ഇലക്ട്രിക് വാഹന വിപണിക്കായി വലിയ പദ്ധതികള്‍; ആറ് മാസത്തിനുള്ളില്‍ 3 പുതിയ ഇവികള്‍ അവതരിപ്പിക്കാന്‍ BMW

ഇലക്ട്രിക് വാഹനങ്ങള്‍ ആവശ്യക്കാര്‍ കൂടി തുടങ്ങിയതോടെ ഇന്ത്യയില്‍ മൂന്ന് പുതിയ ഇലക്ട്രിക് വാഹനങ്ങള്‍ അവതരിപ്പിക്കാന്‍ ഒരുങ്ങുകയാണ് ബിഎംഡബ്ല്യു. അടുത്ത ആറ് മാസത്തിനുള്ളില്‍ ജര്‍മ്മന്‍ കമ്പനി മൂന്ന് പുതിയ ഇലക്ട്രിക് വാഹനങ്ങള്‍ രാജ്യത്ത് അവതരിപ്പിക്കുമെന്ന് വ്യക്തമാക്കുകയും ചെയ്തു.

ഇലക്ട്രിക് വാഹന വിപണിക്കായി വലിയ പദ്ധതികള്‍; ആറ് മാസത്തിനുള്ളില്‍ 3 പുതിയ ഇവികള്‍ അവതരിപ്പിക്കാന്‍ BMW

തുടക്കത്തില്‍, മ്യൂണിക്ക് ആസ്ഥാനമായുള്ള ഓട്ടോമൊബൈല്‍ കമ്പനി ഓള്‍-ഇലക്ട്രിക് ബിഎംഡബ്ല്യു iX എസ്‌യുവി ഇന്ത്യയില്‍ അവതരിപ്പിക്കും. ഈ ഓള്‍-ഇലക്ട്രിക് എസ്‌യുവിയാണ് സാങ്കേതികവിദ്യയുടെ കാര്യത്തില്‍ ബിഎംഡബ്ല്യുവിന്റെ മുന്‍നിര കാര്‍.

ഇലക്ട്രിക് വാഹന വിപണിക്കായി വലിയ പദ്ധതികള്‍; ആറ് മാസത്തിനുള്ളില്‍ 3 പുതിയ ഇവികള്‍ അവതരിപ്പിക്കാന്‍ BMW

ഈ വര്‍ഷം അവസാനത്തോടെ ഈ ഇലക്ട്രിക് എസ്‌യുവി രാജ്യത്തേക്ക് കൊണ്ടുവരാന്‍ ബിഎംഡബ്ല്യു പദ്ധതിയിടുകയും ചെയ്യുന്നു. ജര്‍മ്മന്‍ വാഹന നിര്‍മാതാവിന്റെ ഈ തീരുമാനം രാജ്യത്തെ പ്രീമിയം ഇലക്ട്രിക് വാഹന വിഭാഗത്തിന് കൂടുതല്‍ ഉത്തേജനം നല്‍കുമെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

ഇലക്ട്രിക് വാഹന വിപണിക്കായി വലിയ പദ്ധതികള്‍; ആറ് മാസത്തിനുള്ളില്‍ 3 പുതിയ ഇവികള്‍ അവതരിപ്പിക്കാന്‍ BMW

മറ്റ് രണ്ട് ഇലക്ട്രിക് വാഹനങ്ങള്‍ക്ക് മുന്നോടിയായി ബിഎംഡബ്ല്യു iX എസ്‌യുവി പുറത്തിറക്കുന്നതിലൂടെ, ഇന്ത്യന്‍ ഉപഭോക്താക്കള്‍ക്ക് ഇലക്ട്രിക് വാഹനങ്ങളിലെ കരുത്തും കഴിവും പ്രദര്‍ശിപ്പിക്കാന്‍ ബിഎംഡബ്ല്യു പദ്ധതിയിടുന്നു. ജര്‍മ്മന്‍ വാഹന നിര്‍മാതാക്കളില്‍ നിന്നുള്ള ഇലക്ട്രിക് വാഹനങ്ങളില്‍ ഇന്ത്യന്‍ ഉപഭോക്താക്കള്‍ക്ക് ആവശ്യമായ ആത്മവിശ്വാസം ഇത് നല്‍കുമെന്നും പറയുന്നു.

