2022 X5 ബ്ലാക്ക് വെർമിലിയൻ സ്പെഷ്യൽ എഡിഷൻ അവതരിപ്പിച്ച് ബിഎംഡബ്ല്യു

ജർമ്മൻ വാഹന നിർമാതാക്കളിൽ നിന്നുള്ള വലിയ ആഢംബര എസ്‌യുവിയായ ബിഎംഡബ്ല്യു X5 -ന് പുതിയ സ്പെഷ്യൽ എഡിഷൻ ലഭിച്ചു.

2022 X5 ബ്ലാക്ക് വെർമിലിയൻ സ്പെഷ്യൽ എഡിഷൻ അവതരിപ്പിച്ച് ബിഎംഡബ്ല്യു

യൂറോപ്പിലും അമേരിക്കയിലും അവതരിപ്പിച്ച 2022 ബിഎംഡബ്ല്യു X5 ബ്ലാക്ക് വെർമിലിയൻ എന്ന് വിളിക്കപ്പെടുന്ന ഈ മോഡൽ അമേരിക്കൻ വിപണിയ്ക്കായി സെപ്റ്റംബറിൽ സ്പാർട്ടൻബർഗ് പ്ലാന്റിൽ ഉൽപ്പാദനം ആരംഭിക്കും. ഇതിന്റെ ലോഞ്ച് 2021 ഡിസംബറിൽ നടക്കും.

2022 X5 ബ്ലാക്ക് വെർമിലിയൻ സ്പെഷ്യൽ എഡിഷൻ അവതരിപ്പിച്ച് ബിഎംഡബ്ല്യു

X5 സ്പെഷ്യൽ എഡിഷന്റെ 350 യൂണിറ്റുകൾ മാത്രമേ വടക്കേ അമേരിക്കയിൽ വിൽക്കുകയുള്ളൂ. ഇതിന്, 83,295 ഡോളർ ചെലവാകും, അതിനാൽ സ്പെഷ്യൽ എഡിഷൻ X5 -ന് 79,595 ഡോളർ വില വരുന്ന x-ഡ്രൈവ് 40i -യേക്കാൾ 3,700 കൂടുതലാവും.

2022 X5 ബ്ലാക്ക് വെർമിലിയൻ സ്പെഷ്യൽ എഡിഷൻ അവതരിപ്പിച്ച് ബിഎംഡബ്ല്യു

പുതിയ X5 ബ്ലാക്ക് വെർമിലിയൻ എഡിഷൻ സാറ്റിൻ ബ്ലാക്ക് നിറത്തിലാണ് ഒരുക്കിയിരിക്കുന്നത്, ഗ്രില്ലിലെ റെഡ് വെർട്ടിക്കൽ സ്ലാറ്റുകളും റെഡ് ബ്രേക്ക് ക്യാലിപ്പറുകളും വാഹനത്തിലുണ്ട്. ഇരുണ്ട ഗ്രേനിറത്തിലുള്ള 22 ഇഞ്ച് വീലുകൾ മാറ്റ് രൂപഭാവത്തോടെ അതിന്റെ സ്‌പോർട്ടി ബ്ലാക്ക് രൂപത്തെ കൂടുതൽ മെച്ചപ്പെടുത്തുന്നു.

2022 X5 ബ്ലാക്ക് വെർമിലിയൻ സ്പെഷ്യൽ എഡിഷൻ അവതരിപ്പിച്ച് ബിഎംഡബ്ല്യു

M-സ്‌പോർട്ട് പാക്കേജും M-സ്‌പോർട്ട് ബമ്പറുകളും സൈഡ് സ്‌കേർട്ടുകളും, M-സ്‌പോർട്ട് എക്‌സ്‌ഹോസ്റ്റും റെഡ് ഫിനിഷ് ബ്രേക്ക് ക്യാലിപ്പറുകളുമുള്ള അഡാപ്റ്റീവ് M സസ്‌പെൻഷനും ഇതിൽ ഉൾപ്പെടുന്നു. പുതിയ X5 ബ്ലാക്ക് വെർമിലിയൻ എഡിഷന് ലേസർ സാങ്കേതികവിദ്യയുള്ള പൂർണ്ണ എൽഇഡി ഹെഡ്‌ലാമ്പുകളും ലഭിക്കും.

