അരങ്ങേറ്റത്തിന് ദിവസങ്ങള്‍ മാത്രം; C5 എയര്‍ക്രോസിന്റെ ഉത്പാദനം ആരംഭിച്ച് സിട്രണ്‍

ഇന്ത്യന്‍ വിപണിയിലേക്കുള്ള ചുവടുവെയ്പ്പിന്റെ അവസാനഘട്ട ഒരുക്കത്തിലാണ് നിര്‍മ്മാതാക്കളായ സിട്രണ്‍. ഫെബ്രുവരി ഒന്നിന് ആദ്യമോഡലായ C5 എയര്‍ക്രോസ് എസ്‌യുവിയെ അവതരിപ്പിക്കുമെന്ന് കമ്പനി വ്യക്തമാക്കി കഴിഞ്ഞു.

അരങ്ങേറ്റത്തിന് ദിവസങ്ങള്‍ മാത്രം; C5 എയര്‍ക്രോസിന്റെ ഉത്പാദനം ആരംഭിച്ച് സിട്രണ്‍

അവതരിത്തിന് ദിവസങ്ങള്‍ മാത്രം ശ്രേഷിക്കെയാണ് ഇപ്പോള്‍ വാഹനത്തിന്റെ ഉത്പാദനം ആരംഭിച്ചതായി കമ്പനി അറിയിച്ചിരിക്കുന്നത്. എയര്‍ക്രോസ് എസ്‌യുവിയുടെ ആദ്യ യൂണിറ്റ് തമിഴ്നാട്ടിലെ തിരുവള്ളൂരിലെ നിര്‍മാണ കേന്ദ്രത്തില്‍ നിന്ന് പുറത്തിറക്കുകയും ചെയ്തു.

അരങ്ങേറ്റത്തിന് ദിവസങ്ങള്‍ മാത്രം; C5 എയര്‍ക്രോസിന്റെ ഉത്പാദനം ആരംഭിച്ച് സിട്രണ്‍

ഇന്ത്യന്‍ ഉപഭോക്താക്കള്‍ക്കായി ബ്രാന്‍ഡില്‍ നിന്നുള്ള ആദ്യ ഉത്പ്പന്നമാണ് മുന്‍നിര എസ്‌യുവി, ഈ പാദത്തില്‍ വിപണിയിലെത്തും. ഇന്ത്യയിലുടനീളം വിവിധ ഭൂപ്രദേശങ്ങളിലും വ്യത്യസ്ത കാലാവസ്ഥയിലും 2.50 ലക്ഷം കിലോമീറ്ററിലധികം മോഡല്‍ പരീക്ഷിച്ചതായി കമ്പനി അറിയിച്ചു.

MOST READ: ഇന്ത്യയില്‍ നിന്നുള്ള ലെഫ്റ്റ് ഹാന്‍ഡ് ഡ്രൈവ് സിറ്റിയുടെ കയറ്റുമതി ആരംഭിച്ച് ഹോണ്ട

അരങ്ങേറ്റത്തിന് ദിവസങ്ങള്‍ മാത്രം; C5 എയര്‍ക്രോസിന്റെ ഉത്പാദനം ആരംഭിച്ച് സിട്രണ്‍

കഴിഞ്ഞ വര്‍ഷം ഈ ബ്രാന്‍ഡ് വിപണിയില്‍ അരങ്ങേറുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും കൊവിഡ് പ്രതിസന്ധി മൂലം പ്രതികൂലമായ വിപണി സാഹചര്യങ്ങള്‍ 2021-ലേക്ക് മാറ്റുകയായിരുന്നു. കൂടാതെ രാജ്യത്തുടനീളം 10 പ്രീമിയം ഷോറൂമുകളുമായി ഇത് അരങ്ങേറും.

അരങ്ങേറ്റത്തിന് ദിവസങ്ങള്‍ മാത്രം; C5 എയര്‍ക്രോസിന്റെ ഉത്പാദനം ആരംഭിച്ച് സിട്രണ്‍

അധികം വൈകാതെ തന്നെ ഡീലര്‍ഷിപ്പുകളുടെ എണ്ണം വര്‍ധിപ്പിക്കുമെന്ന് ഫ്രഞ്ച് നിര്‍മ്മാതാക്കള്‍ വെളിപ്പെടുത്തി. ഡീലര്‍ഷിപ്പുകള്‍ സിട്രണിന്റെ അതുല്യമായ ലാ മൈസണ്‍ ആശയം അടിസ്ഥാനമാക്കിയുള്ളതാണ്, മാത്രമല്ല അവ ഒരു ഉയര്‍ന്ന ബ്രാന്‍ഡ് ഇമേജ് സ്ഥാപിക്കാനും കമ്പനിയെ സഹായിക്കും.

