ടാറ്റയില്‍ നിന്നും 300 ഇലക്ട്രിക് വാഹനങ്ങള്‍ വാങ്ങാനൊരുങ്ങി CESL

ടാറ്റ മോട്ടോര്‍സില്‍ നിന്ന് ഇലക്ട്രിക് വാഹനങ്ങള്‍ വാങ്ങാനൊരുങ്ങി എനര്‍ജി എഫിഷ്യന്‍സി സര്‍വീസസ് ലിമിറ്റഡിന്റെ (EESL) പൂര്‍ണ്ണ ഉടമസ്ഥതയിലുള്ള കണ്‍വെര്‍ജന്‍സ് എനര്‍ജി സര്‍വീസസ് ലിമിറ്റഡ് (CESL).

ടാറ്റയില്‍ നിന്നും 300 ഇലക്ട്രിക് വാഹനങ്ങള്‍ വാങ്ങാനൊരുങ്ങി CESL

ടാറ്റയില്‍ നിന്നും 300 ഓളം ഇലക്ട്രിക് വാഹനങ്ങള്‍ വാങ്ങുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇലക്ട്രിക് വാഹനങ്ങളിലേക്ക് മാറാന്‍ ആഗ്രഹിക്കുന്ന സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് ഈ വാഹനങ്ങളെ വിന്യസിക്കുന്നതിന് പ്രവര്‍ത്തിക്കുമെന്നും കമ്പനി അറിയിച്ചു.

ടാറ്റയില്‍ നിന്നും 300 ഇലക്ട്രിക് വാഹനങ്ങള്‍ വാങ്ങാനൊരുങ്ങി CESL

ഇലക്ട്രിക് വാഹനങ്ങള്‍ (കാറുകള്‍) മൂന്ന് വര്‍ഷത്തെ വാറണ്ടിയോടെ വരും. പൂര്‍ണ ചാര്‍ജില്‍ 250 കിലോമീറ്ററിന് തുല്യമോ അതില്‍ കൂടുതലോ പരിധി ഉണ്ടായിരിക്കുമെന്ന് ടാറ്റ നെക്‌സോണ്‍ ഇവിയെ പരാമര്‍ശിച്ച് CESL അറിയിച്ചു.

MOST READ: മുഖംമിനുക്കി പുതിയ ബി‌എം‌ഡബ്ല്യു X3 എസ്‌യുവി, ചിത്രങ്ങൾ പുറത്ത്

ടാറ്റയില്‍ നിന്നും 300 ഇലക്ട്രിക് വാഹനങ്ങള്‍ വാങ്ങാനൊരുങ്ങി CESL

'ഇലക്ട്രിക് വാഹനങ്ങളാണ് ഭാവിയെന്നും ഇന്ത്യയിലെ കൂടുതല്‍ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ വൈദ്യുത ഗതാഗതത്തിലേക്ക് മാറുന്നതില്‍ തങ്ങള്‍ സന്തുഷ്ടരാണെന്ന് CESL എംഡിയും സിഇഒയുമായ മഹുവാ ആചാര്യ പറഞ്ഞു.

ടാറ്റയില്‍ നിന്നും 300 ഇലക്ട്രിക് വാഹനങ്ങള്‍ വാങ്ങാനൊരുങ്ങി CESL

ടാറ്റ മോട്ടോര്‍സുമായുള്ള തങ്ങളുടെ ബന്ധം ഇന്ത്യയിലെ മൊബിലിറ്റിയുടെ ഭാവിക്ക് നല്ലൊരു വികസനമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നെക്സോണ്‍ ഇവി അതിന്റെ സെഗ്മെന്റിലെ ശക്തമായ മോഡലാണ്.

MOST READ: പുതുതലമുറ ലാൻഡ് ക്രൂസർ ഈ മാസം അവസാനം വിപണിയിലെത്തിക്കാനൊരുങ്ങി ടൊയോട്ട

ടാറ്റയില്‍ നിന്നും 300 ഇലക്ട്രിക് വാഹനങ്ങള്‍ വാങ്ങാനൊരുങ്ങി CESL

മാത്രമല്ല ജനപ്രീതിക്ക് താരതമ്യേന ഉയര്‍ന്ന ഡ്രൈവ് ശ്രേണിയും താരതമ്യേന താങ്ങാനാവുന്ന വിലയും സഹായിച്ചിട്ടുണ്ട്. ഇ-മൊബിലിറ്റി സജീവമായി സ്വീകരിക്കുകയെന്ന സര്‍ക്കാരിന്റെ കാഴ്ചപ്പാടിനെ പിന്തുണയ്ക്കാന്‍ ടാറ്റ മോട്ടോര്‍സ് പ്രതിജ്ഞാബദ്ധമാണ്.

