മിലാനോ മോൻസ ഓപ്പൺ എയർ മോട്ടോർ ഷോയിൽ ഷിറോൺ സൂപ്പർ സ്‌പോർട്ട് പരസ്യമായി പ്രദർശിപ്പിച്ച് ബുഗാട്ടി

അടുത്തിടെ കവർ തകർത്ത ബുഗാട്ടി ഷിറോൺ സൂപ്പർ സ്‌പോർട്ട് ഇറ്റലിയിൽ നടന്ന മിലാനോ മോൻസ ഓപ്പൺ എയർ മോട്ടോർ ഷോയിൽ പരസ്യമായി അരങ്ങേറ്റം കുറിച്ചു.

മിലാനോ മോൻസ ഓപ്പൺ എയർ മോട്ടോർ ഷോയിൽ ഷിറോൺ സൂപ്പർ സ്‌പോർട്ട് പരസ്യമായി പ്രദർശിപ്പിച്ച് ബുഗാട്ടി

കഴിഞ്ഞ വർഷം അനാച്ഛാദനം ചെയ്ത ട്രാക്ക് മോഡലായ ഹൈപ്പർകാർ ബുഗാട്ടി ബൊലൈഡും ഇതിനൊപ്പം ഉണ്ടായിരുന്നു. ഓപ്പൺ എയർ മോട്ടോർ ഷോയിൽ, രണ്ട് ആഢംബര കാറുകളും മിലാനിലെ തെരുവുകളിലൂടെ പരേഡിൽ അവയുടെ ഗാംഭീര്യം പ്രകടിപ്പിച്ചു.

മിലാനോ മോൻസ ഓപ്പൺ എയർ മോട്ടോർ ഷോയിൽ ഷിറോൺ സൂപ്പർ സ്‌പോർട്ട് പരസ്യമായി പ്രദർശിപ്പിച്ച് ബുഗാട്ടി

കുറച്ച് ദിവസങ്ങൾക്ക് മുമ്പ് ലോകമെമ്പാടും ഡിജിറ്റൽ അരങ്ങേറ്റം കുറിച്ച പുതിയ ഷിറോൺ സൂപ്പർ സ്‌പോർട്ടിന്റെ സ്റ്റിയറിംഗിന് പിന്നിൽ ബുഗാട്ടി പ്രസിഡന്റ് സ്റ്റീഫൻ വിൻകെൽമാനായിരുന്നു.

മിലാനോ മോൻസ ഓപ്പൺ എയർ മോട്ടോർ ഷോയിൽ ഷിറോൺ സൂപ്പർ സ്‌പോർട്ട് പരസ്യമായി പ്രദർശിപ്പിച്ച് ബുഗാട്ടി

ആഡംബര സുഖസൗകര്യങ്ങളുടെയും ഉയർന്ന പെർഫോമെൻസിന്റെയും സംയോജനമാണ് പുതിയ ഷിറോൺ മോഡൽ എന്ന് ആഡംബര സ്പോർട്സ് കാർ നിർമ്മാതാക്കൾ അവകാശപ്പെടുന്നു.

മിലാനോ മോൻസ ഓപ്പൺ എയർ മോട്ടോർ ഷോയിൽ ഷിറോൺ സൂപ്പർ സ്‌പോർട്ട് പരസ്യമായി പ്രദർശിപ്പിച്ച് ബുഗാട്ടി

ഷിറോൺ സൂപ്പർ സ്‌പോർട്ട് 300+ ന് സമാനമായ 8.0 ലിറ്റർ W16 എഞ്ചിനും നാല് ടർബോകളും ഉപയോഗിച്ച് ബുഗാട്ടി ഇതിന്റെ വേഗത കൂട്ടാൻ ചില സുപ്രധാന മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്.

മിലാനോ മോൻസ ഓപ്പൺ എയർ മോട്ടോർ ഷോയിൽ ഷിറോൺ സൂപ്പർ സ്‌പോർട്ട് പരസ്യമായി പ്രദർശിപ്പിച്ച് ബുഗാട്ടി

കംപ്രസർ വീലുകളുള്ള വലിയ ടർബോചാർജറുകൾ ബ്രാൻഡ് ഇതിൽ ചേർത്തിരിക്കുന്നു, ഉയർന്ന വേഗതയ്ക്ക് സഹായിക്കുന്ന പുതിയ ചാസിയും രൂപകൽപ്പന ചെയ്തിട്ടുണ്ട്.

