ലഭിച്ചത് വന്‍ സ്വീകാര്യത; M340i എക്സ്ഡ്രൈവ് രണ്ടാം ബാച്ചിന്റെ ബുക്കിംഗ് ആരംഭിച്ച് ബിഎംഡബ്ല്യു

ഈ വര്‍ഷം മാര്‍ച്ച് മാസത്തിലാണ് നിര്‍മാതാക്കളായ ബിഎംഡബ്ല്യു തങ്ങളുടെ M340i പെര്‍ഫോമന്‍സ് സെഡാന്‍ ഇന്ത്യയില്‍ വില്‍പ്പനയ്ക്ക് എത്തിച്ചത്. 69.20 ലക്ഷം രൂപയായിരുന്നു വാഹനത്തിന്റെ എക്സ്ഷോറൂം വില.

ലഭിച്ചത് വന്‍ സ്വീകാര്യത; M340i എക്സ്ഡ്രൈവ് രണ്ടാം ബാച്ചിന്റെ ബുക്കിംഗ് ആരംഭിച്ച് ബിഎംഡബ്ല്യു

വില്‍പ്പന ആരംഭിച്ചതിന് തൊട്ടുപിന്നാലെ M340i എക്സ്ഡ്രൈവ് ഇന്ത്യയില്‍ വിറ്റ് തീര്‍ന്നതായി അറിയിച്ച് കമ്പനി രംഗത്തെത്തുകയും ചെയ്തിരുന്നു. അടുത്ത ബാച്ചിനെ അധികം വൈകാതെ വില്‍പ്പനയ്ക്ക് എത്തിക്കുമെന്ന് കമ്പനി അറിയിച്ചിരുന്നു.

ലഭിച്ചത് വന്‍ സ്വീകാര്യത; M340i എക്സ്ഡ്രൈവ് രണ്ടാം ബാച്ചിന്റെ ബുക്കിംഗ് ആരംഭിച്ച് ബിഎംഡബ്ല്യു

ഇപ്പോഴിതാ പുതിയ റിപ്പോര്‍ട്ട് അനുസരിച്ച് രണ്ടാം ബാച്ച് ബിഎംഡബ്ല്യു M340i എക്‌സ്‌ഡ്രൈവ് കാറുകളുടെ ബുക്കിംഗ് ഡീലര്‍മാര്‍ സ്വീകരിച്ചു തുടങ്ങിയിരിക്കുകയാണ്. ഓണ്‍ലൈന്‍ ബുക്കിംഗ് ഉടന്‍ തുറക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ലഭിച്ചത് വന്‍ സ്വീകാര്യത; M340i എക്സ്ഡ്രൈവ് രണ്ടാം ബാച്ചിന്റെ ബുക്കിംഗ് ആരംഭിച്ച് ബിഎംഡബ്ല്യു

രണ്ടാമത്തെ ബാച്ച് കാറുകള്‍ 50 യൂണിറ്റായി പരിമിതപ്പെടുത്തിയേക്കാം, മാത്രമല്ല ഇത് പുതിയ ബ്ലാക്ക് നിറത്തിലും വരാം. ഡെലിവറികള്‍ ഓഗസ്റ്റ് / സെപ്റ്റംബറില്‍ ആരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതയും ചില ഡീലര്‍ വൃത്തങ്ങള്‍ വ്യക്തമാക്കി.

ലഭിച്ചത് വന്‍ സ്വീകാര്യത; M340i എക്സ്ഡ്രൈവ് രണ്ടാം ബാച്ചിന്റെ ബുക്കിംഗ് ആരംഭിച്ച് ബിഎംഡബ്ല്യു

M340i എക്‌സ്‌ഡ്രൈവിന് M- നിര്‍ദ്ദിഷ്ട ചേസിസ് ട്യൂണിംഗ്, ഓള്‍-വീല്‍ ഡ്രൈവ്, ഒരു M സ്പോര്‍ട്ട് റിയര്‍ ഡിഫറന്‍ഷ്യല്‍ എന്നിവ ലഭിക്കുന്നു. ഉപഭോക്താക്കള്‍ക്ക് മൂന്ന് 'M പെര്‍ഫോമന്‍സ്' ആക്‌സസറി പാക്കേജുകളില്‍ നിന്ന് തെരഞ്ഞെടുക്കാം.

