Just In
- 8 hrs ago
കിയയുടെ പുത്തൻ ഏഴ് സീറ്റർ എംപിവിക്ക് ഇലക്ട്രിക് തേർഡ് റോ ആക്സസ് ലഭിക്കാൻ സാധ്യത
- 8 hrs ago
ഉപഭോക്താക്കള്‍ക്കായി MGA പരിധിയില്‍ ടയറുകളും ബാറ്ററികളും പുറത്തിറക്കി മാരുതി
- 10 hrs ago
വിപണിയിൽ ഇന്നും താരമായി തിളങ്ങി മഹീന്ദ്ര ബൊലേറോ
- 10 hrs ago
ചേതക് ഇലക്ട്രിക്കിന്റെ ബുക്കിംഗ് പുനരാരംഭിക്കാനൊരുങ്ങി ബജാജ്
Don't Miss
- Movies
കൊടുത്താല്‍ കൊല്ലത്തും കിട്ടും; നാളിതുവരെ ഫിറോസ് പറഞ്ഞതെല്ലാം ചോദ്യം ചെയ്ത് മത്സരാര്‍ത്ഥികള്‍, അടിയുടെ പൂരം!
- News
കൊവിഡ്; രാജ്യത്ത് 9.80 കോടിയിലധികം ഡോസ് വാക്സിൻ നൽകിയതായി ആരോഗ്യമന്ത്രാലയം
- Sports
IPL 2021: പൃഥ്വി പഴയ പൃഥ്വിയല്ല, ഇതു വേര്‍ഷന്‍ 2.0!- ഫോമിനു പിന്നിലെ രഹസ്യം വെളിപ്പെടുത്തി താരം
- Finance
ഇന്ത്യ- ശ്രീലങ്ക എയർ ബബിൾ സർവീസ് ഉടൻ: കരാർ ഒപ്പുവെച്ചതായി കേന്ദ്രം, സർവീസ് ഉടൻ ആരംഭിക്കും
- Lifestyle
വാള്‍നട്ട് എണ്ണ; കഷണ്ടി മാറി മുടികിളിര്‍ക്കാന്‍ ബെസ്റ്റ്
- Travel
യൂക്കാലി തോട്ടത്തിലെ ടെന്റിലുറങ്ങാം... മൂന്നാറില്‍ ടെന്റ് ടൂറിസവുമായി കെഎസ്ആര്‍ടിസി
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
C5 എയർക്രോസിന്റെ വില പ്രഖ്യാപനം ഏപ്രിൽ ഏഴിന്, വമ്പൻ പ്രതീക്ഷകളുമായി സിട്രൺ
ഫ്രഞ്ച് വിപ്ലവത്തിന് സാക്ഷ്യംവഹിക്കാൻ ഒരുങ്ങുകയാണ് ഇന്ത്യൻ വാഹന വിപണി. മറ്റൊന്നുമല്ല ആഗോള തലത്തിൽ കരുത്ത് തെളിയിച്ച സിട്രൺ എന്ന പ്രീമിയം ബ്രാൻഡ് തങ്ങളുടെ ആദ്യ മോഡലിനെ രാജ്യത്ത് അവതരിപ്പിച്ചു കഴിഞ്ഞു.

C5 എയർക്രോസിനായുള്ള ബുക്കിംഗ് ഇതിനോടകം തന്നെ ആരംഭിച്ച സിട്രൺ തങ്ങളുടെ ആദ്യ മോഡലിനായുള്ള വില ഏപ്രിൽ ഏഴിന് പ്രഖ്യാപിക്കും. വിപണിയിൽ കളംനിറയാൻ ഒരുങ്ങുന്ന പ്രീമിയം എസ്‌യുവി അന്നു തന്നെ വിൽപ്പനയ്ക്ക് സജ്ജമാവുകയും ചെയ്യും.

