യാത്രക്കാരുടെ സുരക്ഷ മുഖ്യം; ആറ് എയര്‍ബാഗുകള്‍ നിര്‍ബന്ധമാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍

രാജ്യത്ത് വില്‍പ്പനയ്ക്ക് എത്തിക്കുന്ന വാഹനങ്ങളുടെ സുരക്ഷ വര്‍ധിപ്പിക്കുന്നതിന് വിവിധ പദ്ധതികള്‍ ആസൂത്രണം ചെയ്യുകയാണ് കേന്ദ്രസര്‍ക്കാര്‍. ഇതിന്റെ ആദ്യപടിയായി നേരത്തെ ഡ്യുവല്‍ എയര്‍ബാഗുകള്‍ നിര്‍ബന്ധമാക്കി കേന്ദ്രം രംഗത്തെത്തിയിരുന്നു.

യാത്രക്കാരുടെ സുരക്ഷ മുഖ്യം; ആറ് എയര്‍ബാഗുകള്‍ നിര്‍ബന്ധമാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍

എന്നാല്‍ ഇപ്പോഴിതാ, എല്ലാ വാഹനങ്ങളിലും സ്റ്റാന്‍ഡേര്‍ഡായി കുറഞ്ഞത് ആറ് എയര്‍ബാഗുകളെങ്കിലും നല്‍കണമെന്ന് ഇന്ത്യയിലെ കാര്‍ നിര്‍മാതാക്കളോട് ആവശ്യപ്പെട്ടിരിക്കുകയാണ് കേന്ദ്ര റോഡ് ഗതാഗത, ഹൈവേ മന്ത്രി നിതിന്‍ ഗഡ്കരി.

യാത്രക്കാരുടെ സുരക്ഷ മുഖ്യം; ആറ് എയര്‍ബാഗുകള്‍ നിര്‍ബന്ധമാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍

യാത്രക്കാരുടെ സുരക്ഷ കണക്കിലെടുത്ത്, വാഹനത്തിന്റെ എല്ലാ വകഭേദങ്ങളിലും വിഭാഗങ്ങളിലും കുറഞ്ഞത് ആറ് എയര്‍ബാഗുകള്‍ നിര്‍ബന്ധമായും നല്‍കണമെന്ന് എല്ലാ സ്വകാര്യ വാഹന നിര്‍മാതാക്കളോടും അഭ്യര്‍ത്ഥിക്കുന്നുവെന്ന് അദ്ദേഹം വ്യക്തമാക്കി.

യാത്രക്കാരുടെ സുരക്ഷ മുഖ്യം; ആറ് എയര്‍ബാഗുകള്‍ നിര്‍ബന്ധമാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍

എല്ലാ വാഹനങ്ങളിലും ആറ് എയര്‍ബാഗുകള്‍ നിര്‍ബന്ധമാക്കാനുള്ള സാധ്യത ഈയിടെ നടന്ന SIAM (സൊസൈറ്റി ഓഫ് ഇന്ത്യന്‍ ഓട്ടോമൊബൈല്‍ മാനുഫാക്ചറേഴ്‌സ്) മീറ്റിംഗില്‍ ചര്‍ച്ച ചെയ്യപ്പെട്ടു.

യാത്രക്കാരുടെ സുരക്ഷ മുഖ്യം; ആറ് എയര്‍ബാഗുകള്‍ നിര്‍ബന്ധമാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍

വാഹന സുരക്ഷ വര്‍ധിപ്പിക്കുന്നതിന് അധിക എയര്‍ബാഗുകള്‍ ചേര്‍ക്കുന്നതിനു പുറമേ, ഫ്‌ലെക്‌സ്-ഇന്ധന വാഹനങ്ങളുടെ ഭാവിയും ചര്‍ച്ച ചെയ്തു. കേന്ദ്രമന്ത്രിയുടെ മറ്റൊരു ട്വീറ്റ് അനുസരിച്ച്, അത്തരം വാഹനങ്ങള്‍ക്ക് 100 ശതമാനം എഥനോള്‍, പെട്രോള്‍ എന്നിവ ഉപയോഗിച്ച് പ്രവര്‍ത്തിക്കാന്‍ കഴിയും, ഒരു വര്‍ഷത്തിനുള്ളില്‍ ഇത് ലഭ്യമാകുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

യാത്രക്കാരുടെ സുരക്ഷ മുഖ്യം; ആറ് എയര്‍ബാഗുകള്‍ നിര്‍ബന്ധമാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍

നിലവില്‍, ഇന്ത്യന്‍ വിപണിയിലെ എല്ലാ കാറുകള്‍ക്കും ഡ്രൈവര്‍ ഫ്രണ്ട് എയര്‍ബാഗ് മാത്രമേ നിര്‍ബന്ധമുള്ളൂ. ഓഗസ്റ്റ് 31 -ന്റെ സമയപരിധി പിന്‍വലിച്ചതിന് ശേഷം ഈ വര്‍ഷം ഡിസംബര്‍ 31 -ന് ഡ്യുവല്‍ ഫ്രണ്ട് എയര്‍ബാഗുകള്‍ നിര്‍ബന്ധമാക്കാനൊരുങ്ങുകയാണ് കേന്ദ്രം.

