ഉടമസ്ഥാവകാശം എളുപ്പമാക്കാൻ സിട്രൺ; C5 എയര്‍ക്രോസിൽ ഒരുക്കുന്നത് നിരവധി വാറണ്ടി പാക്കേജുകൾ

ഇന്ത്യൻ വാഹന വിപണിയിലേക്ക് എത്തുന്ന പുതുമുഖമാണ് സിട്രൺ. എന്നാൽ ആഗോളതലത്തിൽ തന്നെ തങ്ങളുടേതായ സ്ഥാനം ഊട്ടിയുറപ്പിച്ചവരാണ് ഈ ഫ്രഞ്ച് ബ്രാൻഡ് എന്നകാര്യം ശ്രദ്ധേയമാണ്. C5 എയര്‍ക്രോസ് എസ്‌യുവിയുമായാണ് സിട്രൺ ഭാഗ്യപരീക്ഷണത്തിനിറങ്ങുന്നത്.

ഉടമസ്ഥാവകാശം എളുപ്പമാക്കാൻ സിട്രൺ; C5 എയര്‍ക്രോസിൽ ഒരുക്കുന്നത് നിരവധി വാറണ്ടി പാക്കേജുകൾ

ഇതിനോടകം വിപണിക്കായി C5 എയര്‍ക്രോസിനെ പരിചയപ്പെടുത്തിയെങ്കിലും വിലയും വാഹനത്തിന്റെ മറ്റ് വിശദാംശങ്ങളും വിൽപ്പനയ്ക്ക് എത്തുന്നതിനോട് അനുബന്ധിച്ച് മാത്രമാകും കമ്പനി വെളിപ്പെടുത്തുക.

ഉടമസ്ഥാവകാശം എളുപ്പമാക്കാൻ സിട്രൺ; C5 എയര്‍ക്രോസിൽ ഒരുക്കുന്നത് നിരവധി വാറണ്ടി പാക്കേജുകൾ

പോയ വർഷം അവസാനത്തോടെ രാജ്യത്ത് C5 എയർക്രോസിന്റെ പ്രാദേശിക ഉത്പാദനം സിട്രൺ ആരംഭിച്ചിരുന്നു. മോഡലിന്റെ നിർണായക വിശദാംശങ്ങൾ, സവിശേഷതകൾ, വകഭേദങ്ങൾ എന്നിവ അവതരണവേളയിൽ തന്നെ ബ്രാൻഡ് പ്രഖ്യാപിച്ചിരുന്നു.

MOST READ: സെഗ്മെന്റ് പിടിച്ചടക്കാൻ പ്രാപ്‌തം, സ്കോഡ കുഷാഖിന്റെ കൂടുതൽ വിവരങ്ങൾ പുറത്ത്

ഉടമസ്ഥാവകാശം എളുപ്പമാക്കാൻ സിട്രൺ; C5 എയര്‍ക്രോസിൽ ഒരുക്കുന്നത് നിരവധി വാറണ്ടി പാക്കേജുകൾ

പുതിയ സിട്രൺ C5 എയർക്രോസ് മൂന്ന് വർഷത്തെ അല്ലെങ്കിൽ ഒരു ലക്ഷം കിലോമീറ്ററിന്റെ സ്റ്റാൻഡേർഡ് വാറണ്ടിയോടെയാകും നിരത്തിലേക്ക് എത്തുക. വിപുലീകൃത വാറന്റി ഓപ്ഷനുകളും മെയിന്റനൻസ് പാക്കേജുകളും എസ്‌യുവിയുടെ ഉടമസ്ഥാവകാശത്തെ എളുപ്പമാക്കാൻ സഹായിക്കും.

ഉടമസ്ഥാവകാശം എളുപ്പമാക്കാൻ സിട്രൺ; C5 എയര്‍ക്രോസിൽ ഒരുക്കുന്നത് നിരവധി വാറണ്ടി പാക്കേജുകൾ

ഇക്കാര്യങ്ങളുടെ വിശദാംശങ്ങൾ മോഡലിന്റെ ലോഞ്ചിനടുത്ത് വെളിപ്പെടുത്തുമെന്ന് പ്രതീക്ഷിക്കുന്നു. 2021 മാര്‍ച്ചോടെ കുറഞ്ഞത് 10 ഡീലര്‍ഷിപ്പുകളെങ്കിലും ആരംഭിക്കാനാണ് സിട്രൺ ലക്ഷ്യമിടുന്നത്.

