ഇനി അങ്കം കോംപാക്‌ട് എസ്‌യുവി ശ്രേണിയിൽ, C3 എയർക്രോസിന്റെ സജീവ പരീക്ഷണവുമായി സിട്രൺ

2021 ഏപ്രിലിൽ സിട്രൺ എയർക്രോസ് C5 എയർക്രോസ് പ്രീമിയം എസ്‌യുവിയുടെ അരങ്ങേറ്റത്തോട ഗ്രൂപ്പ് പി‌എസ്‌എ ഇന്ത്യൻ വിപണിയിൽ തിരിച്ചെത്തിയിരിക്കുകയാണ്. രാജ്യത്തെ പ്രധാന നഗരങ്ങളിലെ ലാ മൈസൺ ആശയം അടിസ്ഥാനമാക്കി പത്ത് ഡീലർഷിപ്പുകളുമായാണ് ബ്രാൻഡിന്റെ പ്രവർത്തനങ്ങൾ ആരംഭിച്ചിരിക്കുന്നത്.

ഇനി അങ്കം കോംപാക്‌ട് എസ്‌യുവി ശ്രേണിയിൽ, C3 എയർക്രോസിന്റെ സജീവ പരീക്ഷണവുമായി സിട്രൺ

രണ്ടാംവരവിലെ ആദ്യ മോഡലായ പ്രീമിയം എസ്‌യുവിയിലൂടെ തന്നെ ശ്രദ്ധേനേടാനും കമ്പനിക്ക് സാധിച്ചിട്ടുണ്ട്. ഇത്തവണ സിട്രൺ ബ്രാൻഡിലൂടെ കളംനിറയാനാണ് പി‌എസ്‌എ ഗ്രൂപ്പിന്റെ ശ്രമം. ഇതിനകം തന്നെ നിരവധി തവണ നിരത്തിൽ പ്രത്യക്ഷപ്പെട്ട C3 എയർക്രോസ് കോംപാക്‌ട് എസ്‌യുവിയാകും രണ്ടാമത്തെ മോഡൽ.

ഇനി അങ്കം കോംപാക്‌ട് എസ്‌യുവി ശ്രേണിയിൽ, C3 എയർക്രോസിന്റെ സജീവ പരീക്ഷണവുമായി സിട്രൺ

വളരെയധികം പ്രാദേശികവൽക്കരിച്ച കോം‌പാക്‌ട് എസ്‌യുവി സി-ക്യൂബ്ഡ് പ്രോഗ്രാമിന് കീഴിലാണ് ഒരുങ്ങുന്നത്. ഇതേ പദ്ധതിക്ക് കീഴിൽ വരും വർഷങ്ങളിൽ ബ്രാൻഡിൽ നിന്ന് നിരവധി പുതിയ മോഡലുകളും അണിനിരക്കും.

MOST READ: ഗംഭീര ഓഫറുകളുമായി ടാറ്റ, മോഡൽ നിരയിൽ 65,000 രൂപ വരെ ആനുകൂല്യങ്ങൾ

ഇനി അങ്കം കോംപാക്‌ട് എസ്‌യുവി ശ്രേണിയിൽ, C3 എയർക്രോസിന്റെ സജീവ പരീക്ഷണവുമായി സിട്രൺ

ഉപഭോക്താക്കളിൽ ശക്തമായ സ്വാധീനം ചെലുത്തുമെന്ന് പ്രതീക്ഷിക്കുന്ന ആന്തരികമായി CC21 എന്ന രഹസ്യനാമം വഹിക്കുന്ന പ്രാദേശികവത്ക്കരിച്ച C3 എയർക്രോസ് ഉയർന്ന അളവിൽ വിൽപ്പന പ്രതീക്ഷിക്കുന്ന ആദ്യ ഉൽപ്പന്നം കൂടിയാണ്.

ഇനി അങ്കം കോംപാക്‌ട് എസ്‌യുവി ശ്രേണിയിൽ, C3 എയർക്രോസിന്റെ സജീവ പരീക്ഷണവുമായി സിട്രൺ

ഇപ്പോൾ നിരത്തുകളിൽ കൂടുതൽ പരീക്ഷണം നടത്തുന്ന മോഡലിന്റെ കൂടുതൽ സ്പൈ ചിത്രങ്ങളും ഗാഡിവാഡി പുറത്തുവിട്ടിരിക്കുകയാണ്. സിട്രൺ C3-യുടെ ആഗോള അരങ്ങേറ്റം ഈ വർഷം അവസാനത്തോടെ നടക്കും.

MOST READ: പരീക്ഷണയോട്ടവുമായി ജീപ്പ് ഗ്രാന്‍ഡ് കമാന്‍ഡര്‍; എതിരാളി ടൊയോട്ട ഫോര്‍ച്യൂണര്‍

ഇനി അങ്കം കോംപാക്‌ട് എസ്‌യുവി ശ്രേണിയിൽ, C3 എയർക്രോസിന്റെ സജീവ പരീക്ഷണവുമായി സിട്രൺ

തുടർന്ന് 2022-ന്റെ തുടക്കത്തിലാകും വാഹനം ഇന്ത്യയിൽ വിൽപ്പനയ്‌ക്കെത്തുക. കോംപാക്‌ട് എസ്‌യുവിയുടെ രൂപകൽപ്പന ഇതിനകം ഒരു മിനിയേച്ചർ മോഡലിലൂടെ കമ്പനി വെളിപ്പെടുത്തിയിരുന്നു. അതേ പതിപ്പ് തന്നെയാണ് ഇപ്പോൾ പരീക്ഷണയോട്ടത്തിന് വിധേയമായിരിക്കുന്നതും.