C5 എയർക്രോസ് സ്വന്തമാക്കാൻ ആഗ്രഹിക്കുന്ന ഉപഭോക്താക്കൾക്ക് 50,000 രൂപ ടോക്കൺ തുകയായി നല്‍കി വാഹനം ഇപ്പോള്‍ ബുക്ക് ചെയ്യാം. രാജ്യത്തെ സിട്രണിന്റെ 10 ഡീലര്‍ഷിപ്പുകളിലൊന്നില്‍ അല്ലെങ്കില്‍ സിട്രണ്‍ ഇന്ത്യ വെബ്സൈറ്റ് വഴിയാണ് എസ്‌യുവിക്കായുള്ള ബുക്കിംഗ് ആരംഭിച്ചിരിക്കുന്നത്.
MOST READ: തെരഞ്ഞെടുത്ത ബിഎസ് VI മോഡലുകളില്‍ ഓഫറുകളും ആനുകൂല്യങ്ങളുമായി ഹോണ്ട

മാര്‍ച്ച് ഒന്നിനും ഏപ്രില്‍ ആറിനും ഇടയില്‍ C5 എയർക്രോസ് ബുക്ക് ചെയ്യുന്നവര്‍ക്ക് അഞ്ച് വര്‍ഷത്തെ അല്ലെങ്കിൽ 50,000 കിലോമീറ്റര്‍ വരെയുള്ള മെയിന്റനെൻസ് പാക്കേജും ഫ്രഞ്ച് ബ്രാൻഡ് വാഗ്ദാനം ചെയ്യുന്നുണ്ട്.

ഇന്ത്യയിലെത്തുന്ന പ്രീമിയം എസ്‌യുവിയിൽ 8 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ എന്നിവയുള്ള 12.3 ഇഞ്ച് ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, പവർ വഴി ക്രമീകരിക്കാവുന്ന ഡ്രൈവർ സീറ്റ്, ഡ്യുവൽ സോൺ ക്ലൈമറ്റ് കൺട്രോൾ എന്നീ സവിശേഷതകളും വാഹനത്തിലുണ്ട്.
MOST READ: ചെറുതും താങ്ങാനാവുന്നതുമായ എസ്‌യുവിയുമായി ഹ്യുണ്ടായി; ബയോണിനെ പരിചയപ്പെടാം

അതോടൊപ്പം ക്രൂയിസ് കൺട്രോൾ, ടോപ്പ് എൻഡ് വേരിയന്റിൽ പനോരമിക് സൺറൂഫ്, ബ്ലൈൻഡ്-സ്പോട്ട് മോണിറ്ററിംഗ്, ആറ് എയർബാഗുകൾ, ഫ്രണ്ട്, റിയർ പാർക്കിംഗ് സെൻസറുകൾ എന്നിവയും സിട്രൺ ഉൾപ്പെടുത്തിയിട്ടുണ്ട്.

എസ്‌യുവി ഡീസൽ മാത്രമുള്ള മോഡലായിരിക്കും. എട്ട് സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്‌സുമായി ജോടിയാക്കിയ 2.0 ലിറ്റർ എഞ്ചിൻ പരമാവധി 177 bhp കരുത്തിൽ 400 Nm torque ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. എസ്‌യുവിയിൽ ഷിഫ്റ്റ്-ബൈ-വയർ ഗിയർ ഷിഫ്റ്റുകളും ഒന്നിലധികം ഡ്രൈവ് മോഡുകളും ലഭ്യമാണ്.
MOST READ: അരങ്ങേറ്റത്തിനൊരുങ്ങി I-പേസ് ഇലക്ട്രിക്; കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്തി ജാഗ്വര്‍

ഫീൽ, ഷൈൻ എന്നിങ്ങനെ രണ്ട് വേരിയന്റുകളിലായി എത്തുന്ന C5 എയർക്രോസിന് 28 ലക്ഷം രൂപ മുതലായിരിക്കും എക്സ്ഷോറൂം വില നിശ്ചയിക്കുക എന്നാണ് പ്രതീക്ഷിക്കുന്നത്. ഇന്ത്യയിൽ ജീപ്പ് കോമ്പസ്, ഹ്യുണ്ടായി ട്യൂസോണ്‍, ഫോക്‌സ്‌വാഗണ്‍ ടിഗുവാൻ 2021 എന്നിവയുമായാണ് ഫ്രഞ്ച് വാഹനം മാറ്റുരയ്ക്കുന്നത്.

C5 എയര്‍ക്രോസ് സികെഡി റൂട്ട് വഴി രാജ്യത്തേക്ക് ഇറക്കുമതി ചെയ്യുകയും തമിഴ്നാട്ടിലെ തിരുവല്ലൂരിലെ സികെ ബിര്‍ള കേന്ദ്രത്തില്‍ ഒത്തുകൂടുകയും ചെയ്യുന്ന വാഹനമാണ്. രാജ്യത്തെ പ്രീമിയം എസ്‌യുവി നിരയിൽ തരംഗം സൃഷ്ടിക്കാനുള്ള പൂർണ ശേഷിയുമായാണ് വാഹനം എത്തുന്നത്.