ഇന്ത്യയിലെ ഇലക്‌ട്രിക് വിപ്ലവത്തിലേക്ക് ബിഎംഡബ്ല്യുവും, i4 ഫോർ-ഡോർ കൂപ്പെ സെഡാനും നിരത്തിലേക്ക്

ഇന്ത്യയിലെ ആഢംബര ഇലക്‌ട്രിക് വാഹന നിര ശക്തിപ്പെടുത്തുകയാണ് ജർമൻ ആഢംബര വാഹന നിർമാതാക്കളായ ബിഎംഡബ്ല്യു. 2021 കലണ്ടർ വർഷത്തിൽ ലക്ഷ്വറി ശ്രേണിയിലെ ഇവി സെഗ്മെന്റിൽ ബിഎംഡബ്ല്യു കാര്യമായ ശ്രദ്ധയൊന്നും കൊടുത്തിരുന്നില്ല.

ഇന്ത്യയിലെ ഇലക്‌ട്രിക് വിപ്ലവത്തിലേക്ക് ബിഎംഡബ്ല്യുവും, i4 ഫോർ-ഡോർ കൂപ്പെ സെഡാനും നിരത്തിലേക്ക്

എന്നാൽ കമ്പനിയുടെ ഏറ്റവും വലിയ എതിരാളികളായ ഔഡി, മെർസിഡീസ് ബെൻസ്, ജാഗ്വർ ലാൻഡ് റോവർ എന്നിവ ദ്രുതഗതിയിൽ തങ്ങളുടെ നീക്കങ്ങൾ നടത്തിയപ്പോൾ ബിഎംഡബ്ല്യു ഇന്ത്യ തീരെ വിട്ടുനിന്നത് നിരാശാജനകമായിരുന്നു. ഇതിന് മറുപടിയായി അടുത്ത ആറ് മാസത്തിനുള്ളിൽ മൂന്ന് വൈദ്യുതീകരിച്ച വാഹനങ്ങൾ പുറത്തിറക്കാനാണ് ജർമൻ ബ്രാൻഡ് പദ്ധതിയിട്ടിരിക്കുന്നത്.

ഇന്ത്യയിലെ ഇലക്‌ട്രിക് വിപ്ലവത്തിലേക്ക് ബിഎംഡബ്ല്യുവും, i4 ഫോർ-ഡോർ കൂപ്പെ സെഡാനും നിരത്തിലേക്ക്

വരും വർഷം കളംമാറ്റി പിടിക്കുന്ന ജർമൻ ബ്രാൻഡ് ആദ്യം മിനി കൂപ്പർ SE അവതരിപ്പിച്ച് ചെറുകാർ വിഭാഗത്തെ വൈദ്യുതീകരിക്കപ്പെടുമ്പോൾ പിന്നാലെ മറ്റ് രണ്ട് കിടിലൻ മോഡൽ കൂടി ഇന്ത്യയിലേക്ക് എത്തും. iX എസ്‌യുവിയായിരിക്കും അടുത്ത വർഷം ബിഎംഡബ്ല്യു ലോഗോയിൽ എത്തുന്ന ആദ്യത്തെ ഇവി.

ഇന്ത്യയിലെ ഇലക്‌ട്രിക് വിപ്ലവത്തിലേക്ക് ബിഎംഡബ്ല്യുവും, i4 ഫോർ-ഡോർ കൂപ്പെ സെഡാനും നിരത്തിലേക്ക്

അതിനുശേഷം ഈ വർഷം മാർച്ചിൽ അന്താരാഷ്‌ട്ര തലത്തിൽ അവതരിപ്പിച്ച ഓൾ-ഇലക്‌ട്രിക് ബിഎംഡബ്ല്യു i4 ഫോർ-ഡോർ കൂപ്പെ സെഡാനും ഇന്ത്യയിൽ അവതരിപ്പിക്കും. കൃത്യമായ അവതരണ തീയതി പുറത്തുവിട്ടിട്ടില്ലെങ്കിലും 2022 പകുതിയോടെയാകും വാഹനം വിൽപ്പനയ്ക്ക് സജ്ജമാവുകയെന്നാണ് സൂചന.

