C5 Aircross എസ്‌യുവിയുടെ വില വീണ്ടും വര്‍ധിപ്പിക്കാനൊരുങ്ങി Citroen; കമ്പനി പറയുന്ന കാരണങ്ങള്‍ ഇതൊക്കെ

2022 ജനുവരി മുതല്‍ C5 എയര്‍ക്രോസ് എസ്‌യുവിയുടെ വില ഇനിയും വര്‍ധിപ്പിക്കുമെന്ന വ്യക്തമാക്കി നിര്‍മാതാക്കളായ സിട്രണ്‍. എസ്‌യുവിയുടെ രണ്ട് വകഭേദങ്ങള്‍ക്കും (ഫീല്‍ &ഷൈന്‍) എക്സ്‌ഷോറൂം മൂല്യത്തില്‍ 3 ശതമാനം വില വര്‍ധനവ് ലഭിക്കുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്.

C5 Aircross എസ്‌യുവിയുടെ വില വീണ്ടും വര്‍ധിപ്പിക്കാനൊരുങ്ങി Citroen; കമ്പനി പറയുന്ന കാരണങ്ങള്‍ ഇതൊക്കെ

ചരക്കുകളുടെ വിലയിലും സമുദ്ര ചരക്ക് ചെലവിലും തുടര്‍ച്ചയായ വര്‍ധനവാണ് വാഹനത്തിന്റെ ഈ വില വര്‍ധനവിന് കാരണമായി കമ്പനി ചൂണ്ടിക്കാട്ടുന്നത്. വാസ്തവത്തില്‍, സിട്രണ്‍ C5 ന് തുടര്‍ച്ചയായ രണ്ടാം തവണയാണ് വില വര്‍ധന ലഭിക്കുന്നത്. ഫ്രഞ്ച് കാര്‍ നിര്‍മാതാക്കള്‍ മിഡ്-സൈസ് എസ്‌യുവിയുടെ വില നവംബര്‍ മാസത്തിലും വര്‍ധിപ്പിച്ചിരുന്നു.

C5 Aircross എസ്‌യുവിയുടെ വില വീണ്ടും വര്‍ധിപ്പിക്കാനൊരുങ്ങി Citroen; കമ്പനി പറയുന്ന കാരണങ്ങള്‍ ഇതൊക്കെ

ഏകദേശം 1.40 ലക്ഷം രൂപ വരെയുള്ള വര്‍ധനവാണ് അന്ന് വാഹനത്തില്‍ കമ്പനി വരുത്തിയത്. നിലവില്‍ ഈ ഒരൊറ്റ മോഡല്‍ മാത്രമാണ് കമ്പനി രാജ്യത്ത് വില്‍പ്പനയ്ക്ക് എത്തിച്ചിരിക്കുന്നത്. എന്നാല്‍ കോംപാക്ട് എസ്‌യുവി വിഭാഗത്തിലേക്ക് വൈകാതെ തന്നെ C3 എന്നൊരു മോഡലിനെ അവതരിപ്പിക്കാനും കമ്പനി പദ്ധതിയിടുന്നുണ്ട്.

C5 Aircross എസ്‌യുവിയുടെ വില വീണ്ടും വര്‍ധിപ്പിക്കാനൊരുങ്ങി Citroen; കമ്പനി പറയുന്ന കാരണങ്ങള്‍ ഇതൊക്കെ

ഈ മോഡലിന്റെ പരീക്ഷണയോട്ടം നിരത്തുകളില്‍ സജീവമാണ്. അതേസമയം നിലവിലുള്ള സ്റ്റോക്ക് വിറ്റഴിക്കുന്നതിന്റെ ഭാഗമായി ഡിസംബറില്‍ കമ്പനി C5 എയര്‍ക്രോസിലും ആനുകൂല്യങ്ങള്‍ വാഗ്ദാനം ചെയ്യുന്നുണ്ട്. ആനുകൂല്യങ്ങളില്‍ ഇന്‍ഷുറന്‍സ്, കോംപ്ലിമെന്ററി സ്മാര്‍ട്ട് കെയര്‍ പാക്കേജ്, പ്രതിമാസം 33,333 രൂപ മുതല്‍ ആരംഭിക്കുന്ന ഇഎംഐ ഓപ്ഷനുകള്‍ എന്നിവ ഉള്‍പ്പെടുന്നു.

C5 Aircross എസ്‌യുവിയുടെ വില വീണ്ടും വര്‍ധിപ്പിക്കാനൊരുങ്ങി Citroen; കമ്പനി പറയുന്ന കാരണങ്ങള്‍ ഇതൊക്കെ

ഡിസംബറില്‍ വാഗ്ദാനം ചെയ്യുന്ന ഈ പുതിയ ആനുകൂല്യങ്ങള്‍ നിലവിലുള്ള സിട്രണ്‍ 360-ഡിഗ്രി കംഫര്‍ട്ട് ആനുകൂല്യങ്ങള്‍ക്ക് പുറമെയാണ്, 30 മിനിറ്റ് ഗ്യാരന്റീഡ് ട്രേഡ്-ഇന്‍, സിട്രണ്‍ സര്‍വീസ് പ്രോമിസ്, ഇതില്‍ 180 മിനിറ്റ് റോഡ് സൈഡ് അസിസ്റ്റന്‍സ് ഗ്യാരണ്ടി, കോംപ്ലിമെന്ററി പിക്ക് അപ്പ് & ഡ്രോപ്പ് എന്നിവയും ഉള്‍പ്പെടുന്നു.

