കുറഞ്ഞ സുരക്ഷയുള്ള വാഹനങ്ങളുടെ വില്‍പ്പനയില്‍ ആശങ്കയുമായി സര്‍ക്കാര്‍; മാപ്പ് നല്‍കാനാവില്ലെന്ന് മുന്നറിയിപ്പ്

ഒരു വാഹനം സ്വന്തമാക്കുകയെന്നത് പലരുടെയും ആഗ്രമാണ്. പല കാര്യങ്ങള്‍ നോക്കിയാണ് മിക്കപ്പോഴും വാഹനങ്ങള്‍ തെരഞ്ഞടുക്കുന്നതും.

കുറഞ്ഞ സുരക്ഷയുള്ള വാഹനങ്ങളുടെ വില്‍പ്പനയില്‍ ആശങ്കയുമായി സര്‍ക്കാര്‍; മാപ്പ് നല്‍കാനാവില്ലെന്ന് മുന്നറിയിപ്പ്

ചിലര്‍ വില നോക്കുമ്പോള്‍, ചില ആളുകള്‍ മൈലേജ്, ഫീച്ചറുകള്‍, ബ്രാന്‍ഡ്, റീസെല്‍ വാല്യൂ, സുരക്ഷ എന്നിങ്ങനെ പല ഘടകങ്ങളും പരിശോധിക്കും. ആദ്യമൊക്കെ ആളുകള്‍ക്ക് കൊടുക്കുന്ന കാശിന് മൈലേജ് തിരികെ നല്‍കുന്ന ഒരു വാഹനം മതിയായിരുന്നു.

കുറഞ്ഞ സുരക്ഷയുള്ള വാഹനങ്ങളുടെ വില്‍പ്പനയില്‍ ആശങ്കയുമായി സര്‍ക്കാര്‍; മാപ്പ് നല്‍കാനാവില്ലെന്ന് മുന്നറിയിപ്പ്

എന്നാല്‍ ഇന്ന് അത്തരം ചിന്താഗതികളൊക്കെ മാറിയെന്ന് വേണം പറയാന്‍. സുരക്ഷയെക്കുറിച്ചും ആളുകള്‍ ചിന്തിച്ച് തുടങ്ങി. തന്നോടൊപ്പം വാഹനത്തില്‍ യാത്ര ചെയ്യുന്നവര്‍ക്കും സുരക്ഷ നല്‍കുന്ന വാഹനം എന്ന ചിന്തയിലേക്ക് ആളുകള്‍ ഉയര്‍ന്നുവെന്ന് വേണം പറയാന്‍.

MOST READ: മൈക്രോ എസ്‌യുവി ശ്രേണിയിലും കണ്ണുവെച്ച് സിട്രണ്‍; CC21 പരീക്ഷണയോട്ടം ആരംഭിച്ചു

കുറഞ്ഞ സുരക്ഷയുള്ള വാഹനങ്ങളുടെ വില്‍പ്പനയില്‍ ആശങ്കയുമായി സര്‍ക്കാര്‍; മാപ്പ് നല്‍കാനാവില്ലെന്ന് മുന്നറിയിപ്പ്

ഇതിന്റെ ഭാഗമായി ഇപ്പോള്‍ സുരക്ഷയും വാഹനത്തിന്റെ വില്‍പ്പനയില്‍ വലിയൊരു പങ്കുവഹിക്കുന്നുവെന്ന് വേണം പറയാന്‍. എന്നിരുന്നാലും ചില സമയങ്ങളില്‍ ഇത്തരം കാര്യങ്ങളിലും തിരിമറികള്‍ നടക്കുന്നുവെന്ന് പറയേണ്ടിവരും. ഇതിന് പൂട്ടിട്ടാണ് ഇന്ത്യ ഗവണ്‍മെന്റ് രംഗത്തെത്തിയിരിക്കുന്നത്.

കുറഞ്ഞ സുരക്ഷയുള്ള വാഹനങ്ങളുടെ വില്‍പ്പനയില്‍ ആശങ്കയുമായി സര്‍ക്കാര്‍; മാപ്പ് നല്‍കാനാവില്ലെന്ന് മുന്നറിയിപ്പ്

ചില വാഹന നിര്‍മ്മാതാക്കള്‍ തങ്ങളുടെ ഇന്ത്യ-സ്‌പെക്ക് മോഡലുകള്‍ക്ക് വാഹന സുരക്ഷ മാനദണ്ഡങ്ങള്‍ മനപൂര്‍വ്വം തരംതാഴ്ത്തുകയാണെന്ന റിപ്പോര്‍ട്ടില്‍ ഇന്ത്യന്‍ സര്‍ക്കാര്‍ ആശങ്ക ഉന്നയിച്ചിട്ടുണ്ട്. മാപ്പ് നല്‍കാനാവാത്ത ഇത്തരം നടപടികള്‍ അവസാനിപ്പിക്കാനും എല്ലാ വാഹനങ്ങളും ഇന്ത്യയുടെ വാഹന സുരക്ഷ റേറ്റിംഗ് സംവിധാനം പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനും സര്‍ക്കാര്‍ വാഹന നിര്‍മ്മാതാക്കളോട് ആവശ്യപ്പെട്ടു.

