അവതരണത്തിന് മുന്നോടിയായി 5 സീരീസ് ഫെയ്‌സ്‌ലിഫ്റ്റിന്റെ ടീസര്‍ ചിത്രം പങ്കുവെച്ച് ബിഎംഡബ്ല്യു

ജൂണ്‍ 24-ന് 5 സീരീസ് ഫെയ്‌സ്‌ലിഫ്റ്റ് ഇന്ത്യയില്‍ അവതരിപ്പിക്കാനൊരുങ്ങുകയാണ് നിര്‍മാതാക്കളായ ബിഎംഡബ്ല്യു. നിരവധി സവിശേഷത കൂട്ടിച്ചേര്‍ക്കലുകളും സാങ്കേതിക നവീകരണങ്ങളും സഹിതമാകും മോഡലിനെ കമ്പനി അവതരിപ്പിക്കുക.

അവതരണത്തിന് മുന്നോടിയായി 5 സീരീസ് ഫെയ്‌സ്‌ലിഫ്റ്റിന്റെ ടീസര്‍ ചിത്രം പങ്കുവെച്ച് ബിഎംഡബ്ല്യു

അവതരണത്തിന് മുന്നോടിയായി വാഹനത്തിന്റെ ടീസര്‍ ചിത്രം പങ്കുവെച്ചിരിക്കുകയാണ് ഇപ്പോള്‍ ബിഎംഡബ്ല്യു. 5 സീരീസ് ഫെയ്‌സ്‌ലിഫ്റ്റ് അതിന്റെ സ്‌റ്റൈലിംഗില്‍ ചെറിയ മാറ്റങ്ങള്‍ വരുത്തുമെന്നാണ് ടീസര്‍ ചിത്രത്തില്‍ നിന്ന് മനസ്സിലാക്കാന്‍ സാധിക്കുന്നത്.

അവതരണത്തിന് മുന്നോടിയായി 5 സീരീസ് ഫെയ്‌സ്‌ലിഫ്റ്റിന്റെ ടീസര്‍ ചിത്രം പങ്കുവെച്ച് ബിഎംഡബ്ല്യു

എന്നിരുന്നാലും ഇത് ഇപ്പോഴും അതേ എഞ്ചിനുകളാല്‍ തന്നെ പ്രവര്‍ത്തിക്കും, മാത്രമല്ല വില വര്‍ദ്ധനവ് ലഭിക്കുമെന്നും പ്രതീക്ഷിക്കുന്നു. ടീസര്‍ ചിത്രം കാറിന്റെ മുന്‍വശത്തും വശത്തുമുള്ള പ്രൊഫൈലിനെക്കുറിച്ച് വ്യക്തമായ രൂപം നല്‍കുന്നു.

അവതരണത്തിന് മുന്നോടിയായി 5 സീരീസ് ഫെയ്‌സ്‌ലിഫ്റ്റിന്റെ ടീസര്‍ ചിത്രം പങ്കുവെച്ച് ബിഎംഡബ്ല്യു

ടീസര്‍ ഇമേജില്‍ കാണുന്നത് പോലെ, പുതിയ L ആകൃതിയിലുള്ള എല്‍ഇഡി ഡിആര്‍എല്ലുകള്‍, പുനര്‍നിര്‍മ്മിച്ച എല്‍ഇഡി ഹെഡ്‌ലാമ്പുകള്‍, പുതുക്കിയ ഫ്രണ്ട്, റിയര്‍ ബമ്പറുകള്‍, സ്‌മോക്ക്ഡ് എല്‍ഇഡി ടെയില്‍ ലൈറ്റുകള്‍, പുതിയ സെറ്റ് അലോയ് എന്നിവ ഉള്‍ക്കൊള്ളുന്ന പുതുക്കിയ എക്സ്റ്റീരിയര്‍ ഡിസൈനില്‍ നിന്നും പുതിയ ബിഎംഡബ്ല്യു 5 സീരീസ് ഫെയ്‌സ്‌ലിഫ്റ്റിന് പ്രയോജനം ലഭിക്കും.