MOST READ: നിസാൻ മാഗ്നൈറ്റിന് വെല്ലുവിളിയായി കിഗർ കോംപാക്ട് എസ്‌യുവി അവതരിപ്പിച്ച് റെനോ

അരങ്ങേറ്റത്തിന് ദിവസങ്ങള്‍ മാത്രം; C5 എയര്‍ക്രോസിന്റെ ഉത്പാദനം ആരംഭിച്ച് സിട്രണ്‍

കിയ, എംജി പോലുള്ള ഇന്ത്യയിലേക്ക് സമീപകാലത്ത് പ്രവേശിച്ചവരില്‍ നിന്ന് വ്യത്യസ്തമായി, C5 എയര്‍ക്രോസ് ഉപയോഗിച്ച് ഉയര്‍ന്ന അളവുകള്‍ ടാര്‍ഗെറ്റ് ചെയ്യുമെന്ന് തോന്നാത്തതിനാല്‍ സിട്രണ്‍ മറ്റൊരു വഴി പിന്തുടരുന്നു.

അരങ്ങേറ്റത്തിന് ദിവസങ്ങള്‍ മാത്രം; C5 എയര്‍ക്രോസിന്റെ ഉത്പാദനം ആരംഭിച്ച് സിട്രണ്‍

സിട്രണിന് ഇന്ത്യന്‍ വിപണിക്കായി വിപുലമായ പദ്ധതികളുണ്ട്, എന്നിരുന്നാലും താങ്ങാനാവുന്ന എസ്‌യുവിയും ബ്രാന്‍ഡില്‍ നിന്നും അധികം വൈകാതെ തന്നെ വിപണിയില്‍ എത്തുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

MOST READ: ഇലക്ട്രിക് വിഭാഗത്തിൽ തരംഗം സൃഷ്‌ടിക്കാൻ ഓസോൺ മോട്ടോർസ്; ആലീസ് അർബന്റെ ടീസർ പുറത്ത്

അരങ്ങേറ്റത്തിന് ദിവസങ്ങള്‍ മാത്രം; C5 എയര്‍ക്രോസിന്റെ ഉത്പാദനം ആരംഭിച്ച് സിട്രണ്‍

സിട്രണ്‍ C5 എയര്‍ക്രോസിലേക്ക് തിരിച്ചുവന്നാല്‍, അതിന്റെ ഉത്പാദനം ഔദ്യോഗികമായി തമിഴ്നാട്ടിലെ തിരുവള്ളൂര്‍ പ്ലാന്റില്‍ ആരംഭിച്ചു. ഹൊസൂരിലും വിശാലമായ എഞ്ചിന്‍, ട്രാന്‍സ്മിഷന്‍ നിര്‍മാണ യൂണിറ്റ് ബ്രാന്‍ഡിനുണ്ട്.

അരങ്ങേറ്റത്തിന് ദിവസങ്ങള്‍ മാത്രം; C5 എയര്‍ക്രോസിന്റെ ഉത്പാദനം ആരംഭിച്ച് സിട്രണ്‍

C5 എയര്‍ക്രോസ് ഒരു എസെന്‍ട്രിക് സ്‌റ്റൈലിംഗ് വഹിക്കുന്നു. അഹമ്മദാബാദിലെ ആദ്യത്തെ ഷോറൂം 4,000 ചതുരശ്ര അടി വിസ്തീര്‍ണ്ണത്തില്‍ വ്യാപിക്കും. 2021 ഫെബ്രുവരി 1-ന് സിട്രണ്‍ C5 എയര്‍ക്രോസ് ഔദ്യോഗികമായി അനാച്ഛാദനം ചെയ്യുന്നതിന് മുന്നോടിയായി ഷോറൂമിന്റെ പണി പൂര്‍ത്തിയായിക്കൊണ്ടിരിക്കുകയാണ്.