MOST READ: ഫിഗൊ, ഫ്രീസ്റ്റൈൽ, ആസ്പയർ മോഡലുകളുടെ വേരിയന്റുകൾ വെട്ടിക്കുറച്ച് ഫോർഡ്

കുറഞ്ഞ സുരക്ഷയുള്ള വാഹനങ്ങളുടെ വില്‍പ്പനയില്‍ ആശങ്കയുമായി സര്‍ക്കാര്‍; മാപ്പ് നല്‍കാനാവില്ലെന്ന് മുന്നറിയിപ്പ്

വാഹന ലൊക്കേഷന്‍ ട്രാക്കിംഗ് ഉപകരണങ്ങള്‍ നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട് സിയാം സംഘടിപ്പിച്ച സെമിനാറില്‍ MoRTH സെക്രട്ടറി ഗിരിധര്‍ അരാമനെ പ്രശ്നം അഭിസംബോധന ചെയ്തു. ഏതാനും വാഹന നിര്‍മ്മാതാക്കള്‍ മാത്രമാണ് വാഹന സുരക്ഷ റേറ്റിംഗ് സംവിധാനം സ്വീകരിച്ചിരിക്കുന്നതെന്നും അതും അവരുടെ ഉയര്‍ന്ന നിലവാരമുള്ള മോഡലുകള്‍ക്ക് മാത്രമാണെന്നും സെമിനാറില്‍ അദ്ദേഹം പ്രസ്താവിച്ചു.

കുറഞ്ഞ സുരക്ഷയുള്ള വാഹനങ്ങളുടെ വില്‍പ്പനയില്‍ ആശങ്കയുമായി സര്‍ക്കാര്‍; മാപ്പ് നല്‍കാനാവില്ലെന്ന് മുന്നറിയിപ്പ്

ഇന്ത്യയില്‍ വില്‍ക്കുന്ന എല്ലാ വാഹനങ്ങള്‍ക്കും സുരക്ഷ റേറ്റിംഗ് നിര്‍ബന്ധമാക്കണമെന്ന് അരമനെ നിര്‍ദ്ദേശിച്ചു. സുരക്ഷ മാനദണ്ഡങ്ങളില്‍ ഒരു കുറവുമില്ലെന്ന് ഉറപ്പാക്കാന്‍ ഇത് സഹായിക്കുമെന്ന് അദ്ദേഹം പ്രസ്താവിച്ചു. അതേസമയം ഉപഭോക്താക്കളെയും അവര്‍ വാങ്ങുന്ന കാര്യങ്ങളെക്കുറിച്ചും അതിന്റെ പ്രത്യാഘാതങ്ങളെക്കുറിച്ചും ബോധവാന്മാരാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

MOST READ: പുത്തൻ ഹയാബൂസയുടെ ലിമിറ്റഡ് എഡിഷൻ മോഡൽ വിറ്റുപോയത് ദിവസങ്ങൾക്കുള്ളിൽ

കുറഞ്ഞ സുരക്ഷയുള്ള വാഹനങ്ങളുടെ വില്‍പ്പനയില്‍ ആശങ്കയുമായി സര്‍ക്കാര്‍; മാപ്പ് നല്‍കാനാവില്ലെന്ന് മുന്നറിയിപ്പ്

റോഡ് സുരക്ഷ ഉറപ്പാക്കുന്നതില്‍ വാഹന നിര്‍മ്മാതാക്കള്‍ ഏറ്റവും പ്രധാനപ്പെട്ട പങ്ക് വഹിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. അതിനാല്‍ ചില നിര്‍മ്മാതാക്കള്‍ ഇന്ത്യയില്‍ വില്‍ക്കുമ്പോള്‍ സുരക്ഷ മാനദണ്ഡങ്ങള്‍ തരംതാഴ്ത്തുന്നത് മാപ്പര്‍ഹിക്കാത്തതാണ്. ഇത്തരം സാഹചര്യങ്ങള്‍ അവസാനിപ്പിക്കേണ്ടതുണ്ടെന്നും അരമനെ പങ്കുവെച്ചു.

