മൈക്രോ എസ്‌യുവി ശ്രേണിയിലും കണ്ണുവെച്ച് സിട്രണ്‍; CC21 പരീക്ഷണയോട്ടം ആരംഭിച്ചു

ഫ്രഞ്ച് നിര്‍മ്മാതാക്കളായ സിട്രണ്‍, ഇന്ത്യന്‍ വിപണിയിലേക്കുള്ള ആദ്യ മോഡലിനെ അടുത്തിടെയാണ് പുറത്തിറക്കിയത്. C5 എയര്‍ക്രോസ് എന്ന് പേരിട്ടിരിക്കുന്ന മോഡല്‍ വരും മാസങ്ങളില്‍ വില്‍പ്പനയ്ക്കെത്തും.

മൈക്രോ എസ്‌യുവി ശ്രേണിയിലും കണ്ണുവെച്ച് സിട്രണ്‍; CC21 പരീക്ഷണയോട്ടം ആരംഭിച്ചു

ഇത് ഇന്ത്യന്‍ വിപണിയില്‍ കമ്പനി നല്‍കുന്ന ഏക ഓഫറായിരിക്കില്ലെന്നും പിന്നാലെ നിരവധി മോഡലുകള്‍ അവതരിപ്പിക്കുമെന്നും കമ്പനി അറിയിച്ചിരുന്നു. ഇത് വ്യക്തമാക്കുന്നതാണ് ബ്രാന്‍ഡ് നിരയില്‍ നിന്നുള്ള പുതിയ മോഡലിന്റെ പരീക്ഷണ ചിത്രങ്ങള്‍.

മൈക്രോ എസ്‌യുവി ശ്രേണിയിലും കണ്ണുവെച്ച് സിട്രണ്‍; CC21 പരീക്ഷണയോട്ടം ആരംഭിച്ചു

ഏറ്റവും പുതിയ റിപ്പോര്‍ട്ട് അനുസരിച്ച്, നിലവില്‍ വികസനത്തിന്റെ പാതയിലായിരിക്കുന്ന സിട്രണ്‍ CC21 (കോഡ്‌നാമം) മൈക്രോ ക്രോസ്ഓവര്‍ തമിഴ്നാട്ടിലാണ് പരീക്ഷണയോട്ടം നടത്തുന്നത്.

MOST READ: പുറത്തിറങ്ങും മുമ്പ് റെനോ കിഗറിന്റെ ബേസ് മോഡലിന്റെ ചിത്രങ്ങൾ പുറത്ത്

മൈക്രോ എസ്‌യുവി ശ്രേണിയിലും കണ്ണുവെച്ച് സിട്രണ്‍; CC21 പരീക്ഷണയോട്ടം ആരംഭിച്ചു

ഈ വിഭാഗത്തില്‍ ഒരു കാര്‍ വാങ്ങാന്‍ ആഗ്രഹിക്കുന്ന ആളുകളുടെ ആവശ്യങ്ങള്‍ നിറവേറ്റുന്നതിനാല്‍ CC21 കമ്പനിയില്‍ നിന്നുള്ള ഒരു പ്രധാന ഉത്പ്പന്നമായിരിക്കും. കോമണ്‍ മോഡുലാര്‍ പ്ലാറ്റ്ഫോമിലാകും വാഹനത്തിന്റെ നിര്‍മ്മാണം.

മൈക്രോ എസ്‌യുവി ശ്രേണിയിലും കണ്ണുവെച്ച് സിട്രണ്‍; CC21 പരീക്ഷണയോട്ടം ആരംഭിച്ചു

യാന്ത്രികമായി, 1.2 ലിറ്റര്‍ ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍ എഞ്ചിനാണ് കാറിന്റെ കരുത്ത്. ഇത് 98 bhp കരുത്തും 150 Nm torque ഉം ഉത്പാദിപ്പിക്കും. മാത്രമല്ല, CC21 ഇന്ത്യയിലെ ആദ്യത്തെ ഫ്‌ലെക്‌സ്-ഫ്യൂവല്‍ എഞ്ചിനാണ്, അതായത് പെട്രോളിലും എഥനോള്‍ മിശ്രിതങ്ങളിലും പ്രവര്‍ത്തിക്കാന്‍ കഴിയും.

MOST READ: ബോണവില്ലെ ശ്രേണി നവീകരിച്ച് ട്രയംഫ്; അവതരണം ഉടന്‍, ടീസര്‍ വീഡിയോ ഇതാ

മൈക്രോ എസ്‌യുവി ശ്രേണിയിലും കണ്ണുവെച്ച് സിട്രണ്‍; CC21 പരീക്ഷണയോട്ടം ആരംഭിച്ചു

മാനുവല്‍, ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സ് ഓപ്ഷനുകളുമായി എഞ്ചിന്‍ ജോടിയാക്കുമെന്ന് പ്രതീക്ഷിക്കുന്നു. അതേസമയം വാഹനം സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ നിലവില്‍ വിരളമാണ്.

