ഷെവർലെ ഉപഭോക്താക്കൾക്ക് ആശ്വസിക്കാം; ഇന്ത്യയിലെ വിൽപ്പനാനന്തര സേവനങ്ങൾ തുടരും

രാജ്യത്തെ ഉപഭോക്താക്കളോടുള്ള പ്രതിബദ്ധത ഊട്ടിയുറപ്പിച്ച് ഷെവർലെ. ബീറ്റ്, ടവേര, ക്രൂസ് തുടങ്ങിയ വ്യത്യസ്‌ത മോഡലുകളിലൂടെ വാഹനപ്രേമികളുടെ മനസിലേക്ക് ചേക്കേറിയ ഈ ബ്രാൻഡ് ഇന്ത്യൻ വിപണിയിൽ നിന്നും 2017-ലാണ് പിൻമാറിയത്.

ഷെവർലെ ഉപഭോക്താക്കൾക്ക് ആശ്വസിക്കാം; ഇന്ത്യയിലെ വിൽപ്പനാനന്തര സേവനങ്ങൾ തുടരും

എന്നാൽ കയറ്റുമതി വിപണികൾക്കായി രാജ്യത്ത് ഉത്പാദനം തുടർന്ന ഷെവർലെ അടുത്തിടെ പൂർണമായും തങ്ങളുടെ പ്ലാന്റിന്റെ പ്രവർത്തനം അവസാനിപ്പിച്ചു. എന്നാൽ 2021-ലും അതിനുശേഷവും ഇന്ത്യയിലെ ഉപഭോക്താക്കൾക്ക് വിൽപ്പനാനന്തര പിന്തുണ തുടരുമെന്ന് കമ്പനി ഇപ്പോൾ സ്ഥിരീകരിച്ചിരിക്കുകയാണ്.

ഷെവർലെ ഉപഭോക്താക്കൾക്ക് ആശ്വസിക്കാം; ഇന്ത്യയിലെ വിൽപ്പനാനന്തര സേവനങ്ങൾ തുടരും

രാജ്യത്തുടനീളമുള്ള അംഗീകൃത സർവീസ് പ്രവർത്തനങ്ങളുടെയും പാർട്സ് വിതരണക്കാരുടെയും ശക്തമായ ശൃംഖലയിലേക്കുള്ള ഉപഭോക്താക്കളുടെ പ്രവേശനം തുടരും. അതിനായി ഇന്ത്യയിലെ 142 നഗരങ്ങളിൽ ബ്രാൻഡ് നിലവിൽ സർവീസ്, പാർട്സ് ശൃംഖലകൾ പ്രവർത്തിപ്പിക്കുന്നുണ്ട്.

MOST READ: നിരത്തിലേക്ക് എത്താൻ വൈകില്ല, പുത്തൻ സഫാരിയുടെ നിർമാണവും ആരംഭിച്ച് ടാറ്റ

ഷെവർലെ ഉപഭോക്താക്കൾക്ക് ആശ്വസിക്കാം; ഇന്ത്യയിലെ വിൽപ്പനാനന്തര സേവനങ്ങൾ തുടരും

പൂനെയിലെ തലെഗാവിൽ ഷെവർലെക്ക് ഒരു പാർട്സ് ഡിസ്ട്രിബൂഷൻ കേന്ദ്രമുണ്ട്. ആവശ്യമായ എല്ലാ സ്പെയർ പാർട്‌സുകളും എല്ലാ സമയത്തും അതിന്റെ മുഴുവൻ സർവീസ് ശൃംഖലയിലേക്കും എത്തിക്കുന്നുവെന്ന് ഈ കേന്ദ്രം ഉറപ്പാക്കുന്നു.

ഷെവർലെ ഉപഭോക്താക്കൾക്ക് ആശ്വസിക്കാം; ഇന്ത്യയിലെ വിൽപ്പനാനന്തര സേവനങ്ങൾ തുടരും

രാജ്യത്തെ എല്ലാ സർവീസ് കേന്ദ്രങ്ങളിലും ശക്തമായ സാങ്കേതിക പിന്തുണയും ഫീൽഡ് ടീമും ഷെവർലെക്ക് ഉണ്ടെന്നാണ് പറയപ്പെടുന്നത്. ആദ്യത്തെ 'സീറോ ലേബർ ക്യാമ്പ്' എന്ന സർവീസ് പദ്ധതി ഈ വർഷവും തുടരുമെന്ന് കമ്പനി വ്യക്തമാക്കിയിട്ടുണ്ട്.