MOST READ: ആഗോള അരങ്ങേറ്റത്തിന് മുന്നോടിയായി കുഷാഖിന്റെ പ്രോട്ടോടൈപ്പ് വെളിപ്പെടുത്തി സ്കോഡ

അരങ്ങേറ്റത്തിന് ദിവസങ്ങള്‍ മാത്രം; C5 എയര്‍ക്രോസിന്റെ ഉത്പാദനം ആരംഭിച്ച് സിട്രണ്‍

എസ്‌യുവി ഒരു സികെഡി യൂണിറ്റായിട്ടാകും വിപണിയില്‍ എത്തുക. അതുകൊണ്ട് തന്നെ 30 ലക്ഷം രൂപ വരെ വാഹനത്തിന് വില പ്രതീക്ഷിക്കം. അതേസമയം C-ക്യൂബ്ഡ് പ്രോഗ്രാം എന്ന പേരില്‍ കമ്പനിക്ക് വിപുലമായ പ്രാദേശികവല്‍ക്കരണ പദ്ധതികള്‍ ഉണ്ട്.

അരങ്ങേറ്റത്തിന് ദിവസങ്ങള്‍ മാത്രം; C5 എയര്‍ക്രോസിന്റെ ഉത്പാദനം ആരംഭിച്ച് സിട്രണ്‍

ഇതിനോടകം തന്നെ പരീക്ഷണയോട്ടം നടത്തുന്ന വാഹനത്തിന്റെ നിരവധി ചിത്രങ്ങള്‍ പുറത്തുവന്നു കഴിഞ്ഞു. ഡ്യുവല്‍ ടോണ്‍ കളര്‍ ഓപ്ഷന്‍, സില്‍വര്‍ കളര്‍ ബോഡി പാനലുകള്‍, ബ്ലാക്ക് ഔട്ട് റൂഫ്ലൈന്‍, സ്പ്ലിറ്റ് ഹെഡ്‌ലാമ്പുകള്‍ എന്നിവയോടൊപ്പം ഒരു ഫ്രണ്ട് ഗ്രില്ലും ശ്രദ്ധ ആകര്‍ഷിച്ചു.

അരങ്ങേറ്റത്തിന് ദിവസങ്ങള്‍ മാത്രം; C5 എയര്‍ക്രോസിന്റെ ഉത്പാദനം ആരംഭിച്ച് സിട്രണ്‍

വലിയ എയര്‍ ഇന്റേക്കുകള്‍, വീല്‍ ആര്‍ച്ച് ക്ലാഡിംഗ്, എല്‍ഇഡി ടെയില്‍ ലാമ്പുകള്‍, 17 ഇഞ്ച് അലോയ് വീലുകള്‍ എന്നിവയും സവിശേഷതകളാണ്. ബൂട്ട് ലിഡിലായി ലോഗോയും സ്ഥാപിച്ചിരിക്കുന്നു.

അരങ്ങേറ്റത്തിന് ദിവസങ്ങള്‍ മാത്രം; C5 എയര്‍ക്രോസിന്റെ ഉത്പാദനം ആരംഭിച്ച് സിട്രണ്‍

ഡ്യുവല്‍ ടോണ്‍ കളര്‍ സ്‌കീം, 8.0 ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, 12.3 ഇഞ്ച് ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, പനോരമിക് സണ്‍റൂഫ് എന്നിവയുള്‍പ്പെടെ ചില പ്രീമിയം സവിശേഷതകളും ഇന്റീരിയറുകളില്‍ ഉള്‍പ്പെടും.

അരങ്ങേറ്റത്തിന് ദിവസങ്ങള്‍ മാത്രം; C5 എയര്‍ക്രോസിന്റെ ഉത്പാദനം ആരംഭിച്ച് സിട്രണ്‍

2.0 ലിറ്റര്‍ ഫോര്‍ സിലിണ്ടര്‍ ഡീസല്‍ എഞ്ചിന്‍ 175 bhp കരുത്തും 400 Nm torque ഉം ഉത്പാദിപ്പിച്ചേക്കും. 1.6 ലിറ്റര്‍ ടര്‍ബോ പെട്രോള്‍ യൂണിറ്റ് 180 bhp കരുത്തും 250 Nm torque ഉം ആകും സൃഷ്ടിക്കുക. ഗിയര്‍ബോക്‌സ് ഓപ്ഷനുകളില്‍ രണ്ട് എഞ്ചിനുകള്‍ക്കും 8 സ്പീഡ് ഓട്ടോമാറ്റിക്കും, പെട്രോള്‍ യൂണിറ്റിന് 6 സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സും ലഭിക്കും.

Most Read Articles

Malayalam
English summary
Citroen C5 Aircross SUV Production Started In India, First Unit Rolls Out. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X