ഇലക്ട്രിക് വാഹന വിപണിക്കായി വലിയ പദ്ധതികള്‍; ആറ് മാസത്തിനുള്ളില്‍ 3 പുതിയ ഇവികള്‍ അവതരിപ്പിക്കാന്‍ BMW

പുതിയ iX എസ്‌യുവി ഇന്ത്യയില്‍ അവതരിപ്പിച്ചതിന് ശേഷം, ജര്‍മ്മന്‍ ഓട്ടോമൊബൈല്‍ കമ്പനി മിനി ഇലക്ട്രിക് ഹാച്ച്ബാക്ക് രാജ്യത്ത് അവതരിപ്പിക്കും. ജനുവരി അവസാനത്തോടെ മിനി ഇലക്ട്രിക് ഹാച്ച്ബാക്ക് ഇന്ത്യയിലെത്തുമെന്ന് ബിഎംഡബ്ല്യു അറിയിച്ചു.

ഇലക്ട്രിക് വാഹന വിപണിക്കായി വലിയ പദ്ധതികള്‍; ആറ് മാസത്തിനുള്ളില്‍ 3 പുതിയ ഇവികള്‍ അവതരിപ്പിക്കാന്‍ BMW

അവസാനമായി, ബിഎംഡബ്ല്യുവില്‍ നിന്നുള്ള മൂന്നാമത്തെ ഓള്‍-ഇലക്ട്രിക് വാഹനം i4 സെഡാന്‍ ആണ്. അടുത്ത ആറ് മാസത്തിനുള്ളില്‍ ഈ ഇലക്ട്രിക് സെഡാന്‍ ഇന്ത്യയില്‍ അവതരിപ്പിക്കാനാണ് ബിഎംഡബ്ല്യു പദ്ധതിയിടുന്നത്.

ഇലക്ട്രിക് വാഹന വിപണിക്കായി വലിയ പദ്ധതികള്‍; ആറ് മാസത്തിനുള്ളില്‍ 3 പുതിയ ഇവികള്‍ അവതരിപ്പിക്കാന്‍ BMW

PTI യോട് സംസാരിച്ച ബിഎംഡബ്ല്യു ഗ്രൂപ്പ് ഇന്ത്യയുടെ പ്രസിഡന്റും സിഇഒയുമായ വിക്രം പവാഹ പറഞ്ഞത് ഇങ്ങനെ, 'തങ്ങള്‍ ഇതിനകം നിരവധി പദ്ധതികള്‍ രാജ്യത്തിനായി വിഭാവനം ചെയ്തിട്ടുണ്ടെന്നും, ഇത് തങ്ങള്‍ക്ക് ധാരാളം ഫലങ്ങള്‍ നല്‍കുന്നുവെന്നുമാണ്.

ഇലക്ട്രിക് വാഹന വിപണിക്കായി വലിയ പദ്ധതികള്‍; ആറ് മാസത്തിനുള്ളില്‍ 3 പുതിയ ഇവികള്‍ അവതരിപ്പിക്കാന്‍ BMW

കാരണം തങ്ങളുടെ വളര്‍ച്ച ആദ്യ പത്ത് മാസങ്ങളില്‍ വളരെ ശക്തമാണ്. ഈ മുഴുവന്‍ വളര്‍ച്ചയും പ്യുവര്‍ ഇലക്ട്രിക് മൊബിലിറ്റിയെ ലക്ഷ്യം വച്ചുള്ളതാണെന്നും അദ്ദേഹം വ്യക്തമാക്കി.

ഇലക്ട്രിക് വാഹന വിപണിക്കായി വലിയ പദ്ധതികള്‍; ആറ് മാസത്തിനുള്ളില്‍ 3 പുതിയ ഇവികള്‍ അവതരിപ്പിക്കാന്‍ BMW

'30 ദിവസത്തിനുള്ളില്‍ തങ്ങള്‍ ബിഎംഡബ്ല്യു iX പുറത്തിറക്കും, അത് പൂര്‍ണ്ണമായും-ഇലക്ട്രിക് എസ്‌യുവിയാണ്. 90 ദിവസത്തിനുള്ളില്‍ തങ്ങള്‍ മിനി ഇലക്ട്രികും പുറത്തിറക്കും, 180 ദിവസത്തിനുള്ളില്‍ തങ്ങളുടെ ആദ്യത്തെ സെഡാന്‍ ഇലക്ട്രിക്, അതായത് i4, ഉം വിപണിയില്‍ എത്തുമെന്നും വിക്രം പവാഹ അഭിപ്രായപ്പെട്ടു. ഇത്തരത്തില്‍ ഇലക്ട്രിക് മൊബിലിറ്റിയെ ലക്ഷ്യം വെച്ച് വലിയ പദ്ധതികളാണ് ബിഎംഡബ്ല്യുവിന് ഉള്ളതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ഇലക്ട്രിക് വാഹന വിപണിക്കായി വലിയ പദ്ധതികള്‍; ആറ് മാസത്തിനുള്ളില്‍ 3 പുതിയ ഇവികള്‍ അവതരിപ്പിക്കാന്‍ BMW

