X5 -നെ അടിസ്ഥാനമാക്കി പുത്തൻ ഹൈഡ്രജൻ നെക്റ്റ് സീരീസ് അവതരിപ്പിക്കാനൊരുങ്ങി ബി‌എം‌ഡബ്ല്യു

നിലവിലെ X5 -നെ അടിസ്ഥാനമാക്കി 2022 -ൽ ഹൈഡ്രജൻ നെക്റ്റിന്റെ ഒരു ചെറിയ സീരീസിന്റെ വരവ് ജർമ്മൻ ആഢംബര കാർ നിർമാതാക്കളായ ബി‌എം‌ഡബ്ല്യു ട്വിറ്ററിൽ പങ്കുവെച്ചു.

X5 -നെ അടിസ്ഥാനമാക്കി പുത്തൻ ഹൈഡ്രജൻ നെക്റ്റ് സീരീസ് അവതരിപ്പിക്കാനൊരുങ്ങി ബി‌എം‌ഡബ്ല്യു

നീരാവി മാത്രം പുറപ്പെടുവിക്കുന്ന ഹൈഡ്രജൻ ഫ്യുവൽ സെൽ ഇ-ഡ്രൈവ് എസ്‌യുവിയിൽ ഉണ്ടായിരിക്കും. ഇ-മൊബിലിറ്റിയുടെ വളർച്ചയിൽ ഒരു ഓപ്ഷൻ കൂടി നൽകാൻ ശ്രമിക്കുകയാണെന്ന് തങ്ങൾ എന്ന് ബിഎംഡബ്ല്യു പറഞ്ഞു.

X5 -നെ അടിസ്ഥാനമാക്കി പുത്തൻ ഹൈഡ്രജൻ നെക്റ്റ് സീരീസ് അവതരിപ്പിക്കാനൊരുങ്ങി ബി‌എം‌ഡബ്ല്യു

ബി‌എം‌ഡബ്ല്യു i-ഹൈഡ്രജൻ നെക്സ്റ്റിനായുള്ള പവർട്രെയിനിന്റെ ഫ്യുവൽ സെൽ സിസ്റ്റം അന്തരീക്ഷത്തിൽ നിന്നുള്ള ഹൈഡ്രജനും ഓക്സിജനും തമ്മിലുള്ള രാസപ്രവർത്തനത്തിൽ നിന്ന് 125 കിലോവാട്ട് (170 bhp) വരെ പവർ ഉത്പാദിപ്പിക്കുന്നു എന്ന് ബി‌എം‌ഡബ്ല്യു ഗ്രൂപ്പിലെ വെഹിക്കിൾ പ്രൊജക്ട്സ് ആന്റ് ഹൈഡ്രജൻ ഫ്യൂവൽ സെൽ ടെക്നോളജി വൈസ് പ്രസിഡന്റ് ജർഗൻ ഗുൾഡ്‌നർ വിശദീകരിക്കുന്നു.

X5 -നെ അടിസ്ഥാനമാക്കി പുത്തൻ ഹൈഡ്രജൻ നെക്റ്റ് സീരീസ് അവതരിപ്പിക്കാനൊരുങ്ങി ബി‌എം‌ഡബ്ല്യു

ഇതിനർത്ഥം വാഹനം നീരാവി അല്ലാതെ മറ്റൊന്നും പുറപ്പെടുവിക്കുന്നില്ല എന്നതാണ്. ഫ്യുവൽ സെല്ലിന് ചുവടെ സ്ഥിതിചെയ്യുന്ന ഇലക്ട്രിക് കൺവെർട്ടർ ഇലക്ട്രിക് പവർട്രെയിനിന്റെയും പീക്ക് പവർ ബാറ്ററിയുടെയും വോൾട്ടേജ് നിലയെ പൊരുത്തപ്പെടുത്തുന്നു, ഇത് ബ്രേക്ക് എനർജിയും ഫ്യുവൽ സെല്ലിൽ നിന്നുള്ള ഊർജ്ജവും നൽകുന്നു.