ടാറ്റയില്‍ നിന്നും 300 ഇലക്ട്രിക് വാഹനങ്ങള്‍ വാങ്ങാനൊരുങ്ങി CESL

'പരിസ്ഥിതി സൗഹൃദ പരിഹാരങ്ങള്‍ കൂട്ടത്തോടെ സ്വീകരിക്കുന്നത് ത്വരിതപ്പെടുത്തുന്നതിന് പങ്കാളികള്‍ തമ്മിലുള്ള ലക്ഷ്യബോധമുള്ള സഹകരണം പ്രധാനമാണെന്ന് ടാറ്റ മോട്ടോര്‍സിന്റെ പാസഞ്ചര്‍ വെഹിക്കിള്‍ ബിസിനസ് യൂണിറ്റ് പ്രസിഡന്റ് ശൈലേഷ് ചന്ദ്ര പറഞ്ഞു.

MOST READ: കൊവിഡ് പ്രതിസന്ധിയിൽ വലഞ്ഞ് ഫോർഡ് ഫിഗോ; ഏപ്രിൽ മാസത്തിൽ വിറ്റുപോയത് ഒരേയൊരു യൂണിറ്റ്

ടാറ്റയില്‍ നിന്നും 300 ഇലക്ട്രിക് വാഹനങ്ങള്‍ വാങ്ങാനൊരുങ്ങി CESL

ടെന്‍ഡറിന്റെ ആകെ ചെലവ് ഏകദേശം 44 കോടി രൂപയോളമാണ്. ടെണ്ടര്‍ രണ്ട് ഷെഡ്യൂളുകളായി നടപ്പാക്കും- ആദ്യ ഷെഡ്യൂള്‍ പ്രകാരം 300 ഇലക്ട്രിക് വാഹനങ്ങള്‍ വാങ്ങും. രണ്ടാമത്തെ ഷെഡ്യൂളില്‍ ഉള്‍നാടന്‍ ഗതാഗതം ഉള്‍പ്പെടും, അതില്‍ ലോഡിംഗ്, അണ്‍ലോഡിംഗ്, നിയുക്ത സ്ഥലത്തേക്ക് മാറ്റുക, ട്രാന്‍സിറ്റ് ഇന്‍ഷുറന്‍സ്, വാഹനങ്ങള്‍ വിതരണം ചെയ്യുന്നതിന് ആകസ്മികമായ മറ്റ് ചെലവുകള്‍ എന്നിവ ഉള്‍പ്പെടുന്നു.

ടാറ്റയില്‍ നിന്നും 300 ഇലക്ട്രിക് വാഹനങ്ങള്‍ വാങ്ങാനൊരുങ്ങി CESL

വിപണിയില്‍ വലിയ സ്വീകാര്യതയാണ് നെക്‌സോണ്‍ ഇലക്ട്രിക്കിന് ലഭിക്കുന്നത്. പാസഞ്ചര്‍ ഫോര്‍ വീലര്‍ ഇലക്ട്രിക് ശ്രേണിയില്‍ നെക്‌സോണ്‍ ഇവിക്ക് 64 ശതമാനം വിപണി വിഹിതമുണ്ടെന്നും കമ്പനി അറിയിച്ചു.

MOST READ: ജീപ്പ്, സിട്രൺ ബ്രാൻഡുകൾക്ക് മൊബൈൽ ഡ്രൈവ് ഡിജിറ്റൽ ഇന്റർഫേസ് നൽകാനൊരുങ്ങി സ്റ്റെല്ലാന്റിസ്

ടാറ്റയില്‍ നിന്നും 300 ഇലക്ട്രിക് വാഹനങ്ങള്‍ വാങ്ങാനൊരുങ്ങി CESL

ഇതിനോടകം തന്നെ വാഹനത്തിന്റെ 4,000-ല്‍ അധികം യൂണിറ്റുകള്‍ കമ്പനി നിരത്തിലെത്തിച്ചിട്ടുണ്ട്. രാജ്യത്ത് നിലവില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന ഇലക്ട്രിക് എസ്‌യുവി കൂടിയാണിത്.

Most Read Articles

Malayalam
English summary
CESL Planning To Buy 300 Electric Vehicles From Tata Motors. Read in Malayalam.
Story first published: Wednesday, May 19, 2021, 11:55 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X