മുഖംമിനുക്കി X3 എസ്‌യുവിയുടെ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പ് ഇന്ത്യയിലേക്ക്, അവതരണം 2022 ഫെബ്രുവരിയിൽ

ജര്‍മന്‍ ആഢംബര വാഹന നിര്‍മാതാക്കളായ ബിഎംഡബ്ല്യു ഇന്ത്യയില്‍ എത്തിച്ചിട്ടുള്ള എസ്‌യുവി മോഡലായ X3-യുടെ പുതിയ പതിപ്പ് ഇന്ത്യയില്‍ അവതരിപ്പിക്കാനൊരുങ്ങി കമ്പനി.

മുഖംമിനുക്കി X3 എസ്‌യുവിയുടെ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പ് ഇന്ത്യയിലേക്ക്, അവതരണം 2022 ഫെബ്രുവരിയിൽ

ഡീലർ സ്രോതസുകളെ ഉദ്ധരിച്ച് പുറത്തുവരുന്ന റിപ്പോർട്ടുകൾ പ്രകാരം 2022 ഫെബ്രുവരിയിൽ ബിഎംഡബ്ല്യു X3 എസ്‌യുയുടെ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പ് ഇന്ത്യയിൽ അവതരിപ്പിക്കും. കൂടാതെ വാഹനത്തിനായുള്ള പ്രീ-ബുക്കിംഗുകൾ 2022 ആദ്യ മാസത്തിൽ തന്നെ ആരംഭിക്കുമെന്നും വാർത്തയുണ്ട്.

മുഖംമിനുക്കി X3 എസ്‌യുവിയുടെ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പ് ഇന്ത്യയിലേക്ക്, അവതരണം 2022 ഫെബ്രുവരിയിൽ

ജർമൻ ആഢംബര വാഹന ബ്രാൻഡ് തങ്ങളുടെ ജനപ്രിയ എസ്‌യുവിയുടെ നവീകരിച്ച പതിപ്പ് ഈ വർഷം പകുതിയോടെ ആഗോളതലത്തിൽ പുറത്തിറക്കിയിരുന്നു. അതേ മോഡലായിരിക്കും ഇന്ത്യൻ നിർദിഷ്‌ട മാറ്റങ്ങളോടെ 2022 ഫെബ്രുവരിയിൽ അവതരിപ്പിക്കുക.

മുഖംമിനുക്കി X3 എസ്‌യുവിയുടെ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പ് ഇന്ത്യയിലേക്ക്, അവതരണം 2022 ഫെബ്രുവരിയിൽ

നേരത്തെ വിപണിയില്‍ എത്തുമെന്ന് പ്രതീക്ഷിച്ചെങ്കിലും കൊവിഡ്-19 ലോക്ക്ഡൗണും തുടർന്നുണ്ടായ പ്രതിസന്ധികളുമാണ് മോഡലിന്റെ അരങ്ങേറ്റം വൈകിപ്പിച്ചത്. ബിഎംഡബ്ല്യു X3 xDrive30i SportX ഈ വർഷം ആദ്യം ഇന്ത്യയിൽ അവതരിപ്പിച്ചിരുന്നു എന്ന വസ്‌തുതയും ശ്രദ്ധേയമാണ്. നിലവിലുള്ള മോഡലിന്റെ ആയുസ് വർധിപ്പിക്കുന്നതിനായി വരാനിരിക്കുന്ന ഫെയ്‌സ്‌ലിഫ്റ്റിന് അകത്തും പുറത്തും നിരവധി മാറ്റങ്ങളാണ് കമ്പനി സമ്മാനിച്ചിരിക്കുന്നത്.

മുഖംമിനുക്കി X3 എസ്‌യുവിയുടെ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പ് ഇന്ത്യയിലേക്ക്, അവതരണം 2022 ഫെബ്രുവരിയിൽ

പുറത്ത് 2022 മോഡൽ ബിഎംഡബ്ല്യു X3 പതിപ്പിന് പുനർരൂപകൽപ്പന ചെയ്ത എൽഇഡി ഹെഡ്‌ലാമ്പുകൾ, വലിയ ഫ്രണ്ട് കിഡ്‌നി ഗ്രിൽ, മുന്നിലും പിന്നിലും റീസ്റ്റൈൽ ചെയ്ത ബമ്പറുകൾ, 19 ഇഞ്ച് അലോയ് വീലുകൾ, പുതുതായി രൂപകൽപ്പന ചെയ്ത എൽഇഡി ടെയിൽ ലാമ്പുകൾ എന്നിവയെല്ലാം ലഭിക്കും.

