിപ്പിച്ചു

3 സീരീസ് ഗ്രാന്‍ ലിമോസിന് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചാണ് ഈ പദ്ധതിക്ക് കമ്പനി തുടക്കം കുറിച്ചിരിക്കുന്നത്. റെഗുലര്‍ 3 സീരിസിന്റെ ലോംഗ് വീല്‍ പതിപ്പാണ് 3 സീരീസ് ഗ്രാന്‍ ലിമോസിന്.

51.50 ലക്ഷം രൂപയുടെ പ്രാരംഭ വിലയ്ക്കാണ് മോഡലിനെ വില്‍പ്പനയ്ക്ക് എത്തിച്ചിരിക്കുന്നത്. റെഗുലര്‍ പതിപ്പില്‍ കണ്ടിരിക്കുന്ന 2.0 ലിറ്റര്‍ ട്വിന്‍ പവര്‍ ടര്‍ബോ പെട്രോള്‍ എഞ്ചിനാണ് ഈ മോഡലിനും കരുത്ത് നല്‍കുന്നത്.

ഈ എഞ്ചിന് 258 bhp കരുത്തും 400 Nm torque ഉം ഉത്പാദിപ്പിക്കും. 2.0 ലിറ്റര്‍ ഡീസല്‍ എഞ്ചിനും വാഹനത്തിന് ലഭിക്കുന്നു.

ഈ എഞ്ചിന് 188 bhp കരുത്തും 400 Nm torque ഉം ഉത്പാദിപ്പിക്കും. രണ്ട് എഞ്ചിനുകളും സ്റ്റാന്‍ഡേര്‍ഡായി എട്ട് സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്സുമായാണ് ജോടിയാക്കിയിരിക്കുന്നത്.
MOST READ: 5 ലക്ഷം യൂണിറ്റ് വിൽപ്പന പിന്നിട്ട് ക്രെറ്റ; ആഘോഷം പുതിയ വീഡിയോയിലൂടെ

വാഹനത്തിനായുള്ള ബുക്കിംഗ് നേരത്തെ തന്നെ കമ്പനി ആരംഭിച്ചിരുന്നു. ആദ്യം ബുക്ക് ചെയ്ത് 50 പേര്‍ക്ക് കമ്പനി സമ്മാനങ്ങളും വാഗ്ദാനം ചെയ്യുന്നുണ്ട്.