അവതരണത്തിന് മുന്നോടിയായി 5 സീരീസ് ഫെയ്‌സ്‌ലിഫ്റ്റിന്റെ ടീസര്‍ ചിത്രം പങ്കുവെച്ച് ബിഎംഡബ്ല്യു

2017-ല്‍ ഒരു തലമുറയുടെ അപ്ഡേറ്റ് വാഹനത്തിന് ലഭിച്ചിരുന്നു. ഇപ്പോള്‍ ഇതിന് ഒരു ഫെയ്‌സ്‌ലിഫ്റ്റ് ലഭിക്കാനുള്ള സമയമായെന്ന് കമ്പനി അറിയിച്ചു. അന്താരാഷ്ട്ര വിപണികള്‍ക്കായുള്ള ഈ ഫെയ്‌സ്‌ലിഫ്റ്റ് മോഡലിനെ ബിഎംഡബ്ല്യു 2020 മെയ് മാസത്തില്‍ അവതരിപ്പിച്ചിരുന്നു.

അവതരണത്തിന് മുന്നോടിയായി 5 സീരീസ് ഫെയ്‌സ്‌ലിഫ്റ്റിന്റെ ടീസര്‍ ചിത്രം പങ്കുവെച്ച് ബിഎംഡബ്ല്യു

ഇതിന് പിന്നാലെയാണ് ഇപ്പോള്‍ 2021 ജൂണ്‍ 24-ന് മോഡലിനെ ഇന്ത്യയില്‍ അവതരിപ്പിക്കുന്നത്. പുറമേ ഉള്ളതിന് സമാനമായി അകത്തളത്തിലും കാര്യമായ മാറ്റങ്ങള്‍ പ്രതീക്ഷിക്കാം.

അവതരണത്തിന് മുന്നോടിയായി 5 സീരീസ് ഫെയ്‌സ്‌ലിഫ്റ്റിന്റെ ടീസര്‍ ചിത്രം പങ്കുവെച്ച് ബിഎംഡബ്ല്യു

ഏഴാം തലമുറ ബിഎംഡബ്ല്യുവിന്റെ ഐഡ്രൈവ് ഇന്‍ഫോടൈന്‍മെന്റ് സിസ്റ്റത്തിന്റെ രൂപത്തിലാണ് പുതിയ ഫെയ്‌സ്‌ലിഫ്റ്റ് 5 സീരീസിനുള്ളിലെ ഏറ്റവും വലിയ അപ്ഡേറ്റ്. എല്ലാ വകഭേദങ്ങളിലുമുള്ള സാധാരണ ഉപകരണങ്ങളുടെ ഭാഗമാണ് 10.3 ഇഞ്ച് ടച്ച്സ്‌ക്രീന്‍.

അവതരണത്തിന് മുന്നോടിയായി 5 സീരീസ് ഫെയ്‌സ്‌ലിഫ്റ്റിന്റെ ടീസര്‍ ചിത്രം പങ്കുവെച്ച് ബിഎംഡബ്ല്യു

കാലാവസ്ഥാ നിയന്ത്രണത്തിനും എയര്‍ കണ്ടീഷനിംഗിനും ഒരു പുതിയ ഡിസ്പ്ലേ ലഭ്യമാക്കും. കാറിനുള്ളില്‍ ഉപയോഗിക്കുന്ന മെറ്റീരിയലുകള്‍ക്കും ഒരു നവീകരണം ലഭിക്കുമെന്നാണ് റിപ്പോര്‍ട്ട്. കൂടാതെ, സെന്റര്‍-കണ്‍സോള്‍ ഇപ്പോള്‍ പിയാനോ ബ്ലാക്കിലാണ് പൂര്‍ത്തിയാക്കിയിരിക്കുന്നത്.