മിലാനോ മോൻസ ഓപ്പൺ എയർ മോട്ടോർ ഷോയിൽ ഷിറോൺ സൂപ്പർ സ്‌പോർട്ട് പരസ്യമായി പ്രദർശിപ്പിച്ച് ബുഗാട്ടി

വാഹനത്തിന്റെ ഭാരം 23 കിലോഗ്രാം കുറച്ചിട്ടുണ്ട്, ലോ സ്ലംഗ് ഫ്രണ്ട് എയറോഡൈനാമിക് കാര്യക്ഷമമാക്കുന്നു. ഷിറോൺ സൂപ്പർ സ്‌പോർട്ടിന്റെ ഏറ്റവും ഉയർന്ന വേഗത മണിക്കൂറിൽ 440 കിലോമീറ്ററാണ്, ഇത് കാറിനെ അവിശ്വസനീയമാംവിധം വേഗത്തിലാക്കുന്നു. ബുഗാട്ടി ഈ ഹൈപ്പർ സ്പോർട്സ് കാറിന്റെ 30 യൂണിറ്റുകൾ മാത്രമേ നിർമ്മിക്കുകയുള്ളൂ, ഓരോന്നിനും ഏകദേശം 3.2 ദശലക്ഷം യൂറോ (ഏകദേശം 28.50 കോടി രൂപ) വിലവരും.

മിലാനോ മോൻസ ഓപ്പൺ എയർ മോട്ടോർ ഷോയിൽ ഷിറോൺ സൂപ്പർ സ്‌പോർട്ട് പരസ്യമായി പ്രദർശിപ്പിച്ച് ബുഗാട്ടി

അഗ്രസ്സീവ് ഫ്യൂച്ചറിസ്റ്റ് ചാസിയുള്ള ബുഗാട്ടി ബൊലൈഡും ഷിറോണിന്റെ അതേ പ്ലാറ്റ്ഫോം പങ്കിടുന്നു, എന്നിരുന്നാലും, ഇത് 1825 bhp കരുത്തും പരമാവധി 1850 Nm torque ഉം സൃഷ്ടിക്കാൻ ശേഷിയുള്ളതാണ്.

മിലാനോ മോൻസ ഓപ്പൺ എയർ മോട്ടോർ ഷോയിൽ ഷിറോൺ സൂപ്പർ സ്‌പോർട്ട് പരസ്യമായി പ്രദർശിപ്പിച്ച് ബുഗാട്ടി

ആഡംബര വാഹന നിർമാതാക്കളുടെ അവകാശവാദമനുസരിച്ച്, സമീപകാലത്ത് ഉൽ‌പാദിപ്പിക്കുന്ന ഏറ്റവും വേഗതയേറിയതും ഭാരം കുറഞ്ഞതുമായ വാഹന സങ്കൽപ്പമാണ് ബൊലൈഡ്.

മിലാനോ മോൻസ ഓപ്പൺ എയർ മോട്ടോർ ഷോയിൽ ഷിറോൺ സൂപ്പർ സ്‌പോർട്ട് പരസ്യമായി പ്രദർശിപ്പിച്ച് ബുഗാട്ടി

ഇതിന് വെറും 2.17 സെക്കൻഡിനുള്ളിൽ 100 ​​കിലോമീറ്റർ വേഗത കൈവരിക്കാൻ കഴിയുമെന്നും വ്യക്തമാക്കിയിട്ടുണ്ട്. ഈ ട്രാക്ക് നിർമ്മിത ഹൈപ്പർ‌കാറിന് ഒരു പ്രൈസ് ടാഗ് ഇല്ല, മാത്രമല്ല ഇത് വളരെക്കാലമായി നിലനിൽക്കുന്ന ഒരു ബുഗാട്ടി ഉപഭോക്താവിനുള്ള എക്‌സ്‌ക്ലൂസീവ് പീസാണെന്നും പറയപ്പെടുന്നു.

Most Read Articles

Malayalam
കൂടുതല്‍... #ബുഗാട്ടി #bugatti
English summary
Bugatti Showcased Chiron Super Sport Publically In Milano Monza Open Air Motor Show. Read in Malayalam.
Story first published: Monday, June 14, 2021, 10:37 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X