യാത്രക്കാരുടെ സുരക്ഷ മുഖ്യം; ആറ് എയര്‍ബാഗുകള്‍ നിര്‍ബന്ധമാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍

നിലവിലെ സാഹചര്യങ്ങള്‍ കണക്കിലെടുത്താണ് സമയപരിധി നീട്ടീ നല്‍കുന്നതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. എന്‍ട്രി ലെവല്‍ വാഹനങ്ങളില്‍ ഭൂരിഭാഗവും ഇതിനകം രണ്ട് ഫ്രണ്ട് എയര്‍ബാഗുകളുമായി വിപണിയില്‍ വില്‍പ്പനയ്ക്ക് എത്തുന്നുണ്ട്.

യാത്രക്കാരുടെ സുരക്ഷ മുഖ്യം; ആറ് എയര്‍ബാഗുകള്‍ നിര്‍ബന്ധമാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍

റോഡ് സുരക്ഷ സംബന്ധിച്ച സുപ്രീം കോടതി കമ്മിറ്റിയുടെ നിര്‍ദ്ദേശങ്ങള്‍ അടിസ്ഥാനമാക്കിയാണ് ഇരട്ട എയര്‍ബാഗുകള്‍ നേരത്തെ നിര്‍ബന്ധമാക്കിയത്. ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡ് (BSI) സവിശേഷതകള്‍ക്ക് കീഴില്‍ എയര്‍ബാഗുകള്‍ക്ക് AIS 145 മാനദണ്ഡം പാലിക്കേണ്ടതുണ്ടെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

യാത്രക്കാരുടെ സുരക്ഷ മുഖ്യം; ആറ് എയര്‍ബാഗുകള്‍ നിര്‍ബന്ധമാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍

അതേസമയം സൈഡ്, കര്‍ട്ടന്‍ എയര്‍ബാഗുകള്‍ വളരെ ചെലവേറിയതാണ്, അതിനാല്‍ സാധാരണയായി പ്രീമിയം മോഡലുകളില്‍ മാത്രമായിരുന്നു ഇത് വാഗ്ദാനം ചെയ്തിരുന്നത്.

യാത്രക്കാരുടെ സുരക്ഷ മുഖ്യം; ആറ് എയര്‍ബാഗുകള്‍ നിര്‍ബന്ധമാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍

കൂടാതെ, സൈഡ് എയര്‍ബാഗുകളില്ലാതെ രൂപകല്‍പ്പന ചെയ്തിട്ടുള്ള കാറുകള്‍ക്ക് ഒരു തടസ്സവുമില്ലാതെ സിസ്റ്റം പ്രവര്‍ത്തിക്കുന്നുവെന്ന് ഉറപ്പാക്കുന്നതിന് പുനര്‍നിര്‍മ്മാണം ആവശ്യമാണ്, ഇത് ചെലവ് കൂടുതല്‍ വര്‍ദ്ധിപ്പിക്കും.

യാത്രക്കാരുടെ സുരക്ഷ മുഖ്യം; ആറ് എയര്‍ബാഗുകള്‍ നിര്‍ബന്ധമാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍

നിലവിലുള്ള ഉല്‍പ്പന്നങ്ങളുടെ അവസാനം വരെ കാത്തിരിക്കുകയും അടുത്ത തലമുറ മോഡലുകളില്‍ അധിക സുരക്ഷ സാങ്കേതികവിദ്യ ചേര്‍ക്കുകയും ചെയ്യുന്നതാണ് നല്ലതെന്നും നിര്‍മാതാക്കള്‍ അവകാശപ്പെടുന്നു. അല്ലെങ്കില്‍ വാഹനങ്ങളുടെ വില ഇനിയും വലിയ മാര്‍ജിനില്‍ വര്‍ധിക്കും.

യാത്രക്കാരുടെ സുരക്ഷ മുഖ്യം; ആറ് എയര്‍ബാഗുകള്‍ നിര്‍ബന്ധമാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍

സമീപകാലത്ത്, ഇന്ത്യയില്‍ കാറുകളുടെ വില ക്രമാതീതമായി ഉയരുന്നത് നമ്മള്‍ കണ്ടു. പ്രധാനമായും അസംസ്‌കൃത വസ്തുക്കളുടെയും ഗതാഗതത്തിന്റെയും വില വര്‍ധനവ് കാരണമാണ് ഇത് സംഭവിക്കുന്നത്.

യാത്രക്കാരുടെ സുരക്ഷ മുഖ്യം; ആറ് എയര്‍ബാഗുകള്‍ നിര്‍ബന്ധമാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍

കൂടാതെ, വാഹന വ്യവസായം ഇപ്പോഴും ലോക്ക്ഡൗണും, കൊവിഡും സൃഷ്ടിച്ച മാന്ദ്യത്തില്‍ തന്നെ തുടരുകയാണ്. ഇതിനിടയില്‍ വില വര്‍ധിപ്പിക്കുക കൂടി ചെയ്യുന്നതോടെ ഉപഭോക്താക്കളെ വിപണിയില്‍ നിന്ന് അകറ്റുമെന്നാണ് നിര്‍മ്മാതാക്കളുടെ വാദം.

