തടസ രഹിതമായ സേവനം ഉറപ്പ്, പുതിയ സർവീസ് പ്രോമിസ് പദ്ധതിയുമായി സിട്രൺ ഇന്ത്യ

ഇന്ത്യയിലെ തങ്ങളുടെ ഉപഭോക്താക്കൾക്കായി ഒരു പുതിയ വിൽപ്പനാനന്തര പരിപാടി ആരംഭിച്ച് ഫ്രഞ്ച് വാഹന നിർമാണ കമ്പനിയായ സിട്രൺ. എയർക്രോസ് C5 എസ്‌യുവിയുമായി പ്രീമിയം നിരയിലേക്ക് എത്തിയ ബ്രാൻഡ് പയ്യെ ക്ലച്ച് പിടിച്ചുവരികയാണ്.

തടസ രഹിതമായ സേവനം ഉറപ്പ്, പുതിയ സർവീസ് പ്രോമിസ് പദ്ധതിയുമായി സിട്രൺ ഇന്ത്യ

'സിട്രൺ സർവീസ് പ്രോമിസ്' എന്ന് വിളിക്കപ്പെടുന്ന ഈ പുതിയ വിൽപ്പനാനന്തര സംരംഭം സിട്രൺ വാഹന ഉടമകൾക്ക് തടസ രഹിതമായ ഉടമസ്ഥത അനുഭവം നൽകുന്നതിനായാണ് ആവിഷ്ക്കരിച്ചിരിക്കുന്നത്. ഈ പദ്ധതി പ്രകാരം, ഉപഭോക്താക്കൾക്ക് രാജ്യത്തുടനീളമുള്ള ഉറപ്പായ 180 മിനിറ്റ് റോഡ്‌സൈഡ് അസിസ്റ്റൻസ് തെരഞ്ഞെടുക്കാം.

തടസ രഹിതമായ സേവനം ഉറപ്പ്, പുതിയ സർവീസ് പ്രോമിസ് പദ്ധതിയുമായി സിട്രൺ ഇന്ത്യ

കൂടാതെ വാഹന ഉടമകൾക്ക് ഒറിജിനൽ സ്പെയർ പാർട്‌സുകളുടെ ലഭ്യതയ്‌ക്കൊപ്പം പരിശീലനം സിദ്ധിച്ച സാങ്കേതിക വിദഗ്‌ധരെക്കൊണ്ട് ഏത് സ്ഥലത്തും കാർ സർവീസ് ചെയ്യാനുമാകും. മുൻകൂട്ടി ബുക്ക് ചെയ്‌ത സർവീസ് അപ്പോയിന്റ്‌മെന്റുകൾക്കായി സിട്രൺ പിക്ക്-അപ്പ് ആൻഡ് ഡ്രോപ്പ് സൗകര്യവും വാഗ്ദാനം ചെയ്യുന്നുണ്ട്.

തടസ രഹിതമായ സേവനം ഉറപ്പ്, പുതിയ സർവീസ് പ്രോമിസ് പദ്ധതിയുമായി സിട്രൺ ഇന്ത്യ

ഈ വർഷം ഏപ്രിലിൽ C5 എയർക്രോസ് പ്രീമിയം എസ്‌യുവിയെ പരിചയപ്പെടുത്തിക്കൊണ്ടാണ് ഫ്രഞ്ച് വാഹന നിർമാതാക്കളായ സിട്രൺ ഇന്ത്യയിൽ തങ്ങളുടെ പ്രവർത്തനങ്ങൾ ആരംഭിക്കുന്നത്. ഫ്രാൻസിലെ സെയിന്റ്-ഔൺ-സർ-സെയ്ൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന വാഹന കമ്പനിയാണ് സിട്രൺ.

തടസ രഹിതമായ സേവനം ഉറപ്പ്, പുതിയ സർവീസ് പ്രോമിസ് പദ്ധതിയുമായി സിട്രൺ ഇന്ത്യ

ടാറ്റ ഹാരിയർ, എം‌ജി ഹെക്‌ടർ, ജീപ്പ് കോമ്പസ്, ഹ്യുണ്ടായി ട്യൂസോൺ തുടങ്ങിയ എസ്‌യുവികളോട് മത്സരിക്കുന്ന C5 എയർക്രോസിലൂടെ ആരംഭിച്ച് കളംനിറയാനാണ് കമ്പനി തയാറെടുത്തത്. എന്നാൽ കൊവിഡ് രണ്ടാം തരംഗത്തിൽ രാജ്യത്തെ തുടക്കം പാളിയെങ്കിലും പയ്യെ താളം കണ്ടെത്തിയ കമ്പനി കനത്ത പ്രദേശികവത്ക്കരണവുമായി പുതിയ C3 കോംപാക്‌ട് എസ്‌യുവിയാകും അടുത്തതായി പുറത്തിറക്കുക.