ഇനി അങ്കം കോംപാക്‌ട് എസ്‌യുവി ശ്രേണിയിൽ, C3 എയർക്രോസിന്റെ സജീവ പരീക്ഷണവുമായി സിട്രൺ

എൽഇഡി ഡേടൈം റണ്ണിംഗ് ലൈറ്റുകളുള്ള സ്പ്ലിറ്റ് ഹെഡ്‌ലാമ്പ് ക്ലസ്റ്ററിനൊപ്പം സിട്രൺ, സിഗ്നേച്ചർ റിബൺ ലൈനിംഗിലേക്ക് നയിക്കുന്ന ക്രോം ഹൗസിംഗ്, ചങ്കി ഫ്രണ്ട്, റിയർ സ്‌കിഡ് പ്ലേറ്റുകൾ, കട്ടിയുള്ള ബ്ലാക്ക് വീൽ ആർച്ച് ക്ലാഡിംഗ്, സി ആകൃതിയിലുള്ള എൽഇഡി ടെയിൽ ലാമ്പുകൾ , ഡ്യുവൽ-ടോൺ മേൽക്കൂര, 16 ഇഞ്ച് അലോയ് വീലുകൾ തുടങ്ങിയവയെല്ലാം C3 എസ്‌യുവിയുടെ സവിശേഷതകളായിരിക്കും.

MOST READ: കിക്‌സിന് കൈ നിറയെ ഓഫറുമായി നിസാന്‍; മൂന്ന് മാസത്തേക്ക് ഇഎംഐയും ഇല്ല

ഇനി അങ്കം കോംപാക്‌ട് എസ്‌യുവി ശ്രേണിയിൽ, C3 എയർക്രോസിന്റെ സജീവ പരീക്ഷണവുമായി സിട്രൺ

1.2 ലിറ്റർ നാല് സിലിണ്ടർ ടർബോചാർജ്ഡ് പെട്രോൾ എഞ്ചിനാണ് കോംപാക്‌ട് എസ്‌യുവിയുടെ കരുത്ത്. അഞ്ച് സ്പീഡ് മാനുവൽ അല്ലെങ്കിൽ ഡ്യുവൽ ക്ലച്ച് ഓട്ടോമാറ്റിക് ഗിയർബോക്‌സുമായാകും എഞ്ചിൻ ജോടിയാക്കുക. സി‌എം‌പി പ്ലാറ്റ്ഫോമിലാണ് വാഹനത്തിന്റെ നിർമാണം പൂർത്തിയാക്കിയിരിക്കുന്നത്.

ഇനി അങ്കം കോംപാക്‌ട് എസ്‌യുവി ശ്രേണിയിൽ, C3 എയർക്രോസിന്റെ സജീവ പരീക്ഷണവുമായി സിട്രൺ

മാരുതി സുസുക്കി വിറ്റാര ബ്രെസ, ഹ്യുണ്ടായി വെന്യു, ടാറ്റ നെക്സോൺ, കിയ സോനെറ്റ്, ഫോർഡ് ഇക്കോസ്പോർട്ട്, നിസാൻ മാഗ്നൈറ്റ്, റെനോ കൈഗർ, മഹീന്ദ്ര XUV300, ഹോണ്ട WR-V എന്നിവയുമായാകും വരാനിരിക്കുന്ന സിട്രൺ C3 മാറ്റുരയ്ക്കുക.

ഇനി അങ്കം കോംപാക്‌ട് എസ്‌യുവി ശ്രേണിയിൽ, C3 എയർക്രോസിന്റെ സജീവ പരീക്ഷണവുമായി സിട്രൺ

വളരെ മത്സരാധിഷ്ഠിതമായ എസ്‌യുവി വിഭാഗത്തിൽ എത്തുന്ന സബ്-നാല് മീറ്റർ എസ്‌യുവിക്ക് ഏഴ് ലക്ഷം രൂപ മുതൽ 12 ലക്ഷം രൂപ വരെയായിരിക്കും എക്സ്ഷോറൂം വില. എന്തായാലും പുതിയ മോഡലിന്റെ വരവോടെ ബ്രാൻഡിനായി പുതുവഴികൾ തുറക്കാനാകുമെന്ന പ്രതീക്ഷയിലാണ് ഗ്രൂപ്പ് പിഎസ്എ.

Most Read Articles

Malayalam
കൂടുതല്‍... #സിട്രണ്‍ #citroen
English summary
Citroen C3 Aircross SUV Spotted Testing Again. Read in Malayalam
Story first published: Saturday, June 5, 2021, 16:28 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X