വരാനിരിക്കുന്ന ബിഎംഡബ്ല്യു ഇലക്ട്രിക് വാഹനങ്ങളിലേക്ക് മടങ്ങിവരുമ്പോള്‍, ഓള്‍-ഇലക്ട്രിക് ബിഎംഡബ്ല്യു iX എസ്‌യുവിക്ക് നിശ്ചലാവസ്ഥയില്‍ നിന്ന് 6.1 സെക്കന്‍ഡിനുള്ളില്‍ 100 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ കഴിയും, കൂടാതെ ഈ പ്രകടനം പ്രവര്‍ത്തനക്ഷമമാക്കുന്നത് ഓള്‍-ഇലക്ട്രിക് എസ്‌യുവിയുടെ ഓരോ ആക്സിലിലും സ്ഥാപിച്ചിട്ടുള്ള ഒരു കൂട്ടം ഇലക്ട്രിക് മോട്ടോറുകളാണ്.

ഇലക്ട്രിക് വാഹന വിപണിക്കായി വലിയ പദ്ധതികള്‍; ആറ് മാസത്തിനുള്ളില്‍ 3 പുതിയ ഇവികള്‍ അവതരിപ്പിക്കാന്‍ BMW

ഉപഭോക്താക്കള്‍ക്കായി 11 kW എസി ചാര്‍ജറും വീട്ടിലിരുന്ന് തടസ്സരഹിതമായ ചാര്‍ജിംഗ് അനുഭവത്തിനായി നല്‍കുമെന്നും കമ്പനി അറിയിച്ചു. ഇത് 7 മണിക്കൂറിനുള്ളില്‍ 0 മുതല്‍ 100 ശതമാനം വരെ ചാര്‍ജ് ചെയ്യാന്‍ ബിഎംഡബ്ല്യു iX എസ്‌യുവിയെ പ്രാപ്തമാക്കും.

കൂടാതെ, എല്ലാ ബിഎംഡബ്ല്യു ഡീലര്‍ഷിപ്പുകളിലും 50 കിലോവാട്ട് ഡിസി ചാര്‍ജറുകള്‍ വേഗത്തിലുള്ള ചാര്‍ജിംഗിനായി സജ്ജീകരിക്കും, ഈ ചാര്‍ജറുകള്‍ ഉപഭോക്താക്കള്‍ക്ക് ആക്‌സസ് ചെയ്യാനാകും.

ഇലക്ട്രിക് വാഹന വിപണിക്കായി വലിയ പദ്ധതികള്‍; ആറ് മാസത്തിനുള്ളില്‍ 3 പുതിയ ഇവികള്‍ അവതരിപ്പിക്കാന്‍ BMW

''ഞങ്ങള്‍ ഈ എല്ലാ എനര്‍ജി കമ്പനികളുമായും ബന്ധം സ്ഥാപിക്കുകയും ഇന്‍ഫ്രാസ്ട്രക്ചര്‍ ദാതാക്കളുമായി ചാര്‍ജ്ജ് ചെയ്യുകയും ചെയ്യും, ഞങ്ങളുടെ ഉപഭോക്താക്കള്‍ക്ക് പ്രവേശനം നല്‍കുന്നതിന് ഞങ്ങള്‍ അവരുമായി സഹകരിക്കുന്നുണ്ടെന്നും വിക്രം പവാഹ പറഞ്ഞു.

ഇലക്ട്രിക് വാഹന വിപണിക്കായി വലിയ പദ്ധതികള്‍; ആറ് മാസത്തിനുള്ളില്‍ 3 പുതിയ ഇവികള്‍ അവതരിപ്പിക്കാന്‍ BMW

അടുത്ത ആറ് മാസത്തിനുള്ളില്‍ മൂന്ന് ഇവികള്‍ ഇന്ത്യയില്‍ അവതരിപ്പിക്കുന്നതിലൂടെ, ഇന്ത്യയിലെ പ്രീമിയം ഇവി സെഗ്മെന്റിനെ നയിക്കാന്‍ ബിഎംഡബ്ല്യു വ്യക്തമായി പദ്ധതിയിടുന്നുവെന്ന് വേണം പറയാന്‍. അതിനുപുറമെ, ബിഎംഡബ്ല്യ iX ഇന്ത്യയിലെ അതിസമ്പന്നരുടെ യാത്രയില്‍ വിപ്ലവം സൃഷ്ടിക്കുമെന്നാണ് കമ്പനി പ്രതീക്ഷിക്കുന്നതും.

Most Read Articles

Malayalam
English summary
Bmw planning to launch three new evs within next six months find here more details
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X