ഇന്ത്യയില്‍ പരീക്ഷണയോട്ടം ആരംഭിച്ച് BYD e6 ഇലക്ട്രിക് എംപിവി; അരങ്ങേറ്റം ഈ വര്‍ഷം

ഇന്ത്യന്‍ വിപണിയിലേക്ക് ചുവടുവെപ്പിനൊരുങ്ങി നിരവധി നിര്‍മ്മാതാക്കളാണ് രംഗത്തുള്ളത്. ഫ്രഞ്ച് വാഹന നിര്‍മ്മാതാക്കളായ സിട്രണ്‍ ആണ് അടുത്തിടെ രാജ്യത്ത് സാന്നിധ്യം അറിയിച്ചത്.

ഇന്ത്യയില്‍ പരീക്ഷണയോട്ടം ആരംഭിച്ച് BYD e6 ഇലക്ട്രിക് എംപിവി; അരങ്ങേറ്റം ഈ വര്‍ഷം

ഇപ്പോഴിതാ BYD എന്നൊരു നിര്‍മ്മാതാക്കളും ഇലക്ട്രിക് മോഡലുമായി വിപണിയില്‍ എത്താനൊരുങ്ങുന്നുവെന്നാണ് പുതിയ വാര്‍ത്ത. e6 എന്ന ഇലക്ട്രിക് എംപിവി ഇന്ത്യയില്‍ ആദ്യമായി പരീക്ഷണയോട്ടം നടത്തുന്നതിന്റെ ചിത്രങ്ങളാണ് പുറത്തുവന്നിരിക്കുന്നത്.

ഇന്ത്യയില്‍ പരീക്ഷണയോട്ടം ആരംഭിച്ച് BYD e6 ഇലക്ട്രിക് എംപിവി; അരങ്ങേറ്റം ഈ വര്‍ഷം

ചൈനീസ് കമ്പനിയായ BYD നിര്‍മ്മിക്കുന്ന ഇലക്ട്രിക് എംപിവിയാണ് e6. ഈ വര്‍ഷം അവസാനത്തോടെ ഇലക്ട്രിക് എംപിവി ഇന്ത്യയിലെ ഷോറൂമുകളില്‍ എത്തുമെന്ന് പ്രതീക്ഷിക്കുന്നു.

MOST READ: ബ്രിട്ടന്റെ ഫിലിപ്പ് രാജകുമാരന്റെ അന്ത്യയാത്ര അദ്ദേഹത്തിന്റെ വ്യക്തി മുദ്ര പതിഞ്ഞ പ്രത്യേക ലാൻഡ് റോവറിൽ

ഇന്ത്യയില്‍ പരീക്ഷണയോട്ടം ആരംഭിച്ച് BYD e6 ഇലക്ട്രിക് എംപിവി; അരങ്ങേറ്റം ഈ വര്‍ഷം

തുടക്കത്തില്‍, ഹോമോലോഗേഷന്റെ ആവശ്യമില്ലാതെ പ്രതിവര്‍ഷം 2,500 യൂണിറ്റുകള്‍ ഇറക്കുമതി ചെയ്യാന്‍ അനുവദിക്കുന്ന ചട്ടപ്രകാരം ഇത് പൂര്‍ണ്ണമായും നിര്‍മ്മിച്ച യൂണിറ്റായി (CBU) കൊണ്ടുവരുമെന്ന് പ്രതീക്ഷിക്കുന്നു. BYD ഒരു ചൈനീസ് ഓട്ടോമോട്ടീവ് ബ്രാന്‍ഡാണ്, ഇതിന്റെ ഓഹരി ഉടമകളില്‍ അമേരിക്കന്‍ കമ്പനികളായ ജനറല്‍ മോട്ടോഴ്സ്, വാറന്‍ ബഫറ്റിന്റെ ഉടമസ്ഥതയിലുള്ള ബെര്‍ക്ക്ഷെയര്‍ ഹാത്വേ എന്നിവ ഉള്‍പ്പെടുന്നു.

ഇന്ത്യയില്‍ പരീക്ഷണയോട്ടം ആരംഭിച്ച് BYD e6 ഇലക്ട്രിക് എംപിവി; അരങ്ങേറ്റം ഈ വര്‍ഷം

ഏറ്റവും പുതിയ പരീക്ഷണ ചിത്രങ്ങളിലെ വാഹനം, സിംഗപ്പൂരില്‍ വില്‍പ്പനയ്ക്കെത്തിയ പുതുതലമുറ e6-ന്റെതാണ്. ആദ്യ തലമുറ e6- 2010 ല്‍ ആഗോളതലത്തില്‍ അരങ്ങേറ്റം കുറിച്ചു. മുമ്പത്തെ ആവര്‍ത്തനത്തിന്റെ ബോക്‌സി സിലൗറ്റിന് പകരം വലിയ വിന്‍ഡോ ഏരിയയുള്ള ഒരു സാധാരണ എംപിവി നിലപാടാണ് പുതിയ e6 അവതരിപ്പിക്കുന്നത്.

MOST READ: മക്കൾക്കായി മലപ്പുറം സ്വദേശിയുടെ കരവിരുതിൽ ഒരു മിനി ജീപ്പ്

ഇന്ത്യയില്‍ പരീക്ഷണയോട്ടം ആരംഭിച്ച് BYD e6 ഇലക്ട്രിക് എംപിവി; അരങ്ങേറ്റം ഈ വര്‍ഷം

മുന്‍വശത്ത് നിന്ന്, BYD e6 ഒരു മനോഹരമായ എംപിവി പോലെ കാണപ്പെടുന്നു. വലിയ റാപ്-റൗണ്ട് ഹെഡ്‌ലാമ്പുകളും, ഫ്രണ്ട് ഗ്രില്ലും സമകാലീനമായി കാണപ്പെടുന്നു, അതേസമയം പിന്‍വശത്തെ റിയര്‍ വ്യൂ മിററുകള്‍ ഡോറില്‍ നിന്ന് മറഞ്ഞിരിക്കുന്നത് e6 കൂടുതല്‍ പ്രീമിയമായി കാണപ്പെടുന്നു.