ഇന്ത്യയിലെ ഇലക്‌ട്രിക് വിപ്ലവത്തിലേക്ക് ബിഎംഡബ്ല്യുവും, i4 ഫോർ-ഡോർ കൂപ്പെ സെഡാനും നിരത്തിലേക്ക്

ബിഎംഡബ്ല്യു i4 ഇലക്‌ട്രിക്കിന് 4,783 മില്ലീമീറ്റർ നീളവും 1,852 മില്ലീമീറ്റർ വീതിയും 1,448 മില്ലീമീറ്റർ ഉയരവും IC എഞ്ചിൻ 3 സീരീസ് മോഡലിന് സമാനമായ രീതിയിൽ അളക്കുന്നു. എന്നിരുന്നാലും CLAR പ്ലാറ്റ്‌ഫോമിന്റെ പരിഷ്‌ക്കരിച്ച പതിപ്പാണ് ഇതിന് അടിവരയിടുന്നത്. കൂടാതെ 4 സീരീസിനോട് സാമ്യമുള്ള ഒരു പുറംഭാഗവും കൂപ്പെ സെഡാന്റെ ആകർഷണമായിരിക്കും.

ഇന്ത്യയിലെ ഇലക്‌ട്രിക് വിപ്ലവത്തിലേക്ക് ബിഎംഡബ്ല്യുവും, i4 ഫോർ-ഡോർ കൂപ്പെ സെഡാനും നിരത്തിലേക്ക്

ഷട്ട്-ഓഫ് ഫ്രണ്ട് ഗ്രിൽ, ഷാർപ്പ് എൽഇഡി ഹെഡ്‌ലാമ്പുകൾ, റാപ്പറൗണ്ട് എൽഇഡി ടെയിൽ ലാമ്പുകൾ, അതുല്യമായ നീല ഹൈലൈറ്റുകൾ തുടങ്ങിയവയുമായാണ് പുതിയ ബിഎംഡബ്ല്യു i4 ഫോർ-ഡോർ കൂപ്പെ ഇലക്‌ട്രിക് സെഡാന്റെ പ്രധാന ഡിസൈൻ വിശദാംശങ്ങൾ.

ഇന്ത്യയിലെ ഇലക്‌ട്രിക് വിപ്ലവത്തിലേക്ക് ബിഎംഡബ്ല്യുവും, i4 ഫോർ-ഡോർ കൂപ്പെ സെഡാനും നിരത്തിലേക്ക്

14.9 ഇഞ്ച് കർവ് ഡിജിറ്റൽ ഡിസ്‌പ്ലേ, ത്രീ സോൺ ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ സിസ്റ്റം, ഓപ്‌ഷണൽ വെന്റിലേറ്റഡ് സീറ്റുകൾ, 12.3 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം തുടങ്ങിയ ഫീച്ചറുകളാണ് ഇലക്ട്രിക് കൂപ്പെയിൽ ജർമൻ വാഹന നിർമാതാക്കൾ ഉൾപ്പെടുത്തിയിരിക്കുന്നത്.

ഇന്ത്യയിലെ ഇലക്‌ട്രിക് വിപ്ലവത്തിലേക്ക് ബിഎംഡബ്ല്യുവും, i4 ഫോർ-ഡോർ കൂപ്പെ സെഡാനും നിരത്തിലേക്ക്

പോർഷ ടെയ്‌കാൻ, ഔഡി ഇ-ട്രോൺ ജിടി എന്നിവയ്‌ക്കെതിരെ ബിഎംഡബ്ല്യു i4 ഇലക്‌ട്രിക് സെഡാന് മത്സരിക്കാനാകും. പക്ഷേ ഇതിന് രാജ്യത്ത് നേരിട്ടുള്ള എതിരാളികളില്ലെന്നതാണ് യാഥാർഥ്യം. ഇക്കാര്യം പരമാവധി ഉപയോഗപ്പെടുത്താനും കമ്പനി പരിശ്രമിച്ചേക്കും.

ഇന്ത്യയിലെ ഇലക്‌ട്രിക് വിപ്ലവത്തിലേക്ക് ബിഎംഡബ്ല്യുവും, i4 ഫോർ-ഡോർ കൂപ്പെ സെഡാനും നിരത്തിലേക്ക്

പ്രധാനമായും 4 സീരീസ് ഗ്രാൻ കൂപ്പെയുടെ ഇലക്ട്രിക് പതിപ്പാണ് i4. അന്താരാഷ്ട്രതലത്തിൽ വാഹനം ടെസ്‌ല മോഡൽ 3 പതിപ്പിന്റെ എതിരാളി eDrive 40 (RWD), M50 (AWD) എന്നിങ്ങനെ രണ്ട് വേരിയന്റുകളിലാണ് വാഗ്ദാനം ചെയ്യുന്നത്. മിക്കവാറും ഇന്ത്യയിൽ ആദ്യത്തെ ബേസ് വകഭേദം എത്താനാണ് സാധ്യത.