അവതരണത്തിന് മുന്നോടിയായി 5 സീരീസ് ഫെയ്‌സ്‌ലിഫ്റ്റിന്റെ ടീസര്‍ ചിത്രം പങ്കുവെച്ച് ബിഎംഡബ്ല്യു

ബിഎംഡബ്ല്യു എഞ്ചിന്‍ അല്ലെങ്കില്‍ ട്രാന്‍സ്മിഷന്‍ അപ്ഡേറ്റ് ചെയ്യില്ല. നിലവിലെ മോഡലില്‍ കാണുന്ന മൂന്ന് എഞ്ചിന്‍ ഓപ്ഷനുകള്‍ ബിഎംഡബ്ല്യു 5 സീരീസ് ഫെയ്‌സ്‌ലിഫ്റ്റ് നിലനിര്‍ത്തും.

അവതരണത്തിന് മുന്നോടിയായി 5 സീരീസ് ഫെയ്‌സ്‌ലിഫ്റ്റിന്റെ ടീസര്‍ ചിത്രം പങ്കുവെച്ച് ബിഎംഡബ്ല്യു

2.0 ലിറ്റര്‍ ഫോര്‍ സിലിണ്ടര്‍ പെട്രോള്‍ എഞ്ചിന്‍, 2.0 ലിറ്റര്‍ ഫോര്‍ സിലിണ്ടര്‍ ഡീസല്‍ എഞ്ചിന്‍, 3.0 ലിറ്റര്‍, ആറ് സിലിണ്ടര്‍ ഡീസല്‍ എഞ്ചിന്‍ എന്നിങ്ങനെയാണ് എഞ്ചിന്‍ ഓപ്ഷനുകള്‍. എട്ട് സ്പീഡ് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ പരിധിയിലുടനീളം സ്റ്റാന്‍ഡേര്‍ഡ് ആകാന്‍ സാധ്യതയുണ്ട്.

അവതരണത്തിന് മുന്നോടിയായി 5 സീരീസ് ഫെയ്‌സ്‌ലിഫ്റ്റിന്റെ ടീസര്‍ ചിത്രം പങ്കുവെച്ച് ബിഎംഡബ്ല്യു

അവതരിപ്പിച്ചു കഴിഞ്ഞാല്‍, ബിഡിഡബ്ല്യു 5 സീരീസ് ഫെയ്‌സ്‌ലിഫ്റ്റ് ഔഡി A6, ജാഗ്വര്‍ XF, മെര്‍സിഡീസ് ബെന്‍സ് E-ക്ലാസ് എന്നിവയ്ക്ക് എതിരെയാകും മത്സരിക്കുക. വില സംബന്ധിച്ച് നിലവില്‍ സൂചനകളൊന്നും തന്നെ ലഭ്യമല്ല.

അവതരണത്തിന് മുന്നോടിയായി 5 സീരീസ് ഫെയ്‌സ്‌ലിഫ്റ്റിന്റെ ടീസര്‍ ചിത്രം പങ്കുവെച്ച് ബിഎംഡബ്ല്യു

നിലവില്‍ വിപണിയില്‍ ഉള്ള 5 സീരീസ് മോഡലുകള്‍ വില്‍പ്പനയ്ക്ക് എത്തുന്നത് 56 ലക്ഷം രൂപ മുതല്‍ 69 ലക്ഷം രൂപ വരെ എക്‌സ്‌ഷോറൂം വിലയ്ക്കാണ്. പുതിയ ഫെയ്‌സ്‌ലിഫ്റ്റ് മോഡലിനെ ഇതിനെക്കാള്‍ വില അല്‍പ്പം ഉയര്‍ന്നേക്കാമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

Most Read Articles

Malayalam
കൂടുതല്‍... #ബിഎംഡബ്ല്യു #bmw
English summary
BMW Revealed 5 Series Facelift Teaser Image Ahead Of India Launch. Read in Malayalam.
Story first published: Wednesday, June 23, 2021, 16:14 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X