C5 Aircross എസ്‌യുവിയുടെ വില വീണ്ടും വര്‍ധിപ്പിക്കാനൊരുങ്ങി Citroen; കമ്പനി പറയുന്ന കാരണങ്ങള്‍ ഇതൊക്കെ

ബാഹ്യ മെറ്റല്‍ ബോഡി പാനലുകളില്‍ ചെറിയ പെയിന്റ് ചിപ്പിംഗ് കൂടാതെ/അല്ലെങ്കില്‍ പോറലുകള്‍ക്ക് ഒരു വര്‍ഷത്തെ കോംപ്ലിമെന്ററി അറ്റകുറ്റപ്പണിയും സിട്രണ്‍ ഉപഭോക്താക്കള്‍ക്കായി വാഗ്ദാനം ചെയ്യുന്നു. C5 എയര്‍ക്രോസ് ഇന്ത്യയില്‍ ഒരു കംപ്ലീറ്റ്ലി നോക്ഡ് ഡൗണ്‍ (CKD) യുണിറ്റായി വാഗ്ദാനം ചെയ്യുന്നു, കൂടാതെ തമിഴ്നാട്ടിലെ കാര്‍ നിര്‍മ്മാതാക്കളുടെ കേന്ദ്രത്തില്‍ പ്രാദേശികമായി അസംബിള്‍ ചെയ്യുന്നു.

C5 Aircross എസ്‌യുവിയുടെ വില വീണ്ടും വര്‍ധിപ്പിക്കാനൊരുങ്ങി Citroen; കമ്പനി പറയുന്ന കാരണങ്ങള്‍ ഇതൊക്കെ

സിഗ്‌നേച്ചര്‍-സ്‌റ്റൈല്‍ ഗ്രില്‍, എല്‍ഇഡി ഡിആര്‍എല്‍ ഉള്ള എല്‍ഇഡി വിഷന്‍ പ്രൊജക്ടര്‍ ഹെഡ്‌ലാമ്പുകള്‍, ഫ്രണ്ട് ഫോഗ് ലാമ്പുകള്‍, ഡ്യുവല്‍-ടോണ്‍ ഡയമണ്ട് കട്ട് അലോയ് വീലുകള്‍, എല്‍ഇഡി സൈഡ് ഇന്‍ഡിക്കേറ്ററുകള്‍, റിയര്‍ ഫോഗ് ലാമ്പുകള്‍, റാപ്പറൗണ്ട് എല്‍ഇഡി ടെയില്‍ലൈറ്റുകള്‍ എന്നിവയാണ് പുറമേയുള്ള പ്രധാന സവിശേഷതകള്‍.

C5 Aircross എസ്‌യുവിയുടെ വില വീണ്ടും വര്‍ധിപ്പിക്കാനൊരുങ്ങി Citroen; കമ്പനി പറയുന്ന കാരണങ്ങള്‍ ഇതൊക്കെ

ഇനി അകത്തളത്തിലേക്ക് വന്നാല്‍ പ്രീമിയ ഭാവം ഒട്ടും നഷ്ടപ്പെടാതെയാണ് വാഹനം ഡിസൈന്‍ ചെയ്തിരിക്കുന്നതെന്ന് വേണം പറയാന്‍. 12.3 ഇഞ്ച് ടിഎഫ്ടി ഇന്‍സ്ട്രുമെന്റ് ഡിസ്പ്ലേ, 8.0 ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, പനോരമിക് സണ്‍റൂഫ്, ഡ്യുവല്‍ സോണ്‍ ക്ലൈമറ്റ് കണ്‍ട്രോള്‍, ഓട്ടോമാറ്റിക് ഹെഡ്‌ലാമ്പുകളും വൈപ്പറുകളും, ക്രൂയിസ് കണ്‍ട്രോള്‍, കീലെസ് എന്‍ട്രി, ഹാന്‍ഡ്‌സ് ഫ്രീ പാര്‍ക്കിംഗ്, ഇലക്ട്രിക്കലി അഡ്ജസ്റ്റ് ചെയ്യാവുന്ന ഡ്രൈവര്‍ സീറ്റ്, പവര്‍ അഡ്ജസ്റ്റ് ചെയ്യാവുന്ന ഒആര്‍വിഎമ്മുകള്‍ എന്നിവയും വാഹനത്തിന്റെ അകത്തളത്തെ സവിശേഷതകളാണ്.

