കാത്തിരിപ്പ് അവസാനിക്കുന്നു, ബിഎസ്-VI ഇസൂസു വി-ക്രോസ് ഏപ്രിലിൽ വിപണിയിലേക്ക്

വിപണി ഏറെ നാളായി കാത്തിരിക്കുന്ന മോഡലാണ് ഇസൂസു വി-ക്രോസിന്റെ ബിഎസ്-VI പതിപ്പ്. എന്നാൽ പരിഷ്ക്കരിച്ച ലൈഫ്-സ്റ്റൈൽ പിക്കപ്പ് ട്രക്കിനായുള്ള കാത്തിരിപ്പ് ഇനി അധികം നീളില്ലെന്നാണ് സൂചന. വാഹനം ഏപ്രിലിൽ വിപണിയിലെത്തുമെന്നാണ് പുതിയ റിപ്പോർട്ട്.

കാത്തിരിപ്പ് അവസാനിക്കുന്നു, ബിഎസ്-VI ഇസൂസു വി-ക്രോസ് ഏപ്രിലിൽ വിപണിയിലേക്ക്

രാജ്യത്തെ ലൈഫ്-സ്റ്റൈൽ പിക്കപ്പ് ട്രക്ക് സെഗ്മെന്റിൽ മാറ്റങ്ങൾ കൊണ്ടുവന്ന മോഡലാണ് വി-ക്രോസ്. ഇന്ത്യയിൽ വിൽപ്പനയ്‌ക്കെത്തിയിരുന്ന വാഹനത്തിന്റെ രണ്ടാം തലമുറയായിരിക്കും ബിഎസ്-VI പരിഷ്ക്കരണങ്ങളോടെ എത്തുകയെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നുണ്ട് എന്നതും ശ്രദ്ധേയമാണ്.

കാത്തിരിപ്പ് അവസാനിക്കുന്നു, ബിഎസ്-VI ഇസൂസു വി-ക്രോസ് ഏപ്രിലിൽ വിപണിയിലേക്ക്

അതായത് വി-ക്രോസിന്റെ അരങ്ങേറ്റം ഇനിയും വൈകുമെന്ന് സാരം. എന്നിരുന്നാലും 2020 ഒക്ടോബറിൽ ഇസൂസു തങ്ങളുടെ ഔദ്യോഗിക വെബ്‌സൈറ്റിൽ വി-ക്രോസിന്റെ ടീസർ പങ്കുവെച്ചിരുന്നു. പോയ വർഷം നിരത്തിൽ എത്തേണ്ടതായിരുന്നെങ്കിലും കൊവിഡ്-19 സാഹചര്യം പിക്കപ്പിന്റെ അരങ്ങേറ്റം വൈകിപ്പിക്കുകയായിരുന്നു.

MOST READ: സെഗ്മെന്റിൽ കിംഗ് ഫോർച്യൂണർ തന്നെ; പിന്നാലെ എൻഡവറും ഗ്ലോസ്റ്ററും

കാത്തിരിപ്പ് അവസാനിക്കുന്നു, ബിഎസ്-VI ഇസൂസു വി-ക്രോസ് ഏപ്രിലിൽ വിപണിയിലേക്ക്

ഒരു മാനുവലിലേക്കോ ഓട്ടോമാറ്റിക് ഗിയർബോക്‌സിലേക്കോ ജോടിയാക്കിയ ബിഎസ്-VI കംപ്ലയിന്റ് 1.9 ലിറ്റർ ഡീസൽ എഞ്ചിനാണ് വി-ക്രോസിന്റെ ഹൃദയം. നേരത്തെ ലഭ്യമാക്കിയിരുന്ന 2.5 ലിറ്റർ യൂണിറ്റ് ജാപ്പനീസ് ബ്രാൻഡ് നിർത്തലാക്കിയേക്കും.

കാത്തിരിപ്പ് അവസാനിക്കുന്നു, ബിഎസ്-VI ഇസൂസു വി-ക്രോസ് ഏപ്രിലിൽ വിപണിയിലേക്ക്

1.9 ലിറ്റർ ഡീസൽ 148 bhp കരുത്തിൽ 350 Nm torque ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. നാല് വീൽ ഡ്രൈവ് സംവിധാനവും ഇസൂസു വി-ക്രോസിന്റെ ശ്രദ്ധേയമായ സവിശേഷതയാണ്. ഇനി രൂപത്തിലും ചെറിയ പരിഷ്ക്കാരങ്ങളുമായാകും വാഹനം വിപണിയിൽ ഇടംപിടിക്കുക.