കുറഞ്ഞ സുരക്ഷയുള്ള വാഹനങ്ങളുടെ വില്‍പ്പനയില്‍ ആശങ്കയുമായി സര്‍ക്കാര്‍; മാപ്പ് നല്‍കാനാവില്ലെന്ന് മുന്നറിയിപ്പ്

ഗ്ലോബല്‍ എന്‍സിഎപിയുടെ സേഫ് കാര്‍സ് ഫോര്‍ ഇന്ത്യ കാമ്പെയ്നെയും അരമനെ പരാമര്‍ശിച്ചു. വിവിധ ഇന്ത്യ-സ്‌പെക്ക് മോഡലുകളില്‍ എത്ര ടെസ്റ്റുകള്‍ നിലവാരം കുറഞ്ഞ സുരക്ഷ റേറ്റിംഗിന് കാരണമായി എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

MOST READ: മാറ്റങ്ങളുമായി പുത്തൻ ഹിമാലയൻ വിപണിയിൽ; തെരഞ്ഞെടുക്കാം ആറ് നിറങ്ങളിൽ, വില 2.01 ലക്ഷം രൂപ മുതൽ

കുറഞ്ഞ സുരക്ഷയുള്ള വാഹനങ്ങളുടെ വില്‍പ്പനയില്‍ ആശങ്കയുമായി സര്‍ക്കാര്‍; മാപ്പ് നല്‍കാനാവില്ലെന്ന് മുന്നറിയിപ്പ്

എന്നിരുന്നാലും, അന്താരാഷ്ട്ര വിപണികളുടെ അതേ മോഡലിന് മികച്ച നിലവാരമുണ്ട്. ഈ മോഡലുകളില്‍ എത്രയെണ്ണം ഇന്ത്യയില്‍ നിര്‍മ്മിക്കുകയും മെച്ചപ്പെട്ട സുരക്ഷ റേറ്റിംഗുള്ള മറ്റ് വികസിത വിപണികളിലേക്ക് കയറ്റുമതി ചെയ്യുകയും ചെയ്തു.

കുറഞ്ഞ സുരക്ഷയുള്ള വാഹനങ്ങളുടെ വില്‍പ്പനയില്‍ ആശങ്കയുമായി സര്‍ക്കാര്‍; മാപ്പ് നല്‍കാനാവില്ലെന്ന് മുന്നറിയിപ്പ്

സീറ്റ് ബെല്‍റ്റ് ഓര്‍മ്മപ്പെടുത്തലുകള്‍, ആന്റി-ലോക്ക് ബ്രേക്കിംഗ് സിസ്റ്റം (എബിഎസ്), റിയര്‍ പാര്‍ക്കിംഗ് സെന്‍സറുകള്‍ തുടങ്ങി നിരവധി സുരക്ഷ സവിശേഷതകള്‍ ഇന്ത്യന്‍ സര്‍ക്കാര്‍ നിര്‍ബന്ധമാക്കിയിട്ടുണ്ടെന്നും അദ്ദേഹം പരാമര്‍ശിച്ചു.

കുറഞ്ഞ സുരക്ഷയുള്ള വാഹനങ്ങളുടെ വില്‍പ്പനയില്‍ ആശങ്കയുമായി സര്‍ക്കാര്‍; മാപ്പ് നല്‍കാനാവില്ലെന്ന് മുന്നറിയിപ്പ്

എന്നിരുന്നാലും, ഇപ്പോഴും ചില വിടവുകള്‍ ഉണ്ട്, മാത്രമല്ല വാഹന നിര്‍മ്മാതാക്കള്‍ അതിന്റെ എല്ലാ മോഡലുകളിലും മാനദണ്ഡങ്ങള്‍ പൂര്‍ണ്ണമായും നടപ്പാക്കേണ്ടതുണ്ട്.

കുറഞ്ഞ സുരക്ഷയുള്ള വാഹനങ്ങളുടെ വില്‍പ്പനയില്‍ ആശങ്കയുമായി സര്‍ക്കാര്‍; മാപ്പ് നല്‍കാനാവില്ലെന്ന് മുന്നറിയിപ്പ്

റോഡ് സുരക്ഷ മെച്ചപ്പെടുത്തുന്നതിനായി സര്‍ക്കാര്‍ തന്നെ പുതിയ നടപടികള്‍ കൊണ്ടുവരുമെന്ന് പറയപ്പെടുന്നു. വാഹന ലൊക്കേഷന്‍ ട്രാക്കിംഗ് (VLT) നൊപ്പം അപകടത്തില്‍പ്പെടുന്നവര്‍ക്ക് അടിയന്തിര പരിചരണത്തിനും പണരഹിതമായ ചികിത്സയ്ക്കും ഭാവിയില്‍ ഒരു പദ്ധതി ഉണ്ടായിരിക്കുമെന്ന് അരമനെ പ്രസ്താവിച്ചു.

Most Read Articles

Malayalam
English summary
Central Government Warns Auto Manufacturers, Stop Selling Low Safety Vehicles, Here Is The Details. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X