മൈക്രോ എസ്‌യുവി ശ്രേണിയിലും കണ്ണുവെച്ച് സിട്രണ്‍; CC21 പരീക്ഷണയോട്ടം ആരംഭിച്ചു

പുറത്തുവന്ന ചിത്രങ്ങള്‍ സ്റ്റീല്‍ വീലുകളാണ് വാഹനത്തിന് ലഭിച്ചിരിക്കുന്നതായി കാണുന്നത്. അതിനാല്‍ ഇത് മോഡലിന്റെ താഴ്ന്ന വേരിയന്റായിരിക്കുമെന്ന് സൂചിപ്പിക്കുന്നു. അകത്ത്, കാര്‍ കണ്‍സോളിലെ സ്റ്റാന്‍ഡലോണ്‍ ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റത്തിനൊപ്പം ലൈനപ്പിലെ മറ്റ് മോഡലുകളുടെ അതേ ഡാഷ്ബോര്‍ഡ് ലേ ഔട്ട് മുന്നോട്ട് കൊണ്ടുപോകുമെന്ന് പ്രതീക്ഷിക്കുന്നു.

MOST READ: സ്ക്രാപ്പേജ് നയം; കേരളത്തിൽ ആശങ്കയിലുള്ളത് 35 ലക്ഷം വാഹനങ്ങൾ

മൈക്രോ എസ്‌യുവി ശ്രേണിയിലും കണ്ണുവെച്ച് സിട്രണ്‍; CC21 പരീക്ഷണയോട്ടം ആരംഭിച്ചു

സിട്രണ്‍ C5 എയര്‍ക്രോസ് എസ്‌യുവിയിലേക്ക് വന്നാല്‍, ഇത് ഒരു ക്രോസ്ഓവര്‍ ഡിസൈന്‍ അവതരിപ്പിക്കും കൂടാതെ നിരവധി സവിശേഷതകളും ഉപകരണങ്ങളും സാങ്കേതികവിദ്യയും കൊണ്ട് നിറയുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

മൈക്രോ എസ്‌യുവി ശ്രേണിയിലും കണ്ണുവെച്ച് സിട്രണ്‍; CC21 പരീക്ഷണയോട്ടം ആരംഭിച്ചു

യാന്ത്രികമായി, സിംഗിള്‍ എഞ്ചിനാണ് വാഹനത്തിന് നല്‍കുന്നത്, ഇത് 2.0 ലിറ്റര്‍ ഡീസല്‍ യൂണിറ്റായിരിക്കും. ഓയില്‍ ബര്‍ണര്‍ 175 bhp പവറും 400 Nm torque ഉം ആണ് ഉത്പാദിപ്പിക്കുന്നത്. എട്ട് സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്സുമായി എഞ്ചിന്‍ ജോടിയാക്കുന്നു.

MOST READ: ടൈഗർ 850 സ്‌പോർട്ട് അഡ്വഞ്ചർ ടൂററർ പുറത്തിറക്കി ട്രയംഫ്; വില 11.95 ലക്ഷം രൂപ

മൈക്രോ എസ്‌യുവി ശ്രേണിയിലും കണ്ണുവെച്ച് സിട്രണ്‍; CC21 പരീക്ഷണയോട്ടം ആരംഭിച്ചു

ഇതിനോടകം തന്നെ മോഡലുകള്‍ ഡീലര്‍ഷിപ്പുകളില്‍ എത്തിയതായി സൂചനകളുണ്ട്. വില പ്രഖ്യാപനം നടന്നിട്ടില്ലെങ്കിലും 25 ലക്ഷം രൂപ മുതല്‍ 32 ലക്ഷം രൂപ വരെയാണ് എക്‌സ്‌ഷോറൂം വില പ്രതീക്ഷിക്കുന്നത്.

മൈക്രോ എസ്‌യുവി ശ്രേണിയിലും കണ്ണുവെച്ച് സിട്രണ്‍; CC21 പരീക്ഷണയോട്ടം ആരംഭിച്ചു

മാര്‍ച്ച് മാസത്തോടെ വാഹനത്തിന്റെ ബുക്കിംഗ് ആരംഭിക്കുമെന്നും സൂചനകളുണ്ട്. തുടക്കത്തില്‍ തെരഞ്ഞെടുത്ത് ഏതാനും നഗരങ്ങളില്‍ മാത്രമാകും വാഹനം വില്‍പ്പനയ്ക്ക് എത്തുക. വൈകാതെ ഡീലര്‍ഷിപ്പുകളുടെ എണ്ണം വര്‍ധിപ്പിക്കുമെന്നും കമ്പനി അറിയിച്ചു. വിപണിയില്‍ ജീപ്പ് കോമ്പസ്, ഫോക്‌സ്‌വാഗണ്‍ ടി-റോക്ക്, സ്‌കോഡ കുഷാഖ് എന്നിവരാകും എതിരാളികള്‍.

Source: Rushlane

Most Read Articles

Malayalam
കൂടുതല്‍... #സിട്രണ്‍ #citroen
English summary
Citroen Planning To Launch Micro SUV In India, CC21 Spoted Testing. Read in Malayalam.
Story first published: Wednesday, February 10, 2021, 15:01 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X