ഇന്ത്യയിലെ ഇലക്‌ട്രിക് വിപ്ലവത്തിലേക്ക് ബിഎംഡബ്ല്യുവും, i4 ഫോർ-ഡോർ കൂപ്പെ സെഡാനും നിരത്തിലേക്ക്

ആഗോള വിപണിയിൽ 5.7 സെക്കൻഡിൽ പൂജ്യം മുതൽ 100 കിലോമീറ്റർ വരെ വേഗത കൈവരിക്കാൻ സാധിക്കുന്ന ഇലക്ട്രിക് മോട്ടോറായിരിക്കും വാഹനത്തിന് തുടിപ്പേകുക. പിൻ വീൽ ഡ്രൈവ് കാറായതിനാൽ eDrive40 വേരിയന്റ് പരമാവധി 340 bhp കരുത്തിൽ 430 Nm torque ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതായിരിക്കും.

ഇന്ത്യയിലെ ഇലക്‌ട്രിക് വിപ്ലവത്തിലേക്ക് ബിഎംഡബ്ല്യുവും, i4 ഫോർ-ഡോർ കൂപ്പെ സെഡാനും നിരത്തിലേക്ക്

അതേസമയം മുൻവശത്ത് 258 bhp, പിന്നിൽ 313 bhp എന്നിവ വികസിപ്പിക്കാൻ ശേഷിയുള്ള മോട്ടോറാണ് ടോപ്പ് M50 എക്‌സ്‌ഡ്രൈവിൽ സജ്ജീകരിച്ചിരിക്കുന്നത്. ഇത് സംയോജിതമായി 544 bhp പവറിൽ 795 Nm torque ആയിരിക്കും വികസിപ്പിക്കുക. ഈ രണ്ട് വേരിയന്റുകളും ഇന്ത്യൻ വിപണിയിൽ കൊണ്ടുവന്നാൽ അത് തികച്ചും മികച്ചൊരു തീരുമാനമായിരിക്കും.

ഇന്ത്യയിലെ ഇലക്‌ട്രിക് വിപ്ലവത്തിലേക്ക് ബിഎംഡബ്ല്യുവും, i4 ഫോർ-ഡോർ കൂപ്പെ സെഡാനും നിരത്തിലേക്ക്

ബിഎംഡബ്ല്യു i4 ഫോർ-ഡോർ കൂപ്പെ സെഡാന്റെ ഓൾ-വീൽ-ഡ്രൈവ് കോൺഫിഗറേഷൻ സ്‌പോർട് ബൂസ്റ്റ് മോഡിനൊപ്പം സ്‌പോർട് മോഡിൽ 10 സെക്കൻഡ് നേരത്തേക്ക് മുഴുവൻ സാധ്യതകളും തുറന്നുകാട്ടുന്നു. വെറും 3.9 സെക്കൻഡിൽ പൂജ്യം മുതൽ 100 കിലോമീറ്റർ വരെ വേഗത കൈവരിക്കാനും ഇതിന് സാധിക്കുമെന്ന് കമ്പനി അവകാശപ്പെടുന്നുമുണ്ട്.

ഇന്ത്യയിലെ ഇലക്‌ട്രിക് വിപ്ലവത്തിലേക്ക് ബിഎംഡബ്ല്യുവും, i4 ഫോർ-ഡോർ കൂപ്പെ സെഡാനും നിരത്തിലേക്ക്

ലിഥിയം അയൺ ബാറ്ററി പായ്ക്ക് കാറിന്റെ ഫ്ലോറിലാണ് ബിഎംഡബ്ല്യു ഘടിപ്പിച്ചിരിക്കുന്നത്. സെഡാന്റെ റിയർ വീൽ ഡ്രൈവ് വകഭേദത്തിന് 590 കിലോമീറ്റർ WLTP റേഞ്ചാണ് ബ്രാൻഡ് വാഗ്‌ദാനം ചെയ്യുന്നത്. എന്നാൽ ടോപ്പ് എൻഡ് റിയർ വീൽ ഡ്രൈവ് പതിപ്പ് പൂർണ ചാർജിൽ 510 കിലോമീറ്റർ റേഞ്ച് നൽകുമെന്നും പറയപ്പെടുന്നു.

Most Read Articles

Malayalam
English summary
Bmw ready to introduce the i4 electric coupe in india by next year
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X