C5 Aircross എസ്‌യുവിയുടെ വില വീണ്ടും വര്‍ധിപ്പിക്കാനൊരുങ്ങി Citroen; കമ്പനി പറയുന്ന കാരണങ്ങള്‍ ഇതൊക്കെ

സുരക്ഷ ഫീച്ചറുകളിലേക്ക് വന്നാല്‍ C5 എയര്‍ക്രോസിന് ആറ് എയര്‍ബാഗുകള്‍, ESP, ഹില്‍ ഡിസന്റ് കണ്‍ട്രോള്‍, ഹില്‍ സ്റ്റാര്‍ട്ട് അസിസ്റ്റ്, ട്രാക്ഷന്‍ കണ്‍ട്രോള്‍, ബ്ലൈന്‍ഡ് സ്‌പോട്ട് ഇന്‍ഫര്‍മേഷന്‍ സിസ്റ്റം (BLIS), പാര്‍ക്ക് അസിസ്റ്റന്റ്, ഫ്രണ്ട് ആന്‍ഡ് റിയര്‍ പാര്‍ക്കിംഗ് സെന്‍സറുകള്‍, റിവേഴ്‌സ് ക്യാമറയും ഇലക്ട്രിക് പാര്‍ക്കിംഗ് ബ്രേക്കും ലഭിക്കുന്നു.

C5 Aircross എസ്‌യുവിയുടെ വില വീണ്ടും വര്‍ധിപ്പിക്കാനൊരുങ്ങി Citroen; കമ്പനി പറയുന്ന കാരണങ്ങള്‍ ഇതൊക്കെ

2.0-ലിറ്റര്‍ ഡീസല്‍ എഞ്ചിന്‍ ആയ സിംഗിള്‍ പവര്‍ട്രെയിന്‍ ഓപ്ഷനുമായാണ് എസ്‌യുവി ഇന്ത്യയില്‍ വാഗ്ദാനം ചെയ്യുന്നത്. ഈ യൂണിറ്റ് 175 bhp കരുത്തും 400 Nm torque ഉം ഉത്പാദിപ്പിക്കുന്നു. 8-സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സുമായിട്ടാണ് എഞ്ചിന്‍ ജോടിയാക്കിയിരിക്കുന്നത്.

C5 Aircross എസ്‌യുവിയുടെ വില വീണ്ടും വര്‍ധിപ്പിക്കാനൊരുങ്ങി Citroen; കമ്പനി പറയുന്ന കാരണങ്ങള്‍ ഇതൊക്കെ

ARAI സാക്ഷ്യപ്പെടുത്തിയതനുസരിച്ച് വാഹനത്തിന് 18.6 കിലോമീറ്റര്‍ ഇന്ധനക്ഷമത ലഭിക്കുമെന്നാണ് സിട്രണ്‍ അവകാശപ്പെടുന്നത്. വിപണിയില്‍ ആദ്യം അവതരിപ്പിക്കുമ്പോള്‍ പ്രാരംഭ പതിപ്പിന് 29.90 ലക്ഷം രൂപയായിരുന്നു എക്‌സ്‌ഷോറൂം വില.

C5 Aircross എസ്‌യുവിയുടെ വില വീണ്ടും വര്‍ധിപ്പിക്കാനൊരുങ്ങി Citroen; കമ്പനി പറയുന്ന കാരണങ്ങള്‍ ഇതൊക്കെ

എന്നാല്‍ അടുത്തിടെ വില വര്‍ധിപ്പിച്ചതോടെ പ്രാരംഭ പതിപ്പായ ഫീല്‍ വേരിയന്റിന്റെ വില 31.30 ലക്ഷമായി വര്‍ധിച്ചു. വിപണിയില്‍ എത്തുമ്പോള്‍ ഉയര്‍ന്ന വേരിയന്റായ ഷൈന്, 31.90 ലക്ഷമായിരുന്നു എക്‌സ്‌ഷോറും വിലയെങ്കില്‍, ഇപ്പോഴത് 32.80 ലക്ഷമായി വര്‍ധിക്കുകയും ചെയ്തു.

C5 Aircross എസ്‌യുവിയുടെ വില വീണ്ടും വര്‍ധിപ്പിക്കാനൊരുങ്ങി Citroen; കമ്പനി പറയുന്ന കാരണങ്ങള്‍ ഇതൊക്കെ

ഇതിന് പിന്നാലെയാണ് ഇപ്പോള്‍ രണ്ടാമതും വാഹനത്തിന്റെ വിലയില്‍ കമ്പനി വര്‍ധനവ് നടപ്പാക്കാനൊരുങ്ങുന്നത്. വില വര്‍ധനവ് C5 എയര്‍ക്രോസിന്റെ വില്‍പ്പനയെ എങ്ങനെ ബാധിക്കുമെന്നത് കാത്തിരുന്ന തന്നെ കാണണം. നിലവില്‍ പ്രീമിയം എസ്‌യുവി ജീപ്പ് കോമ്പസ്, ഹ്യുണ്ടായി ട്യൂസോണ്‍ എന്നിവയ്ക്ക് എതിരെയാണ് മത്സരിക്കുന്നത്.

Most Read Articles

Malayalam
English summary
Citroen planning to hike c5 aircross suv price in india from january 2022
Story first published: Wednesday, December 8, 2021, 13:04 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X