മുഖംമിനുക്കി X3 എസ്‌യുവിയുടെ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പ് ഇന്ത്യയിലേക്ക്, അവതരണം 2022 ഫെബ്രുവരിയിൽ

2022 ബി‌എം‌ഡബ്ല്യു X3 M കൂടുതൽ ആക്രമണാത്മകമായ പുറംഭാഗവുമായാണ് വരുന്നത്. മെച്ചപ്പെട്ട കൂളിംഗിനായി വിശാലമായ എയർ ഇൻ‌ലെറ്റുകളുള്ള ബോൾഡർ ഫ്രണ്ട് ബമ്പർ, എം-നിർദ്ദിഷ്‌ട റിയർ ബമ്പർ മുതലായവയും ഈ സ്പെഷ്യൽ പതിപ്പിന്റെ ആകർഷക കേന്ദ്രങ്ങളാണ്. മറുവശത്ത് M സ്‌പോർട്ട് പാക്കേജ് സ്‌പോർട്ടിയർ ലുക്കിംഗ് എക്സ്റ്റീരിയറാണ് നൽകുന്നത്.

മുഖംമിനുക്കി X3 എസ്‌യുവിയുടെ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പ് ഇന്ത്യയിലേക്ക്, അവതരണം 2022 ഫെബ്രുവരിയിൽ

പെർഫോമൻസിനെ അടിസ്ഥാനമാക്കിയുള്ള M പതിപ്പിനേക്കാൾ വില കുറവാണ് സ്റ്റാൻഡേർഡ് ബിഎംഡബ്ല്യു X3 ഫെയ്‌സ്‌ലിഫ്റ്റിന്. നിലവിൽ എസ്‌യുവിക്ക് 57.90 ലക്ഷം രൂപ മുതൽ 64.90 ലക്ഷം രൂപ വരെയാണ് എക്സ്ഷോറൂം വില. വരാനിരിക്കുന്ന മോഡലിന് ചെറിയൊരു വില വർധനവും പ്രതീക്ഷിക്കാം.

മുഖംമിനുക്കി X3 എസ്‌യുവിയുടെ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പ് ഇന്ത്യയിലേക്ക്, അവതരണം 2022 ഫെബ്രുവരിയിൽ

ഇനി ബിഎംഡബ്ല്യു X3 ഫെയ്‌സ്‌ലിഫ്റ്റിന്റെ അകത്തളത്തിലേക്ക് നോക്കിയാൽ ക്യാബിൻ ലേഔട്ട് ഇത്തവണ പരിഷ്ക്കരണത്തിന് വിധേയമായിട്ടുണ്ട് എന്ന കാര്യം ശ്രദ്ധേയമാകും. കൂടാതെ 12.3 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റവും 12.3 ഇഞ്ച് ഡിജിറ്റൽ ഗേജ് ക്ലസ്റ്ററും ഏറ്റവും പുതിയ ഐഡ്രൈവ് കണക്റ്റിവിറ്റി, ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ അനുയോജ്യത എന്നിവയും ഇതിൽ ഉൾപ്പെടും.

മുഖംമിനുക്കി X3 എസ്‌യുവിയുടെ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പ് ഇന്ത്യയിലേക്ക്, അവതരണം 2022 ഫെബ്രുവരിയിൽ

ഡ്രൈവ് മോഡ് സെലക്ട് ചെയ്യുന്നതിനുള്ള അനലോഗ് ഡയല്‍, പനോരമിക് സണ്‍റൂഫ്, ആറ് ഡിസൈനിലുള്ള ആംബിയന്റ് ലൈറ്റ് എന്നിവയും എസ്‌യുവിയുടെ ഇന്റീരിയറിൽ പഴയതിന് സമാനമായി ഒരുങ്ങും.

മുഖംമിനുക്കി X3 എസ്‌യുവിയുടെ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പ് ഇന്ത്യയിലേക്ക്, അവതരണം 2022 ഫെബ്രുവരിയിൽ

അതേസമയം വാഹനത്തിന്റെ M മോഡലുകൾ സ്‌പോർട്‌സ് സീറ്റുകളിൽ തിളങ്ങുന്ന M ലോഗോ, M സ്റ്റിയറിംഗ് വീൽ, M ബ്രാൻഡഡ് സീറ്റ് ബെൽറ്റുകൾ, 20 ഇഞ്ച് M അലോയ് വീലുകൾ എന്നിവ അന്താരാഷ്ട്ര വിപണിയിൽ പരിചയപ്പെടുത്തിയിട്ടുണ്ട്. ഇവയെല്ലാം ഇന്ത്യയിലെ മോഡലിലേക്കും ചേക്കേറുമെന്നാണ് പ്രതീക്ഷിക്കുന്നത്.

