YouTube

C5 എയര്‍ക്രോസ് എസ്‌യുവിയുടെ ഡെലിവറി ആരംഭിച്ച് സിട്രണ്‍

ഫ്രഞ്ച് വാഹന നിര്‍മ്മാതാക്കളായ സിട്രണ്‍, ഈ മാസം ആദ്യം ഇന്ത്യന്‍ വിപണിയില്‍ തങ്ങളുടെ ആദ്യമോഡലായ C5 എയര്‍ക്രോസ് എസ്‌യുവി പുറത്തിറക്കി. ബ്രാന്‍ഡ് എല്ലാവരുടേയും പ്രതീക്ഷകളെ മറികടക്കുകയും എസ്‌യുവിക്ക് പ്രീമിയം വില നിശ്ചയിക്കുകയും ചെയ്തു.

C5 എയര്‍ക്രോസ് എസ്‌യുവിയുടെ ഡെലിവറി ആരംഭിച്ച് സിട്രണ്‍

ഫീല്‍, ഷൈന്‍ എന്നീ രണ്ട് വേരിയന്റുകള്‍ക്ക് യഥാക്രമം 29.90 ലക്ഷം രൂപയും 31.90 ലക്ഷം രൂപയുമാണ് എക്‌സ്‌ഷോറൂം വില. ഇവ ആമുഖ വിലകളാണ്. എന്നിരുന്നാലും, ഡീലര്‍മാര്‍ എസ്‌യുവിക്കായി നല്ലൊരു ബുക്കിംഗ് റിപ്പോര്‍ട്ട് ചെയ്യുന്നു.

C5 എയര്‍ക്രോസ് എസ്‌യുവിയുടെ ഡെലിവറി ആരംഭിച്ച് സിട്രണ്‍

ഇപ്പോഴിതാ വാഹനത്തിന്റെ ഡെലിവറികളും കമ്പനി ആരംഭിച്ചു. പ്രീമിയം വിലനിര്‍ണ്ണയം ഉണ്ടായിരുന്നിട്ടും, 5 സീറ്റുകളുള്ള ഈ ഫ്രഞ്ച് എസ്‌യുവിക്ക് വിപണിയില്‍ ആവശ്യക്കാര്‍ ഏറെയെന്നാണ് റിപ്പോര്‍ട്ട്.

MOST READ: ടിവിഎസ് ഐക്യുബ് ഇലക്ട്രിക്കിന്റെ വില്‍പ്പന 1,000 യൂണിറ്റുകള്‍ പിന്നിട്ടു; പ്രതിമാസ വില്‍പ്പനയിലും വര്‍ധനവ്

C5 എയര്‍ക്രോസ് എസ്‌യുവിയുടെ ഡെലിവറി ആരംഭിച്ച് സിട്രണ്‍

അതുപോലെ തന്നെ, വില മാറ്റിനിര്‍ത്തിയാല്‍ C5 എയര്‍ക്രോസ് സപ്ലൈ റൈഡ് നിലവാരവും അതിന്റെ ഉടമകളെ സന്തോഷിപ്പിക്കാന്‍ ആവശ്യമായ ആഢംബര സവിശേഷതകളും കൊണ്ട് തികച്ചും ഇഷ്ടപ്പെടുന്നു.

C5 എയര്‍ക്രോസ് എസ്‌യുവിയുടെ ഡെലിവറി ആരംഭിച്ച് സിട്രണ്‍

ഒറ്റ ഡീസല്‍ എഞ്ചിന്‍ ഉപയോഗിച്ചാണ് സിട്രണ്‍ C5 എയര്‍ക്രോസ് വില്‍പ്പനയ്ക്ക് എത്തുന്നത്. ഈ 2.0 ലിറ്റര്‍ മോട്ടോര്‍ 175 bhp കരുത്തും 400 Nm torque ഉം സൃഷ്ടിക്കുന്നു.

MOST READ: അഞ്ച് വര്‍ഷത്തിനുള്ളില്‍ യൂസ്ഡ് കാര്‍ വിപണി ഗണ്യമായ വളര്‍ച്ച കൈവരിക്കുമെന്ന് ഇന്ത്യന്‍ ബ്ലൂ ബുക്ക്

C5 എയര്‍ക്രോസ് എസ്‌യുവിയുടെ ഡെലിവറി ആരംഭിച്ച് സിട്രണ്‍

ഈ മോട്ടോറിനൊപ്പം 8 സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സും കമ്പനി വാഗ്ദാനം ചെയ്യുന്നു. ഹ്യുണ്ടായി ട്യൂസണ്‍, ജീപ്പ് കോമ്പസ് എന്നിവരാണ് വിപണിയിലെ മുഖ്യഎതിരാളികള്‍.