ലഭിച്ചത് വന്‍ സ്വീകാര്യത; M340i എക്സ്ഡ്രൈവ് രണ്ടാം ബാച്ചിന്റെ ബുക്കിംഗ് ആരംഭിച്ച് ബിഎംഡബ്ല്യു

ട്വിന്‍ ടര്‍ബോ 3.0 ലിറ്റര്‍ ഇന്‍ലൈന്‍ 6 സിലിണ്ടര്‍ എഞ്ചിനാണ് M340i എക്സ്ഡ്രൈവിന് കരുത്ത് നല്‍കുന്നത്. ഈ യൂണിറ്റ് 5,500 rpm-ല്‍ 377 bhp കരുത്തും 1,850-5,000 rpm-ല്‍ 500 Nm torque ഉം ഉത്പാദിപ്പിക്കുന്നു.

ലഭിച്ചത് വന്‍ സ്വീകാര്യത; M340i എക്സ്ഡ്രൈവ് രണ്ടാം ബാച്ചിന്റെ ബുക്കിംഗ് ആരംഭിച്ച് ബിഎംഡബ്ല്യു

എഞ്ചിന്‍ 8 സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്സുമായി ജോടിയാക്കുകയും ചെയ്യുന്നു. പൂജ്യത്തില്‍ നിന്നും 100 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ ഏകദേശം 4.4 സെക്കന്‍ഡുകള്‍ മാത്രം മതിയെന്നും കമ്പനി അവകാശപ്പെടുന്നു.

ലഭിച്ചത് വന്‍ സ്വീകാര്യത; M340i എക്സ്ഡ്രൈവ് രണ്ടാം ബാച്ചിന്റെ ബുക്കിംഗ് ആരംഭിച്ച് ബിഎംഡബ്ല്യു

ഇന്റഗ്രേറ്റഡ് ഡിആര്‍എല്ലുകളുള്ള നേര്‍ത്ത രൂപത്തിലുള്ള ഹെഡ്‌ലാമ്പുകള്‍, സിഗ്‌നേച്ചര്‍ ഗ്രില്‍, സ്പോര്‍ട്ടി ഭാവം നല്‍കുന്ന ബമ്പറുകള്‍, റിയര്‍ സ്‌പോയിലര്‍, 18 ഇഞ്ച് അലോയ് വീലുകള്‍ എന്നിവ സവിശേഷതകളാണ്.

ലഭിച്ചത് വന്‍ സ്വീകാര്യത; M340i എക്സ്ഡ്രൈവ് രണ്ടാം ബാച്ചിന്റെ ബുക്കിംഗ് ആരംഭിച്ച് ബിഎംഡബ്ല്യു

ഇക്കോ പ്രോ, കംഫര്‍ട്ട്, സ്‌പോര്‍ട്ട് എന്നിങ്ങനെ മൂന്ന് ഡ്രൈവിംഗ് മോഡുകളും കാറില്‍ കമ്പനി വാഗ്ദാനം ചെയ്യുന്നു. ഡ്രൈവിംഗ് മോഡുകള്‍ക്കൊപ്പം നിരവധി ഡ്രൈവിംഗ് അസിസ്റ്റും കമ്പനി അവതരിപ്പിക്കുന്നു.

ലഭിച്ചത് വന്‍ സ്വീകാര്യത; M340i എക്സ്ഡ്രൈവ് രണ്ടാം ബാച്ചിന്റെ ബുക്കിംഗ് ആരംഭിച്ച് ബിഎംഡബ്ല്യു

ഡ്രാവിറ്റ് ഗ്രേ, സണ്‍സെറ്റ് ഓറഞ്ച്, ടാന്‍സാനൈറ്റ് ബ്ലൂ എന്നീ മൂന്ന് കളര്‍ ഓപ്ഷനുകളില്‍ കാര്‍ ലഭ്യമാണ്. കോണ്‍ട്രാസ്റ്റ് ബ്ലൂ സ്റ്റിച്ചിംഗിനൊപ്പം ബ്ലാക്കില്‍ അല്‍കന്റാര / സെന്‍സടെക് കോമ്പിനേഷന്‍ അപ്ഹോള്‍സ്റ്ററിയും കാറില്‍ ബിഎംഡബ്ല്യു വാഗ്ദാനം ചെയ്യുന്നുണ്ട്.

Most Read Articles

Malayalam
കൂടുതല്‍... #ബിഎംഡബ്ല്യു #bmw
English summary
BMW Start Accepting M340i xDrive Bookings For The Second Batch, Here Are All The Details. Read in Malayalam.
Story first published: Thursday, June 24, 2021, 8:30 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X