MOST READ: എസ്‌യുവികളുടെ രാജാവ്; ജനുവരിയിലും ക്രെറ്റ തന്നെ ഒന്നാമൻ

ഉടമസ്ഥാവകാശം എളുപ്പമാക്കാൻ സിട്രൺ; C5 എയര്‍ക്രോസിൽ ഒരുക്കുന്നത് നിരവധി വാറണ്ടി പാക്കേജുകൾ

ഇന്ത്യയിലെ സിട്രൺ C5 എയർക്രോസിന് 2.0 ലിറ്റർ ഡീസൽ എഞ്ചിനാണ് കമ്പനി സമ്മാനിക്കുക. അത് 175 ബിഎച്ച്പി കരുത്തിൽ 400 Nm torque ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. ഫ്രണ്ട് വീലുകളിലേക്ക് പവർ അയയ്ക്കുന്ന എട്ട് സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്‌സുമായി മാത്രമാകും ഈ യൂണിറ്റ് ജോടിയാക്കുക.

ഉടമസ്ഥാവകാശം എളുപ്പമാക്കാൻ സിട്രൺ; C5 എയര്‍ക്രോസിൽ ഒരുക്കുന്നത് നിരവധി വാറണ്ടി പാക്കേജുകൾ

അതായത് മാനുവൽ ഓപ്ഷൻ പ്രീമിയം എസ്‌യുവിയിൽ ഉണ്ടായിരിക്കില്ലെന്ന് സാരം. 2.0 ലിറ്റർ ഡീസൽ എഞ്ചിൻ 18.60 കിലോമീറ്റർ ഇന്ധനക്ഷമത നൽകുമെന്നാണ് ഫ്രഞ്ച് ബ്രാൻഡിന്റെ അവകാശവാദം.

MOST READ: XUV300 പെട്രോള്‍ ഓട്ടോമാറ്റിക് അവതരിപ്പിച്ച് മഹീന്ദ്ര; വില 9.95 ലക്ഷം രൂപ

ഉടമസ്ഥാവകാശം എളുപ്പമാക്കാൻ സിട്രൺ; C5 എയര്‍ക്രോസിൽ ഒരുക്കുന്നത് നിരവധി വാറണ്ടി പാക്കേജുകൾ

എയര്‍ക്രോസിന് 4,500 mm നീളവും 2,099 mm വീതിയും 1,710 mm ഉയരവും 2,730 മില്ലിമീറ്റര്‍ വീല്‍ബേസുമാണുള്ളത്. ഇത് വിപുലമായ ക്യാബിന്‍ സ്‌പെയ്‌സിലേക്ക് നയിക്കുമ്പോൾ സെഗ്മെന്റിലെ തന്നെ ഏറ്റവും സുഖപ്രദമായ മോഡലായിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഉടമസ്ഥാവകാശം എളുപ്പമാക്കാൻ സിട്രൺ; C5 എയര്‍ക്രോസിൽ ഒരുക്കുന്നത് നിരവധി വാറണ്ടി പാക്കേജുകൾ

കൂടാതെ പിന്നിലെ പാസഞ്ചര്‍ സീറ്റുകൾ മൂന്നായി വിഭജിച്ചിരിച്ചിരിക്കുന്നതിനാൽ മൂന്ന് യാത്രക്കാര്‍ക്കും തുല്യമായ ഇടം വാഗ്ദാനം ചെയ്യാൻ സിട്രൺ C5 എയര്‍ക്രോസിന് സാധിച്ചിട്ടുണ്ട് എന്ന കാര്യങ്ങളും ഏറെ ശ്രദ്ധനേടുന്നുണ്ട്.

ഉടമസ്ഥാവകാശം എളുപ്പമാക്കാൻ സിട്രൺ; C5 എയര്‍ക്രോസിൽ ഒരുക്കുന്നത് നിരവധി വാറണ്ടി പാക്കേജുകൾ

2021 സിട്രോൺ C5 എയർക്രോസിനായി ഏകദേശം 25 ലക്ഷം മുതൽ 32 ലക്ഷം രൂപ വരെ എക്സ്ഷോറൂം വിലയായി മുടക്കേണ്ടി വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. പുറത്തിറങ്ങിയാൽ മോഡൽ ജീപ്പ് കോമ്പസ്, ഹ്യുണ്ടായി ട്യൂസോൺ, സ്കോഡ കരോക്ക് എന്നിവയോടാകും മാറ്റുരയ്ക്കുക.

Most Read Articles

Malayalam
English summary
Citroen C5 Aircross SUV Will Be Offered With Different Warranty And Maintenance Packages. Read in Malayalam
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X