മുഖംമിനുക്കി X3 എസ്‌യുവിയുടെ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പ് ഇന്ത്യയിലേക്ക്, അവതരണം 2022 ഫെബ്രുവരിയിൽ

2.0 ലിറ്റർ ഫോർ സിലിണ്ടർ പെട്രോൾ, 2.0 ലിറ്റർ ഫോർ സിലിണ്ടർ ഡീസൽ എഞ്ചിൻ എന്നിവയിൽ നിന്നാണ് എസ്‌യുവിക്ക് കരുത്ത് ലഭിക്കുന്നത്. ആദ്യത്തേത് പരമാവധി 248 bhp പവറിൽ 350 Nm torque ഉത്പാദിപ്പിക്കും. അതേസമയം ഡീസൽ യൂണിറ്റ് പരമാവധി 188 bhp കരുത്തിൽ 400 Nm torque ആയിരിക്കും വികസിപ്പിക്കുക.

മുഖംമിനുക്കി X3 എസ്‌യുവിയുടെ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പ് ഇന്ത്യയിലേക്ക്, അവതരണം 2022 ഫെബ്രുവരിയിൽ

രണ്ട് എഞ്ചിൻ ഓപ്ഷനുകളും എട്ട് സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്‌സുമായാണ് ജോടിയാക്കിയിരിക്കുന്നത്. AWD സംവിധാനത്തിലൂടെ നാല് ചക്രങ്ങളിലേക്കും പവർ കൈമാറാനും എസ്‌യുവിക്ക് സാധിക്കും. ഫെയ്‌സ്‌ലിഫ്റ്റിൽ മെക്കാനിക്കൽ പരിഷ്ക്കാരങ്ങളൊന്നും ബിഎംഡബ്ല്യു X3 പാക്കേജിന്റെ ഭാഗമാകുമെന്ന് പ്രതീക്ഷിക്കേണ്ടതില്ല.

മുഖംമിനുക്കി X3 എസ്‌യുവിയുടെ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പ് ഇന്ത്യയിലേക്ക്, അവതരണം 2022 ഫെബ്രുവരിയിൽ

2021 ഫെബ്രുവരിയിൽ അവതരിപ്പിച്ച X3 xDrive 30i SportX പതിപ്പിൽ കമ്പനി സര്‍വീസ് ഇന്‍ക്ല്യുസീവ് പാക്കേജ്, ബിഎംഡബ്ല്യു ആക്‌സസറി പാക്കേജ് തുടങ്ങിയവയും ഉപഭോക്താക്കൾക്കായി നൽകി വന്നിരുന്നു. സര്‍വീസ് പാക്കേജില്‍ മൂന്ന് വര്‍ഷം അല്ലെങ്കില്‍ 40,000 കിലോമീറ്റര്‍ വരെയുള്ള സര്‍വീസ് ആനുകൂല്യങ്ങളും നല്‍കുന്നുണ്ട്.

മുഖംമിനുക്കി X3 എസ്‌യുവിയുടെ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പ് ഇന്ത്യയിലേക്ക്, അവതരണം 2022 ഫെബ്രുവരിയിൽ

എല്‍ഇഡി ഡോര്‍ പ്രൊജക്ടറുകള്‍, വയര്‍ലെസ് ചാര്‍ജര്‍ തുടങ്ങിയവാണ് ആക്‌സസറിയിലുള്ളത്. ഇവയെല്ലാം പുതുക്കിയ X3 ഫെയ്‌സ്‌ലിഫ്റ്റിലേക്കും നീട്ടിയേക്കും. ഇതോടൊപ്പം ബ്രാൻഡിന്റെ ഇലക്‌ട്രിക് നിര ശക്തിപ്പെടുത്താനും നീക്കങ്ങൾ നടക്കുന്നുണ്ട്.

മുഖംമിനുക്കി X3 എസ്‌യുവിയുടെ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പ് ഇന്ത്യയിലേക്ക്, അവതരണം 2022 ഫെബ്രുവരിയിൽ

അടുത്ത ആറ് മാസത്തിനുള്ളില്‍ മൂന്ന് പുതിയ ഇലക്ട്രിക് വാഹനങ്ങള്‍ ഇന്ത്യൽ അവതരിപ്പിക്കാനാണ് കമ്പനി നീക്കങ്ങൾ നടത്തുന്നത്. അതിൽ iX ഓൾ ഇലക്‌ട്രിക് എസ്‌യുവിയായിരിക്കും രാജ്യത്ത് ആദ്യം വിൽപ്പനയ്ക്ക് എത്തുക. ഇത് 2021 ഡിസംബർ 13-ന് അവതരിപ്പിക്കുമെന്നും ബിഎംഡബ്ല്യു ഔദ്യോഗികമായി അറിയിച്ചിട്ടുണ്ട്.

Most Read Articles

Malayalam
കൂടുതല്‍... #ബിഎംഡബ്ല്യു #bmw
English summary
Bmw to introduce the all new x3 facelift suv in in india on 2022 february details
Story first published: Tuesday, November 30, 2021, 11:30 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X