2022 X5 ബ്ലാക്ക് വെർമിലിയൻ സ്പെഷ്യൽ എഡിഷൻ അവതരിപ്പിച്ച് ബിഎംഡബ്ല്യു

ബ്ലാക്ക് സ്‌പോർടി തീം ക്യാബിനകത്തും തുടരുന്നു. 2022 ബിഎംഡബ്ല്യു X5 ബ്ലാക്ക് വെർമിലിയൻ എഡിഷനിൽ റെഡ് പൈപ്പിംഗും സ്റ്റിച്ചിംഗുമുള്ള ബ്ലാക്ക് ലെതർ അപ്ഹോൾസ്റ്ററി വാഗ്ദാനം ചെയ്യുന്നു. ഡാഷ്‌ബോർഡ് കാർബൺ ഫൈബർ ട്രിമ്മിൽ പൂർത്തിയാക്കുമ്പോൾ, i-ഡ്രൈവ് കൺട്രോളറിനും ഷിഫ്റ്ററിനും ഫാൻസി ഗ്ലാസ് പതിപ്പുകൾ ലഭിക്കും.

2022 X5 ബ്ലാക്ക് വെർമിലിയൻ സ്പെഷ്യൽ എഡിഷൻ അവതരിപ്പിച്ച് ബിഎംഡബ്ല്യു

കപ്പ്ഹോൾഡർ കവറിൽ എംബോസുചെയ്‌ത "എഡിഷൻ" ലോഗോയുണ്ട്. M-ബ്രാൻഡഡ് അൽകന്റാര ഹെഡ്‌ലൈനർ അതിന്റെ പ്രീമിയം അനുഭൂതിയും ആകർഷണവും വർധിപ്പിക്കുന്നു.

2022 X5 ബ്ലാക്ക് വെർമിലിയൻ സ്പെഷ്യൽ എഡിഷൻ അവതരിപ്പിച്ച് ബിഎംഡബ്ല്യു

ഹെഡ്-അപ്പ് ഡിസ്പ്ലേ, ഹീറ്റഡ് സ്റ്റിയറിംഗ് വീൽ, ഒരു ഹാർമാൻ കാർഡൺ ഓഡിയോ സിസ്റ്റം, റിമോർട്ട് എഞ്ചിൻ സ്റ്റാർട്ട് എന്നിവയുൾപ്പെടെ സ്റ്റാൻഡേർഡ് ഫിറ്റ്മെന്റുകളായി പുതിയ X5 ബ്ലാക്ക് വെർമിലിയൻ സ്പെഷ്യൽ എഡിഷനിൽ കൂടുതൽ സവിശേഷതകൾ ലഭ്യമാണ്.

2022 X5 ബ്ലാക്ക് വെർമിലിയൻ സ്പെഷ്യൽ എഡിഷൻ അവതരിപ്പിച്ച് ബിഎംഡബ്ല്യു

2022 ബിഎംഡബ്ല്യു X5 ബ്ലാക്ക് വെർമിലിയൻ എഡിഷൻ x-ഡ്രൈവ് 40i ട്രിം അടിസ്ഥാനമാക്കിയുള്ളതാണ്. ഇതിൽ 3.0 ലിറ്റർ, ആറ് സിലിണ്ടർ ഇൻലൈൻ എഞ്ചിനാണ് നിർമ്മാതാക്കൾ നൽകുന്നത്, കൂടാതെ ബിഎംഡബ്ല്യുവിന്റെ x-ഡ്രൈവ് AWD (ഓൾ-വീൽ ഡ്രൈവ്) സിസ്റ്റവുമുണ്ട്.

2022 X5 ബ്ലാക്ക് വെർമിലിയൻ സ്പെഷ്യൽ എഡിഷൻ അവതരിപ്പിച്ച് ബിഎംഡബ്ല്യു

എഞ്ചിൻ യൂണിറ്റ് 265 bhp കരുത്തും 620 Nm torque ഉം പുറപ്പെടുവിക്കുന്നു. ട്രാൻസ്മിഷൻ ചുമതലകൾ നിർവഹിക്കുന്നതിന്, സ്പെഷ്യൽ എഡിഷന് സമാനമായ എട്ട് സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്സ് തന്നെയാണ് ഒരുക്കിയിരിക്കുന്നത്.

Most Read Articles

Malayalam
കൂടുതല്‍... #ബിഎംഡബ്ല്യു #bmw
English summary
BMW Unveiled 2022 X5 Black Vermilion Special Edition Details. Read in Malayalam.
Story first published: Wednesday, July 14, 2021, 0:22 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X