MOST READ: റാപ്പിഡിന്റെ പിൻഗാമി, പുതിയ പ്രീമിയം സെഡാൻ ഈ വർഷം അവസാനത്തോടെ എത്തും; സ്ഥിരീകരിച്ച് സ്കോഡ

കാത്തിരിപ്പ് അവസാനിക്കുന്നു, ബിഎസ്-VI ഇസൂസു വി-ക്രോസ് ഏപ്രിലിൽ വിപണിയിലേക്ക്

അതിൽ മുൻ മോഡലിനെ അപേക്ഷിച്ച് ഇന്റീരിയറിലും എക്സ്റ്റീരിയറിലും സൂക്ഷ്മമായ മാറ്റങ്ങൾ ബിഎസ് VI ഇസൂസു വി-ക്രോസ് അവതരിപ്പിക്കും. മുൻഗാമിയിലുണ്ടായിരുന്ന റൂഫ് റെയിലുകൾ, പ്രൊജക്ടർ ഹെഡ്‌ലാമ്പുകൾ തുടങ്ങിയ സവിശേഷതകൾ പുതുക്കിയ മോഡലിലും ഉണ്ടാകും.

കാത്തിരിപ്പ് അവസാനിക്കുന്നു, ബിഎസ്-VI ഇസൂസു വി-ക്രോസ് ഏപ്രിലിൽ വിപണിയിലേക്ക്

കൂടാതെ സൈഡ്-സ്റ്റെപ്പ്, ഒരു ഡ്രോപ്പ്-ഡൗൺ ടെയിൽ‌ഗേറ്റ്, റിയർ-വ്യൂ മിററുകൾ, ഫ്രണ്ട്, റിയർ ബമ്പറുകൾ, ഫ്രണ്ട് സ്കഫ് പ്ലേറ്റ്, റേഡിയേറ്റർ ഗ്രില്ല് എന്നിവയെല്ലാം അതേപടി നിലനിർത്താനും സാധ്യതയുണ്ട്.

MOST READ: വിപണിയിലെത്തുംമുമ്പ് 2021 ട്രൈബറിന്റെ ഡിസൈനും സവിശേഷതകളും പുറത്ത്

കാത്തിരിപ്പ് അവസാനിക്കുന്നു, ബിഎസ്-VI ഇസൂസു വി-ക്രോസ് ഏപ്രിലിൽ വിപണിയിലേക്ക്

ഇനി വി-ക്രോസിന്റെ അകത്തളം കൂടുതൽ പ്രീമിയമാക്കാനായി ചെറിയ ഡിസൈൻ മാറ്റങ്ങൾ കമ്പനി നടപ്പിലാക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതിൽ പിയാനോ ബ്ലാക്ക് ആക്സന്റുകളുള്ള ഒരു പുതിയ ഡ്യുവൽ-ടോൺ കളറിലായിരിക്കും ഇന്റീരിയർ പൂർത്തിയാക്കുക.

കാത്തിരിപ്പ് അവസാനിക്കുന്നു, ബിഎസ്-VI ഇസൂസു വി-ക്രോസ് ഏപ്രിലിൽ വിപണിയിലേക്ക്

ആധുനികത പിന്തുടരാനായി ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ എന്നിവ പിന്തുണയ്‌ക്കുന്ന ഒരു വലിയ ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റവും പിക്കപ്പ് ട്രിക്കിൽ വാഗ്‌ദാനം ചെയ്യും. ഇന്ത്യൻ വിപണിയിൽ മോഡലിന് നേരിട്ട് എതിരാളികൾ ഒന്നും തന്നെയില്ലെങ്കിലും ടൊയോട്ട ഹിലക്‌സിനെ അവതരിപ്പിക്കുന്നതോടെ സെഗ്മെന്റിലെ മത്സരം കൂടുതൽ കനക്കുമെന്ന് ഉറപ്പാണ്.

Most Read Articles

Malayalam
കൂടുതല്‍... #ഇസൂസു #isuzu
English summary
BS6 Isuzu V-Cross Will Be Launch In India By April 2021. Read in Malayalam
Story first published: Friday, March 5, 2021, 10:21 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X