C5 എയര്‍ക്രോസ് എസ്‌യുവിയുടെ ഡെലിവറി ആരംഭിച്ച് സിട്രണ്‍

ഡ്യുവല്‍ സോണ്‍ ക്ലൈമറ്റ് കണ്‍ട്രോള്‍, ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ആന്‍ഡ്രോയിഡ് ഓട്ടോ, ആപ്പിള്‍ കാര്‍പ്ലേ, സണ്‍റൂഫ്, പവര്‍ ഫ്രണ്ട് സീറ്റുകള്‍, ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് കണ്‍സോള്‍ എന്നിവ എയര്‍ക്രോസ് എസ്‌യുവിയിലെ സവിശേഷതകളാണ്.

MOST READ: കൊവിഡ് രണ്ടാം തരംഗം; ഉത്പാദന കേന്ദ്രങ്ങളിൽ താൽക്കാലികമായി പ്രവർത്തനങ്ങൾ അവസാനിപ്പിച്ച് ഹീറോ

C5 എയര്‍ക്രോസ് എസ്‌യുവിയുടെ ഡെലിവറി ആരംഭിച്ച് സിട്രണ്‍

ബ്ലാക്ക് മേല്‍ക്കൂരയുള്ള ക്യുമുലസ് ഗ്രേ, ബ്ലാക്ക് മേല്‍ക്കൂരയുള്ള പേള്‍ വൈറ്റ്, പേള്‍ വൈറ്റ്, ടിജുക്ക ബ്ലൂ, കുമുലസ് ഗ്രേ, പെര്‍ല നെറാ ബ്ലാക്ക്, ടിജുക ബ്ലൂ വിത്ത് ബ്ലാക്ക് റൂഫ് എന്നിങ്ങനെ ഏഴ് കളര്‍ ഓപ്ഷനുകളിലാണ് എസ്‌യുവി വാഗ്ദാനം ചെയ്യുന്നത്.

C5 എയര്‍ക്രോസ് എസ്‌യുവിയുടെ ഡെലിവറി ആരംഭിച്ച് സിട്രണ്‍

സിട്രണിന് നിലവില്‍ 10 നഗരങ്ങളില്‍ ഡീലര്‍ഷിപ്പുകളുണ്ട്. ഇത് മാറ്റിനിര്‍ത്തിയാല്‍, ഗ്രാമീണ അല്ലെങ്കില്‍ ടയര്‍ III നഗരങ്ങളിലേക്ക് കാര്‍ കൊണ്ടുപോകുന്ന ഒരു ഷോറൂം ഓണ്‍ വീല്‍സ് കണ്‍സെപ്റ്റും കമ്പനിക്ക് ഉണ്ടായിരിക്കും.

MOST READ: ഫോണുകളല്ല ഇനി കാറുകൾ: ആദ്യത്തെ എക്സ്റ്റെൻഡഡ് റേഞ്ച് ഇലക്ട്രിക് SF5 എസ്‌യുവിയുമായി ഹുവാവേ

C5 എയര്‍ക്രോസ് എസ്‌യുവിയുടെ ഡെലിവറി ആരംഭിച്ച് സിട്രണ്‍

ഒരാള്‍ക്ക് കാര്‍ ബുക്ക് ചെയ്യാനും ഓണ്‍ലൈനില്‍ കോണ്‍ഫിഗര്‍ ചെയ്യാനും കഴിയും. സിട്രണ്‍ അതിന്റെ ശ്യംഖല വര്‍ദ്ധിപ്പിക്കാന്‍ പദ്ധതിയിട്ടിട്ടുണ്ടെങ്കിലും കൊവിഡ്-19 മഹാമാരിയുടെ രണ്ടാം തരംഗം അതിന് വെല്ലുവിളി ഉയര്‍ത്തുന്നുവെന്നാണ് റിപ്പോര്‍ട്ട്. ഫ്രഞ്ച് കമ്പനി ഉടന്‍ തന്നെ ഇന്ത്യന്‍ വിപണിയില്‍ തങ്ങളുടെ സബ് -4 മീറ്റര്‍ എസ്‌യുവി പുറത്തിറക്കുമെന്ന് പ്രതീക്ഷിക്കുന്നു.

Source: Express Drives

Most Read Articles

Malayalam
English summary
Citroen C5 Aircross SUV Deliveries Start In India, Find Here All Details. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X