യാത്രക്കാരുടെ സുരക്ഷ മുഖ്യം; ആറ് എയര്‍ബാഗുകള്‍ നിര്‍ബന്ധമാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍

മാരുതി സുസുക്കി, റെനോ, നിസാന്‍ തുടങ്ങിയ കാര്‍ നിര്‍മാതാക്കള്‍ക്ക് നിലവില്‍ സൈഡ് അല്ലെങ്കില്‍ കര്‍ട്ടന്‍ എയര്‍ബാഗുകളുള്ള വാഹനങ്ങളില്ല. ടാറ്റ, മഹീന്ദ്ര, ഹോണ്ട മുതലായ മറ്റ് നിര്‍മ്മാതാക്കള്‍ അവരുടെ പ്രീമിയം മോഡലുകളുടെ ഉയര്‍ന്ന ഗ്രേഡുകളില്‍ ഇവ വാഗ്ദാനം ചെയ്യുന്നുണ്ട്.

യാത്രക്കാരുടെ സുരക്ഷ മുഖ്യം; ആറ് എയര്‍ബാഗുകള്‍ നിര്‍ബന്ധമാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍

ഒരു വര്‍ഷത്തിനുള്ളില്‍ ഫ്‌ലെക്‌സ് ഇന്ധന വാഹനങ്ങള്‍ (FFV) പുറത്തിറക്കാനും നിതിന്‍ ഗഡ്കരി നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഈ വാഹനങ്ങള്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നത് പെട്രോള്‍, പെട്രോള്‍-എഥനോള്‍ എഞ്ചിനുകളിലാകും.

യാത്രക്കാരുടെ സുരക്ഷ മുഖ്യം; ആറ് എയര്‍ബാഗുകള്‍ നിര്‍ബന്ധമാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍

അത്തരം വാഹനങ്ങള്‍ വടക്കേ അമേരിക്ക, കാനഡ, ബ്രസീല്‍ എന്നിവിടങ്ങളിലെ മാര്‍ക്കറ്റുകളില്‍ മാത്രമാണ് വില്‍ക്കുന്നത്. ഇന്ത്യയില്‍, FFV- കളുടെ ഉപയോഗം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ലഭ്യമായ വ്യത്യസ്തമായ എഥനോള്‍, പെട്രോള്‍ എന്നിവയുടെ മിശ്രിതങ്ങള്‍ ഉപയോഗിക്കാന്‍ വാഹനങ്ങളെ അനുവദിക്കും.

യാത്രക്കാരുടെ സുരക്ഷ മുഖ്യം; ആറ് എയര്‍ബാഗുകള്‍ നിര്‍ബന്ധമാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍

നിലവില്‍, നിയന്ത്രണങ്ങള്‍ പെട്രോളില്‍ 10 ശതമാനം എഥനോള്‍ വരെ ഉപയോഗിക്കാന്‍ അനുവദിക്കുന്നു. ഷോര്‍ട്ട് സപ്ലൈസ് കാരണം 10 ശതമാനം മിശ്രിത പെട്രോള്‍ 15 സംസ്ഥാനങ്ങളില്‍ മാത്രമായി പരിമിതപ്പെടുമ്പോള്‍ മറ്റ് സംസ്ഥാനങ്ങളില്‍ ജൈവ ഇന്ധനത്തിന്റെ ഉപയോഗം 0 മുതല്‍ 5 ശതമാനം വരെയാണ്.

യാത്രക്കാരുടെ സുരക്ഷ മുഖ്യം; ആറ് എയര്‍ബാഗുകള്‍ നിര്‍ബന്ധമാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍

മലിനീകരണം ഉണ്ടാക്കുന്ന ഫോസില്‍ ഇന്ധനങ്ങളുടെ ഉപയോഗം കുറയ്ക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഗഡ്കരി ഈ വിഷയം അവതരിപ്പിച്ചത്. അതേസമയം, ഇന്ധനക്ഷമത മാനദണ്ഡങ്ങള്‍ മാറ്റിവയ്ക്കാന്‍ SIAM മന്ത്രിയോട് അഭ്യര്‍ത്ഥിച്ചു. കോര്‍പ്പറേറ്റ് ശരാശരി ഇന്ധന കാര്യക്ഷമത ഘട്ടം -2 (CAFE -2) ഈ വര്‍ഷം അവസാനം മുതല്‍ പ്രാബല്യത്തില്‍ വരും, ഭാരത് സ്റ്റേജ് VI സ്റ്റേജ് II മാനദണ്ഡങ്ങള്‍ 2023 ഏപ്രില്‍ മുതല്‍ പ്രാബല്യത്തില്‍ വരുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

Most Read Articles

Malayalam
English summary
Central government urges to offer six airbags as standard find here all details
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X