MOST READ: കോടീശ്വരൻമാരിലെ കോടീശ്വരനായി ടെസ്‌ലയുടെ എലോൺ മസ്‌ക്; വിജയഗാഥ ഇങ്ങനെ

ഷെവർലെ ഉപഭോക്താക്കൾക്ക് ആശ്വസിക്കാം; ഇന്ത്യയിലെ വിൽപ്പനാനന്തര സേവനങ്ങൾ തുടരും

അതോടൊപ്പം 2021-ൽ രാജ്യത്തുടനീളം മറ്റ് പ്രാദേശിക, സീസണൽ ക്യാമ്പുകളും ഉണ്ടാകുമെന്നും ഷെവർലെ ഉറപ്പുനൽകിയിട്ടുണ്ട്. ഈ ക്യാമ്പുകളിൽ ഉപഭോക്താക്കൾക്ക് പ്രൊഫഷണൽ മെയിന്റനെൻസ് സേവനങ്ങൾ അനുഭവിക്കാനുള്ള അവസരവും ആകർഷകമായ കിഴിവുകളുമാണ് ലഭിക്കുന്നത്.

ഷെവർലെ ഉപഭോക്താക്കൾക്ക് ആശ്വസിക്കാം; ഇന്ത്യയിലെ വിൽപ്പനാനന്തര സേവനങ്ങൾ തുടരും

കൂടാതെ ബ്രാൻഡിന്റെ ഔദ്യോഗിക വെബ്‌സൈറ്റിൽ കയറി ലഭ്യമായ സേവനങ്ങളെയും ഓഫറുകളെയും കുറിച്ചുള്ള കൂടുതൽ വിവരങ്ങളും അറിയാം. അതുമല്ലെങ്കിൽ ഷെവർലെ ഇന്ത്യയുടെ കസ്റ്റമർ കെയർ ഹെൽപ്പ്ലൈനുമായി (1800-208-8080) ബന്ധപ്പെടാനുള്ള അവസരവും ഉപഭോക്താക്കൾക്കുണ്ട്.

MOST READ: കളംനിറയാൻ ഹ്യുണ്ടായിയും; ജനുവരിയിൽ 1.50 ലക്ഷം രൂപ വരെയുള്ള കിടിലൻ ഓഫറുകൾ

ഷെവർലെ ഉപഭോക്താക്കൾക്ക് ആശ്വസിക്കാം; ഇന്ത്യയിലെ വിൽപ്പനാനന്തര സേവനങ്ങൾ തുടരും

2017-ൽ ഇന്ത്യൻ വിപണിയിൽ നിന്നും പിൻമാറിയിരുന്നെങ്കിലും കഴിഞ്ഞ മൂന്ന് വർഷമായി വിൽപ്പനാനന്തര സേവനങ്ങളും പിന്തുണയും കമ്പനി ഉപഭോക്താക്കൾക്ക് നൽകുന്നുണ്ട്.

ഷെവർലെ ഉപഭോക്താക്കൾക്ക് ആശ്വസിക്കാം; ഇന്ത്യയിലെ വിൽപ്പനാനന്തര സേവനങ്ങൾ തുടരും

1996-ൽ ഇന്ത്യയിലെത്തിയ ഈ അമേരിക്കൻ ബ്രാൻഡിന് നമ്മുടെ വിപണിയിൽ വേരോടിക്കാൻ കഴിഞ്ഞില്ലെന്നു വേണം പറയാൻ. എന്നാൽ 2006-ൽ ഓപലിനെ പിൻവലിച്ച് ഷെവർലെയെ വിപണിയിലെത്തിച്ചതുപോലെ പുതിയൊരു ബ്രാൻഡിനെ ജനറൽ മോട്ടോർസ് പരിചയപ്പെടുത്താനുള്ള സാധ്യതകൾ ഇനിയുമുണ്ട്.

ഷെവർലെ ഉപഭോക്താക്കൾക്ക് ആശ്വസിക്കാം; ഇന്ത്യയിലെ വിൽപ്പനാനന്തര സേവനങ്ങൾ തുടരും

പുതിയ പ്രഖ്യാപനം എന്തായാലും നിലവിലെ ഷെവർലെ ഉപഭോക്താക്കൾക്ക് ആശ്വാസകരമാണ്. നിലവിൽ സേവനങ്ങൾ തുടരുന്നുണ്ടായിരുന്നെങ്കിലും വരുംകാലത്ത് ഇത് ഇല്ലാതാകുമെന്ന അഭ്യൂഹങ്ങൾ പ്രചരിച്ചിരുന്ന ഘട്ടത്തിലണ് കമ്പനിയുടെ ഈ സ്ഥിരീകരണം.

Most Read Articles

Malayalam
English summary
Chevrolet India Will Continue To Offer After-Sales Support. Read in Malayalam
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X