തടസ രഹിതമായ സേവനം ഉറപ്പ്, പുതിയ സർവീസ് പ്രോമിസ് പദ്ധതിയുമായി സിട്രൺ ഇന്ത്യ

ഇതിലൂടെ ബ്രാൻഡിന്റെ മുഖം തന്നെ മാറുമെന്നാണ് സിട്രൺ പ്രതീക്ഷിക്കുന്നത്. നിലവിൽ വിൽപ്പനയ്ക്ക് എത്തുന്ന എയർക്രോസ് C5 ഫീൽ, ഷൈൻ എന്നിങ്ങനെ രണ്ട് വേരിയന്റുകളിലായാണ് വിപണിയിൽ എത്തുന്നത്. ആദ്യ കാഴ്ച്ചയിൽ തന്നെ യൂറോപ്യൻ മോഡലാണെന്ന് തോന്നിക്കുന്ന രൂപഭംഗിയാണ് എസ്‌യുവിയുടെ ഏറ്റവും വലിയ പ്രത്യേകതയും.

തടസ രഹിതമായ സേവനം ഉറപ്പ്, പുതിയ സർവീസ് പ്രോമിസ് പദ്ധതിയുമായി സിട്രൺ ഇന്ത്യ

വിപണിയില്‍ എത്തിയപ്പോൾ 29.90 ലക്ഷം രൂപയുടെ എക്സ്ഷോറൂം വിലയിലാണ് വാഹനത്തെ കമ്പനി പരിചയപ്പെടുത്തിയിരുന്നത്. എന്നാൽ അടുത്തിടെ C5 എയർക്രോസിന്റെ വില പരിഷ്ക്കരിക്കാനും സിട്രൺ തയാറായി. രണ്ട് വകഭേദങ്ങളില്‍ ലഭ്യമാകുന്ന C5 എയര്‍ക്രോസ് എസ്‌യുവിയുടെ പുതിയ വിലയില്‍ ഒരു ലക്ഷം രൂപ വരെയാണ് വര്‍ധനവ് നടപ്പിലാക്കിയിരിക്കുന്നത്.

തടസ രഹിതമായ സേവനം ഉറപ്പ്, പുതിയ സർവീസ് പ്രോമിസ് പദ്ധതിയുമായി സിട്രൺ ഇന്ത്യ

പുതിയ പരിഷ്ക്കാരത്തിന് ശേഷം പ്രീമിയം എസ്‌യുവിയുടെ അടിസ്ഥാന വേരിയന്റായ ഫീല്‍ പതിപ്പിന് 31.30 ലക്ഷം രൂപയോളം എക്‌സ്‌ഷോറൂം വിലയായി നല്‍കണം. അതേസമയം വാഹനത്തിന്റെ ഉയർന്ന ഷൈന്‍ വേരിയന്റിന് ഇപ്പോള്‍ 32.80 ലക്ഷം രൂപയും എക്‌സ്‌ഷോറൂം വിലയായി മുടക്കേണ്ടി വരും.

തടസ രഹിതമായ സേവനം ഉറപ്പ്, പുതിയ സർവീസ് പ്രോമിസ് പദ്ധതിയുമായി സിട്രൺ ഇന്ത്യ

സികെഡി റൂട്ട് വഴിയായാണ് മോഡല്‍ രാജ്യത്ത് എത്തുന്നത്. തുടർന്ന് തമിഴ്‌നാട്ടിലെ തിരുവള്ളൂരിലാണ് C5 എയർക്രോസ് ഒത്തുചേരുന്നതും. 2.0 ലിറ്റർ ഡീസൽ എഞ്ചിനാണ് സിട്രൺ എസ്‌യുവിക്ക് തുടിപ്പേകുന്നത്. എട്ടു സ്പീഡ് ടോർഖ് കൺവെർട്ടർ ഓട്ടോമാറ്റിക് ഗിയർബോക്‌സുമായി ജോടിയാക്കിയ ഈ ഓയിൽ ബർണർ എഞ്ചിൻ പരമാവധി 174 bhp കരുത്തിൽ 400 Nm torque ഉത്പാദിപ്പിക്കാൻ പ്രാപ്‌തമാണ്.

