മൺസൂൺ ക്യാമ്പിന്റെ രണ്ടാം ഘട്ടവും പ്രഖ്യാപിച്ച് ഷെവർലെ

ഇന്ത്യൻ വിപണിയിൽ നിന്നും വിൽപ്പന അവസാനിപ്പിച്ച് കപ്പൽ കയറിയെങ്കിലും രാജ്യത്തെ ഉപഭോക്താക്കളോടുള്ള പ്രതിബദ്ധതയിൽ കുറവൊന്നും വരുത്താത്തവരാണ് ജനറൽ മോട്ടോർസിന്റെ കീഴിലുള്ള ഷെവർലെ.

മൺസൂൺ ക്യാമ്പിന്റെ രണ്ടാം ഘട്ടവും പ്രഖ്യാപിച്ച് ഷെവർലെ

അടുത്ത ആഴ്ച്ച മുതൽ ഷെവർലെ മൺസൂൺ ക്യാമ്പിന്റെ രണ്ടാം ഘട്ടം നടത്തുമെന്ന പ്രഖ്യാപനവുമായാണ് ജനറൽ മോട്ടോർസ് ഇപ്പോൾ രംഗത്തെത്തിയിരിക്കുന്നത്. ഈ സർവീസ് ക്യാമ്പിന്റെ ആനുകൂല്യങ്ങൾ നേടാൻ ആഗ്രഹിക്കുന്ന ഉപഭോക്താക്കൾക്ക് 2021 ഓഗസ്റ്റ് 2 മുതൽ 6 വരെ ഇത് ഉപയോഗപ്പെടുത്താനാവും.

മൺസൂൺ ക്യാമ്പിന്റെ രണ്ടാം ഘട്ടവും പ്രഖ്യാപിച്ച് ഷെവർലെ

ഒരു ഷെഡ്യൂൾഡ് ചെക്ക്-അപ്പ് ക്യാമ്പിലൂടെഎല്ലാ ഷെവർലെ കാർ ഉടമകൾക്കും അവരുടെ കാറുകൾ പരിശോധിക്കാം. കൂടാതെ ഉപഭോക്താക്കളുടെ പ്രയോജനത്തിനായി കമ്പനി വിവിധ ഓഫറുകളും ആവിഷ്ക്കരിച്ചിട്ടുണ്ട് എന്നതും സ്വാഗതാർഹമായ തീരുമാനമാണ്.

മൺസൂൺ ക്യാമ്പിന്റെ രണ്ടാം ഘട്ടവും പ്രഖ്യാപിച്ച് ഷെവർലെ

ആക്‌സസറികളുടെയും മൂല്യവർധിത സേവനങ്ങളുടെയും കിഴിവുകളാണ് ഇതിൽ പ്രധാനമായും ഉൾപ്പെടുക. ഈ വർഷം ജൂലൈ 14 മുതൽ 18 വരെ ഈ മൺസൂൺ സർവീസ് ക്യാമ്പിന്റെ ആദ്യ ഘട്ടം ഷെവർലെ പൂർത്തിയാക്കിയിരുന്നു.

മൺസൂൺ ക്യാമ്പിന്റെ രണ്ടാം ഘട്ടവും പ്രഖ്യാപിച്ച് ഷെവർലെ

എല്ലാ ഷെവർലെ ഉപഭോക്താക്കൾക്കും ഈ രണ്ടാം ഘട്ടത്തിനായി അടുത്തുള്ള അംഗീകൃത സർവീസ് കേന്ദ്രത്തിൽ രജിസ്റ്റർ ചെയ്യാൻ കഴിയും. കൂടുതൽ വിവരങ്ങൾക്ക് അവർക്ക് ബ്രാൻഡിന്റെ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുകയോ അല്ലെങ്കിൽ ഹെൽപ്പ്ലൈൻ നമ്പറായ 1800 208 8080 എന്ന നമ്പറിൽ ബന്ധപ്പെടുകയോ ചെയ്യാം.

മൺസൂൺ ക്യാമ്പിന്റെ രണ്ടാം ഘട്ടവും പ്രഖ്യാപിച്ച് ഷെവർലെ

ഇന്ത്യയിൽ പുതിയ ഷെവർലെ കാറുകളുടെ ഉത്പാദനം നിർത്തിവെച്ചിട്ടുണ്ടെങ്കിലും ജനറൽ മോട്ടോർസ് അവരുടെ ഉപഭോക്താക്കൾക്കായുള്ള സർവീസ്-വിൽപനാനന്തര സേവനങ്ങൾ തുടർന്നുവരികയാണ്.

മൺസൂൺ ക്യാമ്പിന്റെ രണ്ടാം ഘട്ടവും പ്രഖ്യാപിച്ച് ഷെവർലെ

രാജ്യത്തൊട്ടാകെയുള്ള എല്ലാ അംഗീകൃത സർവീസ് ഷോറൂമുകളിലും ഇത്തരം ക്യാമ്പ് നടത്തുന്നതിനാൽ കമ്പനി ഇന്നും ഉപഭോക്താക്കൾക്കിടയിൽ ശക്തമായ സാന്നിധ്യമാണ്. വിപണിക്ക് ശേഷമുള്ള അത്തരം വിൽപ്പന സേവനങ്ങൾ ഉപഭോക്താക്കളെ പിന്തുണയ്ക്കാൻ മാത്രമല്ല അവരുടെ കാർ ഉടമസ്ഥത അനുഭവം വർധിപ്പിക്കാനും സഹായിക്കും.

മൺസൂൺ ക്യാമ്പിന്റെ രണ്ടാം ഘട്ടവും പ്രഖ്യാപിച്ച് ഷെവർലെ

ബീറ്റ്, ടവേര, ക്രൂസ് തുടങ്ങിയ വ്യത്യസ്‌ത മോഡലുകളിലൂടെ വാഹനപ്രേമികളുടെ മനസിലേക്ക് ചേക്കേറിയ ഈ ബ്രാൻഡ് ഇന്ത്യൻ വിപണിയിൽ നിന്നും 2017-ലാണ് പിൻമാറിയത്. നിലവിൽ രാജ്യത്തെ 142 നഗരങ്ങളിൽ ബ്രാൻഡ് സർവീസ്, പാർട്സ് ശൃംഖലകൾ പ്രവർത്തിപ്പിക്കുന്നുണ്ട്.

മൺസൂൺ ക്യാമ്പിന്റെ രണ്ടാം ഘട്ടവും പ്രഖ്യാപിച്ച് ഷെവർലെ

രാജ്യത്തെ എല്ലാ സർവീസ് കേന്ദ്രങ്ങളിലും ശക്തമായ സാങ്കേതിക പിന്തുണയും ഫീൽഡ് ടീമും ഷെവർലെക്ക് ഉണ്ടെന്നാണ് പറയപ്പെടുന്നത്. നാല് വർഷങ്ങൾക്ക് മുന്നേ പടിയിറങ്ങിയെങ്കിലും വിൽപ്പനാനന്തര സേവനങ്ങളും പിന്തുണയും കമ്പനി ഉപഭോക്താക്കൾക്ക് നൽകുന്നുണ്ട്.

Most Read Articles

Malayalam
English summary
Chevrolet Announced Monsoon Service Camp Second Phase From August 2nd. Read in Malayalam
Story first published: Thursday, July 29, 2021, 14:24 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X