X5 -നെ അടിസ്ഥാനമാക്കി പുത്തൻ ഹൈഡ്രജൻ നെക്റ്റ് സീരീസ് അവതരിപ്പിക്കാനൊരുങ്ങി ബി‌എം‌ഡബ്ല്യു

ആറ് കിലോഗ്രാം ഹൈഡ്രജൻ വഹിക്കാൻ കഴിയുന്ന 700 ബാർ ടാങ്കുകൾ ഈ വാഹനത്തിൽ ഉൾക്കൊള്ളുന്നു. കാലാവസ്ഥാ സാഹചര്യങ്ങൾ കണക്കിലെടുക്കാതെ ഇത് ഒരു നീണ്ട ദൂരപരിധി ഉറപ്പുനൽകുന്നു എന്ന് ഗൾഡ്‌നർ പറയുന്നു.

X5 -നെ അടിസ്ഥാനമാക്കി പുത്തൻ ഹൈഡ്രജൻ നെക്റ്റ് സീരീസ് അവതരിപ്പിക്കാനൊരുങ്ങി ബി‌എം‌ഡബ്ല്യു

ഫ്യുവൽ നിറയ്ക്കാൻ മൂന്ന് നാല് മിനിറ്റ് മാത്രമേ എടുക്കുകയുള്ളൂ. ബി‌എം‌ഡബ്ല്യു iX3 -ൽ അരങ്ങേറ്റം കുറിക്കുന്ന അഞ്ചാം തലമുറ ഇഡ്രൈവ് യൂണിറ്റും ബി‌എം‌ഡബ്ല്യു i-ഹൈഡ്രജൻ നെക്സ്റ്റുമായി പൂർണ്ണമായും സംയോജിപ്പിച്ചിരിക്കുന്നു.

X5 -നെ അടിസ്ഥാനമാക്കി പുത്തൻ ഹൈഡ്രജൻ നെക്റ്റ് സീരീസ് അവതരിപ്പിക്കാനൊരുങ്ങി ബി‌എം‌ഡബ്ല്യു

ഇലക്ട്രിക് മോട്ടോറിനു മുകളിൽ സ്ഥാപിച്ചിരിക്കുന്ന പീക്ക് പവർ ബാറ്ററി ഓവർടേക്ക് ചെയ്യുമ്പോഴോ ആക്സിലറേറ്റ് ചെയ്യുമ്പോഴോ ഒരു അധിക ഡോസ് ഡൈനാമിക്സ് നൽകുന്നു. മൊത്തം സിസ്റ്റം ഔട്ട്പുട്ട് 275 കിലോവാട്ട് (374 bhp) ആണ്.

X5 -നെ അടിസ്ഥാനമാക്കി പുത്തൻ ഹൈഡ്രജൻ നെക്റ്റ് സീരീസ് അവതരിപ്പിക്കാനൊരുങ്ങി ബി‌എം‌ഡബ്ല്യു

2022 -ൽ ബി‌എം‌ഡബ്ല്യു ഗ്രൂപ്പ് അവതരിപ്പിക്കാൻ ഉദ്ദേശിക്കുന്ന നിലവിലെ ബി‌എം‌ഡബ്ല്യു X5 അടിസ്ഥാനമാക്കിയ ഹൈഡ്രജൻ ഫ്യൂവൽ സെൽ സീരീസിനെ ഈ ഇലക്ട്രിക് പവർട്രെയിൻ പൈലറ്റ് ചെയ്യും.

X5 -നെ അടിസ്ഥാനമാക്കി പുത്തൻ ഹൈഡ്രജൻ നെക്റ്റ് സീരീസ് അവതരിപ്പിക്കാനൊരുങ്ങി ബി‌എം‌ഡബ്ല്യു

ഹൈഡ്രജൻ ഫ്യൂവൽ സെൽ സാങ്കേതികവിദ്യ നൽകുന്ന മറ്റൊരു ഓഫർ വർഷത്തിന്റെ രണ്ടാം പകുതിയിൽ തന്നെ വിപണിയിലെത്തും.

Most Read Articles

Malayalam
കൂടുതല്‍... #ബിഎംഡബ്ല്യു #bmw
English summary
BMW Plans To Launch New Hydrogen Fuel Cell Car Series Based On X5. Read in Malayalam.
Story first published: Thursday, May 6, 2021, 21:02 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X