തടസ രഹിതമായ സേവനം ഉറപ്പ്, പുതിയ സർവീസ് പ്രോമിസ് പദ്ധതിയുമായി സിട്രൺ ഇന്ത്യ

സ്റ്റാൻഡേർഡ്, ഓൾ-ടെറൈൻ, സ്നോ, സാന്റ് എന്നിങ്ങനെ എസ്‌യുവിക്ക് നാല് ഗ്രിപ്പ് മോഡുകളും ലഭിക്കുന്നുണ്ട്. C5 എയർക്രോസ് 18.6 കിലോമീറ്റർ ഇന്ധനക്ഷമതയാണ് കമ്പനി അവകാശപ്പെടുന്നത്. മാറ്റ് ബ്ലാക്ക് ഫിനിഷുള്ള സിട്രൺ ഗ്രിൽ, ക്രോമിൽ പൂർത്തിയായ ബ്രാൻഡ് ലോഗോ എന്നിവയാണ് വാഹനത്തിന്റെ മുന്നിലെ ഡിസൈൻ വിശദാംശങ്ങൾ.

തടസ രഹിതമായ സേവനം ഉറപ്പ്, പുതിയ സർവീസ് പ്രോമിസ് പദ്ധതിയുമായി സിട്രൺ ഇന്ത്യ

സിട്രണിന്റെ വ്യത്യസ്ത കളർ പാക്കുകൾക്കൊപ്പം സൈഡ് ബോഡി, വീൽ ആർച്ച് ക്ലാഡിംഗും എസ്‌യുവിയെ മനോഹരമാക്കുന്നുണ്ട്. ഇനി പിന്നിലേക്ക് നോക്കിയാൽ റിയർ ബമ്പറും റാപ്റൗണ്ട് സിഗ്‌നേച്ചർ എൽ‌ഇഡി ടെയിൽ ‌ലൈറ്റുകളുമാണ് സവിശേഷതകൾ.

തടസ രഹിതമായ സേവനം ഉറപ്പ്, പുതിയ സർവീസ് പ്രോമിസ് പദ്ധതിയുമായി സിട്രൺ ഇന്ത്യ

അകത്തളവും അങ്ങേയറ്റം പ്രീമിയമാണ്. ഡ്യുവൽ എസി വെന്റുകൾ ഉപയോഗിച്ച് ഡാഷ്‌ബോർഡിലുടനീളം പ്രവർത്തിക്കുന്ന സ്‌പ്ലിറ്റ് രൂപമാണ് സിട്രൺ C5 എയർക്രോസിനുള്ളത്. ഇന്റീരിയർ ഒരു മെട്രോപൊളിറ്റൻ ഗ്രേ ഇന്റീരിയർ കളർ ഓപ്ഷനിലാണ് അണിഞ്ഞൊരുങ്ങിയിരിക്കുന്നതും.

തടസ രഹിതമായ സേവനം ഉറപ്പ്, പുതിയ സർവീസ് പ്രോമിസ് പദ്ധതിയുമായി സിട്രൺ ഇന്ത്യ

12.3 ഇഞ്ച് ടിഎഫ്ടി ഇൻസ്ട്രുമെന്റ് ഡിസ്‌പ്ലേ, ഡ്യുവൽ സോൺ ക്ലൈമറ്റ് കൺട്രോൾ, അലോയ് ഫുട്ട് പെഡലുകൾ, 8 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, മിറർ സ്‌ക്രീനിൽ ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ, ആറ് സ്പീക്കർ ഓഡിയോ സിസ്റ്റം എന്നിവയെല്ലാമാണ് സിട്രൺ C5 എയർക്രോസ് എസ്‌യുവിയുടെ മറ്റ് പ്രധാന സവിശേഷതകൾ.

തടസ രഹിതമായ സേവനം ഉറപ്പ്, പുതിയ സർവീസ് പ്രോമിസ് പദ്ധതിയുമായി സിട്രൺ ഇന്ത്യ

മൂന്ന് സിംഗിൾ ടോൺ, നാല് ഡ്യുവൽ ടോൺ എന്നിങ്ങനെ വ്യത്യസ്‌ത കളർ ഓപ്ഷനും C5 എയർക്രോസിൽ സിട്രൺ അവതരിപ്പിച്ചിട്ടുണ്ട്. വരും വർഷം പുതിയ C3 കോംപാക്‌ട് എസ്‌യുവി കൂടി എത്തുന്നതോടെ ബ്രാൻഡിന് ഇന്ത്യയിൽ കൂടുതൽ സാന്നിധ്യമറിയിക്കാൻ സാധിക്കും.

Most Read Articles

Malayalam
കൂടുതല്‍... #സിട്രൺ #citroen
English summary
Citroen india introduced new service promise after sales program
Story first published: Monday, November 29, 2021, 9:25 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X