ഇന്ത്യയില്‍ പരീക്ഷണയോട്ടം ആരംഭിച്ച് BYD e6 ഇലക്ട്രിക് എംപിവി; അരങ്ങേറ്റം ഈ വര്‍ഷം

എംപിവി സിലൗറ്റ് ഉണ്ടായിരുന്നിട്ടും, ശക്തമായ ക്രീസുകളും, വരകളും വീല്‍ ആര്‍ച്ചുകളുമുള്ള e6 തികച്ചും മസ്‌കുലറും, സ്‌പോര്‍ട്ടിയുമായി കാണപ്പെടുന്നു. രണ്ട് ടെയില്‍ ലാമ്പുകളെ ബന്ധിപ്പിക്കുന്ന നേര്‍ത്ത ക്രോം സ്ട്രിപ്പ് ഉപയോഗിച്ചും പിന്‍ഭാഗം മനോഹരമായി രൂപകല്‍പ്പന ചെയ്തിട്ടുണ്ട്.

MOST READ: ഇലക്ട്രിക് ഇരുചക്ര വാഹനം വാങ്ങാൻ പദ്ധതിയുണ്ടോ? FAME-II സബ്‌സിഡി ലഭിക്കാൻ അർഹതയുണ്ടോ എന്ന് പരിശോധിക്കാം

ഇന്ത്യയില്‍ പരീക്ഷണയോട്ടം ആരംഭിച്ച് BYD e6 ഇലക്ട്രിക് എംപിവി; അരങ്ങേറ്റം ഈ വര്‍ഷം

മിക്ക ഇലക്ട്രിക് കാറുകളെയും പോലെ ഇതിന് പ്രീമിയം ഇന്റീരിയര്‍ ലഭിക്കുമെന്നാണ് സൂചന. 10.1 ഇഞ്ച് വലിയ ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനമാണ് ഡാഷ്ബോര്‍ഡിന്റെ ആധിപത്യം. മറ്റ് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റങ്ങളില്‍ നിന്ന് വ്യത്യസ്തമായി, 90 ഡിഗ്രി തിരിക്കുന്നതിലൂടെ സ്‌ക്രീനിന്റെ ഓറിയന്റേഷന്‍ ഭൗതികമായി മാറ്റാനാകും.

ഇന്ത്യയില്‍ പരീക്ഷണയോട്ടം ആരംഭിച്ച് BYD e6 ഇലക്ട്രിക് എംപിവി; അരങ്ങേറ്റം ഈ വര്‍ഷം

ഇലക്ട്രിക് രീതിയില്‍ ക്രമീകരിക്കാവുന്ന ഫ്രണ്ട് സീറ്റുകള്‍, ഒരു ഇലക്ട്രോണിക് പാര്‍ക്കിംഗ് ബ്രേക്ക്, 4-എയര്‍ബാഗുകള്‍, എബിഎസ്, ട്രാക്ഷന്‍ കണ്‍ട്രോള്‍, ഹില്‍-സ്റ്റാര്‍ട്ട് അസിസ്റ്റ്, ടയര്‍ പ്രഷര്‍ മോണിറ്ററിംഗ് സിസ്റ്റം, റിയര്‍ പാര്‍ക്കിംഗ് സെന്‍സറുകള്‍, എന്നിങ്ങനെ ഒരാള്‍ പ്രതീക്ഷിക്കുന്ന എല്ലാ സൗകര്യങ്ങളും സുരക്ഷാ സവിശേഷതകളും ഉള്‍ക്കൊള്ളുന്നതാണ് BYD e6.

MOST READ: ക്ലിക്കായി റെനോ ട്രൈബർ, 75,000 യൂണിറ്റ് വിൽപ്പന പിന്നിട്ടു

ഇന്ത്യയില്‍ പരീക്ഷണയോട്ടം ആരംഭിച്ച് BYD e6 ഇലക്ട്രിക് എംപിവി; അരങ്ങേറ്റം ഈ വര്‍ഷം

41 കിലോവാട്ട്‌സ് ബാറ്ററി പായ്ക്കാണ് e6-ന്റെ കരുത്ത്, ഒരൊറ്റ ചാര്‍ജില്‍ 522 കിലോമീറ്റര്‍ വരെ സഞ്ചരിക്കാന്‍ ഇവിക്ക് കഴിയുമെന്ന് കമ്പനി അവകാശപ്പെടുന്നു.

ഇന്ത്യയില്‍ പരീക്ഷണയോട്ടം ആരംഭിച്ച് BYD e6 ഇലക്ട്രിക് എംപിവി; അരങ്ങേറ്റം ഈ വര്‍ഷം

ഈ വര്‍ഷം അവസാനത്തോടെ വാഹനം വിപണിയില്‍ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. 20-25 ലക്ഷം രൂപ വരെ വാഹനത്തിന് എക്‌സ്‌ഷോറൂം വില വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. e6 കൂടാതെ മൂന്ന് ഇലക്ട്രിക് വാഹനങ്ങള്‍ കൂടി വിപണിയില്‍ അവതരിപ്പിക്കാന്‍ കമ്പനി പദ്ധതിയിടുന്നു.

Image Source: Team-BHP

Most Read Articles

Malayalam
English summary
BYD e6 Electric MPV Spied Testing In India, Launching This Year. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X